Posts

Showing posts from September, 2019

കുറും കവിതകൾ 799

ഓർമ്മകൾ നീട്ടിയ ഇലച്ചീന്തിന് മുന്നിൽ കത്തിനിന്നു അന്തിത്തിരി ..!! തോരാമഴയുടെ കിലുക്കത്തിൽ പൂക്കളം തീർക്കുന്ന ശലഭം ..!! അലതീർക്കുന്ന ആഴി ആടിയുലയുന്ന മനസ്സ് ശാന്തിയുടെ തീരങ്ങളിൽ ..!! പുലരിമുതലന്തിവരെ പുലർത്താൻ ഉള്ള ഓട്ടം . വിയർപ്പിന് നോവിൻ ഗന്ധം ..!! ഓർമ്മകൾ പെയ്യ്തു പൂക്കളം തീർക്കുന്ന തിരികെ വരാത്ത ബാല്യം !! നാട്ടു വഴികളിൽ ഓണത്തുമ്പി പാറി . ഓർമ്മകൾ പിന്നോട്ട് നടന്നു !! വഴിയോത്തെ വിശപ്പ് ഓണമുണ്ണാൻ നിറമിഴിയുമായ് കാത്തിരിപ്പിന്റെ മൗനം ..!! അകലെയല്ലാതെയുണ്ട്  ശത്രു കാതുകൾ വട്ടം പിടിച്ചു. കാറ്റിനുമുണ്ടൊരു ഗന്ധം ..!! ഈറൻ വെയിലിൽ പറന്നിറങ്ങുന്നുണ്ട് വിശപ്പാർന്നകണ്ണുകൾ ..!! അതിജീവനത്തിൻ പറക്കലിൽ ആകാശം മുട്ടെ ഉയർന്ന മോഹങ്ങൾ. താഴെ ഓളങ്ങൾ കരയെ തൊട്ടുണർത്തി ..!!

ലഹരിതൻ മൗനം .......

Image
ലഹരിതൻ  മൗനം ....... നീയൊരു താളം മനസ്സിന്റെ മേളം തീരാ ദാഹം ലഹരിതൻ  മൗനം ....... തീർക്കും തമശിഖരത്തിൽ അനുപമ സുന്ദര പ്രകാശധാര . തരളിതമോഹം പടരുമൊരു സുഖ ശീതള ഛായാ രൂപം . അരുണിമ തൻ മഹിമയെഴും ആനന്ദമയമാം അനുഭൂതി .  നീയൊരു താളം മനസ്സിന്റെ മേളം തീരാ ദാഹം ലഹരിതൻ  മൗനം ....... നിശ്ചല  ജലധിയിൽ നിറയും അലകളിലും നിന്നെ കുറിച്ച് മാത്രം പറയുന്നു . മാറ്റൊലി കൊള്ളും പ്രണവാകാരം മറ്റാർക്കുമറിയാ രാഗം അറിയുക അറിയുകയീ മന്ത്ര തരംഗം . അറിവേകുമീ അമൃത ധ്വനി രൂപം ... നീയൊരു താളം മനസ്സിന്റെ മേളം തീരാ ദാഹം ലഹരിതൻ  മൗനം ....... ജീ ആർ കവിയൂർ 27 . 09 .2019  photo by jino joesph

കാലൊച്ചക്കു കാതോർത്ത് ..!!

എവിടെനിന്നോ ഒരു ഗീതകം വിരൽ തുമ്പിനു കൂട്ടായി വന്നു നിന്നപ്പോളറിയാതെ പാടി ''ഘന ശ്യാമ വർണ്ണന്റെ വർണ്ണനകളിൽ  മയങ്ങി മേഘവർണ്ണ ദ്യുതിയിലുണർന്നു മനമുരളികതാനേ രാധാ മാധവ ഗോവിന്ദ  മധുസൂദന നാമങ്ങൾ  പാടി  രാഗമാലികകളാൽ തീർത്തൊരു കതിർ മണ്ഡപം തിളങ്ങി അംഗപ്രത്യയംഗങ്ങളറിയാതെ മയൂര നടനം തുടങ്ങി  '' അപൂർണ്ണമാണ് എങ്കിലും പൂർണ്ണമാവാതെ ചിന്തകളിൽ ഞാനറിയാതെ മൗനം ഗ്രസിച്ചു വാക്കുകൾ എവിടേയോ തേങ്ങി നീയല്ലാതെയില്ലോരാശ്രയം ഉള്ളിന്റെ ഉള്ളിൽ നിഴലായി നിൽക്കുമീ  സ്വരം കേൾക്കുമീശ്വരനെ ഇല്ല ഒരൽപ്പമില്ല ആത്മ ധൈര്യം ദയാവധഹർജിക്കു സ്ഥാനവുമില്ല..!! പത്രസമ്മേളനത്തിന്‍റെ ആരവങ്ങളില്ല എതിര്‍പ്പ് പറയാന്‍ ആരുമില്ല വാക്കുകളുടെ ചവിട്ടേറ്റ് മൗനം പാലിക്കുന്നു നിത്യ ശാന്തിയുടെ  കാലൊച്ചക്കു കാതോർത്ത് ..!!

ഓർമ്മപ്പുഴ ഒഴുകട്ടെയിനിയും ...!!

ഓർമ്മപ്പുഴ ഒഴുകട്ടെയിനിയും ...!! വിരസത  ഒടുങ്ങാത്ത രാത്രിയിലായ് ശ്വാസംകിട്ടാതെ സാക്ഷിയായി കാത്തിരുന്നു ഉദയസൂര്യന്റെ പൊൻകിരണത്തിനു മഞ്ഞിൻകണങ്ങളാൽ പൊതിഞ്ഞ വൃക്ഷത്തലപ്പുകൾ മലനിരകൾ ചുംബിച്ചു കടന്നകലും തണുത്ത കാറ്റും എനിക്കായ് എവിടെ തിരിഞ്ഞു നോക്കുന്ന പുഞ്ചിരി പൊഴിക്കുന്ന നിൻ കണ്ണുകൾ ഉടക്കിനിന്നു താഴ്‍വാര മധുരം കിനിയും പുൽമേടകളിൽ ... വലിയ മലയുടെ താഴ്‌വരയിലുള്ള കുന്നിൽ വിരിഞ്ഞു നിൽക്കും പൂക്കളുടെ നടുവിലായ് നമ്മൾ വിമോചനത്തെപ്പറ്റി  സംസാരിച്ചു സൂര്യനുദിച്ചു ഉയരുവോളം നാം കൈകോർത്തു പിടിച്ചു രാവിന്റെ ദുഖങ്ങളോട് യാത്രാമൊഴി ചൊല്ലി മെല്ലെ ഒരുമിച്ചു കുന്നുകൾ ചവുട്ടി കയറി തിരിഞ്ഞുനോക്കാതെ അവ്യക്തമാം വനാന്തരങ്ങളിൽ മറഞ്ഞു .... ഇരുളടഞ്ഞ രാത്രിയുടെ അഴികൾക്കിടയിലൂടെ ഞാനെൻ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി നിര്‍ദയമായ  രാത്രി നീണ്ടു , വേദനയാർന്നൊരെൻ ഹൃദയത്തിന് സ്വപ്‌നങ്ങൾ പൊട്ടിച്ചിതറി , പക്ഷെ നിന്റെ പ്രതീക്ഷയുടെ സംഗീതത്താൽ പോകാന്‍ മടിച്ചു നിന്നു എൻ ദുഃഖങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെ  ഓർമ്മകൾ ..!! ഒടുങ്ങാത്തരാവിന്റെ നൊമ്പരത്താൽ ഉരുകി ഒഴുകി ഇറങ്ങി നടന്നു എൻ കാനാവുകളിൽ പ്രഭാത കിരണങ്ങളോടൊപ്

ഒരു കുരുവിയെൻ കാരാഗ്രഹത്തിലായ്

ഒരു കുരുവിയെൻ കാരാഗ്രഹത്തിലായ് ഒരു കുരുവിയെൻ കാരാഗ്രഹത്തിന്റെ തണുപ്പാർന്ന രാവിന്റെ വിരഹ വിജനതയിലൂടെ കമ്പിയഴികൾക്കിടയിലൂടെ പറന്നിറങ്ങി അവനതാ ഉയര്‍ന്ന കുളിപ്പുരയുടെ അരമതിലിലായ് ഭീതിയോടെ വിറച്ചു തത്തി പൊത്തി  നില്‍ക്കുന്നു..!! ഞാനൊന്ന് അവനോടായി ബോധമില്ലാതെ പാതിതുറന്ന ഉന്മത്തമാം  മിഴികളിലൂടെ സ്വകാരം പറയാനൊരുങ്ങുമ്പോൾ വിഡ്ഢിച്ചിരിയുമായ് കുലുങ്ങി കുലുങ്ങി ഒരു തടിയൻ  ഉദ്യോഗസ്ഥന്‍ കല്ലിച്ച മുഖവുമായി രാവിന്റെ പാറാവിനായി ചുറ്റി നടക്കുമ്പോൾ  ഇമകൾ പരുതിനടന്നു സ്വപ്നാടനത്തിലായ് ആ പാവം ജീവിയുടെ നിസ്സഹായാവസ്ഥയെ  പാതിമയക്കത്തിനിടയിൽ അറിഞ്ഞു പറന്നുവെളിയിലേക്കു പോകാനാവാതെ ഇരുമ്പഴികളിൽ തട്ടി വേദനയുടെ ശബ്ദത്തോടെ വീണു തറയിൽ ഞടുങ്ങി വിറച്ചെൻ ഉള്ളകം ... അകലെനിന്നും അലറി കൂകി ഭൂതം കണക്കെ തകർന്ന നാഗരികത പോലെ  പാഞ്ഞകന്നോരു   തീ തുപ്പും ഉണ്ടക്കണ്ണുമായ്‌ കരിപുരണ്ട തീവണ്ടി ..... ധൈര്യം സംഭരിച്ചു നിറ പ്രജ്ഞയോടെ ചിറകൊതുക്കിയാ കുരുവി ചെറു പാദങ്ങളോടെ മെല്ലെ കാരാഗ്രഹ തറയിലൂടെ പതുങ്ങി നടന്നു പാറാവുകാരൻ  ഉറക്കത്തെ ഞെരുടി ഒതുക്കി തിരുമ്മിയ കണ്ണുമായ് കയറിയിറങ്ങി പടവുകൾ ഞരങ്ങി നിരങ്ങ

അച്യുതം കേശം രാമനാരായണം

Image
അച്യുതം കേശം കൃഷ്ണ ദാമോദരം അച്യുതം കേശം കൃഷ്ണ ദാമോദരം രാമനാരായണം  ജാനകി വല്ലഭം രാമനാരായണം  ജാനകി വല്ലഭം ആരുപറഞ്ഞിതാരു പറഞ്ഞു  വിളിച്ചാൽ ഭഗവാൻ വരില്ലെന്നെന്നു രാധയെ പോലെ മീരയെപോലെ വിളിക്കുകിൽ വരുമല്ലോ ഭഗവാൻ അച്യുതം കേശം കൃഷ്ണ ദാമോദരം അച്യുതം കേശം കൃഷ്ണ ദാമോദരം രാമനാരായണം  ജാനകി വല്ലഭം രാമനാരായണം  ജാനകി വല്ലഭം ഇതാരുപറഞ്ഞു ഇതാരാരു പറഞ്ഞു  ഭഗവാൻ കഴിക്കുയില്ല   ഒന്നുമെന്നുമേ ശബരിയെപോലെ കഴിപ്പിക്കുകിൽ കഴിക്കുമല്ലോയെല്ലാം ഭഗവാൻ അച്യുതം കേശം കൃഷ്ണ ദാമോദരം അച്യുതം കേശം കൃഷ്ണ ദാമോദരം രാമനാരായണം  ജാനകി വല്ലഭം രാമനാരായണം  ജാനകി വല്ലഭം ആരുപറഞ്ഞിതാരു പറഞ്ഞു ഭഗവാനുറങ്ങുകയില്ലെന്നു 'അമ്മ യശോദയെ പോലേയുറക്കുകിൽ  ഭഗവാനുറങ്ങുമല്ലോ ഭഗവാൻ അച്യുതം കേശം കൃഷ്ണ ദാമോദരം അച്യുതം കേശം കൃഷ്ണ ദാമോദരം രാമനാരായണം  ജാനകി വല്ലഭം രാമനാരായണം  ജാനകി വല്ലഭം ഇതാരുപറഞ്ഞു ഇതാരാരു പറഞ്ഞു ഭഗവാൻ നൃത്തം ചെയ്യുകയില്ലെന്നു ഗോപസ്ത്രീകളെപോലെ നമ്മൾ നൃത്തം ചെയ്യിപ്പിക്കുകിൽ  നൃത്തം ചെയ്യുമല്ലോ ഭഗവാൻ അച്യുതം കേശം കൃഷ്ണ ദാമോദരം അച്യുതം കേശം കൃഷ്ണ ദാമോദരം രാമനാരായണം  ജാനകി വല്ലഭം രാമനാരാ

പോറൽ കൊള്ളിക്കുന്നു ..!!

Image
പോറൽ കൊള്ളിക്കുന്നു ..!! പാടുന്നു വീണ്ടും ഒരു നോവുപാട്ട് പാടവും പുഴയും കടന്നു സുഗന്ധമായ് പേരരയാൽ ചുവടും കടന്നു മനസ്സിൽ പോറൽ കൊള്ളിക്കുന്നിന്നും കണ്ണുകൾ പൊഴിക്കുന്നു പ്രളയജലം വ്രണിതം പോരാ പോരാ നാളിൽ പിരിയാൻ വയ്യ പുളിയില കര നേരിയതും ചുറ്റിയങ്ങു പുളിയിൽ തീർത്തൊരു ഊഞ്ഞാൽ പടിയിൽ പുളകം കൊള്ളിക്കുന്നിനും  പുത്തനൊണത്തിന്  പ്രേയസിയുടെ മധുരമാമോർമ്മകൾ പാവനം . പാടുന്നു വീണ്ടും ഒരു നോവുപാട്ട് പാടവും പുഴയും കടന്നു സുഗന്ധമായ് പേരരയാൽ ചുവടും കടന്നു മനസ്സിൽ പോറൽ കൊള്ളിക്കുന്നിന്നും കണ്ണുകൾ പലവുരു പറഞ്ഞാലും തീരില്ലായി കടന്നകന്നൊരു പിൻനിലാവും ചിരിച്ചു രാക്കുയിലെറ്റുപാടി  പഴയ കാലം വരില്ലിനിയെന്നോർത്തു  പുലരുന്നു പേക്കിനാക്കൾ തീർക്കുന്നു പുരികക്കൊടികൾ പഴുത്തു നരച്ചു പിടിമുറുക്കുന്നു വിറയാർന്നൊരു പൊയ്‌പ്പോയ നാളുകളിനി തിരികാവരില്ലല്ലോ ......  പാടുന്നു വീണ്ടും ഒരു നോവുപാട്ട് പാടവും പുഴയും കടന്നു സുഗന്ധമായ് പേരരയാൽ ചുവടും കടന്നു മനസ്സിൽ പോറൽ കൊള്ളിക്കുന്നിന്നും കണ്ണുകൾ ..!! https://youtu.be/Z4r0ZTEBTmw ജീ ആർ കവിയൂർ 22 / 09 / 2019   

നിറമാറ്റങ്ങൾ

Image
നിറമാറ്റങ്ങൾ പരീക്ഷകൾ പരിരക്ഷയാകുമ്പോൾ മരട് ഒരു കരടായ് മാറുമ്പോൾ ചരട് വലികൾ മുറുകുന്നു പാലാരിവട്ടം വട്ടം കറക്കുന്നു പാലിന് വിലയേറ്റുന്നു റബറിനു കുറയുന്നു റബേ തുരന്നെടുപ്പിന്നോരുങ്ങി  പാലയിൽ പാലംവലി നടക്കുന്നു ഉത്തരവുകൾ കൊണ്ട് ഉത്തരം മുട്ടുമ്പോൾ ഭക്തനും റമ്പാനും തല്ല് കിട്ടിയിട്ടും പ്രളയ പ്രണയം നടത്തി കോടികൾ കോടികൾ അടിച്ചുമാറ്റി കേരളമേ കേഴുക കേഴുക ഇടതു വലത്തോട്ടും വലതിടത്തോട്ടും ചാഞ്ഞും ചരിഞ്ഞും എല്ലാമങ്ങു ശരിയാകുമെന്ന് ശരണമന്ത്രം ജപിക്കുന്നനേരം അറിയിക്കുക ഇല്ലയിനിയധികം ദിനങ്ങൾ കൊടികൾക്കു നിറമങ്ങാൻ ..!! ജീ ആർ കവിയൂർ 20.09.2019 . ചിത്രത്തിന് കടപ്പാട് Neethu Mohan

പരിവേദനം

Image
പരിവേദനം  പാണന്റെ പ്രാണനാം പദങ്ങൾക്ക് കാതോർത്ത് പാടാൻ മറന്നൊരു പാട്ടിന്റെ ഈരടികളിൽ പലവുരു നേർത്തു പോയൊരു ഒറ്റക്കമ്പിയുടെ പരിദേവനങ്ങളൊക്കെ പൊലിഞ്ഞു പോവാതെ പാഴ്മുളം തണ്ടെറ്റുപാടുന്നത് കേട്ടിട്ടാശ്വാസം പുണ്യപാപങ്ങൾ ചുമലിലേറ്റി നടന്നിട്ടു പയ്യെ പിതൃക്കൾക്ക് പിണ്ഡതർപ്പണ നടത്താതെയാട്ടി പായിക്കുന്നിതാ കാകനും,പിന്നെ വേണ്ട പടച്ചോറും പത്രാസും പറഞ്ഞു നടക്കുന്നു പണ്ഡിതരാണെന്നു പറഞ്ഞു  പടിപറ്റി പയ്യാരമറിയാതെ നടക്കുന്നിന്നു പിന്നാം പുറങ്ങൾ തോറും അലയുന്നു പേർത്തും പാരായാതെ വയ്യിനി പറവതിന് പഴമയുടെ പാൽമണം പോലുമറിയാതെ ചുറ്റുന്നു പലരും പുള്ളോനുമില്ല പുള്ളവത്തിയുടെ മണ്കുടവുമില്ല പുലർത്തുവാനില്ലയാ കേട്ടാൽ പുല്ലരിക്കും സംഗീതം പാമരനുമാസ്വദിക്കും പഴമയുടെ പാട്ടിന്നെവിടെ പാണന്റെ പ്രാണനാം പദങ്ങൾക്ക് കാതോർത്ത് പാടാൻ മറന്നൊരു പാട്ടിന്റെ ഈരടികളിൽ പലവുരു നേർത്തു പോയൊരു ഒറ്റക്കമ്പിയുടെ പരിദേവനങ്ങളൊക്കെ പൊലിഞ്ഞു പോവാതെ പാഴ്മുളം തണ്ടെറ്റുപാടുന്നത് കേട്ടിട്ടാശ്വാസം ..!! ജീ ആർ കവിയൂർ 19  .09.2019 .

ഒരുനോക്കുകാണാൻ

Image
ഒരുനോക്കുകാണാൻ നിറമിഴികളിൽ നിറക്കാൻ നിന്നരികിൽ വന്നു കണ്ണാ ....... ആടും തിരുമുടിയിലെപ്പീലിത്തുണ്ടും മഞ്ഞപൊൻ പട്ടുടുത്ത മേനിയും തൃക്കയ്യിലെ വെണ്ണയും കണ്ണിലെ കുസൃതിയും കാലിലെ ചിലമ്പൊലിയും കാണാൻ മനകണ്ണിനു കൗതുകം ഒരുനോക്കുകാണാൻ നിറമിഴികളിൽ നിറക്കാൻ നിന്നരികിൽ വന്നു കണ്ണാ ....... പാടുന്നു മാനസം പദമലരുകളിൽ വിരിഞ്ഞു പൊഴിയാത്ത നിൻ പുഞ്ചിരി പൊള്ളയാം മെൻ പാഴ്മുളം തണ്ടിൽ പൊഴിക്കണേ നിൻ നാമം നിത്യവും പാലാഴിയിൽ വാഴും വാസുദേവാ ഒരുനോക്കുകാണാൻ നിറമിഴികളിൽ നിറക്കാൻ നിന്നരികിൽ വന്നു കണ്ണാ ....... അടിമലരിണകളിൽ അവിടുന്നു മാത്രം ആഴങ്ങൾ  തേടുന്ന  മനസ്സിൽ നീ കണ്ണാ അല്ലലില്ലാതെ തണലൊരുക്കി  അകലാതെ അരികിൽ നിർത്തണേ അണയാതെ അകറ്റാതെ കാക്കണേ ഒരുനോക്കുകാണാൻ നിറമിഴികളിൽ നിറക്കാൻ നിന്നരികിൽ വന്നു കണ്ണാ ....... ജീ ആർ കവിയൂർ 18 .09.2019 .

പൊന്നുഷസ്സിനു കാവലായ്..!!

Image
പണ്ടെങ്ങോ കണ്ട കിനാവിലായ് പോക്കുവെയിൽ ചായുംനേരം പൊക്കാളിവിളയും പാടത്തിങ്കൽ പൊയ്മുഖമില്ലാത്ത  ചാരുത കണ്ടേൻ പറയാതെ പിണങ്ങാതെ പോയെങ്ങോ പിടിതാരാ പൂതുമ്പിയായ് പാറിയകന്നല്ലോ പിഴവാരുടെ തെന്നറിയില്ല പെയ്യ്തൊഴിയാതെ പടിവാതിലിൽ ഓർമ്മകൾ വന്നു മുട്ടിവിളിക്കുന്നു പലവുരു നാവ് തരിച്ചു ഉള്ളിന്റെ ഉള്ളിലെ പകർത്താനാവാത്തൊരു പ്രണയ കാവ്യം പാടാനറിയില്ല പുകഴ്ത്താനറിയില്ലയെനിക്ക്  പാഴ്മുളം തണ്ടു പോലുമേറ്റു പാടിയത് പിൻ നിലാവു വന്നു പുഞ്ചിരിച്ചകന്നു  പാമരനാമെൻ ഇടനെഞ്ചു മിടിച്ചുമെല്ലെ പൊറുക്കുവാനാവില്ല പിരിയാനാവില്ല പൊടുന്നനെ കണ്ണടച്ചു കിടന്നു സ്വപ്നത്തോടൊപ്പം പിറക്കാനിരിക്കും പൊന്നുഷസ്സിനു കാവലായ്..!! ജീ ആർ കവിയൂർ 17.09.2019 . ചിത്രം കടപ്പാട് ബിജു ലാൽ എം ഡി

കുറും കവിതകൾ 798

രുചിപകരുവാൻ ഊഴവും കാത്തു മൂശക്കു വെളിയിൽ വിശപ്പ് ..!!  മഞ്ഞണിഞ്ഞ മൗനം കാൽചുവടുകൾ നീണ്ടു . പാലക്കാടൻ സുപ്രഭാതം  ..!! ഓളവും താളവും ചേർന്ന് ആർപ്പുവിളിച്ചു. പള്ളിയോടങ്ങൾ തെന്നി നീങ്ങി ..!! പോക്കോണവും  കഴിഞ്ഞു വീണ്ടും ചീവീടുകൾ കരഞ്ഞു മൗനം കൂടുകൂട്ടിയ തറവാട് ..!!  മിടിപ്പുകളെറുന്നു കാലൊച്ചകൾക്കു കാതോർത്ത് ഏകാന്തത  ..!! മഴയൊഴിഞ്ഞ മാനം മണം പകരുന്ന വിശപ്പ് വഴിതെറ്റാത്ത ചുവടുകൾ ..!! നട്ടെല്ലുവളക്കാതെ ശരണമന്തങ്ങളുടെ നടുവിൽ നിവർന്നു കൊടിമരം ..!! ഓംകാരധ്വനികളിൽ അഹങ്കാരം വെടിഞ്ഞു . സർവ്വം  ബ്രഹ്മാർപ്പണം ..!!    പാൽനിലാവ് പെയ്തു മെയ്യാകെ കുളിരുകോരി അകലെയൊരു രാകുയിൽ പാടി.. !! കുന്നിറങ്ങി വരുന്നുണ്ട് കാറ്റും പേമാരിയും പിന്നെ കൂടെ മേഘമല്ലാറിൻ പ്രണയം ..!! തിരയൊഴിഞ്ഞ കായലിൽ കളി വളളമില്ലാതെയോണമൊഴിഞ്ഞ കുമരകം കടവ് ..!! ജീ ആർ കവിയൂർ 16  .09.2019 .

അവളെന്നെ അവൾ

Image
ഞാനുമെന്റെ മൗനവും കലാപത്തിലാണ് ഞാനറിയാതെ എന്റെ വാക്കുകൾ വിതുമ്പി നിന്റെ ചിന്തകളെകാകിയാമൊരു പക്ഷിയായ് നിശബ്ദതയുടെ പ്രത്യാശയാം ചില്ലകളിൽ ചേക്കേറി എന്റെ വാക്കുകൾ  നിന്റെ ചുണ്ടുകളുടെ എതിരില്ലാ  ലാളനത്തിനായ്  കാത്തു നിന്നു നിന്റെ ലാവണരസം നിറഞ്ഞ സ്പർശനം നിണം വാർന്ന എന്നിൽ ജീവൻ നൽകിയത് പോൽ ഗഗനം സാക്ഷിയായ് ഗാനം നിറയുന്ന വീചികളിൽ ഗന്ധം നുള്ളിയെടുക്കുന്നു പൂവിനെ നോവിക്കാതെ  എല്ലാമറിഞ്ഞു പുഞ്ചിരിച്ചു നിന്ന നിലാവ് യാത്രയായി എവിടെ നിന്നോ ഒരു വിളിയാലേ പുലരി ഉണർത്തി ഒപ്പമുണർന്നു മുകർന്നു വിരൽത്തുമ്പിൽ അവൾ ഒഴിയാതെയെന്റെ  ആശ്വാസ വിശ്വാസമായ് കവിത .....!!

ഒരു തിരുവാതിര പാട്ട്

ഒരു തിരുവാതിര പാട്ട് ചന്ദ്രശേഖരഭഗവാന്റെ ചന്തമാം തിരുമുടിയിൽ ചന്ദ്രകലക്കു  മറഞ്ഞു ഗംഗയൊഴിയപ്പോൾ ചാരുശീലയാം പാർവ്വതി ദേവിക്കുണ്ടായൊരു ചിന്തകൾ പലവിധം ചെമ്പരത്തി മുഖം കണ്ടു തമ്പുരാനൊന്ന് ഉരചെയ്യ്തു വല്ലഭേയെന്തേ വിധം തവ കോപാമെന്തേയീ വിധം കാണ്മതെന്തേയീ വിധം താങ്ങുവാനാവതില്ല മമ മനം നോവുന്നിതു  കാന്തേ തലയിലുടെ ഒഴുകും  ഗംഗയാണോ കാരണം   .. അറിയുക നീയിതിനു കാരണമാം ഉണ്ട് കാര്യം അറുപതിനായിരം പിതൃക്കൾക്ക്  മോക്ഷമേകുവാൻ അവനിലിയായി ദേവ ഗംഗയെ കൊണ്ട് പൊരുവതിനു അങ്ങ് ഭഗീരഥൻ തപം ചെയ്തു പോന്നിതവസാനം . സംപ്രീതനായി ബ്രഹ്മദേവനും അരുളിചെയ്തു സർവ്വശക്തയാം ഗംഗ സ്വർഗ്ഗത്തിൽ നിന്നുമൊഴുകിൽ സർവനാശം ഭവിക്കും സർവം ക്ഷമയാം ഭൂവിമാതാവിനെന്നു സാദരം ശിവജടയിൽ നിന്നും സപ്ത ജലധാരയായ് ഒഴുകി ഇക്കഥ കേട്ട് സന്തോഷത്താൽ നൃത്തം ചെയ്തു ദേവിയപ്പോൾ ഇനിയികഥ പാടി നാമെല്ലാപേരും ചേർന്ന് ആനന്ദത്താൽ ഇരുകയ്യാലടിക്കുക കുമ്മിയത് തോഴിമാരേ .... ഇരുകയ്യാലടിക്കുക കുമ്മിയത് തോഴിമാരേ .... ചന്ദ്രശേഖരഭഗവാന്റെ ചന്തമാം തിരുമുടിയിൽ ചന്ദ്രകലക്കു  മറഞ്ഞു ഗംഗയൊഴിയപ്പോൾ ചാരുശീലയാം പാർവ്വതി ദേവിക്കുണ്ടായൊരു ചിന്തകൾ പലവിധം ചെമ്പരത

തിരികെ വരുമെന്ന് തോന്നലാണ്

Image
തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ് തിരുവോണത്തിന് ദിനങ്ങളൊക്കെ തിരികെവരും എന്നൊരു തോന്നലാണ് .... തിരുമേനി വരുമെന്നും  തിരുമുറ്റത്ത് തുമ്പയും  തെച്ചിയും ചേമന്തിയാലേ തീർക്കുമൊരു പൂക്കളത്തിന് മുന്നിൽ തുമ്പിതുള്ളി കളിച്ചും തഞ്ചത്തിലാടിയും തൂശനിലയിൽ തൂവെള്ള ചോറും കറികളും തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ് തിരുവോണത്തിന് ദിനങ്ങളൊക്കെ തിരികെവരും എന്നൊരു തോന്നലാണ് .... തിരുവോണ തോണിക്കു താളം പകർന്നു  തുഴയെറിയും കൂട്ടുകാരോടൊപ്പം തിമിർത്തു ആർപ്പുവിളിക്കുവാനും തിമില ചേങ്ങലകൾ ചെണ്ട കോട്ടും തുടിക്കൊപ്പം ചുവടുവെക്കുവാൻ തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ് തിരുവോണത്തിന് ദിനങ്ങളൊക്കെ തിരികെവരും എന്നൊരു തോന്നലാണ് .... തിരിയും വളയമുരുട്ടിമെല്ലെ ചെത്തു വഴിയിൽ തോളിൽ നിന്നും വഴുതും വള്ളി നിക്കറും തെല്ലും മടിയാതെ തല്ലുകൂടും ചങ്ങാതിമാരും തരളിട്ട ബാല്യവും കോമരം തുള്ളും കൗമാര്യവും തരിവള കിലുക്കത്തിന് കാതോര്ക്കും തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ് തിരുവോണത്തിന് ദിനങ്ങളൊക്കെ തിരികെവരും എന്നൊരു തോന്നലാണ് ....   തൊടിയിലെ വേലിക്കരികിലെ തൊട്ടാവാടി പൂപോലെ    തൻ ഓമന മക്കളുടെ വരവ് കാത്തു തിങ്ങി വിങ്ങ

പുനർജനിയായ് ..!!

Image
മനസ്സിന്റെ അകത്തളങ്ങളിലെവിടേയോ മണ്ണിൽ മുളക്കുമങ്കുരം പോലെ ചിന്ത വളർന്നു പൂവിട്ടു കായിട്ടു വീണ്ടും തുടർന്നു അനന്തം അനർവചനീയം അപാരം മൗനാനുവാദം ജന്മജന്മാന്തര ഗമനം എവിടേയോ വീണ്ടും മുളക്കുന്ന വിത്തുകൾ വിരളം തരളിതം തനുവാകെ തിമിലകൊട്ടി ആഘോഷങ്ങൾ തണലേകി താങ്ങേകി തമസിലേക്കോയറില്ല തപം ചെയ്യുന്നു താപമേറിയയീ പ്രക്രീയ വമിക്കുന്നു ദൈവം ദേഹത്തിൽ എന്നിൽ സ്വരം ഇത് കേൾപ്പിക്കുന്നൊരീശ്വരൻ പരം വൈഭവം ഇവിടെ എവിടെ എന്ന് തേടുന്നു വഴിത്താരകൾ വിപനങ്ങൾ താണ്ടി വിപത്തുക്കൾ അറിഞ്ഞു നിണമൊഴുക്കി പിണമാകുമ്പോൾ എവിയാ  ബീജങ്ങൾ വികാരങ്ങൾ വിചാരങ്ങൾ അലിയുന്നു ചോദ്യത്തിന് ഉത്തരമില്ലാതെ ഏകം അനേകം അനവദ്യതയിൽ അമരുന്നു ആനന്ദം പരമാനന്ദം മനനം ചെയ്യുകിൽ ജീവന ദോലനം തുടരുന്നു അനന്തം അജ്ഞാതം വിരാട വൃക്ഷത്തിന് തണലിൽ വെമ്പുന്നൊരു ചിന്താ ധാരയിൽ വിരിയാൻ വിതുമ്പുന്നൊരു ശാന്തിതൻ ആധാരമണയാതെ കത്തുന്നു മുളപൊന്തുന്നു മുള കരുത്തിൽ  അതിജീവനം എവിടെയൊക്കയോ മനസ്സു ചിന്തകളിൽ അവസാനമില്ലാത്ത യാത്ര ഒടുങ്ങുന്നൊരു ബീജമായ്‌ കാത്തുകഴിയുന്നു  പുനർജനിയായ് ..!! ജീ ആർ കവിയൂർ 10.09.2019 .

പ്രണയ പുഷ്പങ്ങളുടെ ദളങ്ങൾ

പ്രണയ പുഷ്പങ്ങളുടെ ദളങ്ങൾ  പ്രണയ ലേഖനം എഴുതി വായിക്കും പ്രപഞ്ച ചക്രവാള ചരുവിൽ നാണത്താൽ മുഖം തുടുത്തു കടലിലേക്ക് മുങ്ങി താഴുമ്പോൾ ഇനിയും കാണാൻ കൊതിച്ചപ്പോൾ കംബള പുതപ്പുമായി രാവണഞ്ഞു പുഞ്ചിരി തൂകി പ്രേമവുമായി അമ്പിളി വന്നു നിന്നു കണ്ണുകൾ വിടർന്നു മനസ്സിന്റെ കോണിൽ വിരിഞ്ഞ പ്രണയ പുഷ്പങ്ങൾ നൂറ്റൊന്നു അക്ഷര ദളങ്ങളായി വിടർന്നു പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 1 പ്രണയമെനിക്കുണ്ടായിരുന്നു സഖേ ഓര്‍മ്മകളിലും മിടിക്കുമായിരുന്നു ഹൃദയം മരണവുമെന്‍ പടിവാതിലിന്റെ തഴുതിനെ വകവെക്കാതെ ,ശ്മശാനത്തോളവും എത്തി നില്‍ക്കുമ്പോഴുമീ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു അവള്‍ക്കായി . 2 നിന്റെയി കണ്ണിണകളുടെ ലാസ്യമെന്തു പറയേണ്ടു ഞാന്‍ എന്ത് സമ്മാനമേകും നിനക്കായി കാട്ടു പുഷ്പങ്ങളായിരുന്നുയെങ്കില്‍ തേടി കൊണ്ട് വരാമായിരുന്നു തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കിടും 3 നിന്റെ പുഞ്ചിരിയിയാല്‍ പ്രജ്ഞയറ്റു കിടന്നു വീണ്ടുമുണരുമ്പോഴായി നീ മന്ദഹാസം പോഴിക്കുന്നുവോ പ്രണയമേ! 4 വേദനയില്ലാതെ കണ്ണുനീര്‍ പൊഴിയില്ല സ്നേഹമില്ലാതെ ബന്ധങ്ങളുറക്കുകയില്ല ഒരു കാര്യമോര്‍ത്തു കോള്‍കയിനിയും സഖ

ഒന്നുപോലെ

Image
മൃദുവായ പൂവിന്റെ കവിളിൽ തലോടി ആവണി കാറ്റ് പാടിയടുത്തു അത്ത പത്തോണത്തിന് ആഘോഷമെല്ലാം കൈകൊട്ടിയാടി ആർപ്പുവിളിച്ചു കരടി കടുവകൾ താളത്തിൽ തുള്ളി ഓണപ്പൊട്ടന്മാർ ഓടിയടുത്തു ആരും കാണാതെ ഓല  കുട ചൂടി അല്ലലില്ലാതെ കഴിഞ്ഞ കാലത്തിന് ഓർമ്മകളുമായി മാവേലി തമ്പുരാൻ വന്നു പോയതറിയാതെ പ്രളയം മറന്നു  പേമാരി മറന്നു വ്രണിതമാം പട്ടിണിയിലും അവർ അന്യോന്യം പാടി തിമിർത്തു '' മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ... മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ  ..!! ''

മിഴിനീർ കനവുകൾ

Image
മഴമുകിലുകളിന്നും വന്നുപോകുകിലും പിഴവില്ലാതെ മിഴികൾ കാണുന്നു കിനാക്കൾ പഴിയാരോടും പറയാതെ ഉറക്കമില്ലാരാവുകളിൽ മൊഴി മുത്തുകൾ തീർക്കുന്നു വിരലുകൾ പൊഴിക്കുന്നു നിന്നെയോർത്തു വരികളായിരം കഴിയുന്നു അകലങ്ങളിൽ നോവിന്റെ തീരങ്ങളിൽ തഴുകുന്നു കാറ്റും വേനൽ വസന്തങ്ങളും മാറി മാറി പുഴകൾ മലകൾ പുൽമേടുകളൊക്കെയിന്നെനിക്കു  മുഴുവൻ ചിന്തകളിൽ ഈ മണലാരണ്യങ്ങളിൽ നീയെന്നെ  പിഴിയുന്നു മനസ്സിന്റെ കോണിൽ നീറുന്ന കണ്ണുനീർ..... തുഴയെറിഞ്ഞു എങ്കിലും അടുക്കുന്നില്ല കരയിൽ തഴുതിടുന്നു മറക്കാനാവാതെ നെഞ്ചിനുള്ളിൽ  തൊഴില്ലാ ദിനങ്ങൾ വേട്ടയാടുന്നു നിന്നോർമ്മകൾ തഴയാനാവില്ല നിനക്കെന്നെ മഷി പടരുന്നു എഴുതുവാനാവുന്നില്ല  കടലാസുകൾ നനയുന്നു... തൊഴുകൈയ്യോടെ നിൽക്കുന്നു കരുംതിരി പുകയുന്നു  മഴമുകിലുകളിന്നും വന്നുപോകുകിലും പിഴവില്ലാതെ മിഴികൾ കാണുന്നു കിനാക്കൾ ..!! ജി ആർ കവിയൂർ 04 .09 2019  ഫോട്ടോ പ്രതീഷ് കൃഷ്ണ

പറഞ്ഞു പോയി.

Image
അത്തച്ചമയത്തിന് അസ്തമയ ശോഭയിൽ ആരണ്ടു മിഴികളിൽ  മിന്നിമറയുന്ന തിരയിളത്തിന് ആനന്ദ തേരോട്ടമെൻ മനസ്സിന്റെ വീഥിയിലാകെ ആർപ്പുവിളികളുയർന്നപ്പോളാവണി തെന്നലെൻ കാതിൽ  കാലങ്ങളായി കാത്തിരിപ്പിന്റെ കമനീയമാം കഥകൾ കളിചിരിയാലെ കാണാനൊന്നു കാണാൻ കൊതിയുണർത്തി കിക്കിളിയുണർത്തി  പറഞ്ഞു പോയി...

വരുമെന്നറിയുക

അത്തി മരത്തിന്റെ കൊമ്പുകുലുക്കിയ അതിരുകളില്ലാതെചാടികള്ച്ചവരുടെ. അനന്തരതലമുറകൾ പാടിയത്      അറിയണം നമ്മളിന്നു എന്നും        അത്തം കറുത്താലോണംവെളുക്കുമെന്നു അകറ്റി നിർത്തിയ വർക്കായ്‌      അരിവാൾ എടുത്തവർ അകറ്റുന്നു അടുക്കുന്നവരെ അറിയുകയിനിയും അവരുടെ അരികിലുള്ള ചുറ്റികയാലിനിയും അടിച്ചുടക്കാം പിന്നെ പണിതു കയറാം അകലെ നക്ഷത്രം ഉദിച്ചു ഉയരുമെന്നു കിനാകാണാനിൽക്കാതെ അടുത്തുഉടനെ അംബുജം വിരിഞ്ഞു അതിൽ പരിപാലിക്കപ്പെടുന്ന ജ്യോതിസ് സ്വരൂപം വരുമെന്നറിയുക നിശ്ചയം ..!! ജി ആർ കവിയൂർ 2.09 2019