ജീവിക്കാം നമുക്ക്.
ജീവിക്കാം നമുക്ക്.
ഉപേക്ഷിക്കാനാകാത്തതും
പിടിച്ചുനിർത്താനാകാത്തതുമാണ് ജീവൻ,
വേണമെന്നു കരുതിയാലും കിട്ടാത്തതുമുണ്ട്,
കാലം കവർന്നെടുക്കും ചില നിമിഷങ്ങൾ.
കൈവിട്ടുപോകും ചില ബന്ധങ്ങൾ,
തിരികെ വരാത്തതാകും ചില ഓർമ്മകൾ,
കിട്ടിയതിൽ സന്തോഷം കണ്ടെത്തുമ്പോഴാണ്
ജീവിതം സുന്ദരമാകുന്നത്.
നാളെയെന്തെന്നറിയില്ല നമുക്ക്,
ഇന്നിനെ സ്നേഹത്തോടെ ചേർത്തുപിടിക്കാം,
ലഭിച്ചതെല്ലാം അനുഗ്രഹമെന്നറിഞ്ഞ്
നന്മയോടെ ജീവിക്കാം നമുക്ക്.
ജീ ആർ കവിയൂർ
14 08 2026
(തിരുവല്ല, കവിയൂർ)
Comments