ഓർമ്മകളുടെ വീഥിയിൽ
ഓർമ്മകളുടെ വീഥിയിൽ
കണ്ടതൊക്കെ നീ എന്ന തോന്നലാണ്
മനസ്സിൽ നോവിന്റെ വീഥിയിൽ
നേരിന്റെ നിറം തേടി കാഴ്ചകളിൽ
വർണ്ണം വിതറും കമനീയമാം വേളയിൽ
കലരാതിരിക്കുകിൽ വസന്തം വന്നു
കാലത്തിൻ പടിവാതിലിൽ
കനവിന്റെ താക്കോൽ പഴുതിലൂടെ
കാണുന്ന കാഴ്ചകളൊക്കെ
കാമിനി നിന്നെക്കുറിച്ചായിരുന്നോ?
ശ്വാസനിശ്വാസത്തിന്റെ വേഗതയിൽ
നിമിഷങ്ങളുടെ മൗനത്തിലലിഞ്ഞൊരീ അനുരാഗത്തിൻ ഗീതം,
വീണ്ടും തിരമാലകളിൽ കോർത്ത മാലയായി മാറിയോ?
മധുരനോവിൻ്റെ നുറുങ്ങുവെട്ടങ്ങൾ വീണ വഴിയിലൂടെ
പെയ്തൊഴിയാത്ത മഴയായ് നിൻ ഓർമ്മകൾ നിറയുമ്പോൾ
കണ്ണീരിൽ കുതിർന്ന മുഖംമാത്രമാണു കാണുന്നത്
മനസ്സിൻ്റെ ചില്ലയിൽ പൂത്തതൊക്കെയും
നിൻ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിതന്നെയോ?
കാലം മാറ്റിവെച്ച മൗനത്തിന്റെ ഈണം പോലും
ഇന്ന് നിന്റെ ശബ്ദമായി എന്റെ ഉള്ളിൽ അലയടിക്കുന്നു.
ജീ ആർ കവിയൂർ
19 08 2026
(തിരുവല്ല, കവിയൂർ)
Comments