ഗുരുവായൂരപ്പാ കാരുണ്യവാരിേധ

ഗുരുവായൂരപ്പാ കാരുണ്യവാരിേധ
കൊമ്പും കുഴലും മുഴങ്ങുന്നേ
അമ്പലനടയിൽ ഭക്തർ പാടുന്നേ
ശാന്തമാം പാതയിലൂടെ മുന്നോട്ട്
ഗുരുവായൂരപ്പാ നിൻ സന്നിധിയിൽ

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്ന
മുറവിളികൾ ഉയരുന്നു നിൻ നടയിൽ കൃഷ്ണാ

പടിഞ്ഞാറേ നടയിലെ ദീപം പോലെ
രുദ്രതീർത്ഥത്തിൻ തീരത്തുകൂടി
കണ്ണീരുമായി നിൻ മുന്നിൽ നിൽക്കുന്നു
കണ്ണാ നീ കേൾക്കേണമേ എൻ വിളി

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്ന
മുറവിളികൾ ഉയരുന്നു നിൻ നടയിൽ കൃഷ്ണാ

രോഗങ്ങൾ മാറ്റണേ കാരുണ്യമേ
കടങ്ങൾ തീർക്കാൻ തുണയ്ക്കണേ
മക്കളുടെ കാര്യങ്ങൾ അറിയാമല്ലോ
എല്ലാവരെയും നീ അനുഗ്രഹിക്കണേ

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്ന
മുറവിളികൾ ഉയരുന്നു നിൻ നടയിൽ കൃഷ്ണാ
പുഞ്ചിരിയോടെ നിൽക്കുന്നതെന്തേ
ഗുരുവായൂരപ്പാ എൻ കൃഷ്ണാ

 
ജീ ആർ കവിയൂർ 
18 08 2026
(തിരുവല്ല, കവിയൂർ)



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ