ആകാശ താരകങ്ങൾ ചിമ്മിയുണരുമ്പോൾ

ആകാശ താരകങ്ങൾ ചിമ്മിയുണരുമ്പോൾ
ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ
അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ
നീല നിലാവിന്റെ നീളുന്ന വഴിയിൽ
നിഴലിലായി വീണ്ടും തനിയെ നടന്നു

ചരണം 1

കടലിന്റെ തീരത്ത് കാറ്റിന്റെ കൈകളിൽ
കഴിഞ്ഞൊരു കാലത്തിൻ ഗന്ധമുണർന്നു
തിരകളായ് വന്നു തഴുകിയ ഓർമ്മകൾ
തിരികെയകന്നു പോയ് മൗനമായ്

ആവർത്തന പല്ലവി

ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ
അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ
നീല നിലാവിന്റെ നീളുന്ന വഴിയിൽ
നിഴലിലായി വീണ്ടും തനിയെ നടന്നു

ചരണം 2

പറയാതെ പോയൊരു വാക്കിന്റെ നൊമ്പരം
പാതിരാവിന്റെ നെഞ്ചിൽ മെല്ലെ അലിഞ്ഞു
ദൂരെയെങ്ങോ ഒരു പാട്ടിന്റെ ഈണം
തേടിയെത്തുന്നൊരു ഓർമ്മയായ് മാറി

ആവർത്തന പല്ലവി

ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ
അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ
നീല നിലാവിന്റെ നീളുന്ന വഴിയിൽ
നിഴലിലായി വീണ്ടും തനിയെ നടന്നു

ചരണം 3

മറവിയുടെ താളിൽ മാഞ്ഞുപോയെങ്കിലും
മനസ്സിന്റെ കോണിൽ നീയിന്നുമുണ്ട്
നിലാവിന്റെ വഴിയിൽ നിഴലുകൾ മാത്രം
നീ വരുമെന്നൊരു കാത്തിരിപ്പുമായി

ആവർത്തന പല്ലവി

ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ
അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ
നീല നിലാവിന്റെ നീളുന്ന വഴിയിൽ
നിഴലിലായി വീണ്ടും തനിയെ നടന്നു


ജീ ആർ കവിയൂർ 
19 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം