Posts

Showing posts from December, 2018

നിന്‍ സാമീപ്യം തേടി

മധുരം പകരും നിൻ അധരം വിരിയും കണ്ണിലെ  വസന്തം അനുരാഗം തോന്നുന്ന നിമിഷം പ്രിയകരം നിന്‍ സാമീപ്യം ... പടരും മൊഴികളിലെ തരംഗം അലിയും തനുവിലാകെ സുഗന്ധം അണയും നിന്‍ മൃദു സല്ലാപം അകലെയാണെങ്കിലും അരികലെന്നുതോന്നും പിരിയാതെ ഒന്നായ് ഓര്‍മ്മകള്‍ ഇനിയെന്ന് കാണും നമ്മള്‍ ഋതുക്കളൊക്കെ പോയി മറഞ്ഞു കനവെന്നു തോന്നുകില്‍ വിഷമം മനസ്സിലാകെ പ്രണയമഴ പൊഴിഞ്ഞു പ്രളയതീരങ്ങളില്‍ തിരഞ്ഞു ജന്മജന്മാങ്ങളായ് നിന്നെമാത്രം ഇനിയെന്നു  ഒന്ന് ചേരും നമ്മള്‍ ..!! ജീ ആര്‍ കവിയൂര്‍ 

പ്രണയനിലാവ് ..!!

Image
ഈ സ്നേഹതീരങ്ങളിലെങ്ങും മുങ്ങിനിവരുന്നു നിന്നോര്‍മ്മകള്‍ തീര്‍ക്കും മലരികളൊക്കെ നിന്‍ കവിളില്‍ വിരിയും നുണ കുഴികള്‍ പോലെയല്ലോ നനുനനുത്ത കൈകളാല്‍ വന്നു തൊട്ടു തലോടിയകളും നുരപതയാല്‍ ഉള്ളം കവര്‍ന്നു മടങ്ങും ആഴി തിരമാലയും ആകാശത്തു വിരിയും നിന്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കും മഴവില്ലിന്‍ ചാരുതയിലായ് ഞാനെന്നെ  തന്നെ മറക്കുന്നുവല്ലോ  നിമിഷങ്ങളോളം മൗനം എന്നെ വിഴുങ്ങുമ്പോഴും എന്റെ ഉള്ളിലെവിടയോ ഒരു മോഹപക്ഷി പറന്നുയരാന്‍ ചിറകടിക്കുന്നത് പോലെ തോന്നുന്നു . നിന്‍ അനുരാഗഭാവങ്ങളെന്നിലാകെ  പടര്‍ത്തുന്നു . നിലാകാഴ്ചകള്‍ പുഞ്ചിരി തൂകി എന്നെ തഴുകുന്നേരം!! ഞാനെന്നെ തന്നെ മറന്നെതോ കാവ്യലഹരിയുടെ അനുഭൂതിയില്‍ ഒരു ഗസലിന്റെ കാല്‍പനികതയില്‍ മുങ്ങി മായുന്നുവല്ലോ  ...!! ജീ ആര്‍ കവിയൂര്‍

കാല്പനികം ..!!

Image
ഇതളഴിഞ്ഞ പൂവിന്റെ മുഖപടത്തിൽ ചുംബന ലേപനം നടത്തിയകലും  വണ്ടിൻ മനതാരിലെ മായകളാരറിവു ഉലകിൽ അഴലിന് മുഖങ്ങളെ പുഞ്ചിരിയാലങ്ങു വരവേൽക്കുമിവർ തൻ സിദ്ധിയപാരമല്ലോ സമയത്തിന് രഥചക്രം ഉരുളുമ്പോൾ കൂടെ ഒരു പിൻ തുടര്‍ന്നു നീങ്ങും മൗനമെന്നൊരു മൃതസഞ്ജീവനി കൈമുതലായവരിവര്‍ കുറിക്കും ഓരോയക്ഷരങ്ങള്‍ക്ക് എന്തൊരു ശക്തി എന്ന്  പറയാതെ ഇരിക്കുവാനാവില്ല കാലയവനികക്കപ്പുറം കാണാൻ കഴിയും ദൈവജ്ഞരല്ലോയിവർ രവിയെത്തായിടങ്ങളിൽ എത്തും കവിക്കുണ്ടറിവ് കാല്പനികം ..!!

എന്റെ പുലമ്പലുകള്‍ 77

ഞാന്‍ പിറവിയെടുക്കട്ടെ വാക്കുകളായ് നിന്റെ വിറയാര്‍ന്ന ചുണ്ടുകളിലൊരു അനുരാഗ കവിതയായ് മാറട്ടെയോ ..!! എന്റെ മഷി നിന്റെ വാക്കുകളുടെ അടിമയായ് മാറട്ടെ എന്റെ നിയന്ത്രണങ്ങള്‍ക്കുമപ്പുറം എന്റെ ചുടു നിശ്വാസങ്ങളൊരു ഗാനമായി മാറട്ടെ അവ നിനക്കായി മാത്രമായ് രചിക്കപ്പെട്ടവയായ് നിന്റെ ചിന്തകള്‍ ചുരുട്ടികെട്ടി കയറുക  സ്വപ്നയാനത്തില്‍ എന്നിട്ട് നമുക്കിരുവര്‍ക്കും മറയാം പ്രണയത്തിന്‍ ലോകത്തിലേക്ക് ..!!

എന്റെ പുലമ്പലുകള്‍ 76

Image
ഞാൻ എന്നെതന്നെ നഷ്ടമാക്കിയിരിക്കുന്നു നിനക്കായ് ഇനി നീ വിചാരിച്ചാൽ മാത്രമേ എന്നെ മടക്കി തരികയോ നിന്റെ ഹൃദയത്തിനുള്ളിൽ ആരും കാണാതെ ഒളിപ്പിക്കാം ..!! ഇപ്പോൾ നമുക്കറിയാമിരുവർക്കും നമ്മുടെ ഹൃദയങ്ങളേറെ ആഗ്രഹിക്കുന്നു പിരിയാനാവാത്തവണ്ണം ചേർന്നിരിക്കുന്നു നിന്നെ കണ്ട മാത്രയിൽ എന്റെ കണ്ണുകൾ ചിമ്മാൻ മറന്നിരിക്കുന്നു അവ എപ്പോഴും നീ തീർത്ത മോഹവലയങ്ങളിൽ സ്വപ്നാടനം നടത്തുന്നു . ഓരോ തുള്ളി കണ്ണുനീരും നിന്നെ പ്രതി അടർന്നു വീഴുമ്പോളും അറിയാതെ നിന്നെ ഞാൻ എന്റെ കാരാഗൃഹത്തിൽ ബന്ധനസ്ഥയാക്കുന്നു പ്രണയത്താൽ ..!! എന്റെ ഹൃദയത്തിൽ എത്രയോ മുറിപ്പാടുകൾ നീ തീർത്തിട്ടും അതെ അത് നിനക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നു യുഗങ്ങളായി നിന്റെ ചുണ്ടുകളുടെ പരിമളതയിൽ ഒരു വണ്ടായിമാറി മൂളുന്നു നിന്നെ വിട്ടു പിരിയാതെ ചുറ്റി തിരിയുന്നുയീ ചിതാകാശ സീമയിൽ ..!!

എന്റെ പുലമ്പലുകള്‍ -75

Image
എന്റെ പുലമ്പലുകള്‍ -75 പുറത്തുവരു നിങ്ങളുടെ നീണ്ട സ്വപ്നാടനങ്ങളിൽ നിന്നും പറന്നുയുരുക നിങ്ങൾ തൻ ചിന്താ സരിണികയിൽ  മാത്രം ..!! നിന്റെ രോഗം വിരഹത്തിൻ തീഷ്ണതയെങ്കിലതിനു  മറുമരുന്ന് നിർവചനിക്കാനാവാത്തത് പ്രണയമെന്നൊന്നു മാത്രം ..!! അവൻ പ്രണയം നിറഞ്ഞ ചഷകം നീട്ടി അവളതു നിര്‍വൃതിയോടെ വിഴുങ്ങി ഇരുവരും സ്നേഹത്തിന്റെ നെടുവീർപ്പറിഞ്ഞു ..!! ഉറക്കമില്ല പ്രണയിതാക്കൾക്കു അവർ ഉണർന്നിരുന്നു കഥകൾകൊണ്ട് പരസ്പരം  നെയ്യ്തുകൂട്ടുന്നു സ്വപനങ്ങൾ അത് കണ്ടു ഏറെ കാവ്യങ്ങൾ രചിക്കപ്പെടുന്നു !!

അകന്ന്‍ അകന്ന്‍ ..!!

Image
നിന്റെ ചുംബനത്താൽ എൻ വേദനകളെ ഉരിക്കുക നിന്റെ ചുണ്ടുകളിൽ പരിമള ലേപനൗഷധമോ ..!! എന്റെ ഹൃദയത്തിൽ കുടികോൾക അവിടെനിന്നല്ലോ  പ്രണയത്തിനുറവ അകന്നിടുക നീ നിന്റെ മനസ്സിൽനിന്നും ഞാൻ ആഗ്രഹിക്കുന്നു നിന്റെ ഇഷ്ടം എന്നിൽ നിറഞ്ഞു തുളുമ്പട്ടെ എന്തെന്നാൽ എന്നുള്ളം ശൂന്യമായി കിടക്കുന്നു നിന്റെ  യാത്രകളിൽ ഞാന്‍ നിഴലായി മാറുമ്പോള്‍ പ്രണയം പരിചയമാക്കുന്നേരം കേവലം ഒരു ലഹരി മാത്രമായി പിന്നെ അകലുന്നത് എളുപ്പമായില്ല അകലം നടിച്ചു നീ ഞാനറിയാതെ കൈയെത്താ ദൂരങ്ങളിലേക്ക് പോയി നിശാന്ത മൗനം എന്നില്‍ ഗ്രസിച്ചു ഇരുളിന്റെ ആഴങ്ങളില്‍ ഇറങ്ങി നോവിന്റെ തീരത്തണഞ്ഞു . എല്ലാമൊരു പേകിനാവ് പോലെ തണുത്തുറഞ്ഞു അകന്ന്‍ അകന്ന്‍ ..!! ജീ ആര്‍ കവിയൂര്‍ 

കുറും കവിതകള്‍ 783

ഒറ്റക്ക് വിരഹം ഇരട്ടക്കു പ്രണയം . മൂന്നാവുമ്പോഴേക്കുമാള്‍ക്കുട്ടം ..!! ചിറകടിയുടെ മൃദുതാളത്തില്‍ മൗന മുടഞ്ഞു .. ചുബന മധുരം പകര്‍ന്നു ..!! ചിറകടിയുടെ ഒച്ചയനക്കം ഓളമിട്ടു കരയുടെ നേര്‍ക്ക്‌ . പ്രണയാക്ഷരങ്ങളാല്‍ കവിത പിറന്നു ..!! ഒറ്റമ്പിയിലിരുന്നാനുരാഗം മൗനം പേറിയവസാനം വൈരാഗ്യമാറുന്നുവോ ..!! നിറം മാറലുകളുടെ ലോകത്തില്‍ പഴിയേല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഓന്തിന്‍ ജന്മം ..!! മരുകടലില്‍ കാറ്റ് തീര്‍ത്തു പൂഴി തിരമാല മനസ്സിലോ  വിരഹ നോവ് ..!! മഞ്ഞു പൂക്കുന്ന മലയിടുക്കില്‍ പതിയിരുന്ന കണ്ണുകള്‍ തേടി അതിര്‍ത്തി കടന്നു വരുന്ന ശത്രുവിനെ ..!! മഞ്ഞു വകഞ്ഞു വരുന്നുണ്ട് പ്രണയങ്ങള്‍ പേറും വഞ്ചി കാറ്റിനുമുണ്ട് പൂമണം ..!! ജീവിതകയ്യ്പ്പു തീര്‍ക്കാന്‍ മധുരം വില്‍ക്കുന്നേരം അലറി അകലുന്ന കടല്‍..!! അസുരതാളകൊഴുപ്പില്‍ തുള്ളി പറക്കുന്നുണ്ട്‌ ഉത്രാളിക്കാവിലുത്സവം ..!!

നടനം തുടര്‍ന്നു ..!!

Image
ദൂരെ ചക്രവാളച്ചരുവില്‍ കണ്ടു ഞാനൊരു ദാവണിയുടുത്തു  തുടുത്ത സന്ധ്യയുടെ നാണം ദിക്കേതെന്നറിഞ്ഞില്ല നടന്നടുത്തപ്പോളെക്കും ദഹിച്ചമര്‍ന്നു കടലിന്‍ ആഴങ്ങളില്‍ മറഞ്ഞു രാവിന്‍ ചെലതുമ്പില്‍ പിടിച്ചു പുഞ്ചിരിയുമായ് രാഗര്‍ദനയനവുമായ് വന്നുനിന്നു അമ്പിളിചന്തം രാഗാലാപന ചുംബനത്താലുണര്‍ന്നൊരു മുരളികയുടെ  രതിഭാവ വര്‍ണ്ണനകളാല്‍ മനവും തനവും കുളിര്‍ത്തു കനവുണര്‍ന്നു ചുവടുവച്ചു താളമേള കൊഴുപ്പില്‍ കദനമകന്നു കരളുണര്‍ന്നു വിരഹമകന്നു നിഴലകന്നു കര്‍ണ്ണികാരം തണലില്‍ പൂത്തുലഞ്ഞു പ്രണയ ദളങ്ങള്‍ കൂവിയുണര്‍ത്തിയ പകലിന്‍റെ തിളക്കത്തില്‍ നടനം തുടര്‍ന്നു ..!! ജീ ആര്‍ കവിയൂര്‍ ..

കുറും കവിതകള്‍ 782

കൊമ്പുവിളി ഉയര്‍ന്നു തിടമ്പേറ്റിയ കൊമ്പന്‍ കാതാട്ടി താളം പിടിച്ചു ..!! നല്ലമ്മ കനിയാന്‍ കണ്ണു തള്ളി ഉറഞ്ഞു തുള്ളി കോലം ..!! കൊലുകുമല താണ്ടി കാറ്റ് തേയില മണം പകര്‍ന്നു സിരകളിലൂര്‍ജ്ജം  ..!! ചങ്ങലക്കുമപ്പുറം ചേങ്ങല തേങ്ങി കരഞ്ഞു താളം പിടിച്ചു പൂരപ്രേമികള്‍ ..!! കൂടൊരുക്കി കാത്തിരുന്നു അമ്മകിളി പറന്നകന്നു ചൂടുമായ് ആണ്കിളി..!! ചുവടുകള്‍ മാറ്റി നിന്നു അയ്യനെ കാണാന്‍ കാത്തിരിപ്പിന്റെ കാലുകഴച്ചു ..!! മഞ്ഞിന്‍ മറനീക്കി ഉദയോന്‍ മലമുകില്‍ പുല്‍കൊടി  തലയുയര്‍ത്തി ..!! കോലം കെട്ടിയപ്പോൾ നാടും  നാട്ടാരും കൂടെ വേഷമഴിച്ചപ്പോൾ തനിയെ ..!! കോൺക്രീറ്റ് പൂവിൽ പൂമ്പൊടി തേടി പറന്നു തളർന്നൊരു  ശലഭം ..!! നിയോൺ പ്രഭയിൽ പ്രളയം മറന്നു ആലുവാ പുഴയൊഴുകി ..!! ഇഴഞ്ഞു നീങ്ങും ജീവിതത്തിനൊപ്പം ബന്ധനങ്ങൾ വഴി മുടക്കുന്നു ..!! ആഴ്ന്നിറങ്ങും ശൂലം ഭക്തിയുടെ ലഹരിയിൽ ജീവിത നൊമ്പരം മറക്കുന്നു ..!! കടലലക്കൊപ്പം ഇര കോർത്തു ഇഴയുന്ന നിമിഷങ്ങൾ കാത്തിരിപ്പു അതിജീവനം ..!! പുലരുന്നുണ്ടാഴങ്ങളിലുടെ പുലരി മുതല്‍ അന്തിവരെ ഓളങ്ങളില്‍പ്പെട്ടു ജീവിത യാനം ..!! വിടര്‍ത്തുന്നുണ്ട് ചിറകുകള്

കുറും കവിതകള്‍ 781

പറന്നുയർന്നു കഴുകൻ കണ്ണുകൾ തള്ളയില്ലാ കരച്ചിൽ. കീയോ കീയോ   ..!! നിഴലുകൾക്കു ഭക്തിയുടെ മുഖം . അമ്പലമണി മുഴങ്ങി ..!! തിരകൾ തീർത്തു വിരഹത്തിൻ ചിത്രം തീരം മൂകസാക്ഷി ..!! മഞ്ഞിൻ പുതപ്പിനിടയിൽ കടൽ പരപ്പിലായ് വിശപ്പിന് തിരക്കഥ ..!! തത്തമ്മ ചുണ്ടിൽ ശോകമാർന്ന ഈണം . വിരഹം  തപസ്സിരുന്നു ചില്ലയിൽ ..!! പിറവിക്കു കൂടൊരുക്കി മൗനമാർന്ന ശിഖരങ്ങൾ ഗുല്‍മോഹറില്‍  പൂ പുഞ്ചിരി ..!! ബുദ്ധ മൗനം മന്ത്രങ്ങള്‍ ചുറ്റിത്തിരിഞ്ഞു . ഭക്തിയുടെ തിളക്കം കണ്ണുകളില്‍ ..!! ഭാഷകള്‍ മറന്നു ചങ്ങാത്തമൊരുങ്ങി കാടിന്റെ നന്മ ..!! തെരുവുണര്‍ന്നു പാലിന്റെ നന്മ നിറഞ്ഞു പ്രഭാത കാഴ്ചാ വിരുന്ന്‍ ..!! ഓര്‍മ്മകളില്‍ ബാല്യം കൊലുസ്സുകിലുങ്ങി കയ്യില്‍ ചാമ്പക്കാ മധുരം ..!! 

നിൻ മിഴികടലിന്റെ .....!!

Image
മൊഴികളെത്രയോ തവണ നിന്റെ കാൽച്ചുവട്ടിൽ അമർന്നകന്നുവല്ലോ എരിച്ചടക്കിയില്ലേ എന്റെ കത്തുകൾ പൂവ്‌ താളുകൾക്കിടയിൽ നിന്നെടുക്കുമ്പോൾ തന്നവരെ കുറിച്ചിന്നു സ്മരിച്ചിരിക്കുമല്ലോ നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു പ്രണയിക്കേണ്ടതായിരുന്നു നിന്നെ വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ ഓർക്കും തോറും നാം അടുക്കണമെന്നൊരു ഉള്ളിലെ തേങ്ങൽ വിരഹമായിരുന്നോ പെയ്യ്തൊഴിഞ്ഞ മിഴിമേഘങ്ങൾക്കു ലവണ രസമായിരുന്നുവോ അറിയില്ല നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു പ്രണയിക്കേണ്ടതായിരുന്നു നിന്നെ വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ പറഞ്ഞുമെഴുതി പാടിയിട്ടും തീരുന്നില്ലല്ലോ നിന്നെ കുറിച്ച് . നീറും തോറും നെഞ്ചിൻകൂട്ടിലെ മിടിപ്പുകൾ  നിന്നെക്കുറിച്ചു മാത്രം നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു പ്രണയിക്കേണ്ടതായിരുന്നു നിന്നെ വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ രാവുകളൊക്കെ പകലായ് നിത്യമങ്ങു  പകലുകളൊക്കെ രാവായി മാറുമ്പോഴും എന്തെ എൻ കണ്ണുകൾ കാണുന്നതൊക്കെ കാതുകൾ കേൾക്കുന്നതൊക്കയും  നീ നീ മാത്രം നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു

സൂക്ഷ്മാംശത്തെ അറിയുക ..!!

Image
സൂക്ഷ്മാംശത്തെ അറിയുക ..!! ഞായെന്‍ ഹൃദയവാതയാനത്തിലുടെ നിന്നെ തന്നെ നോക്കികൊണ്ട്‌ എന്റെ സ്വപ്ന തെരുവായ തെരുവിലുടെ  നടന്നു നിനക്കെന്താണ് പറയുവാനുള്ളതും എന്താണ് ചെയ്യുവാനുള്ളതും എല്ലാം നിന്റെ ഇച്ഛ പരമാര്‍ത്ഥങ്ങള്‍ നിനക്കറിവുള്ളതല്ലേ പ്രവര്‍ത്തികളുടെ ചെയ്യ്തികളില്‍ ഒരിക്കലും കുടുങ്ങല്ലേ , നിന്റെ ഹൃദാനുസരണം ജീവിക്കുന്നു നാം ഒരു ഇടനാഴിയിലുടെ മാത്രം സഞ്ചരിക്കുന്നു എത്രയോ ആഗ്രഹങ്ങള്‍ എത്രയോ കരുതലുകള്‍ എല്ലാം വെറും നിമിഷങ്ങളില്‍ പൊട്ടിയുടയുന്ന നീര്‍കുമിളകള്‍ പോലെ അല്ലോ , ഈ ജീവിതം വെറും അനുകരണമല്ലോ , ഉള്ളിന്റെ ഉള്ളില്‍ നീ നിവസിക്കുന്നു എന്നൊരു തോന്നല്‍ എനിക്ക് ജീവിക്കാന്‍ ഉള്ള പ്രേരകം അതുമാത്രം ദയവുചെയ്യ്തു അനുതപിക്കാതിരിക്കു ഒന്നുമേ നഷ്ടപ്പെട്ടിട്ടില്ല ഒന്നുമേ നേടിയിട്ടുമില്ലോ ഇതെല്ലാം ഒരു തോന്നലുകള്‍ മാത്രം . സ്വയം സ്നേഹിക്ക നിന്‍ ഉള്ളിലുള്ള നിന്നെ എല്ലാം അറിയുന്ന നശിക്കാത്ത സൂക്ഷ്മാംശത്തെ ..!! ജീ ആർ കവിയൂർ photo by AbHi ShEk T M

കുറും കവിതകള്‍ 780

ഉരുളുന്നുണ്ട് കൈയ്യാലെ വേദനകളും വിശപ്പും തെരിവിന്റെ കണ്കാഴ്ച..!! സന്ധ്യാംബരതണലുകളില്‍ ചിറകൊതുക്കുന്നുണ്ട് കുറുകലോടെ മതിലകങ്ങളില്‍ ..!! ഇലകൊഴിഞ്ഞ് ഉണങ്ങിയ  ചില്ലകളില്‍ ചുറ്റി വരിഞ്ഞു പ്രണയം ..!! പരിഭവ തിരയുടെ മടക്കം തീരത്ത്‌ നിന്നു കൈയ്യാട്ടി വിളിക്കുന്നു ഓലപ്പീലികള്‍ ..!! പുലരി വെയില്‍ വീണുടഞ്ഞ തുള്ളികള്‍ കരഞ്ഞു വീര്‍ത്ത മണ്‌ഡൂകം..!! സന്ധ്യാംബര ചുവട്ടില്‍ ഇണയരയന്നങ്ങള്‍ കൊക്കൊരുമ്മി തടാകത്തില്‍ പ്രണയം  വിരിഞ്ഞു ..!! പുഞ്ചിരിച്ചു നിന്നു പൂവ് മൂളിയടുത്തു വണ്ട്‌ . കാറ്റിനു പ്രണയ ഗന്ധം ..!! ഇതള്‍ പൊഴിഞ്ഞ ചില്ലയില്‍ പ്രണയ  നൊമ്പരം. വിരഹം ചിറകൊതുക്കി ..!! ഉത്സവ തിരക്കില്‍ ചെറു കണ്ണുകളിലെ തിളക്കം . വിശപ്പിന്റെ കച്ചവടം ..!! തിരിനനച്ചു കൈകള്‍ . വളകിലുങ്ങി ചിരിച്ചു ഉത്സവ ലഹരി‍ ..!! നീലകമ്പളം പുതച്ചു ഒറ്റക്കിരുന്നു പാടി രാഗം ശോകം ..!!

കുറും കവിതകള്‍ 779

കുറും കവിതകള്‍ 779 കുടുകുട്ടും നിമിഷങ്ങളും കാത്തിരിപ്പിനോടുക്കങ്ങളില്‍ നെഞ്ചിടിപ്പിന്‍ അനക്കം ..!! നക്ഷത്രകൂട്ടവും കരിമേഘങ്ങളാല്‍ നിറഞ്ഞു മാനം . കുമ്പസാര നിരതമായ മനം ..!! മാനവും മലയും പ്രണയത്തില്‍ ചുംബനത്തിനു സാക്ഷിയായ്  കാറ്റില്‍ ഉലയുന്ന മേഘം ..!! പറന്നിറങ്ങുന്നുണ്ട് വിരഹ ചിറകുകള്‍ . മൗനം കൂടെ കുട്ടിന്..!! വിശപ്പ്‌ കൂട്ടിനുണ്ട് വയറിനു വഴിയേറെ . മരച്ചില്ലകളില്‍ ഇലയനക്കം ..!! കൗമാര ചിന്തകളും കൂട്ടിനുണ്ടക്കരക്ക് വെയിലുമൊപ്പം വിശപ്പും ..!! മനസ്സില്‍ കടുവാ ഭാവം നിഴലിക്കുന്ന  മുഖം. കരച്ചിലോ മ്യാവു മ്യാവു ..!! മധുരിക്കുന്നുണ്ട് ചുണ്ടുകളില്‍ മനസ്സിന്റെ കോണില്‍ മൗനാനുരാഗം ചിറകുവിരിയിച്ചു ..!! മനസ്സിന്‍ ചിന്തകള്‍ മാനം മുട്ടുന്ന നേരം . മണിയൊച്ചയും കുളമ്പടി താളവും ..!! വലം വെക്കുന്നുണ്ട് ഭക്തിയും കൈവിട്ട കൗമാര്യമകന്ന ചുവടുകളും ..!! ജീ ആർ കവിയൂർ

തുറന്നു തന്നെ ഇരിക്കട്ടെ

Image
സ്വപ്നങ്ങളെ ഒരിക്കലുംകണ്ണിലോളിപ്പിക്കല്ലേ അവ കണ്ണുനീരായി മാരുമെന്നറിക സുഹുര്‍ത്തെ അവയെ ഹൃദയത്തിലോളിപ്പിക്കുക അപ്പോള്‍ അത് ഹൃദയതാളമായ് ഓര്‍മ്മിപ്പിക്കും യാഥാര്‍ത്ഥ്യത്തെ ഒരിക്കലും ഉണരരുതെ ഇന്നലകളുടെ വെറുപ്പിന്റെ തിരുശേഷിപ്പുമായ് ഉണരുക ഇന്ന് എന്ത് നല്ലത് ചെയ്യാമെന്ന് അതിലുടെ എന്തും നേടാമെന്നറിക എത്ര കഠിനമാകുന്നുവോ ജീവിതാനുഭവം അത്രയും ബലവത്തായി തീരും പിന്നീടുള്ള ദിനങ്ങള്‍ വളരെ ലാഖവം ആവുമെന്നറിക കണ്ണുകള്‍ തുറന്നു തന്നെ ഇരിക്കട്ടെ ജീവിത കൊമ്പിലിരിക്കുംകൂമനെ പോലെ ..!! ജീ ആർ കവിയൂർ

നിൻ മടിത്തട്ടിൽ ..!!

Image
നിൻ മടിത്തട്ടിൽ ..!! സമയമതെയതാണ് വലിയ കുടുക്ക് അതിന്റെ കൈകളിലകപ്പെട്ടുപോവുകിൽ     നീയാശ്രയിക്കുമക്ഷരങ്ങളാൽ തീർക്കും കവിതകളിലെ പ്രണയം ഒരിക്കലും തിരികെ വന്നില്ലയെങ്കിലും വേദനകളാൽ വിരഹമാഴമേറുകിലും നിനക്കായെന്റെ ഹൃദയത്തെയാലയമാക്കി ഹൃദയ വാതായനങ്ങളൊക്കെ തുറന്നിട്ടിരിക്കുന്നു നിന്റെയാഗമന നിർഗമനങ്ങൾക്കായ് വേണ്ടെനിക്ക് കാഞ്ചന കമനീയങ്ങൾ വേണ്ടെതല്പ്പമിടം, നിന്റെ ഹൃത്തിൽ  രാവുകളാണെനിക്കേറെയിഷ്ടം എന്റെ ചിന്തകൾ, നിനക്കായി തുറന്നിടാൻ എന്റെതായ സമയമുണ്ടല്ലോ ആർക്കും കടപ്പെട്ടിട്ടില്ലല്ലോ  ഞാനറിയുന്നു, നിന്റെ - യോരോ നോട്ടത്തിലൂടെ ലഭിക്കുന്നു ഒരായിരം ചുംബനമധുരങ്ങൾ ഈ നീളും പാതകൾ നടന്നു നീങ്ങുമ്പോൾ ഖുറാൻ, ബൈബിൾ, ഗീതയുമെനിക്ക് വഴികാട്ടിയായി നിൽക്കുമ്പോൾ എല്ലാം നിന്നിലേക്കുള്ള പ്രണയപാത ഒരുക്കുന്നുവല്ലോ ..!! ഞാൻ മനസ്സിലാക്കുന്നു ജീവിത യാത്രകൾ അവസാനിക്കുന്നതു നിൻ അരികിലല്ലോ നിത്യ ശാന്തിയാർന്ന നിൻ മടിത്തട്ടിൽ ..!! ജീ ആർ കവിയൂർ

വിഭോയറിക ..!!

Image
വിഭോയറിക ..!! വൻമതിലോ വന മതിലോ വനിതാ മതിലോ വലിയ വിള്ളലോ തീർക്കുന്നു  ജാതീയം കഷ്ടം വഴിതെറ്റാൻ വെറുതെ വളക്കാൻ നോക്കേണ്ട വിലയേറെ കൊടുക്കാൻ ഒരുങ്ങുവിൻ നിങ്ങൾ വൈരുദ്ധാധിഷ്ഠിത വാദം പകരാൻ അവസാനം വിനയായി മാറുമെ വിരജിത പരാജിത വിഭോ വികൽപ്പങ്ങൾ വേണ്ട വേണ്ട വേണ്ട വയറു നിറഞ്ഞില്ലെങ്കിൽ വെറുതെ വിരളി പിടിക്കാതെ വെറുപ്പെറ്റണ്ടിനിയും വിനാശം അടുക്കാറായി നവോദ്ധാനം മതിയാക്കു വായടക്കു മതിയാക്കു ഈ വലിയ വിപത്തുക്കള്‍ വാനരമര്‍ക്കട മാനസമകറ്റു വായടക്കുക സഖാ വല്ലവിധേന എല്ലാം ശരിയാക്കുക വില്ലാ വീരാളിപ്പട്ട് വേണമെങ്കില്‍ വിനയാന്വിതനായി വര്‍ത്തിക്കുക വിരട്ടല്‍ മതിയാക്കു വേദന കൊള്ളുന്നു കേരളം ..!! 

കണ്ടേന്‍ ഉണ്ണിയേട്ടനെ

Image
കണ്ടേന്‍ ഉണ്ണിയേട്ടനെ നീളെ നീളത്തിൽ നിളയൊഴുകി പരക്കുന്നു തീരങ്ങളിലെത്രയോ ആത്മാക്കളുറങ്ങുന്നു  പുക ഉയരുന്നു അകലെ ഐവർ മഠവും കാണായ്‌ മലമുകളിലെത്തി ശ്രീരാമലക്ഷമണന്മാരരെ കണ്ടു തൊഴുതു തിരിഞ്ഞപ്പോള്‍ അഞ്ജനാ തനയന്‍ നില്‍ക്കുന്നു രാമ രാമ ജപവുമായി ധന്യനായ് നിന്ന നേരം അറിയാതെ കണ്ണുനിറഞ്ഞു തനിക്കിന്നു കൈവന്നൊരു ഭാഗ്യത്തിന് കാരണം ജേഷ്ഠ മൂത്ത് ചെങ്ങാതിയാമെന്‍ പരമ ഭക്താനാം കേരളദാസനുണ്ണിയെട്ടനല്ലോ ചിരകാല സ്വപ്നം കണ്ടു മുട്ടുവാന്‍ കാരണഭൂതനായത് സാക്ഷാല്‍ വില്വാദ്രിനാഥനാലല്ലോ ആശ്രമായത് സത്യം വിരല്‍ ചൂണ്ടി കാട്ടി തന്നിതു  അകലേക്ക്‌ പിന്നെ തൊഴുവിപ്പിച്ചിത് തിരുനാവായ ലക്ഷമാക്കി തിരികെ വരുന്നേരം പിരിയുന്നനേരം ഞാന്‍ പാദാരങ്ങളില്‍ തൊഴുതു വിടവാങ്ങുമ്പോള്‍ മനസ്സിനൊരു ലാഖവാവസ്ഥ ധന്യമായിന്നു രഘുനാഥനാം എനിക്ക് കൈവന്ന സൗഭാഗ്യം..!! ജീ ആര്‍ കവിയൂര്‍ 

കുറും കവിതകള്‍ 778

പുലരിയണഞ നേരം കൊക്കികൊരുത്തു നിന്നു കാല്‍പ്പെരുമാറ്റങ്ങല്‍ക്കായ് തീവെട്ടി പ്രാകാശത്തില്‍ തിടമ്പേറി നിന്നു ചങ്ങലക്കിട്ട മാനസം ..!! കാത്തിരിപ്പിന്‍ മൊഴികള്‍ക്കു വിരഹനോമ്പരം തീര്‍ക്കുന്ന ജീവിതമൊരു തീരാ കാവ്യം ..!!! നിഴലുകള്‍ തീര്‍ക്കുന്ന വിരഹ കാവ്യം പ്രവാസ ലോകം ..!! നീമാത്രമെന്തേ വന്നില്ല നിലാവും ആമ്പലും കാവലായി മൗനവും ..!! ഓര്‍മ്മകളടുക്കുമ്പോള്‍ എന്തെ നീ കലുന്നു മൗനപ്പീലി പുസ്തക താളില്‍ ..!!! പ്രണയത്തിന്‍ ഉയരങ്ങള്‍ക്ക് ജീവിതത്തിന്‍ അളക്കാനാവാത്ത നിഴല്‍ തീര്‍ക്കും മൗനാഴം ..!! അനുഭൂതിപൂക്കാന്‍  ചിറകുമുളക്കുന്ന നിമിഷങ്ങള്‍ സന്ധ്യാവര്‍ണ്ണം വാനില്‍ ..!! നിഴലുകളില്‍ തെളിയുന്നു പ്രണയാക്ഷരങ്ങള്‍ കൊക്കൊരുമി നിന്നു മൗനം ..!! നിയോണ്‍ നിലാവ് കൊഴുപ്പേറിയെണ്ണപ്പണം പ്രവാസ ദുഃഖം ..!! വിരഹം കാത്തുകിടന്നു പ്രണയകടവില്‍. മൗനം പൂത്തുലഞ്ഞു മനസ്സില്‍ ..!!

ചിത്രം വിചിത്രം ..!!

Image
നിന്റെ മേനി പുല്‍കാന്‍ അണയുന്നിതാ നിശാശലഭഘോഷവൃന്തം  നയന സുന്ദരം നിലക്കു അല്‍പ്പനേരം മധുവിന്‍ മധുരമല്‍പ്പം നിറയട്ടെ നിന്‍ മനസ്സിലിത്തിരി  പ്രണയ മന്ത്രം ..!! അരുകിലണയാനാശയോടെ അണയുന്നു എന്‍ നിഴലും പൂകിനാവും കനവോ കാണ്മതൊക്കയും പുഞ്ചിരിയുടെ നറുവെട്ടത്തിലാകെ വികല്‍പ്പം പുണരുവാന്‍ കൊതിയോടെ നീണ്ടകരങ്ങള്‍ക്ക് പുലരിവന്നു നിന്നിതായകന്നിത് ഓര്‍മ്മയിതൊക്കെ പലയാവര്‍ത്തി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു വെറുതെ നനവെഴും നിന്‍ ലഹരി പകര്‍ന്നാനുഭൂതിയില്‍ ഞാനും നിറമിഴിയോടെ  തുലികയാല്‍ കോറിയിട്ടു ചിത്രം വിചിത്രം ..!! ജീ ആര്‍ കവിയൂര്‍ 

മെല്ലെ മെല്ലെ വന്നു

Image
മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍ ഹൃദയജാലക വാതിലിനരികെ ഒരു പൊന്‍ നിലാവുപോലെ പെയ്യ്തിറങ്ങിയെന്നിലാകെ ... ഋതു വര്‍ണ്ണ വസന്തം രാഗമായ് സംഗീത സാന്ത്രമായ് നിന്‍  മധുര ചുണ്ടിണകളാല്‍ തീര്‍ത്തു ഒരു ബാസുരി നാദമെന്‍ സിരകളില്‍ പടര്‍ത്തി അനുരാഗത്തിന്‍ അനുഭൂതി അനുരാഗത്തിന്‍ അനുഭൂതി ഓമലാളെ മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍ ഹൃദയജാലക വാതിലിനരികെ ഒരു പൊന്‍ നിലാവുപോലെ പെയ്യ്തിറങ്ങിയെന്നിലാകെ ... .. മാഞ്ഞകന്നു പോകല്ലേ എന്നില്‍ നിന്നും മലര്‍മകളെ ,മാരിവില്ലിന്‍ നിറയഴകെ മനസ്സിലെന്നും നിക്കായായ് തീര്‍ക്കുന്നു മൃദുമലര്‍ശയ്യയാലെ സ്വപ്ന ചിറകിലേറി സ്വര്‍ലോക ജാലമേറി നിന്‍ മധുചഷകത്തിന്‍  ലഹരിയാലെ മയങ്ങുമ്പോള്‍ അറിയാതെ വേഗമങ്ങു നിദ്ര വിട്ടുപോകുന്നനേരം ഓര്‍ത്തിരുന്നു പാടിഞാനങ്ങു നിനക്കായ് മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍ ഹൃദയജാലക വാതിലിനരികെ ഒരു പൊന്‍ നിലാവുപോലെ പെയ്യ്തിറങ്ങിയെന്നിലാകെ ... ജീ ആര്‍ കവിയൂര്‍