വിലോല ലോലമാമി
വിലോല ലോലമാമി
വിലോല ലോലമാമി
വീചികൾ ഉണരും നേരം
വിരഹരാഗം മൂളും
വേളകളിൽ അനുരാഗ
വിപഞ്ചികയേന്തി
ഹൃദയ ധമനികളിൽ ചലനം
മൃദുവായ് പടരുന്ന നാദം
മിഴികളിൽ നിറയുന്ന വർണ്ണം
മനസ്സിൻ താളത്തിൽ ഒരു ഗാനം
തഴുകിയെത്തുന്ന കാറ്റിൻ കരങ്ങളിൽ
തേൻമൊഴി പോലെ ഓർമ്മകൾ വന്നു
അകലെയാണെങ്കിലും അരികിലായ് തോന്നും
അഴകാർന്നൊരു സ്നേഹസ്വപ്നമായി
നിശയുടെ നിശ്ശബ്ദ യാമങ്ങളിൽ
നിലാവിൻ കിരണം പുണരുമ്പോൾ
നിന്നെ മാത്രം തേടുന്ന എൻ മനസ്സിൽ
നിറയുന്നു വീണ്ടും പ്രണയമഴയായി
പുലരിയുടെ പൊൻവെയിൽ വിരിയുമ്പോഴും
പൂവിതൾ പോലെ കാത്തിരിപ്പുണ്ട്
നീ വരുമെന്നൊരു പ്രതീക്ഷയോടെ
നീളുന്നു എൻ വഴികൾ നിൻ അരികിലേക്ക്
ജീ ആർ കവിയൂർ
18 08 2026
(തിരുവല്ല, കവിയൂർ)
Comments