പാടി തീർക്കാൻ പോരുക

പാടി തീർക്കാൻ പോരുക

ഇനിയും വരില്ലേ ഒരു ജന്മം കൂടി
ഉള്ളതൊക്കെപ്പാടി തീർക്കാം
ഉഴിയട്ടെ നോവുകളൊക്കെ...

കണ്ണീരിൽ ചാലിച്ച പാട്ടുകൾ മൂളാൻ
മൺതരി പൂവായി മാറുന്ന കാലം
ശ്വാസത്തിൻ താളത്തിൽ ചേക്കേറാൻ വീണ്ടുമൊരു
വഴികൾ തെളിയുന്ന നേരം.

ഇനിയും വരില്ലേ ഒരു ജന്മം കൂടി
ഉള്ളതൊക്കെപ്പാടി തീർക്കാം
ഉഴിയട്ടെ നോവുകളൊക്കെ...

ആഴം നിറഞ്ഞുള്ള നൊമ്പരതീരത്ത്
തേടുന്നു കാറ്റിന്റെ ഈണം,
പാഴ്മുളംതണ്ടിൽ നിൻ സ്നേഹഗീതികൾ
പെയ്തിറങ്ങുന്ന സൗഭാഗ്യകാലം.

സന്ധ്യ മയങ്ങുന്ന വഴിയോരത്തായി
പൂത്തുലഞ്ഞൊതുങ്ങും നിഴലുകൾ,
കൂടെത്തുണയ്ക്കുവാൻ കൂട്ടമായ് നിൽക്കുമീ
മൺചിരാതിൻ തിരിനാളമോർമ്മ.

ഇനിയും വരില്ലേ ഒരു ജന്മം കൂടി
ഉള്ളതൊക്കെപ്പാടി തീർക്കാം
ഉഴിയട്ടെ നോവുകളൊക്കെ...


ജീ ആർ കവിയൂർ 
20 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം