Posts

Showing posts from December, 2020

അധിയുണ്ടോ അറിയുന്നു

 ധനുമാസ നിലാവേ നീ അറിവതുണ്ടോ  ധരിത്രിയിൽ വിരിയും മോഹങ്ങളേ  ധാമിനിക്കും ധനത്തിനായും പായും  ധമനിയിലൊഴുകും ലഹരിക്ക്‌ പിന്നിലെ    വ്യര്‍ഥതയെന്നല്ലാതെ  എന്ത് പറയേണ്ടു   അര്‍ത്ഥിയുടെ വേദനകളെന്തെന്നു സ്മാര്ത്ത വിചാരമില്ലാത്തയിവരൊക്കെ  സമര്‍ഥിക്കുന്നു ഘോര ഘോരമയ്യോ  അധഃ വ്യഥകളറിയാതെ വൃഥാ കളയുന്നു അധമ വിചാരങ്ങളുടെ നടുവിലായ്  അധര വ്യയം നടത്തും നരാധമന്മാർ  അധിയുണ്ടോ അറിയുന്നു ബുധജനങ്ങളുടെ .?!! ജി ആർ കവിയൂർ  30 .12 .2020 04 :15 am 

അണയാതെ ....( ഗസൽ )

 അണയാതെ ....( ഗസൽ ) ഉള്ളിലെ അഗ്നിയെ അണയാതെ കാക്കുക എത്ര ശ്രമകരമെന്നോ  കല്ലുകൾക്കിടയിൽ ദർപ്പണം  വെക്കുന്നത് എത്ര കഷ്ടം  എന്ത്  എളുപ്പമെന്നോ  മറ്റുള്ളവരുടെ ചിത്രം വരക്കുന്നത്  കണ്ണാടിയൊന്നുഉടയാതെ  സൂക്ഷിക്കുന്നതെത്ര കഠിനം   അമ്പലങ്ങളെത്ര കണ്ടിട്ടുണ്ടാവും  ഇതെന്റെ അങ്കണം ആണ്  ഒരു തിരിയണയാതെ  കാത്തു സൂക്ഷിക്കുയത്രയെളുപ്പമല്ലോ  കൈകുമ്പിളിലുണ്ട് വേദനയുടെ  ചിരാത് അതിൻ ചുണ്ടിൽ നാളം  പുഞ്ചിരിക്കുംപോലെ സ്വന്തം മുഖം പ്രകാശമാനമാക്കി വെക്കുക കഠിനം  ജീ ആര്‍ കവിയൂര്‍  29 .12 .2020 

എന്റെ പുലമ്പലുകൾ - 87

 എന്റെ പുലമ്പലുകൾ - 87  മിഴികൾ മൊഴിയടയാളങ്ങൾ തീർക്കുമ്പോൾ  മനമെവിടെ ചെല്ലുമ്പോഴേക്കും മാഞ്ഞു പോകുന്നു  നിറങ്ങൾ മാറി മറയുന്നു നീയും ഞാനുമറിയും മുൻപേ  നിശബ്ദമായി നിഴലായി പിന്തുടരുന്നു രണ വേഗത്തിൽ  ആഴിയുടെ നോവറിയാതെ ആകാശത്തിൻ വർണ്ണമറിയാതെ  അകലങ്ങളിൽ മുഴക്കങ്ങൾ അടുത്തു വരുമ്പോഴേക്കും  ആറിത്തണുക്കുന്നു കനൽ കട്ടകളിൽ ഒടുങ്ങുന്നു  അറിയാൻ അംഗീകരിക്കാൻ മടികാണിക്കും ലോകമേ  കരഘോഷങ്ങൾ അലിഞ്ഞു അലിഞ്ഞു ശാന്തമായി  വാക്കുകൾ വക്കോടിഞ്ഞ മൺപാത്രത്തിൽ നിറഞ്ഞു  ഘോഷങ്ങൾ നിറഞ്ഞ വീഥികളിന്നു ശൂന്യമായതെന്തേ  ജനിമൃതികൾക്കിടയിൽ ഒരു ഉദക പോളപൊലെ അനുഭവം  ഉൾകാഴ്ചകളിൽ നിറഞ്ഞു പുളകം കൊള്ളാമിനിയും  ഉഴറിനടന്നു മടുക്കാത്ത ഘടികാരത്തിൻ കാലുകൾ കണ്ടു  ഉണരാനാവാത്ത ഉറക്കത്തിലേക്കു നടന്നടുക്കുന്നുവോ  ഉണ്മ തേടിയിനി ഉലഞ്ഞു അലയാൻ നേരമില്ലപോൽ  ജീ ആര്‍ കവിയൂര്‍  29 .12 .2020 

അല്ലയോ ഹൃദയമേ ..(ഗസൽ )

Image
  അല്ലയോ ഹൃദയമേ ..(ഗസൽ ) ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ചിന്തതൻ ചിതലരിക്കും ചേഷ്ടകൾ നൽകും  വേദനകൾക്ക് മറുമരുന്നു മൗനം മാത്രമോ  പ്രണയ തീക്ഷണതയിലേക്കു അടുക്കുവാൻ  ആളികത്തും ജ്വലന സഹായിയാം ലഹരി  നീയിന്നെവിടെ പോയി മറഞ്ഞുവെന്നറിയില്ല   കൂട്ടി മുട്ടുന്ന ചഷകങ്ങളിൽ നുരഞ്ഞു പതഞ്ഞു  സിരകളിൽ ഗസലിന്റെ ഉന്മാദം പടരുമ്പോൾ  വാക്കുകൾ വാചാലമാകുന്നുവല്ലോ ദയിതേ  അല്ലയോ ദൈവമേ നീ തന്നെ എന്നെ ഇങ്ങിനെ  വഴിമുട്ടിക്കുന്നുവല്ലോ നിന്റെ സൃഷ്ടിക്കുമുന്നിൽ  നിശ്ചല ജലതി പോലാവട്ടെ എന്ന് ആശയോടെ  പ്രാത്ഥനകളുമായിനി  മുന്നോട്ടു നയിക്കട്ടെ മനമേ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  ജീ ആര്‍ കവിയൂര്‍  29 .12 .2017

ജീവിത യാത്ര .. ( ഗസൽ )

Image
  ജീവിത യാത്ര .. ( ഗസൽ )              ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായാനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ  സന്തോഷമെന്ന് കരുതുന്നതൊക്കെ സന്താപമായി മാറുന്നല്ലോ  ജീവിതമേ നീ എന്തേയിങ്ങനെ  അനുദിനം നിറങ്ങൾ മാറ്റുന്നു   കൈയെത്തിയെന്നു തോന്നുമ്പോളായ് അകന്ന് അകന്നു പോകുകയോ  നോവിനാൽ ഹൃദയത്തോടടുക്കുമ്പോൾ  ഹൃദയവും നോവിക്കുന്നല്ലോ  കൺപോളകളിൽ നിന്നും  സ്വപ്‍നം ഉതിർന്നു വീഴുന്നു  ജീവിതമേ നീ എന്നുമെന്നും  പ്രഹേളികയായ് തുടരുന്നുവല്ലോ ..!! ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായാനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ ..!!       ജീ ആർ കവിയൂർ  27 .12 .2020  04 :40 am ഫോട്ടോ കടപ്പാട്  Hari Praved

മറുമൊഴി തേടുന്നു

  മറുമൊഴി തേടുന്നു പെറുക്കിയെടുത്ത ഓർമ്മത്തുണ്ടുകളിൽ പൊടിഞ്ഞ രക്തതുള്ളികൾ കനവിന്റെ അങ്ങേ തലയ്ക്കലായ് കോറിയിട്ട നഖക്ഷതങ്ങളിൽ കണ്ണുടക്കിയ നേരമെന്നിൽ നോവിന്റെ കടലിരമ്പമറിഞ്ഞു ഒന്നിന് മീതെ മറ്റൊരു തിരവന്നലച്ചു കരയുടെ കർണ്ണങ്ങളടയുമ്പോൾ ചിപ്പിയും ശംഖും വാരി പെറുക്കിയ ബാല്യവും പിന്നിട്ട കൗമാര്യങ്ങളിലേക്കു നീങ്ങുന്നേരം വഴിമുട്ടിയ വാർദ്ധക്യം മിഴിയൊന്നു തുടച്ചു തിരികെ വരാ ദിനങ്ങൾ മൊഴിയുവാനില്ല ഒന്നുമെന്നിലാകെ മൗനം ചിതലരിച്ചു കൊണ്ടേയിരുന്നു ജീവിത കല്ലുകൊത്തി കളികളിൽ എണ്ണപിശകുകൾ പാറ്റികൊഴിച്ച കാറ്റിന്റെ ഈണത്താൽ മുറിവിന്റെ കരിവുമാറാതെ നീരാളിപ്പിടുത്തമായി വാക്കുകളുടെ മാറ്റൊലികളിൽ തപ്പി തടയുന്നു ഇനിയെന്തെന്നറിയാതെ ഉഴലുന്നു .. ജീ ആർ കവിയൂർ 25 .12 .2020 06 ;30 am

നിർഭയം അഭയം

Image
 നിർഭയം അഭയം കോട്ടൂരി സേഫായെന്ന്   കരുതിയിരുന്നവർക്കുയിത്രയും  നാളഭയം നൽകിയവരെ  ദുഷ്ടനെ പനപോലെ വളർത്തിയവരെ  നിങ്ങൾക്കില്ല സ്വർഗ്ഗരാജ്യം  അവൻ വരുമ്പോൾ കൂടെ  ഉയർത്തെഴുന്നേൽപ്പിക്കില്ല  ഉയരങ്ങളിലിരുന്നാൽ താഴെ വന്നേയുള്ളൂ സമ്മാനം  ആനപ്പുറത്തിരിക്കുമ്പോളെന്നെ കടിക്കില്ല പട്ടിയെന്നു കരുതുന്നവരെ  അയ്യഞ്ചുവർഷം മാറിമാറി മൂന്നുപതിറ്റാണ്ടോളം നിങ്ങൾക്കഭയം നൽകിയവരെ നിങ്ങളുടെ പതനവും ഉടനെയെന്നറിഞ്ഞും  തെളിഞ്ഞും പിണങ്ങിയും  ചെന്നിക്കുത്തുമായി നടക്കുന്നവരെ  സമയമായി സമയമായി  കുന്തയമുനയിലേറുവാൻ  "യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം " ജി ആർ കവിയൂർ  23 12 2020

കവിത : നീയും നിന്റെ ..

കവിത : നീയും നിന്റെ .. രചന , ആലാപനം ജീ ആർ കവിയൂർ  നീയും നിന്റെ കിളിക്കൊഞ്ചലും  നാണം കൊല്ലും കവിൾ  ചുഴിയും  മിഴിയിണകളിലെ തിളക്കവും  മനസ്സിൽ തുള്ളും മാൻപേടയും  മഴവർണ്ണങ്ങൾക്കൊപ്പമാടും   മയിലാട്ടവും  മാന്തളിർ തിന്നു മദിക്കും  കുയിൽ പാട്ടിൻ  ലഹരിയിൽ  ചാഞ്ചാടി കളിക്കും അണ്ണാറക്കണ്ണനും  എന്നെ ഞാനല്ലാതെയാക്കുന്നു  എൻ അക്ഷര കൂട്ടിലുണർന്നു  നൃത്തം വയ്ക്കും വിരലുകളിൽ  കവിതയവളെൻ അനുഭൂതി  നീയും നിന്റെ കിളിക്കൊഞ്ചലും  നാണം കൊല്ലും കവിൾ  ചുഴിയും.. 23 .12 .2020 

മറക്കാമിനി (ഗസൽ )

 മറക്കാമിനി (ഗസൽ ) നീയിത്ര  പുഞ്ചിരി തൂകുന്നുവല്ലോ  വേദനകളൊക്കെ ഒളിപ്പിക്കുകല്ലോ  മിഴികളിൽ നനവ് ചുണ്ടുകളിൽ  നിലാപുഞ്ചിരിയുടെ തിളക്കം  ഉള്ളിലൊക്കെയുള്ളതു മറച്ചു  തുള്ളി തുളുമ്പുന്ന നീർപ്പോള ചഷകങ്ങളിൽ ലഹരി കണക്കെ    അക്ഷങ്ങൾ നിറയുന്നുവല്ലോ   നൊമ്പരമെത്രാനാൽ മറക്കും  അണപൊട്ടിയിനി ഒഴുകുമല്ലോ  ദുഃഖക്കടലിൽ ചേരുമല്ലോ  കാലം മായിക്കുമെല്ലാം സഖിയെ  പറയുക ഇനിയും നിൻ കദനം  വിരഹത്തെ അകറ്റി പ്രണയം  നിറക്കുക മിഴികളിൽ ആനന്ദം  തീർക്കാം സ്വർഗ്ഗവസന്തമിനിയും  നീയിത്ര  പുഞ്ചിരി തൂകുന്നുവല്ലോ  വേദനകളൊക്കെ ഒളിപ്പിക്കുകല്ലോ  മിഴികളിൽ നനവ് ചുണ്ടുകളിൽ  നിലാപുഞ്ചിരിയുടെ തിളക്കം  ജി ആർ കവിയൂർ  14 . 12. 2020 5: 50 am

ഗോവിന്ദൻ കുളങ്ങരേ വാഴും

  ഗോവിന്ദൻ കുളങ്ങര വാഴും  ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  ഗിരിനന്ദിനി ഈശ്വരി മഹേശ്വരീ വന്ദേമനോഹരി വന്നു മാലകറ്റിടുക  ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  നിൻ നടയിൽ വന്നു കൈകൂപ്പുന്നേൻ  പാർവതി പരാ പരി വേദാന്തരൂപിണി  ആനന്ദ രൂപിണി ദേവി ജഗദീശ്വരി  ആദിശക്തി കാളി ലക്ഷ്മീദേവീ ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  വാഗ്ദേവത അംബികെ  ആനന്ദദായിനി ദേവി ജഗദീശ്വരി  ആദി ദിവ്യജ്യോതി മഹാകാളി മാ നമഃ മധു ശുംഭ മഹിഷമർദിനി മഹാശക്തിയേ നമഃ  ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  ഓങ്കാര രൂപിണിയേ നിത്യം  ഓർക്കാൻ നിൻ നാമമത്രയും  എൻ നാവിലുദിക്കണേ  ആദിപരാശക്തി തുണയ്ക്കുക ഞങ്ങളെ  ഗോവിന്ദൻ കുളങ്ങരേ വാഴും ഗൗരി ശങ്കരീ സുന്ദരീ പാഹിമാം  ജി ആർ കവിയൂർ  12 12 2020 4 30

അമ്മേ ശരണം

 അമ്മേ ശരണം  ഹൃദ്യമുരുകി വിളിക്കുകിലമ്മേ നീ  ഹനിക്കുന്നു നോവുകളമ്മേ ചെമ്മേ  കദനത്തിൻ വേദനനാൽ ഉള്ളകം നീറി പുകയുമ്പോളോരു കുളിർ  തെന്നലായ് നീ വന്നെൻ അരികത്തു  വന്നു കണ്ണുനീരൊപ്പില്ലേ പലിപ്രക്കാവിലമ്മേ   കാലപ്പഴക്കമുള്ള നോവുകളൊക്കെ നിൻ  കാരുണ്യ ദർശനത്താൽ മാറുമല്ലോ   കാണിക്കയായ് എൻ ഹൃദയ കമലമല്ലാതെ   കാഴ്ച വെക്കാൻ വേറൊന്നുമില്ലമ്മേ  വേറെയെന്തു വേണ്ടു നിൻ നാമങ്ങളൊക്കെ  വന്നു കീർത്തനമായി പാടി ഭജിപ്പാൻ  വരമായി വർണ്ണമായ് വാക്കുകളായാർച്ചന  നൽകുവാൻ വാകേശ്വരി നിത്യം കനിയണേ   സുമനസ്സുള്ളോളേ  സുഷമേ സുന്ദരി നിൻ  സന്തോഷം സാമീപ്യമെന്നുമുണ്ടെങ്കിൽ  സരളമാകുമല്ലോ ജീവിതയാത്രകളൊക്കെ  സാരസത്തിൽ വാഴുമമ്മേ സാക്ഷാൽ  സരസ്വതി ഭദ്രേ ശരണാത്മികേ പലിപ്പക്കാവിലമ്മേ  ജി ആർ കവിയൂർ  13 . 12. 2020 3 : 30 am

നല്ല ഇടയനേ

 എന്നുമെന്നും നീ കൂട്ടായി വരേണമേ എൻ സുഖ ദുഃഖ സന്തോഷങ്ങളിലും ആശ്വാസ വിശ്വാസമായീ നീ  നല്ലിടയനാം ശ്രീയേശു നാഥാ ...!! അഞ്ചപ്പം കൊണ്ട് അയ്യായിരത്തിന്റെ  വിശപ്പ് നീ അകറ്റിയില്ലേ... അശരണർക്കാശ്വാസമായില്ലേ  ക്രൂശിതനായില്ലേ  നീ ഞങ്ങൾക്കായ്  കാൽവരിയിലായി കർത്താവേ. അവിടുത്തേ കാരുണ്യ- മെന്നുമുണ്ടായിരിക്കണേ.. അന്നുമിന്നും പാപികൾ ചെയ്യുന്നത്  അവർ അറിയുന്നില്ലല്ലോ നീ പൊറുക്കുക എല്ലാവരോടുമായ് എന്നുമെന്നും നീ കൂട്ടായി വരേണമേ നല്ല ഇടയനാം ശ്രീയേശു നാഥാ ..!! ജീ ആർ കവിയൂർ 10.12.2020 02:48 am

വഴികൾ തേടുന്ന മനം

  ഒരു നവ ധാരയായ് നീ ഒഴുകിവരും  ഹൃദയ കല്ലൊലിനിയിലായിമെല്ലെ   കുളിരണിയിക്കും കാവ്യ ഗംഗയായ്   സ്വര ജതികൾ പാടി താളം പിടിച്ചു  നോവിന്റെ ആഴങ്ങളിലേക്കു ഒതുക്കുകല്ലുകൾ ചവിട്ടി ഇറങ്ങി  മിഴികൾ പരതി ഓർമകളുടെ ഇടയിൽ  മൊഴിയടഞ്ഞു വിരഹം പൂത്തുലഞ്ഞു  വസന്ത ശിശിര ഹേമന്ത ആഷാഢങ്ങൾ   ചുവടുവച്ചു ഋതുസംക്രമണമൊടുങ്ങുന്നു  ജീവിതം  പ്രഹേളികയായ് മാറുന്നേരം  കാലത്തിൻ  കോലായിൽ ഏകാംഗനാടകങ്ങൾ    ഇനിയെത്ര  സന്ധ്യകളിനിയെത്ര രാവുകൾ  ഇമവെട്ടിയ തുറക്കുന്ന സ്വപ്ന സഞ്ചാരം   ഇതളഴിഞ്ഞ പൂവും ഇറുന്നുവീണ കായും  ഇലപൊഴിഞ്ഞ ഉത്സവാനുഭൂതികളും  ആട്ടം തീർന്നണയാനൊരുങ്ങുന്ന  വിളക്കിന്റെ തീരി നാളവും  മനനം  ചെയ്തു ഒടുക്കം തളർന്നു  നിത്യശാന്തിയിലേക്ക് കനക്കും മൗനവും  ജീ ആർ കവിയൂർ  11 .12 .2020  04 :01 am         

കായാമ്പൂവർണ്ണാ കണ്ണാ

സപ്തസ്വരങ്ങളും സപ്തവർണ്ണങ്ങളും  നീയല്ലോ കണ്ണാ കാർമുകിൽ വർണ്ണാ  നിൻ തിരു പാദം ശരണം കണ്ണാ  ഭക്തരാം ഞങ്ങൾക്ക് ആശ്രയം നീയേ  കായാമ്പൂവർണ്ണാ കണ്ണാ മഗരി സരിഗ - പമഗ രിഗമ - ഗരിസ നിസരി സരിഗ സരിസ - രിസനി ധനിസ - പധനി പനിധ സനി നിധ ധപ നിധ സനി രിസ ഗരി മഗ മരി ഗസ രിനി പധ നിസരി ഗരിസനിസ - രിസനിധനി സനിധപധ ഗരിസനിധ രിസനിധപ ഗമപധനി രിസനിധനി സനിധപധ സനിധമപ രിസനിധപ സനിധപമ ഗമപധനി മഗരിസരി ഗരിസനിസ രിസനിധനി ഗരിസനിധ രിസനിധപ ഗമപധനി.. മാതുലനാം കംസനെ നിഗ്രഹിച്ചു  മാതാവാം ദേവകിയേയും  പിതാവാം വസുദേവരെയും മോചിപ്പിച്ചില്ലേ  കാരാഗൃഹത്തിൽ  നിന്ന് നീ കണ്ണാ  കാളിന്ദി തീരത്തു വന്നു നീ കാലികളെ മേയ്ക്കുന്ന നേരത്ത്  കാളിയൻ വന്നു ഭയപ്പെടുത്തുമ്പോൾ കാളിയമർദ്ദനം നടത്തി നീ   കാത്തില്ലേ ഗോകുലമാകേ മീരാ മാനസ ചോരാ  മായാമാധവ നീയല്ലാതെ  മറ്റാരുമില്ല ആശ്രയം കണ്ണാ  മായാതെ മറയാതെ നിൽക്കണേ  മനതാരിൽ നിത്യം നിൻ രൂപം കണ്ണാ  സപ്തസ്വരങ്ങളും സപ്തവർണ്ണങ്ങളും  നീയല്ലോ കണ്ണാ കാർമുകിൽ വർണ്ണാ  നിൻ തിരു പാദം  ശരണം കണ്ണാ  ഭക്തരാം ഞങ്ങൾക്ക് ആശ്രയം  നീയേ കായാമ്പൂവർണ്ണാ കണ്ണാ ജി ആർ കവിയൂർ  08.12 .2020 15 :55 pm

എന്നുമെന്നും - ഭക്തി ഗാനം

 എന്നുമെന്നും - ഭക്തി ഗാനം  എന്നുമെന്നുമെനിക്കാനന്ദ മേകും  നിൻ വേണു ഗാനം എനിക്കു പ്രിയം  സന്താപനാശന നവനീത ചോരാ  മ്മ ഹൃദയവാസാ വാസുദേവാ .. നിൻ മന്ദഹാസ മലരുകളെന്നെ മോഹിതനാക്കുന്നു പ്രിയനേ   ഗോപീ ജന മനസ്സാ ഗോവിന്ദാ  ഗോവർദ്ധനധാരി കാർവർണ്ണാ  പാർത്ഥനു സാരഥിയായ് നിന്നവനേ  പാർത്തു കൊള്ളണേ കരുണാകാരനേ  നിൻ നാമമത്രയും പാടി ഭജിപ്പാൻ  ആയുരാരോഗ്യ സൗഖ്യം നൽകണേ കണ്ണാ  ഗീതോപദേശത്തിൻ  ഗരിമയാലേ  അഷ്ടൈശ്വര്യ സിദ്ധി നൽകും  അവിടുത്തെ വൈഭവത്താൽ  ഞങ്ങളെ കാത്തീടണേ  ഭഗവാനേ   ഗോപി ജനങ്ങൾ തൻ തുകലും വാരി  നീ അരയാലിൻ കൊമ്പത്തിരുന്നു  ആടിയ ലീലകൾ അപാരമല്ലോ കണ്ണാ കാരുണ്യ കടലേ കാത്തിടേണമേ  എന്നും എന്നുമെനിക്കാനന്ദ മേകും  നിൻ വേണു ഗാനം എനിക്കു പ്രിയം  സന്താപനാശന നവനീത ചോരാ  മ്മ ഹൃദയവാസാ വാസുദേവാ .. ജീ ആർ കവിയൂർ  08  .12 .2020  06  :05  am  

പാടുക പാടുക (ഗസൽ )

പാടുക പാടുക (ഗസൽ ) ഗോപീഹൃദയവസന്തം  തേടിയലയും ഗായകാ  ഗോവർദ്ധനധാരിയുടെ  വൃന്ദാവനം നീ കണ്ടുവോ  രാധയുടെ മാനസവും  ഭാമയുടെ ഭാവങ്ങളും  മീരയുടെ ഭക്തിയും  നീയറിഞ്ഞുവോ  കുഷ്‌ണാ എന്ന് വിളിച്ചു  തൃഷ്ണ നീ അകറ്റുകില്ലേ  പൊൻ മുരളികാരവം  നീ കെട്ടിലയോ ആവോ  നെഞ്ചകം നീറിവിളിച്ചു പാടും  നിൻപാട്ടിന്റെ മധുരിമയിൽ   അറിയുന്നുണ്ടോ അവന്റെ  സാന്നിധ്യം നിന്നുള്ളിലല്ലോ  പാടുക പാടുക വീണ്ടും  വന്നുപോകും വസന്ത  ശിശിര  ആഷാടങ്ങളും  ഗോപീഹൃദയമറിഞ്ഞു   പാടുക പാടുക ഗായകാ  ജീ ആർ കവിയൂർ  06 .12 .2020  04 :50 am 

കഥകൾ നീളുന്നു - കവിത

  കഥകൾ നീളുന്നു - കവിത  രചന & ആലാപനം   ജീ ആർ കവിയൂർ  https://youtu.be/MIQgpEse4f0 മോഹമിതുണ്ട് പണ്ടേ കണ്ടുവണങ്ങി പിന്നെ  കിരാതമാട്ട കഥകളി  കാഴ്ചകൾ കണ്ടു വരുവാൻ  ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നു  മെല്ലെ നടന്നടുത്തു ശ്രീവല്ലഭ വല്ലവൻെറ തെക്കേ നടയിൽ നിന്നും  പദമാടും താളങ്ങൾ കാതിൽ മുഴങ്ങി  കൂട്ടു പോകാം എന്നു പറഞ്ഞിരുന്ന  ഭാര്യാസഹോദരനെ കണ്ടില്ലയെങ്കിലും ഏറെ അമാന്തിച്ചില്ല നടന്നടുത്തു. അതാ അരങ്ങത്ത് അർജുനൻ ആടിത്തിമിർക്കുന്നു പാശു പതാസ്ത്രത്തിനായ്   തപസ്സുമായി , മേളപ്പദം മുറുകി കൊണ്ടിരുന്നു  മെല്ലെ നടന്നു ആട്ടപ്പുരക്കടുത്ത്  കാണ്മു  നില്പതു കാട്ടാളനും കാട്ടാളത്തിയും  ജീവിതകഥയും പറഞ്ഞു ഒരുങ്ങി     വന്നിതു കണ്ടു ചുട്ടി കുത്തും  കളിപ്പുരയിലേറിഅനുവാദം ചോദിച്ചു  നിറക്കൂട്ടുകളിൽ രമിച്ചു മനമത് . അയയിൽ തൂങ്ങി  കാറ്റിലാടി കളിക്കുവാനൊരുങ്ങുന്നു ഉടയാഭരണങ്ങൾ  വീണ്ടും നടന്നടുത്തു വേദിക്കരികിൽ  നിന്നു കണ്ടതാട്ടം അൽപം നേരം . തിരനോട്ടം നടത്തി ഗോഗുവാ  വിളികളോടെ കാട്ടാളൻ വരവായി  എവിടെയെന്ന് വിളിയുമായി  വന്നടുത്തു ഭാര്യാഭ്രാതാവ്  നടന്നെടുത്ത ചിത്രങ്ങളൊക്കെ  അല്പം ഗർവ്വോടെ കാട്ടി ഞാൻ സാകൂതം ആട്ട വേഷങ്ങൾക്കൊപ്പം നിന

ശരണം ശരണം ..

Image
ശരണം ശരണം .... ഒരു നാൾ ഒരുനാൾ  നിന്നരികിൽ വരുവാൻ  കണ്ണടച്ചു തുറക്കുമ്പോൾ  കൺ മുന്നിൽ പുഞ്ചിരിതൂകി നീ  എന്നെ നിർമ്മല ചിത്തനായ്  മാറ്റുവാൻ നിന്നാൽ കഴിയുന്നല്ലോ  മുരുകാ , ശ്രീ പളനിയാണ്ടവനേ  മനമുരുകി വിളിക്കുന്നേരം  നീ എനിക്ക് നൽകിയ  മനഃശാന്തിയെത്ര എന്നോ  ശരവണഭവനേ നീയെന്നെ  ശരവേഗം പടിയാറു കടത്തുന്നു  കാൽ നടയായി നിന്നരികിൽ  വരുന്നോരുടെ കണ്ണുനീർ  തുടച്ചു കദനങ്ങളകറ്റുന്നു  മയിൽവാഹനനേ സ്വാമീ  ആയിരത്തെട്ടു പടികയറി  അവിടുത്തെ തിരുമുൻപിലണയാൻ ആയുസ്സും ആരോഗ്യവും നൽകുവോനേ  അറുമുഖനേ ഗുഹനേ ശരണം  ശരണം ശരണം ശരവണനേ  ശരണാഗതനേ ഭഗവാനേ  ശ്രീ ശരവണ ഭവനേ നീയേ ശരണം  ശരണം ശരണം ശരവണനേ  ജീ ആർ കവിയൂർ  04 .12 .2020  05 .00 am 

നിൻ കൃപയല്ലാതെ ..

Image
നിൻ കൃപയല്ലാതെ ഒന്നുമേ അല്ല  എനിക്കറില്ല എൻ മനതാരിൽ  നിത്യം കുടികൊള്ളും ദൈവമേ വന്നു നീ വന്നു നൽകിയാനന്ദമീ    ദേഹത്തു നിവസിക്കുമാത്മ ചൈതന്യമേ    ഞാനറിയുന്നു  നാലുവരികളിലൂടെ  കാൽവരിയിൽ ജീവത്യാഗം   നടത്തിയോനെ , ഹോ യഹോവായേ  എന്തൊരു കഷ്ടം പാപികളറിയുന്നില്ലല്ലോ   നിൻ പൊരുളിൻ പെരുമ നാഥാ  ചമ്മട്ടിയാലെറ്റയൊരോ പെരുക്കങ്ങളും  വരക്കുവാൻ ശ്രമിക്കുന്നിതാ  അലിവുള്ള നിൻ ചിത്രങ്ങൾ ആഴങ്ങളിൽ തൊട്ടറിയുന്നു അക്ഷര നോവുകളാൽ നാഥാ  നിൻ കൃപയല്ലാതെ ഒന്നുമേ അല്ല  എനിക്കറില്ല എൻ മനതാരിൽ  നിത്യം കുടികൊള്ളും ദൈവമേ വന്നു നീ വന്നു നൽകിയാനന്ദമീ    ദേഹത്തു നിവസിക്കുമാത്മ ചൈതന്യമേ  ജീ ആർ കവിയൂർ  02 .12 .2020

ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ

Image
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ലോകയ്യ്ക ജനനി പൂജിതേ  സർവ്വ ദുഃഖ ഹരണീ മഹാ മായേ ശ്രീ ഭദ്രേ ഭയ നാശിനി നമോസ്തുതേ  ശ്രീലക വാസിനി അഭയദായിനി  ജയ് ജയ് മഹാ കാളി നമോസ്തുതേ   ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ കാല കാല നന്ദിനി ഭദ്രേ  കൽക്കത്ത വാസിനി കാളികേ  കലിദോഷനിവാരണീയമ്മേ  കല്മഷദായിനി കാർവാർണ്ണേ   ജയ് ജയ് മഹാ കാളി നമോസ്തുതേ   ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ഹനുമത് പൂജിതേ ജനനീ മായേ  ഹനിക്കുകയേൻ അഹന്ത നീ ഭദ്രേ ഭൈരവ കുബേര പൂജിതേ ശ്രീ ഭദ്രേ ചണ്ഡ മുണ്ഡ നിഗ്രഹേ കാളീ  ജയ് ജയ് ഭദ്രകാളീ നമോസ്തുതേ ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ''ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി  ബുദ്ധിം യാനഹ: പ്രചോദയാത്..'' ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ  ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ ജീ ആർ കവിയൂർ  01 .12 .2020