Posts

Showing posts from December, 2021

അറിയുന്നില്ല

അറിയുന്നില്ല  പറയുന്നതൊക്കെ ആരറിയാൻ  ഹൃദയത്തിൽ നോവുകളൊക്കെ ശബ്ദങ്ങളുടെ ഇടയിലായി  മൗനത്തിനെന്തു വില  യുഗ യുഗങ്ങളായ് ഒരേ കാര്യം  നടക്കും തോറും നീളുന്ന വഴികളും  കണ്ടുമുട്ടുമ്പോഴേക്കുമായ് തമ്മിൽ വാക്കുകളൊന്നും പറയാനാവാതെ  എന്തേ ഇങ്ങനെ അറിയില്ല  അവളെയെൻ നിലക്കണ്ണാടിയും ഞാൻ പ്രതിച്ഛായുമായി മാറുന്നു  എന്നെ തന്നെ ഞാനറിയുന്നില്ലല്ലോ  ജി ആർ കവിയൂർ  31 12 2021

പുതുവത്സര ഓർമ്മകൾ

പുതുവത്സര ഓർമ്മകൾ  നീർ മിഴിതുമ്പിലായി നിന്നോർമകളാലൊരു നോവിന്റെ വരികളൊക്കെ നിനക്കായി കുറിക്കുമ്പോൾ പറയാൻ മറന്നതൊക്കെ  പലവുരു മനസ്സിലിട്ടു നീറ്റുമ്പോൾ പവിത്രമാം  നിലാപാൽ പുഞ്ചിരി പോഴിക്കുന്നതാര്ക്കുവേണ്ടി പ്രിയതേ ഓണവും വിഷുവും തിരുപിറവിയും ഓടിയെത്തും പുതുവത്സരവും ഓമനിക്കുന്നു നിൻ മറക്കാനാവാത്ത ഓമൽ കിനാക്കളെന്നിലാനന്ദമീ കവിതകൾ ജീ ആർ കവിയൂർ 31 12 2021

കലണ്ടർ

Image
കലണ്ടർ ഒരു നോക്കുകുത്തി പോലെ  ഭിത്തി മേൽ പന്ത്രണ്ടൂ മാസം തൂങ്ങിക്കിടക്കും നിന്നിൽ വിരിയുന്ന അൻപത്തി രണ്ടു ആഴ്ചകളും സുഖദുഃഖ സന്തോഷങ്ങളുടെ അവധിയുടെ വിധികളും കണ്ടു ജനിമൃതികളുടെ തിഥികളും  സന്തോഷവും സന്താപങ്ങളുമായി കടന്നുപോകുമ്പോൾ നിൻ നിസ് സീമമായ സേവനം കണ്ടു  നമിക്കുന്നിതാ ഞാനും  ജി ആർ കവിയൂർ  31 12 2021

സ്വർലോക ആനന്ദം

സ്വർലോക ആനന്ദം  നിൻ സാമീപ്യം നൽകുമാ  വാസര ക്ഷേത്രത്തിൽ നടുവിൽ നാദോപാസനയാൽ നിൽക്കുമ്പോൾ  വിരിഞ്ഞു ഒരായിരം പൂക്കൾ ചിത്ര ശലഭങ്ങൾ പാറി പാറി നടന്നു ചാരുതയാർന്ന നിൻ മന്ദഹാസത്താൽ ചിത്തത്തിൽ ആകെ സന്തോഷത്തിൻ  ചിങ്കാരി വീണു ചിതറിയല്ലോ നിന്നോർമ്മകൾ നൽകുമാ ശ്രുതിമധുര ഗാന വീചിയിൽ ഞാൻ എല്ലാം മറന്നു എന്നെ മറന്നങ്ങു സ്വർലോകാനന്ദത്തിൽ സഖിയേ !! ജീ ആർ കവിയൂർ  31 12 2021

മിഴിയിലും മൊഴിയിലും (ഗസൽ )

 മിഴിയിലും മൊഴിയിലും (ഗസൽ ) ആരുപറഞ്ഞു ഇതാരു  പറഞ്ഞു  പ്രണയത്തിനു നാവില്ലെന്നു  അത് മിഴികളിൽ നിന്നും  മൊഴികളായ് ഉതിരുന്നുവല്ലോ  കേൾക്കുവാനായില്ലെങ്കിൽ  ഉള്ളകമാകെ നോവുമല്ലോ  ഉൾക്കൊള്ളാനായില്ലെങ്കിലോ  കാതോർത്ത് ഇരിക്കുമ്പോൾ  അറിയില്ല ആത്മവിന്റെ  ആഴങ്ങളിൽ ഉണരും ജ്വാല  അണയാതെ നിഴലിക്കുന്നുവല്ലോ  കണ്ണുകളിലും ഹൃദയത്തിലും  ജീവിതമെന്ന വഞ്ചിയിൽ  കരകാണാതെ തുഴയുമ്പോൾ  വിരഹത്താൽ പാടുവാനല്ലാതെ  മറ്റെന്തു ചെയ്യാനാവും പ്രിയതേ   ജീ ആർ കവിയൂർ  30 12 2021 

പഴമയും പുതുമയും

പഴമയും പുതുമയും  പേരും പെരുമയും  പെരുത്തുള്ളോരു നാട്ടിൽ  പറയാതെ പറയുന്നേൻ  പെരുമയുടെ പഴംകഥകൾ പോരിനായി പുറപ്പെട്ട്  പലവുരു വന്നങ്ങു പുലർത്തിപ്പോന്നതു പുലകുടി അടിയന്തിരങ്ങൾ  പടിപ്പുര മുറ്റത്തുനിന്ന്  പകലണയും നേരത്ത്  പുറത്താരെങ്കിലുമുണ്ടോ പട്ടിണിക്കാരെന്ന് വിളിച്ച്  പോന്നിരുന്നു വഴിയാത്രക്കാർക്കായി. പിന്നിപ്പം പട്ടണവും  പരിഷ്ക്കാരങ്ങളും വളർന്നു പടികയറി വന്നിന്നു പലതും  പിടിയൽപ്പമില്ലെങ്കിൽ  പിടിപ്പതു പണ നഷ്ടം വന്നിട്ടും  പുലർത്തുക പുലരുക ക്ഷമയോടെ പാത്തും പതുങ്ങിയും വരുന്ന വയ്യാവേലികൾ പടിയടച്ചു പിണ്ഡം വെക്കുകയും വേണം പൊടുന്നനെ അങ്ങ് വിശ്വസിക്കാൻ വയ്യ  പൊടിയിട്ടു കണ്ണിൽ പറ്റിക്കും കൂട്ടരുണ്ടേ പൊളിയൽപ്പം പറഞ്ഞാലും  പുതുവര്ഷത്തിലായി എല്ലോരും  പുലർത്തുക ജാഗ്രതയൽപ്പം മാളോരേ  ജീ ആർ കവിയൂർ  30 12 2021

തിരികെ വരാതെ

തിരികെ വരാതെ പെയ്തൊഴിഞ്ഞതും ഒഴുകിയകന്നവയും ബാല്യകൗമാരവും  തിരികെ വരാത്ത തീയ്യതിയും തൊടുത്തുവിട്ട അമ്പും പറഞ്ഞു തീർത്ത വാക്കും  കത്തിത്തീർന്ന മെഴുകുതിരിയും  ഉരച്ചു തീർത്ത തീപ്പെട്ടിക്കൊള്ളിയും കഴുകിക്കളയാനാവാത്ത വിഴുപ്പാർന്ന ചിന്തകളും വക്കുടഞ്ഞ ചില്ലുപാത്രവും തിരികെ ചേരാത്ത പുഴയും  ഇല്ല , ഇതൊക്കെ യിനിയും  വരില്ല തിരികെയെന്നു വർഷാവസാന മോർക്കുന്നു , പുതുമയാർന്ന ആലോചനകൾ . ജീ ആർ കവിയൂർ  30 12 2021

പ്രണയ ഗീതകം

  പ്രണയ ഗീതകം  ഞാൻ നിൻ അധരങ്ങളായ്  മാറിയിരുന്നെങ്കിലെന്നാശിച്ചു  അപ്പോൾ  ചുംബനങ്ങളൊക്കെ  ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിരുന്നേനേം  നീ ഒരു കുളിർതെന്നലായെന്നരികിൽ വന്നു  കുടു കൂട്ടുകിൽ എൻ ഹൃദയത്തിലായ്  ഞാനങ്ങു ശ്രുതി ചേർത്തിടാമായിരുന്നു  ഓരോ ഹൃദയത്തുടിപ്പുകളറിഞ്ഞു നിൻ  രഹസങ്ങളൊക്കെ അറിയുമായിരുന്നു  ഓരോ ചുംബനത്തിന് കമ്പനങ്ങളാൽ  നിന്റെ ഹൃദയത്തിൽ സംഗീതമായി മാറി  നിത്യം നിൻ ചുണ്ടിലൂടെ പാടാമായിരുന്നു  ഒരിക്കലും നിലക്കാത്ത പ്രണയഗീതം  ജീ ആർ കവിയൂർ  29 12 2021 

പറയാതെ പോയത്

  പറയാതെ പോയത്  വെറുതെ ഇരുന്നങ്ങു ചിന്തിച്ചിരുന്നു  വെറും വാക്കുപോലും പറയാതെ അകന്നൊരാ കാലത്തിലായ്   കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു  കാതുകൾ കേൾക്കാൻ കൊതിയോടെ  കാത്തിരുന്ന ദിനങ്ങളുടെ ചാരുത  കൗമാരവും കടന്നു വെള്ളി നരവീണ  കനവുകളിന്നും കാണുന്നു പ്രിയതേ  ശിശിര  ഹേമന്ദങ്ങൾ പടിയിറങ്ങി  വർഷ ഋതുക്കൾ മാറി മാറി വന്നുപോയി  വന്നില്ല പിന്നെ തമ്മിൽ കാണാനാവും  ദിനങ്ങളുടെ അനുഭൂതികളിന്നും  നിത്യമെൻ കവിതകൾ വിരുന്നൊരുക്കുന്നു  നിൻ വർണ്ണങ്ങളാർന്ന ലാലിമകൾ  അത്രമേൽ എൻ മനതാരിൽ നീ  കൂട്ടുകൂട്ടിയിരുന്നുവല്ലോ പ്രിയതേ   ജീ  ആർ കവിയൂർ  29 12  2021 

അണയാത്ത പ്രണയം

അണയാത്ത പ്രണയം  ആറാട്ടു പൂജ കഴിഞ്ഞു  അണഞ്ഞു  വിളക്കുകളും ആരവങ്ങളോഴിഞ്ഞു  ആനയും നടന്നകന്നു  ആനക്കൊട്ടിലും ശൂന്യം അകതാരിൽ നിന്നോർമ്മകൾ  ആരുമറിയാതെ വീണ്ടും  അടി കൊണ്ടിരുന്നു കൊടിയേറ്റങ്ങൾ അണയാത്ത നിന്നോർമ്മകളിൽ  ആരോടും പറയാതെ മനസ്സിൽ  ആരതി ഒഴിഞ്ഞു നിൻ രൂപം  അകതാരിൽ നിത്യം  ആറാടി കൊണ്ടിരുന്നു  അല്ലിയാമ്പലുകൾ വിരിഞ്ഞു അകലെയെങ്ങുനിന്നോ നീ കണ്ണടച്ചു ആരാധനയൊടെ സ്വപ്നം കണ്ടുറങ്ങുന്നുവോ അമ്പലമണികൾ നാവടക്കാതെ ചിലച്ചു അരിപ്രാവുകൾ കുറുകിയറിയിച്ചു പ്രണയം  ജീ ആർ കവിയൂർ  29 12 2021

നോവുന്നുവല്ലോ

നോവുന്നുവല്ലോ  ഏറെയൊന്നു കാതോർത്തു  നിന്റെ വരവ്  അറിയാനായ് ഏകാന്തതയുടെ രാവുകളിൽ  വിഷാദ പരവശനായ് കാത്തിരിപ്പിൻ അവസാനം  വരുമെന്ന് അറിയിച്ചിട്ടും  വന്നു കാണാനാവാതെ മനംനൊന്തു കണ്ണുനിറച്ചു നോവുന്നുവല്ലോ  നിന്നോർമ്മകൾ നൽകുന്ന  പേക്കിനാവ് കണ്ടു വീണ്ടും ഞെട്ടി ഉണരുമ്പോൾ  മെയ്യാകെ  വിയർത്തു  ദാഹനീരിനു നാവു വരണ്ടപ്പോൾ  മധുര മുന്തിരിച്ചാറിൻ ചക്ഷകം കൈയെത്താദൂരത്ത്  വീണുടഞ്ഞുവല്ലോ എന്തേ  നിന്നോർമ്മകൾ ഇങ്ങനെ  നോവിക്കുന്നു വല്ലോ അറിയില്ല എന്തേ  പ്രിയതേ ജി ആർ കവിയൂർ  28 12 2021

മൃണാളിനി

മൃണാളിനി  ലോകത്തിന്റെ വേദികയിലാടി  വിശ്വപ്രസിദ്ധയാർന്നവൾ  വിക്രമന്റെ പ്രാണപ്രേയസി  തിരക്കുകളുടെ നടുവിൽ  കണക്കുകൂട്ടി ശിഷ്ടം വരാതെ ജീവിത ജ്വാലയിൽ വെന്തുപാകമായ് നൃത്ത-സംഗീത നാടകത്തിലൂടെ  സബർമതിയുടെ കല്ലോലിനിയിൽ താളമാർന്ന പദവിന്യാസങ്ങളാൽ  കുടുംബത്തെയിമ്പമാക്കിയവർ  സസന്തോഷം പ്രിയതമൻെറ സമ്മാനമായ"ദർപ്പണയിൽ "  സമർപ്പണമാർന്ന നർത്തകിയാം മൃണാളിനിക്ക് പ്രണാമം  ജി ആർ കവിയൂർ  26 12 2021     

അറുമുഖനെ

അറുമുഖനെ അരുൾ പെരും നിൻ നാമമോക്കയും  അൻപോടെ ചൊല്ലു നേൻ ഗുഹനെ  അറുപടിയെറിയ വനേ അറുമുഖനെ  അണയാതെയെങ്കളെ കാക്കണമേ  അറിയാതെ ചെയ്തോപരാധങ്ങളൊക്കെ അവിടുന്ന് പൊറുത്തു നന്മയെകണേ   അകതാരിൽ നിന്റെ ദിവ്യരൂപം മായാതെ  അഖിലർക്കും അറിവേകും സുബ്രഹ്മണ്യനേ അഷ്ടശ്വര സിദ്ധികളൊക്കെ സ്വായക്തമാക്കിയവനെ  പടിമുകളേറി മരുവുന്നവനെ പളനിയാണ്ടവനെ മയിൽവാഹനനെ ആത്മജ്യോതി സ്വരൂപനെ കർമ്മഫലങ്ങളാൽ ഉഴലുന്നവർ തൻ കൈവല്യമേ കരുണക്കടലേ കാർത്തികേയനെ ഹരോ ഹര ജീ ആർ കവിയൂർ 24 12 2021

കൃസ്തുമസ് ആശംസകൾ

കൃസ്തുമസ് ആശംസകൾ കണ്ടു താരകമൊന്ന്  കിഴക്കുദിക്കും നേരം  തിരുപിറവിയുടെ സന്തോഷം ബേതലഹേമിലായി  കാണിക്കയുമായി  പുൽക്കൂട്ടിലെത്തി  ആട്ടിടയർ മെല്ലെ വണങ്ങി നിന്നു കൈകാൽ ഇളകി കിടന്നു ദൈവപുത്രൻ പുഞ്ചിരി  പൂ സമ്മാനമായി  തിരികെ നൽകി ആനന്ദം പാപികൾക്കു പാരിതിൽ നിന്നും മോചനത്തിനായി വന്നുവല്ലോ  സ്നേഹനാഥൻ യേശുനാഥൻ സന്തോഷിപ്പിൻ ആഹ്ലാദിപ്പിൻ ജീ ആർ കവിയൂർ 24 12 2021

എൻ കവിത

എൻ കവിത ശൃംഗാര ഭരിതമോ മിഴികളിൽ നിറയുമൊരു വശ്യ ഭാവത്താൽ ചാലിച്ചെഴുതിയ  പ്രണയാക്ഷരങ്ങളോ  നിൻ പേരു കവിതയെന്നോ  അടുക്കുംതോറും അകലുന്ന  ആരണ്യ വർണ്ണ സുഗന്ധമോ  പുഷ്പവാടികയിലെ കുസുമ ദളമോ ഭ്രമരം മെതിച്ചിട്ട് അകന്ന നോവോ ഇടനെഞ്ചിൽ പഞ്ചാരിമേളം നടത്തും  മൊഴിയഴകോ  വഴിയകലും വിരഹതാപമോ മറവികളെ തൊട്ടുണർത്തും ലയതരംഗമോ  അനുഭൂതി പടർത്തുമെൻ കവിത  ജി ആർ കവിയൂർ  24 12 2021

ഉള്ളിലുണ്ടെന്ന്..

ഉള്ളിലുണ്ടെന്ന്.. പറയാതെയറിയാതെ  പോയതല്ലേ നിനക്കു എന്നോടു പറയാനുള്ള എളുതല്ലാത്തൊരു പ്രണയം   മിഴികളിൽ വന്നതെന്തേ മൊഴികളിൽ മൗനമായി  വാചാലമായി മനസ്സിൽ  ഇന്നുമുണ്ടല്ലോ പ്രണയം  മുഖം മറച്ചു ന്യൂനം  ഒന്നുരിയാടാൻ ഒന്നു നേരിൽ  കാണുവാൻ  ഉള്ളു പിടച്ചു പ്രണയം   അരുതാത്തതൊന്നുമല്ല  അറിഞ്ഞു നീ പറയുക  അണയാതെ തിളങ്ങും  അകതാരിലുള്ളൊരു പ്രണയം  ജി ആർ കവിയൂർ  23 12 2021     

വർണ്ണങ്ങൾ

വർണ്ണങ്ങൾ നിൻ മദഭരദഭാവംമെന്നിൽ  അനുരാഗത്തിൻ ലഹരിയാൽ വിടരുമൊരായിരം പൂക്കൾ  നിറയ്ക്കുന്നു എന്നിൽ പ്രണയവർണ്ണങ്ങൾ ഓർമ്മകളിൽനിന്നും മയങ്ങി ഉണരുമ്പോഴേക്കും വീണ്ടും  വഴുതിവീഴുന്നു വല്ലോ മായാജാലം പോലെ  ഒരു മുളംതണ്ടിലേ ഗാനം പോലെ  മൗനത്തെ ഉടച്ചു സർഗ്ഗ സംഗീതം തീർക്കുന്നുവല്ലോ പ്രിയതേ  ജി ആർ കവിയൂർ  22 12 2021

പ്രാർത്ഥന

പ്രാർത്ഥന  സംഘർഷഭരിതമാം വേളകളിൽ  നിൻ നാമം മാത്രയും ശൈവമെന്നോ വൈഷ്ണവമെന്നോ ശാക്തേയമെന്നോയറിയില്ല  നിൻ സമസൃഷ്ടികൾ പരസ്പരം  ഇല്ലായ്മക്ക് ഒരുങ്ങുന്ന വേളകളിൽ  വിളിക്കുന്നു വീണ്ടും നിന്നെ ഈ സ്വരം കേൾക്കും ഈശ്വരനെ  യുഗ യുഗങ്ങളാൽ  വന്നു   കരകയറ്റുകയില്ലയീ    കദനങ്ങളിൽ നിന്നും  നീ ഞങ്ങളെ ദൈവമേ  ജി ആർ കവിയൂർ  22 12 2021

മനതാരിൽ

മനതാരിൽ അടയ്ക്കാൻ മറന്ന ജാലകത്തിൽ നിഴലും നിലാവും നീയും എത്രയോ നിറസന്ധ്യകളാൽ ചാലിച്ചു എഴുതിയ നിൻ മിഴികളിൽ കാർമേഘങ്ങളും മഴവിൽ വർണ്ണങ്ങളും മലയും അരുവികളും കല്ലോലിനികളും തിരയടിക്കും സാഗര നീലിമയും എഴുതിയാലും തീരാത്ത കാവ്യങ്ങൾ പാടി നടക്കും കുയിൽ പാട്ടിൽ നിന്നും കേട്ടെഴുതി ശ്രുതി ചേർക്കാനൊരുങ്ങുന്നനേരം നീ എപ്പോഴുമെൻ മനതാരിൽ തന്നെ  ജീ ആർ കവിയൂർ 22 12 2021

സ്നേഹ ദീപം

സ്നേഹദീപം  ഉള്ളിൻെറ  ഉള്ളിലെ സ്നേഹ ദീപം  അണയാതെ കത്തും ദിവ്യശോഭ  അകതാരിൽ ധൃാനം പകരുമനന്ദം  അനുഭൂതി നൽകും ചൈതന്യം ഒന്നല്ല ഒരായിരം ആത്മ ജ്യോതി ഒരുമയുടെ പെരുമയുടെ പ്രതീകം നിത്യം പൊൻതിളക്കം നൽകും ശാന്തിതൻ ആധാരമായ നിത്യത  എന്നും ആത്മ ധൈര്യം പകരുന്നു  അവാചൃ ലഹരിതൻ സാന്നിധ്യം അറിയുന്നു ഞാനെന്നിലെരിയും അഭൗമ നിസ്തുല സ്നേഹദീപം  ജി ആർ കവിയൂർ  21 12 2021

നീ വരുമോ

നീ വരുമോ പൂമണത്തെന്നലേ  പുൽകിയകലുന്നുവോ  പുതുവത്സരത്തിൽ  പുത്തൻ പ്രതീക്ഷയുമായ് നീ വരുമോ ? പുഴയും തോടും കടന്ന്,  പാർവ്വണ തിങ്കളുദിച്ചു ,  പവിഴമുത്തുകൾ വാരിവിതറി  പുഞ്ചിരിയുമായി നീ വരുമോ  പുലരിപ്പുതപ്പിന് ചേലു കണ്ടു  പുണരുന്ന ചിന്തകൾ  പലവുരു പാടുവാൻ ഒരുങ്ങുന്ന  പാട്ടിന്റെയീണവുമായി നീ വരുമോ  പൂമണത്തെന്നലേ  പുൽകിയകലുന്നുവോ ? പുതുവത്സരത്തിൽ  പുത്തൻ പ്രതീക്ഷയുമായ് നീ വരുമോ ജീ ആർ കവിയൂർ 21 12 2021

നിലാരാവുകൾക്കായി (ഗസൽ)

നിലാരാവുകൾക്കായി (ഗസൽ) കിനാവള്ളിയായ് പടർന്നു ഓർമ്മ പുഷ്പങ്ങൾ നിറഞ്ഞു ഗന്ധം പരന്നു മെല്ലെ എന്തേ നീ  മാത്രം വന്നില്ല ഉണർന്നു പരാതി ചുറ്റും കിടക്കയിലെ ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കൾ മാത്രം കണ്ടു കേട്ടുയകലെയൊരു കുയിൽപാട്ട് അപ്പോളതുമറിഞ്ഞോ നിൻ വരവിന്റെ കാര്യം കനവേ നീയിനിയും വരണേ കാത്തിരിക്കുന്നു നിലാരാവുകൾക്കായി ജീ ആർ കവിയൂർ 20 12 2021

.മൗനം വെടിയുമ്പോൾ

 .മൗനം വെടിയുമ്പോൾ  നിനക്കറിയാമല്ലോ എനിക്ക് നിന്നോടുള്ള  അടങ്ങാത്ത പ്രണയം  നിനക്കല്പവും സമയമില്ലല്ലോ  ഒന്നെത്തി നോക്കുവാൻ  ഞാൻ വിചാരിക്കുകിൽ ഒരു മഹാകാവ്യം തന്നെ എഴുതായിരുന്നു എന്റെ ഹൃദയത്തിലെ  രഹസ്യങ്ങളൊക്കെ മിടിക്കുന്നത്  നീ കണ്ടില്ല എന്ന് നടിക്കുക  അത് കൂടി വരികയെ ഉള്ളു  നിന്നെ പിൻ തുടരുവോളം  എന്റെ ചോദ്യങ്ങൾക്കൊക്കെ  മറുപടി പറയണമെന്നില്ല  അറിയാമെനിക്ക് സ്നേഹം  അതൊരിക്കലും ബലമായ് നേടാനാവില്ല  അങ്ങിനെ നീങ്ങട്ടെ കാര്യങ്ങൾ  കണ്ണുകളിലെ നനവുകൾ ഉണങ്ങട്ടെ  ഈ ഭൂമുഖത്തുള്ളവർ ആരുമാറിയേണ്ട  സത്യം എനിക്കും നിനക്കും അറിവുള്ളതല്ലേ  നിനക്കറിയില്ല എന്ന് ഭാവിക്കും  ഇതല്ലേ ശരിക്കും ഉള്ള പ്രണയം   ഇല്ല എന്നുള്ള ഭാവനകൾ അല്ലെ  നിന്നോട് ഏറെ അടുപ്പിക്കുന്ന ഘടകം  എനിക്കൊരു ഉത്തരമില്ല നിന്റെ  എന്തേ  എന്നചോദ്യത്തിനു  നമുക്ക് മേഘങ്ങളോട് പറയാം പെയ്യേണ്ടയെന്നു  തെന്നലേ നമുക്ക് പിടിച്ചു നിർത്തിയാലോ  അതെ ഈ ചോദ്യങ്ങൾക്കില്ല ഉത്തരം  എന്റെ ആഗ്രഹം  നീ മൗനമായി  എന്റെ നൊമ്പരങ്ങളെ വായിക്കുകിൽ  ജീ ആർ  കവിയൂർ  20  12  2021 

മനസ്സ് സ്പന്ദിക്കുന്നു

മനസ്സ് സ്പന്ദിക്കുന്നു  എന്റെ വാക്കുകൾ സത്യമാണ്  ഞാൻ അവയെ നഗ്നമായി വിടുന്നു  ചിന്തകളോ ശുദ്ധവും  അത് ഒഴുകട്ടെ വെറുതെ  മനസ്സൊരു മൈതാനവും വിചാരങ്ങളാണ് കളിക്കാർ  എനിക്ക് നിയമങ്ങൾ ഒന്നുമില്ല എന്റെ കളിക്കാർക്കു വിലക്കുകളുമില്ല  നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുക നിയമങ്ങൾ നിങ്ങളുടെ അനുവർത്തിക്കുക  താരതമ്യം ഇല്ലാതെ നാം  നെയ്യുന്നൊരോ തീരുമാനങ്ങളും  നീ നിന്റെ വഴിക്കും ഞാൻ എന്റെതായ പാതയിലും  ഞാൻ എന്റെ ജീവിതം നയിക്കുന്നു എന്റെ രീതിയിൽ ഒപ്പം പ്രണയവും  എന്താണ് ജീവിതം  സമയം കടന്നകലുന്നതോ  പിടിച്ചുനിർത്താൻ നിന്നാൽ ആവുമോ നടക്കേണ്ടത് അതിന്റെ മുറയ്ക്ക് നടക്കുക തന്നെ ചെയ്യും  പ്രണയത്തിന് നിമിഷങ്ങൾ  നാമതിനെ വെറുക്കുന്നു  ആർക്കും വേണ്ടി കാത്തിരിക്കുന്നില്ല എനിക്ക് വേണ്ടിയോ നിനക്ക് വേണ്ടിയോ  നമുക്ക് തുഴഞ്ഞു നീങ്ങാം  ഈ സമയ യാനത്തിലൂടെ  നമ്മുടെ ധാരണയുടെ  സഗരത്തിലൂടെ മുന്നേറാം  ജി ആർ കവിയൂർ  19 12 2021

തിരുവാതിരയിൽ

തിരുവാതിരയിൽ ആതിരേ തിരുവാതിരേ അവിടുത്തെ അറിയും തിരുനാളല്ലോ തിരുജടയിൽ ഗംഗയും  പാർവ്വത മക്കളെയും ഒരുപോലെ  തീർപ്പുകല്പിച്ചു കുടെവാഴും മഹതേ തവ ദർശന പുണ്യഭാഗ്യം തൃക്കവിയൂരിൻ നാഥനെ തൃക്കണ്ണ് പാർത്തു അനുഗ്രഹിക്കേണമേ തഞ്ചാവൂരിലും താമ്പരത്തും തിരു മുഖം പാർത്തുവന്നു  കാശിയിലും അമർനാഥിലും കാലകാലനേ കമനീയ വിഗ്രഹേ കമനീയമാം നിൻ രൂപത്തെ  കണ്ടു വണങ്ങുന്നേൻ ഭഗവാനേ ആതിരയിൽ പൂത്തിരുവാതിരയിൽ അവിടത്തെ അറിയും തിരുനാളല്ലോ  ജീ ആർ കവിയൂർ 19 12 2021

പറയാനുണ്ടിനിയും

പറയാനുണ്ടിനിയും ഒരു കഥയുണ്ട് എനിക്കു പറയാൻ ഓർമ്മകളുടെ ഇതൾ വിരിക്കാൻ ഓളമായി താളമായി രാഗമായി അനുരാഗമായി  ഓമലേ നിന്നെ കുറിച്ചു മാത്രമായി നിമിഷങ്ങളൊക്കെ പെയ്തൊഴിഞ്ഞു നിലാവ് വിരിഞ്ഞ രാവിലെ നിഴലായ് നീയും ഞാനും നനഞ്ഞുകുതിർന്നു   പുലരി വെട്ടം അണഞ്ഞു പൂവിടർന്നു  വീണ്ടും അണഞ്ഞു  ചിത്രശലഭങ്ങൾ  മുത്തമിട്ടു പറന്നകന്നു  പ്രണയവസന്തമായി  ജീ ആർ കവിയൂർ 18 12 2021

അവൾക്കു മുന്നിൽ ഞാനാര്

അവൾക്കു മുന്നിൽ ഞാനാര്  അരുണോദയത്തിളക്കത്തിൽ വിരിഞ്ഞു , ശലഭച്ചിറകുകളടിയൊച്ചയൊപ്പം കേട്ടു മഴത്തുള്ളിക്കിലുക്കം ഇറയത്തുവന്ന നേരം അവളവിടെ നിന്നും പോയി മറഞ്ഞിരുന്നു. ഒലിച്ചിറങ്ങിയ വെള്ളത്തിനൊപ്പം നടന്നുനീങ്ങി പുഴയുടെ ഒഴുക്കിനൊത്ത് അവിടെനിന്ന് കണ്ടു ഒരു തുടിപ്പ് ഹൃദയമിടിപ്പ് അകന്നുപോയി കടൽ തിരമാലയോളം   അലറിയടുത്തെത്തി കരയോളം തിരികെ പോയിരുന്നു നിരാശയായി അതാ  ചക്രവാള സൂര്യൻ മുങ്ങി മറഞ്ഞു  നിലാവിനൊപ്പം നടന്നുതുടങ്ങി  നിഴൽ സ്വപ്നത്തോളം വന്നു  പിടിതരാതെ അവൾ ഒളിച്ചു കളിച്ചു പുലർച്ചെ അവളെ  പൂവിനൊപ്പം  കണ്ടതായിരുന്നു ഇനി എപ്പോഴാണ്  എന്റെ വിരൽത്തുമ്പിൽ വന്നു നിൽക്കുക  ഈ പീയേയും ജി യേയും പിറകെ നടത്തിയ കവിതയവൾക്കു മുന്നിൽ ഞാനാര്  ജീ ആർ , ഇന്നലെ പെയ്ത മഴയിൽ ക്കുരുത്ത  തകരയോ പാഴ്മുളം തണ്ടോ ? ജീ ആർ കവിയൂർ  16 12 2021

ചരമ വാർത്ത

ചാരമ വാർത്ത  ചാഞ്ഞു നിക്കണ മരമൊന്നുലുത്തണേ ചിന്തകളെ കണ്ടു ചന്തമുള്ള കാലത്തോളം  ചങ്ങാതികളൊപ്പം പങ്കുവെച്ചു പാഞ്ഞോടി  ചന്ദ്രനുദിക്കും വോളം കളിചിരി പറഞ്ഞത്  ചമയമിട്ടു വന്നുപോയ ബാല്യകൗമാരങ്ങൾ  ചായ കുടിച്ചു വിരിഞ്ഞു പോയല്ലോ വഴിയേത്  ചായംമങ്ങി കൂനിക്കൂടി ഇളിച്ചു കാട്ടണേ  ചാർത്താനിയെത്ര ചിങ്ങവുമേടവുംകഴിക്കണം ചാഞ്ഞിരുന്നു കണ്ടു ചലചിത്രം കണക്കേ ചിരിക്കുന്നതും കരയുന്നതുംമറന്നിരിക്കണല്ലോ ചോദ്യചിഹ്നമായി ഇരുന്നു കുന്തം കാലിൽ  ചെണ്ട ചെങ്ങലയാർത്തു ചിലച്ചു ചമ്രവട്ടത്തു നിന്നുറഞ്ഞു തുള്ളി  ചാവാലികളോരിയിട്ടു മോങ്ങി കറങ്ങി ചന്ദന ചിതയിൽ കത്തിയേരിഞ്ഞു ചാര മാറുന്നു ചമയമാർന്നാവോളം  ജീ ആർ കവിയൂർ 15 12 2021

മനം മറിഞ്ഞില്ല

മനം മറിഞ്ഞില്ല ഇത്രക്കു ഉടഞ്ഞു പോയിരുന്നു തൊട്ടാൽ തെറിച്ചു പോകുമല്ലോ ഞാനൊരു വഴിയാത്രക്കാരൻ  ലക്ഷ്യമില്ലാതെ അലയുന്നുവല്ലോ ലക്ഷ്യം കാട്ടിത്തരാനൊരു  മിന്നാമിന്നിയുടെ നുറുങ്ങുവെട്ടമോ  ഒരു മണ്ചിരാതിന് നാളമോയില്ല നീ കാട്ടും ജീവിതവഴിയെ പങ്കായം തിരിച്ചു നിൻ പുഞ്ചിരിപ്പൂവിൻ നറുമണമേറ്റു കൊഴിഞ്ഞു വീണ മുറ്റത്തെ മണ്ണിൽ നിന്നു ഇനി സാമീപ്യത്തെ അറിഞ്ഞു ഓർമ്മകളുടെ വഴിയേ മെല്ലെ നടന്നു  ഇനിയെത്ര നടക്കണമെന്നോ ഈയാത്രക്കൊരു മുടിവുണ്ടോ ഇഴമുറിച്ചു കടന്നു വന്നൊരു ചിന്ത ഈറണനിയിച്ചു ഇച്ഛാഭംഗത്തോടെ മനം ജീആർ കവിയൂർ 14 .12. 2021

കെടുത്തട്ടെയോ

 കെടുത്തട്ടെയോ രാവണയുമ്പോഴെക്കും ചിരാതുകൾ  ഞാനങ്ങു കടുത്തിക്കൊട്ടെ  മനസ്സിലേറെയുണ്ട് നിന്നോർമ്മകളാൽ  കത്തിയെരിയുമീ തീനാളമിപ്പൊഴും നിന്റെ മിഴികളുടെ മായാജാലം അല്ലോ വിരഹിതനും ക്ഷീണിതനും ആണെങ്കിലും  ഇന്നും നിൻ മൊഴികളുടെ സ്വരമാധുരി മറക്കുവാനാകില്ല  നിന്നുള്ളിലും പ്രണയ പ്രകാശം  പരത്തും ചിരാതുകളുണ്ടെങ്കിലും  പുറമേ കാട്ടുന്നില്ല അതിന്റെ ശോഭ  നീയും ഞാനും അറിഞ്ഞിരുന്നുള്ളിൽ പ്രണയത്തിൻ ആർദ്രതയേറെ  രാവിൽ തെളിഞ്ഞു കത്തുന്ന ചിരാതുകൾ പകൽകെട്ടണഞാലും എന്റെ ഉള്ളിൽ രാപ്പകലില്ലാതെ കത്തി നിൽക്കുന്നുവല്ലോ പ്രണയത്തിൻ ചിരാതുകൾ സഖിയേ  ജീ ആർ കവിയൂർ  13 12 2021

ഉള്ളാഴങ്ങൾ

ഉള്ളാഴങ്ങൾ വിണ്ണിൽ നിന്നും പെയ്തൊഴിയും  മണ്ണിന്റെ മണം അറിഞ്ഞു  കണ്ണിൻ തിളക്കത്താലറിഞ്ഞു  പെണ്ണിന്റെ മനസ്സിൻ ഉള്ളാഴം  തണ്ണീർ പന്തലിൽ ഇളവെയിലേറ്റു താഴമ്പൂ മണമാർന്ന തെന്നൽ  തഴുകി നടന്നു പ്രണയ മുരളിയുടെ തണുവാർന്ന സംഗീതധാര  ഇണയരയന്നങ്ങൾ ചുണ്ടു കോർത്തു ഇലകളിൽ മഴത്തുള്ളികൾ  മുത്ത് കോർത്ത നേരമങ്ങ്  അമ്പിളി വാനത്തു ചിരിതൂകി  അവളുടെ ഓർമ്മകൾ വീണ്ടും  വിരുന്നുവന്നു വിരൽത്തുമ്പിൽ  കവിതകളായി പാടിനടന്നു  കുയിൽ പാട്ടായ് മൈലാട്ടമായി മനം  ജീ ആർ കവിയൂർ  13 12 2021

പരിഭവമരുതേ സഖി

പരിഭവമരുതേ സഖി   പരിഭവമരുതേ സഖീ നീ എന്നോട് പരിഭവമരുതേ  നിൻ ചേലകളാൽ മുഖം മറക്കരുതേ  നിലാവിലെന്നേ  ഉറക്കിടല്ലെ മിഴികൾ നിറഞ്ഞൊഴുകുന്നു  നിന്നോർമ്മകൾ സഖി വിരഹത്താൽ നോവിക്കല്ലേ  പരിഭവമരുതേ സഖി എന്നോടു പരിഭവമരൂതേ സ്വപ്ന തീരങ്ങളിലെന്നെ  ജീവിക്കാൻ പഠിപ്പിച്ചു നീ ദൈർഘ്യമില്ലാത്ത നിമിഷങ്ങളിൽ നിന്നെ കുറിച്ചോന്നു മൂളട്ടേ ഞാൻ  പരിഭവമരുതേ സഖി  എന്നോടു പരിഭവമരൂതേ വന്നുപോകുന്നു ഓണവും വിഷുവും  തന്നു പോകുന്നു നിറങ്ങളുടെ വസന്തം കനവിൽ തന്നയകലുന്നു നീ പൂച്ചെണ്ടുകൾ സഖീ എങ്കിലും നീ വന്നില്ല നിനവിലായി   പരിഭവമരുതേ സഖി  എന്നോടു പരിഭവമരൂതേ ജീ ആർ കവിയൂർ  10.12.2021

എന്റെ പുലമ്പലുകൾ 94

 എന്റെ പുലമ്പലുകൾ 94  അവസ്ഥകളുടെ അനിശ്ചിതത്വത്തിൽ നടപ്പിന് വേഗത കുറച്ച് ലക്ഷ്യമില്ലാതെ  ചിന്തകൾ മഥിച്ചു കൊണ്ടിരുന്നു ചക്രവാള ചെരുവിൽ നിന്നറിഞ്ഞു  നീ അവിടുന്ന് പോയെന്ന്  പിന്നിട്ട നാൾ വഴികളിലെവിടെയോ  വഴിത്താരകൾ തീർത്ത താരകങ്ങളും  നിലാവും നിഴലും നിദ്രയില്ലാ രാവും ശ്രുതിമീട്ടിയ ചിവീടുകളുടെ കച്ചേരി  ആർക്കോവേണ്ടി വിരിഞ്ഞു . ഗന്ധം പകർന്ന് കൊഴിഞ്ഞ പൂക്കൾ  സ്വപ്നങ്ങൾ ചേക്കേറിയ ഇടങ്ങളിൽ  വിസ്മൃതിയുടെ പുതിയ ആകാശവും പുതിയ ഭൂമിയും വലംവച്ചു വരുവാൻ  കൊതിയോടെ മണ്ണിന്റെ മണം വീണ്ടും  ജീവിക്കാൻ വർണ്ണം വാരി പുതച്ച്  മണിയൊച്ചയും നാമ മന്ത്രങ്ങളുടെയും മാറ്റൊലികളും മനസ്സിന്റെ ഉള്ളകങ്ങളിൽ  ലാഘവമായ അനുഭൂതിയിൽ തിരിച്ചിയെന്നെ  എന്നിലേക്ക് നയിക്കുന്ന ഇരുളിലാകെ നിറഞ്ഞ പ്രകാശ ധാരയേ അറിഞ്ഞു ജീ ആർ കവിയൂർ  10 12 2021

കണ്മണിയെ നീ ..

കണ്മണിയെ നീ .. കണ്ണും പൂട്ടിയുറങ്ങും കൺമണിയെ നീ  കാണും കനവുകളെല്ലാം കദനങ്ങൾ നിറഞ്ഞോരീ കലർപ്പുഉള്ള ജീവിതം  കാലും കൈയും വളർന്ന് കാര്യങ്ങളറിയുമ്പോഴേക്കും  കാണാമറയത്തു നക്ഷത്രമായി  കാണുവാൻ കഴിയാത്ത വണ്ണം  കൺചിമ്മി മറയുമീ ഞാനും  കരകാണാ കടലിൽനിൽന്നു കാറ്റിൽ ആടിയുലഞ്ഞു  കണ്ടു കൊതി തീരും മുമ്പേ  കാലചക്രം വേഗം തിരിയുന്നു  കഴലോക്കെ അഴലു തേടും നേരം  കനിവിനായി കേഴുമ്പോൾ  കർമ്മ ഫലങ്ങളുടെ  കണക്കുകളൊക്കെ  കെട്ടഴിയും കരയാതെ കണ്ണുനീർ തുടയ്ക്കുക കാമൃമായതോക്കെ കരസ്ഥമാകും കർമ്മം ചെയ്യുക ഫലേശ്ചയില്ലാതെ  ജീ ആർ കവിയൂർ 10.12.2021

കനവിലോ നിനവിലോ

Image
കനവിലോ നിനവിലോ മിഴിയടച്ചു കാണും  സ്വപ്നങ്ങൾക്ക്  മികവേറെ എന്നറിയുന്നു  പുഞ്ചിരിക്കും മുഖകാന്തിയാലേ മനസ്സിന്റെ ഭിത്തിയിൽതെളിയുന്നത് മൊഴിയിൽ വിരിയുമക്ഷരങ്ങൾക്കു മധുരമാർന്ന ഇരടികളിൽ പ്രണയം അറിയാതെ കൊഞ്ചും നിൻ  കൊലുസ്സുകൾക്കു താളമാതിയോ രൂപം കൊള്ളും രാഗം  വസന്ത ഋതുവിന്റെയല്ലോ വർണ്ണങ്ങൾക്കൊപ്പം നൃത്തം ചവുട്ടും മോഹനിയാട്ടമോ സഖീ ഉറണങ്ങി കിടക്കുകയോ അതോ ഉറക്കം നടിച്ചു കിനാകാണുകയോ ഉണർത്താൻ വരും കണ്ണനുടെ  മുരളീ രവത്തിനു കാതോർക്കുന്നുവോ മിഴിയടച്ചു കാണും  സ്വപ്നങ്ങൾക്ക്  മികവേറെ എന്നറിയുന്നു  പുഞ്ചിരിക്കും മുഖകാന്തിയാലേ മനസ്സിന്റെ ഭിത്തിയിൽതെളിയുന്നത് ജീ ആർ കവിയൂർ 09 12 2021 ചിത്രത്തിന് കടപ്പാട് അനുമോൾ

കാമനകൾ (ഗസൽ)

കാമനകൾ (ഗസൽ) കത്തിയെരിയും തിരി നാളത്തിൻ  മുന്നിലായ് എരിഞ്ഞടങ്ങും നിശാശലഭങ്ങളെ നിങ്ങൾ  തിളക്കമാർന്നവക്കു പിന്നാലെ.! ഇല്ലാതാകുകയോ എന്തേ  ജീവിത വ്യാമോഹങ്ങൾ വെറും  നൈമിഷിക മാർന്ന മായയല്ലോ  നിറങ്ങൾക്കില്ല നിമിഷങ്ങളുടെ ദൈർഘ്യം  കാണുമ്പോൾ എല്ലാം സുന്ദരം  കാഴ്ചകൾ വെറും ജടിലങ്ങളല്ലോ   കാമനകൾ പിൻ നിലാവുപോലെ  കത്തിയെരിയും തിരിനാളങ്ങളല്ലോ  ജീ ആർ കവിയൂർ  06 12 2021     

ശ്വാസംമുട്ടൽ

ശ്വാസംമുട്ടൽ  . അതെ മരണം ഒഴിച്ച് കുടാത്തവതന്നെ  ഉള്ളിലിരുന്നു ഒരു ശബ്ദം പിറുപിറുത്തു  ജീവിത യാത്രയിൽ എപ്പോഴും കേൾക്കും  അതൊരു മറയാണ് ഒഴിയാത്ത നിഴലാണ്  ഒപ്പം ചിരിയും കണ്ണുനീരും ഒഴിവുരാശിയാണ്  നിനക്കും ഒരു പക്ഷെ എനിക്കു  ചീഞ്ഞു നാറുന്നുയല്ലെ ഞാനെന്ന  ഞാനൊരു വേണ്ടാത്ത ജന്മം  പക്ഷെ നീ സന്തോഷിക്കുന്നു  പിന്നെ എന്തിനു ഈ മുഖം മറക്കുന്നു  സത്യം അസ്വസ്ത്ഥനാണ്  പിടിവാശി വേണ്ട  ഞാനങ്ങു പലായനം ചെയ്യാം  ബൊളീവിയൻ വാന്തരത്തിലേക്കു  ഒരു മൃതനായ കാറ്റായി  ഒടിഞ്ഞ ചിറകുമായ്  അറിഞ്ഞു തന്നെ എന്നെ കുഴിച്ചുമൂടി  ആഴങ്ങളിലേക്ക് ഒരു പക്ഷെ അത്  അനിവാര്യം ആവാം  മൗനം അതാണ് ഉത്തമം  നാറുകയും  ചീയുകയും ചെയ്യില്ലല്ലോ  എന്റെ പുഞ്ചിരി ഒളിഞ്ഞു നോക്കുന്നുണ്ട്  മുറിവേറ്റ ഹൃദയത്തിൽ നിന്നുമായി  ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ  തിളക്കമാർന്ന നിന്റെ കണ്ണുകളിലെ  വർണ്ണമാർന്ന വികാരങ്ങളെ കണ്ടറിയാൻ  ഉത്സാഹമായി നീ നിന്റെ  ഉള്ളകത്തിൽ അറിയുക  മൗനത്തിന്റെ മൂടുപടമണിഞ്ഞ  എന്റെ മാസവും മജ്ജയും  വനത്തിലെ കഴുകന്മാർ വിശപ്പടക്കട്ടെ  നീയല്ലേ അല്ലേയല്ല  ഞാനാണ് ഉത്തരവാദി  എന്റെ കണ്ണുനീരിനെ  നഗ്നമാക്കി നിനക്ക് കാണാൻ  സന്തോഷിക്കാൻ സംതൃപ്തിയടയാൻ  ഞാനീ

Still I ....

Still I .... I was wrong I was in wrong My fault It is my fault It's my mistake It take full responsibility How careless of me How thought less of me I know I hurt your feelings I shouldn't have been late To tell you still i owe you Miss you my love... GR kaviyoor 16 11 2021

Find me within you

 Find me within you ,  i am there from beginning  Eternal aspirations in the soul  finds way with your inner feelings  Sorrows we borrow from  thoughts and deeds  loneliness in me  With remembrance of past  Which I find in my heart for you May be love and pain grab me  We too in the reminiscence of lost days Being the internal conflicts of life drama The shadowing death follow during our journey .Still i love you my omnipotent The everlasting existence ... G R Kaviyoor

Revert and Recoup

Revert and Recoup Rescue inevitable Resolve and  revert back  Rolling through the  life  Remember the word tomorrow  Reveal that all sorrows  Repeat in the revamp Rather hear the inner soul Respect all the reciprocative deeds Repel for a while to reciprocate  Ramp in the success of life span Retreat from war of Evil  Rock like a star  Regret all  Recoupe  self and Revert back to Regain G R Kaviyoor 5 12 2021

മഹതേ മഹാത്മനേ

മഹതേ മഹാത്മനേ  അന്നു നീയെന്നുള്ളിലെ  നറുതിരി വെട്ടമായി മാറി ആത്മാവിലേക്ക് ആവാഹിച്ചു നിന്നെ ആരും കാണാത്ത അഭൗമ ജ്യോതിസ്സേ  അഴലോക്കെയകന്നു നിൻ  സാമീപ്യമൊരുക്കും വാസന്തത്താലേ അറിയുന്നു ഞാൻ നിൻ രൂപം  അണയാതെ നിത്യമെന്നിൽ നിറയ്ക്കുക ആനന്ദത്തിന് അനുഭൂതി പകരുക ആഹ്ലാദത്തിൽ നറുപുഞ്ചിരിയാൽ  വേദന തിന്നു നീ മറ്റുള്ളവരുടെ സന്തോഷത്തിനായി പിറന്നോടുങ്ങി പാരിലാകെ നിൻ പ്രഭാവലയത്തിനാലേ പാപങ്ങളൊക്കെയൊടുക്കിങ്ങ്  കാലി തൊഴുത്തിൽ നിന്നു കാൽവരിയിലേക്കുള്ള    ദുരിതമെത്ര ത്യാഗോജ്വലം മഹതേ ജി ആർ കവിയൂർ  05 12 2021 

അടക്കമില്ലായിമ

 അടക്കമില്ലായിമ  മൗനം കനക്കുന്നു കനൽ വഴികളിൽ  മൊഴികൾക്കു അഗ്നി ഭാവങ്ങൾ  മിഴികൾക്കു തീഷ്ണതയാർന്ന  തിളക്കം  മിടിക്കുന്ന ഹൃദയത്തിനു സാഗര മഥനം  നടപ്പിന്നു പേടമാനിന്റെ ഗമനം  നെരിപ്പോടിനു തണുവാർന്ന ഗന്ധം  വേവുന്നമനസ്സിനു ചിന്താഭാരം  വെള്ളിവീണ നരകൾക്ക്  ദേഹം വിട്ടു ദേഹിയോട് അഭിനിവേശം  പഞ്ചഭൂത കുപ്പായം ഊരിയെറിയാനാഗ്രഹം വിട്ടുപോകാത്ത അടുപ്പങ്ങളുടെ ബന്ധം  ആഗഹങ്ങൾ ഒടുങ്ങുന്നത് ഇനി അകലം   ജീ ആർ കവിയൂർ  04 12 2021

" മൗനം എപ്പോഴോ മൊഴിഞ്ഞു "

 "  മൗനം എപ്പോഴോ മൊഴിഞ്ഞു  " നിനക്കറിയില്ലേ എനിക്ക് നിന്നോടുള്ള  പറഞ്ഞറിയിക്കാനാവാത്ത അനുരാഗം  നിനക്ക് സമയമുള്ളപ്പോളൊന്നെത്തി നോക്കുക  ഞാൻ വിചാരിച്ചിരുന്നെങ്കിൽ  ഒരു പ്രണയ മഹാകാവ്യം   രചിക്കായിരുന്നു വൈകെന്നു കരുതേണ്ട  ഹൃദയം  തുറക്കട്ടെ ഇനിയുമെങ്കിലും  നീ എന്റെ മിടിപ്പുകൾ കാര്യമാക്കേണ്ട  അവകൾ ഒരുപക്ഷെ നിന്നെ പിൻതുടരുന്നത്  നിന്റെ മറുപടിക്കായി കാത്തിട്ടാവണമെന്നില്ല  സമയം നീങ്ങട്ടെ കണ്ണുകളിലെ നനവുണങ്ങട്ടെ  സത്യമെന്നത് നാമിരുവർക്കും അറിവുള്ളതല്ലേ  ലോകം അത് അറിയണമെന്നില്ലല്ലേ  നീ അതൊക്കെ ഉണ്ടെന്നു നടിക്കുകയുമില്ല  അതക്കെ ആണ് അതിന്റെ ഒരു സൗന്ദര്യം എതിർപ്പ് എന്നെ നിന്നില്ലേക്കെയേറെ അടുപ്പിക്കുന്നു  ഒരുനോക്കു കാണാൻ ഉള്ള തീവൃമായ ആവേശം  നിന്റെ ചോദ്യങ്ങൾക്കു എനിക്കുത്തരമില്ല  എന്തെന്ന് നമുക്കി മേഘങ്ങളോടും മഴയോടും  ചോദിക്കാം അലറിവരും തീരമാലകൾക്കും   അത് തോട്ടകളും തീരത്തിനുമത് അറിയാം  ഈ ഉത്തരങ്ങൾക്കു ഒരു ചോദ്യമില്ല  എന്റെ ആഗ്രഹം നീ എൻ നൊമ്പരങ്ങളെ  മൗനമായി വായിച്ചറിയുക എന്ന് മാത്രം  ജീ ആർ കവിയൂർ  04 12  2021 

കാത്തിരിപ്പു..

കാത്തിരിപ്പു.. പലവുരു പറയാൻ മറന്നതൊക്കെ  പറയുവാൻ ഒരുങ്ങുമ്പോഴായി  പരിഭവം നടിച്ചു നീ പോയില്ലേ  പറഞ്ഞാലും തീരാത്തതൊക്കെ  എഴുതി അറിയിക്കുവാൻ ശ്രമിക്കും നേരം എഴുതാപ്പുറങ്ങൾക്കും അപ്പുറമുള്ള  എലുകയില്ലാത്ത വാക്കുകൾ വരികളാമയ് എഴുതാൻ ഇരുന്നപ്പോൾ മറന്നു ഓർമ്മയുടെ താഴ് വാരങ്ങളിലലിഞ്ഞു വല്ലോ  താഴമ്പൂ മണക്കും വഴിത്താരകളും തണുവാർന്ന കരങ്ങളിൽ വിരഹവേദന താലോലിച്ച ഞാനത് കവിതയാക്കുവാൻ ഒരുങ്ങും നേരം എവിടെ നീ നന്നെ കാറ്റു വന്ന് കൊണ്ടുപോയോ അതോ രാവിൻ ഇരുളിമയിലാണ്ടോ വരുമാ പുലർ കാലത്തിനായി കാത്തിരിപ്പു ജി ആർ കവിയൂർ  03 12 2021

നീ എന്നിൽ

നീ എന്നിൽ ഒരു ദേവരാഗമെന്നിൽ ശ്രുതി ചേർത്തിടുമ്പോൾ  നിലവാർന്ന നിൻ  ചിരി മുത്തുകളെന്നിൽ  നിറച്ചു അനുഭൂതിയാർന്ന  നിമിഷങ്ങളെത്ര ധന്യം  പറയാനാവാത്ത വസന്തം  പെയ്തൊഴിഞ്ഞ വിരഹം  നിഴലായി മാറിയ നിമിഷം  നിത്യമെന്നി ലഹരിയായി  പടരുന്നു ഇറങ്ങുന്ന അങ്ങ്  അനന്താനന്ദം നിറയട്ടെ ഓമലേ  ജീ ആർ കവിയൂർ 3 12 2021

എന്നെ ഞാനറിഞ്ഞു

 എന്നെ ഞാനറിഞ്ഞു  ഒളിച്ചുവച്ചതൊക്കെ  ഓർമിച്ച് എടുത്തിന്നു ഒളിമങ്ങാത്ത പൂവിരിയും  ഓമൽ പുഞ്ചിരിയും  കാർന്നുതിന്നുന്ന നിൻ കണ്ണിണകളിൽ വിടർന്ന കാവ്യാക്ഷരങ്ങളൊക്കെ  കണ്ട് എഴുതി മനസ്സിൻ താളിൽ  സ്വപ്നങ്ങളുരുകി കണ്ണുനീരായി മൗനം തളം കെട്ടിയ മനസ്സിൽ  ജന്മ ജന്മാന്തരങ്ങളായറിയുന്നു  എന്നെ ഞാനറിയുന്നു നിന്നിലൂടെ  ദിനങ്ങളുടെ ദൈന്യതയാൽ എന്നിലെ ഞാനാരുമല്ലയെന്ന്  അത് നീ മാത്രമാണെന്ന് അതേ നീ മാത്രമാണെന്ന സത്യം  ജി ആർ കവിയൂർ  02 12 2021

ധന്യതയാർന്നല്ലോ

ധന്യതയാർന്നല്ലോ കണ്ണേ നീ കരയരുതേ കണ്ണുനീരിന്റെ വിലയറിയുക കണ്ണാ നിന്നെക്കാണാഞ്ഞാൽ  കദനത്താൽ ഗോപികൾ  വിരഹത്താൽ വിളിച്ചു  പ്രേമ രോഗം വർണ്ണിച്ചാലും  പ്രാണനൊളം വിലവരുമല്ലോ  എങ്ങനെ നോക്കിലും വന്യമായ മൗനം യമുനാ തടവും ശൂന്യം  യോഗിക്ക് അറിയില്ല  പ്രണയത്തിൻ മരുന്ന്  പ്രണയിക്കുന്നവർ അറിയുന്നത്  രാഗ മധുരം മാത്രം  മനമറിയാതെ കൈവിട്ടുപോകുന്നു  കണ്ണന്റെ മുരളികളുടെ ധ്വനിയിൽ പ്രണയമേ നീ എത്ര ധന്യതയാർന്നല്ലോ ജീ ആർ കവിയൂർ  1 12 2021

പ്രണയപർവ്വം

പ്രണയപർവ്വം മയിലായിമാറി ഞാൻ നിനക്കായ്‌  കുയിലായി പഞ്ചമം പഠിച്ചു  വെയിലിലും മഴയിലും തണലായി മാറി തണുവിലൊരു പുതപ്പായി നെഞ്ചോരമൊട്ടി  മനസ്സിൽ ഒരു മാറിവില്ലിൻ വർണ്ണങ്ങൾ വിരിയിച്ചു കണ്ണി മാങ്ങാ പെറുക്കിയും അല്ലി ആമ്പലുകൾ പറിച്ചു തന്നും നിൻ മനസ്സിൽ വള പൊട്ടായി മാറി നീലാകാശ ചുവട്ടിൽ നീ എന്ന ബിന്ദുവിൽ രേഖയായി മാറാൻ കൊതിച്ചു  പെരുവിറലാൽ നീ മണ്ണിൽ വരച്ച  പ്രണയത്തെ ഞാൻ കടലാസിൽ പകർത്തുന്നുയിന്നും എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത മഹാകാവ്യമായി മാറുന്നുവല്ലോയീ പ്രണയപർവ്വം ജീ ആർ കവിയൂർ 1 12 2021

വിട്ടകലല്ലേ..!!

 വിട്ടകലല്ലേ..!!  ഒരു മഴനിലാവായ്  പെയ്യ്തിറങ്ങുക എന്നിൽ  മധുവുമൊഴികളാലെന്നിൽ  സർഗ്ഗ സംഗീത ധാരയായ് കുയിൽ പാട്ടും പാട്ടായ്  മൊഴിയുക മൗനം വെടിയുക മയിലിന്റെ ചാരുതയാർന്ന മനോഹര  നൃത്തം വെക്കുക അണിവിരൽ മുതൽ പെരുവിൽവരെ അനുഭൂതി പടർത്തുക നിത്യമെന്നിൽ  കർണികാരം പൂത്തുലയട്ടെ  അല്ലിയാമ്പലുകൾ വിരിയട്ടെ നിൻ സ്‌മൃതിയാൽ  എന്നിൽ ലഹരി പടരട്ടെ എന്നെ വിട്ടകലല്ലേ  ഒരു മുരളികയായി മാറ്റൊലി കൊള്ളുക ജീ ആര്‍ കവിയൂര്‍  01 .12 .2021