കണ്ണാ നിൻ തിരുനടയിൽ
കണ്ണാ നിൻ തിരുനടയിൽ
മഞ്ചാടിക്കുരു തേടി ഞാനലഞ്ഞു കണ്ണാ,
നിൻ മുന്നിൽ സമർപ്പിക്കാൻ കാത്തുനിന്നു.
നിനക്കായ് കരുതിവെച്ച വെണ്ണയെല്ലാം,
കള്ളപ്പൂച്ച വന്നു കട്ടുകൊണ്ടുപോയി.
ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ
അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ
പാടുവാൻ കരുതിയ പാട്ടുപോലും,
നിൻ മുൻപിൽ നിന്നപ്പോൾ മറന്നുപോയി.
എന്നാലും ചിരിക്കുന്നു കള്ളക്കണ്ണാ,
കുറുമ്പെല്ലാം കണ്ടു ഞാൻ കൊതിച്ചുനിൽപ്പൂ.
ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ
അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ
മയിൽപ്പീലി ചൂടിയ മായക്കാരാ,
മന്ദഹാസം കൊണ്ടെന്നെ മാടിവിളിക്കൂ.
കുഞ്ഞുപാദങ്ങളാൽ ഓടിവന്ന്,
നെഞ്ചിലെ താപമെല്ലാം മാറ്റിടേണം.
ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ
അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ
ഉണ്ണിക്കണ്ണാ നിന്റെ കാൽത്തളിരിൽ,
ഭക്തിയാൽ കണ്ണീരോടെ തൊഴുതിടുന്നു.
ആപത്തിൽ എന്നെ കാത്തിടേണം,
ആശ്രയമേകാൻ അരികിൽ വേണം.
ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ
അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ
മുരളീഗാനത്തിൻ മാധുര്യത്താൽ,
ഉള്ളിലെ ദുഃഖങ്ങൾ മായ്‌ച്ചിടേണം.
ജന്മങ്ങൾ തോറും നിൻ നാമമെന്നും,
നാവിന്മേൽ നിറയുവാൻ കനിയേണമേ.
ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ
അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ
തുളസിമാല ചാർത്തി നിൻ രൂപം,
നിത്യവും കാണുവാൻ ദാഹിക്കുന്നു.
ഗുരുവായൂരപ്പനേ കൃഷ്ണാ ദേവാ,
അടിയന്റെ പ്രണാമം സ്വീകരിക്കൂ.
ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ
അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ
ജീ ആർ കവിയൂർ
14 08 2026
(തിരുവല്ല, കവിയൂർ)
Comments