ശലഭത്തിന്റെ നിഴൽ
ശലഭത്തിന്റെ നിഴൽ
പൂവിൽനിന്ന് പൂവിലേക്കൊരു
ശലഭം നിറങ്ങൾ വിതറിയപ്പോൾ,
പുല്ലിൻ തുമ്പിൽ നിശ്ശബ്ദമായി
അതിന്റെ നിഴൽ പതിഞ്ഞിരുന്നു.
പിടിക്കാനെത്തിയ വിരലുകൾക്കുമുമ്പിൽ
അത് കാറ്റായി മാറിപ്പോയി,
തൊടാനാകാത്ത സൗന്ദര്യത്തിന്റെ
ഒരു നിമിഷം മാത്രം അവശേഷിച്ചു.
ചിറകുകൾ അകന്നുപോയിട്ടും
നിഴൽ അവിടെ മാഞ്ഞില്ല,
കടന്നുപോയൊരു സാന്നിധ്യം
മനസ്സിൽ ചിത്രമായി നിന്നു.
അപ്പോഴാണ് മനസ്സിലായത്—
ചില സൗന്ദര്യങ്ങൾ സ്വന്തമാക്കാനുള്ളതല്ല,
തൊടാതെ കടന്നുപോകുമ്പോഴും
ഹൃദയത്തിൽ നിറം പകരാനുള്ളതാണ്.
ജീ ആർ കവിയൂർ
17 08 2026
(തിരുവല്ല, കവിയൂർ)
Comments