മഴയേഴും ഓർമ്മകൾ
മഴയേഴും ഓർമ്മകൾ
മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ അത്തം കറുത്താൽ ഓണം വെളുക്കുമല്ലോ അമ്മൂമ്മ പറഞ്ഞ ചൊല്ലുകൾ എവിടെയോ ഓടിയെത്തിയി ഉള്ളിൽ
മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ
കൺകോണുകളിൽ മിഴികോണിലെ കാഴ്ചകളും ഈറൻ അണിഞ്ഞ സന്ധ്യയുടെ ഭംഗിയും ചേർന്ന് അവൾക്കുള്ളിലെ സ്നേഹത്തെ കൂടുതൽ ആഴമുള്ളതാക്കുന്നു അണപൊട്ടി ഒഴുകുമാ വിരഹത്തിൻ കണ്ണീർക്കണം
മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ
ഹൃദയത്തിൽ ഒരു പുതിയ അനുരാഗ കാവ്യമായ് ഉണരുന്നു ഞാൻ പോലും അറിയാതെ പ്രണയാക്ഷരങ്ങൾ വിരിഞ്ഞു വിരൽത്തുമ്പിൽ എന്നിലെ നിനവുകൾ നീറി പടർന്നു
മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ
ജീ ആർ കവിയൂർ
16 08 2026
( തിരുവല്ല, കവിയൂർ)
Comments