നീരണിയും സ്വരവസന്തങ്ങൾ

നീരണിയും സ്വരവസന്തങ്ങൾ
നീലാംബരിയിൽ പെയ്യുന്ന നിമിഷകണികകൾ തൊട്ടകന്നു
നീരണിയും സുഖസുന്ദര നിമിഷങ്ങളെ നിങ്ങൾ തന്നയകന്ന സ്വരവസന്തങ്ങൾ

നിദ്രയിൽ നിറയുന്ന കനവുകളിൽ നീർപ്പോളങ്ങളിൽ ഒഴുകുന്നു
രാഗമാലികയിൽ കോർത്തുവെച്ച അനുഭൂതികളായ്

ജീവിതയാത്രയിൽ കണ്ടുമറന്ന
മധുരമായ ഓർമ്മകൾ വീണ്ടും
രാത്രിമഴയിൽ കുതിർന്ന സ്വരലയങ്ങൾ
മേഘപടലങ്ങളിൽ ഖനിഭവിച്ചു നിന്നു 

തീരമണയാത്ത മോഹങ്ങളായ് 
മിഴികളിൽ തുളുമ്പി നിൽക്കും
നാലാൾ അറിയാത്ത മൗനത്തിൻ നൊമ്പരങ്ങൾ അലയടിക്കുന്നു

കണ്ണീരിൽ കുതിർന്ന നിശ്വാസങ്ങൾ കാറ്റിന്റെ കൈകളിൽ കൊടുത്തു
കാലം കരുതിവെച്ച യാത്രാമൊഴികൾ വീണ്ടും ഉള്ളിൻ്റെ ഉള്ളിൽ കനക്കുന്നു


ജീ ആർ കവിയൂർ 
15 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം