ഓണപ്പുലരിയിലെ സ്നേഹം
ഓണപ്പുലരിയിലെ സ്നേഹം
പൂനിലാവിൻ പുഞ്ചിരിയിൽ പൂക്കൾ ചിരിച്ചുലഞ്ഞു,
പൂവിതളിൽ മഞ്ഞുതുള്ളി മുത്തുപോലെ തിളങ്ങി,
കാറ്റിലൊഴുകി മധുരഗാനം കാതിൽ വന്നു ചേർന്നു,
കാത്തിരുന്നൊരു പുലരിയായി നാടുണർന്നൂ മെല്ലെ.
മുറ്റമാകെ പൂക്കളം തീർത്തു നിറങ്ങൾ ചാർത്തി,
വാതിൽക്കൽ ദീപനാളം പൊൻവെളിച്ചം പകർന്നു,
ഓണക്കോടിയണിഞ്ഞെത്തി കുഞ്ഞുമനസ്സുകൾ പാടി,
ഓരോ വീട്ടിലും സന്തോഷം പൂത്തുലഞ്ഞു നിന്നു.
തുമ്പപ്പൂവും കാക്കപ്പൂവും ചേർന്നൊരു മാലയായി,
തെങ്ങോലകൾ കാറ്റിലാടി താളമിട്ടു നിന്നു,
ഓണസദ്യയുടെ സുഗന്ധം നാടാകെ പരന്നു,
സ്നേഹത്തിൻ തിരുനാളായി വീഥികൾ മാറി.
കൈകോർത്തു നാം പാടിടാം നന്മയുടെ പാട്ടുകൾ,
പകയും വിദ്വേഷവും വിട്ടൊഴിയാം,
സമത്വത്തിൻ സന്ദേശവുമായി ഓണം വന്നണയുമ്പോൾ,
സ്നേഹമെന്ന പൂക്കളം ഹൃദയത്തിൽ വിരിയട്ടെ.
ജീ ആർ കവിയൂർ
20 08 2026
(തിരുവല്ല, കവിയൂർ)
Comments