പൊടിയുടെ പ്രപഞ്ചം

പൊടിയുടെ പ്രപഞ്ചം

പൊടിത്തരിയിലും
പതിഞ്ഞിരുന്നു കാലത്തിന്റെ കഥ,
കാണാത്ത ലോകങ്ങൾ ചുമന്നുകൊണ്ട്
അത് കാറ്റിനൊപ്പം ഒഴുകിനടന്നു.

മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു അതിൽ,
വിത്തിന്റെ നിശ്ശബ്ദ സ്വപ്നവും,
നക്ഷത്രധൂളിപോൽ എവിടെയോ
പിറവിയുടെ രഹസ്യം തിളങ്ങി.

കൈകളിൽ തൊട്ടപ്പോൾ അറിഞ്ഞു—
ചെറുതെന്ന് കരുതിയതൊന്നുമില്ല,
അണുവോളം ചെറുതായ ലോകത്തിലും
പ്രപഞ്ചം മുഴുവൻ ശ്വാസമെടുക്കുന്നു.

ജീ ആർ കവിയൂർ 
11 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം