ആത്മകണികയുടെ സത്യം
ആത്മകണികയുടെ സത്യം
മിടിക്കുന്ന നാദമൊന്ന് കേൾക്കുന്നേരമറിയുന്നു
ഈ താള പ്രപഞ്ചമോക്കെ മാറ്റൊലിക്കൊള്ളുന്നു സർവ്വതും
ശ്വാസനിശ്വാസത്തിൻ അതിരുകൾ തേടുമ്പോൾ
കാണാതറിയുന്നു കാറ്റായ് അലയുന്നു ഭൂതലമാകെ
ജഡരഗ്നി തിളയ്ക്കുന്ന ചൂടിനാലറിയുന്നു
ജനമൃതികളുടെ ഭാവങ്ങളൊക്കെ
രവിയുടെ വരവിനാലെ
രവമില്ലെങ്കിലും തൊട്ടറിയുന്നു
രാവിൻ കുളിരെല്ലാം മറയാതെ
രക്തകണികയിൽ അനുഭവിക്കുന്നു
രജ്ജു കണികയിലും ഉറയുന്നു
സത്യത്തിൻ പൊരുളൊക്കെ
ജീ ആർ കവിയൂർ
13 08 2026
(തിരുവല്ല, കവിയൂർ)
Comments