എൻ നെഞ്ചകത്തിലെ നോവുകൾ( ലളിത ഗാനം)
എൻ നെഞ്ചകത്തിലെ നോവുകൾ
( ലളിത ഗാനം)
എൻ നെഞ്ചകത്തിലെ നോവുകൾ
എന്നെങ്കിലും നീയറിഞ്ഞുവോ
എഴുതി തീരാത്ത കാവ്യം പോലെ
ഏടുകളായി മാറുന്നു ഓർമ്മകൾ
മറഞ്ഞുപോയൊരു മൗനമായ്
മനസ്സിൽ നീയിന്നും നിറയുന്നു
മിഴികളിലൂറിയ മഞ്ഞുതുള്ളി
മാഞ്ഞുപോകാത്ത ഓർമ്മയാകുന്നു
കാത്തിരുന്നൊരു കിനാവുപോൽ
കാണാതെ നീയെൻ അരികിൽ
കാറ്റിലലയും കിളിനാദം
കാതിൽ നിറയുന്നു നിൻ സ്വരം
പൂവായി വിരിഞ്ഞൊരു സ്നേഹം
പാതിവഴിയിൽ പൊലിഞ്ഞുപോയ്
പാടാത്ത പാട്ടിന്റെ ഈണംപോൽ
പാഴായി മാറുന്നു മോഹങ്ങൾ
ജീ ആർ കവിയൂർ
11 08 2026
( തിരുവല്ല, കവിയൂർ)
എൻ നെഞ്ചകത്തിലെ നോവുകൾ
( ലളിത ഗാനം)
എൻ നെഞ്ചകത്തിലെ നോവുകൾ
എന്നെങ്കിലും നീയറിഞ്ഞുവോ
എഴുതി തീരാത്ത കാവ്യം പോലെ
ഏടുകളായി മാറുന്നു ഓർമ്മകൾ
മറഞ്ഞുപോയൊരു മൗനമായ്
മനസ്സിൽ നീയിന്നും നിറയുന്നു
മിഴികളിലൂറിയ മഞ്ഞുതുള്ളി
മാഞ്ഞുപോകാത്ത ഓർമ്മയാകുന്നു
എൻ നെഞ്ചകത്തിലെ നോവുകൾ
എന്നെങ്കിലും നീയറിഞ്ഞുവോ
കാത്തിരുന്നൊരു കിനാവുപോൽ
കാണാതെ നീയെൻ അരികിൽ
കാറ്റിലലയും കിളിനാദം
കാതിൽ നിറയുന്നു നിൻ സ്വരം
എൻ നെഞ്ചകത്തിലെ നോവുകൾ
എന്നെങ്കിലും നീയറിഞ്ഞുവോ
പൂവായി വിരിഞ്ഞൊരു സ്നേഹം
പാതിവഴിയിൽ പൊലിഞ്ഞുപോയ്
പാടാത്ത പാട്ടിന്റെ ഈണംപോൽ
പാഴായി മാറുന്നു മോഹങ്ങൾ
എൻ നെഞ്ചകത്തിലെ നോവുകൾ
എന്നെങ്കിലും നീയറിഞ്ഞുവോ
ജീ ആർ കവിയൂർ
11 08 2026
( തിരുവല്ല, കവിയൂർ)
Comments