തിരുവോണം
തിരുവോണം
പൂക്കളം പൂത്തുലഞ്ഞേ
പൂമണം വീശിയേ
ഓണക്കോടി ചൂടിയെത്തും
തിരുവോണം വന്നേ
ഓണസദ്യ ഒരുക്കിയേ
ഓണപ്പാട്ട് പാടിയേ
സ്നേഹമൊന്നായ് ചേർന്നിരുന്നേ
തിരുവോണം വന്നേ
മാവേലി നാടിൻ ഓർമ്മയിൽ
മനസ്സുകൾ പൂത്തുലഞ്ഞേ
സമത്വത്തിൻ നന്മയുമായി
തിരുവോണം വന്നേ
പുഞ്ചിരികൾ നിറഞ്ഞിടട്ടെ
സന്തോഷം പകരട്ടെ
എല്ലാ വീടും സ്വർഗമാകാൻ
തിരുവോണം വന്നിടട്ടെ
മാവിൻ കൊമ്പിൽ ഊഞ്ഞാലുകെട്ടി
മാഞ്ചോട്ടിൽ കളിച്ചു പാടാൻ
മാറാത്ത സ്നേഹബന്ധവുമായി
തിരുവോണം ഇനിയും വന്നിട്ടട്ടെ
ജി ആർ കവിയൂർ
18 08 2026
(തിരുവല്ല, കവിയൂർ)
Comments