പഴയൊരു പാട്ടിന്റെ പല്ലവി (ലളിതഗാനം)

പഴയൊരു പാട്ടിന്റെ പല്ലവി
 (ലളിതഗാനം)
പഴയൊരു പാട്ടിന്റെ പല്ലവി കേട്ടു
അനുപല്ലവി പാടുവാൻ തുനിഞ്ഞ നേരം
പെട്ടെന്നു മനസ്സൊന്നു ഗതകാലങ്ങളിലേക്ക്
പോയി മറഞ്ഞു...

പഴയൊരു പാട്ടിന്റെ പല്ലവി കേട്ടു
അനുപല്ലവി പാടുവാൻ തുനിഞ്ഞ നേരം


അനുചരണങ്ങളിൽ നിൻ ചരണങ്ങളുടെ
ചലനങ്ങൾ കേട്ടപ്പോൾ
വെറുതെ ഹൃദയം മിടിച്ചു
ശ്രുതി മാറിപ്പോയ പോലെ...

പഴയൊരു പാട്ടിന്റെ പല്ലവി കേട്ടു
അനുപല്ലവി പാടുവാൻ തുനിഞ്ഞ നേരം


ഇതു കേട്ട് നിലാവു നാണിച്ചു
രാമുല്ലകൾ പുഞ്ചിരിച്ചു
കുളിർകാറ്റ് അതേറ്റു പാടി
നിദ്രയോ പോയി മറഞ്ഞു

പഴയൊരു പാട്ടിന്റെ പല്ലവി കേട്ടു
അനുപല്ലവി പാടുവാൻ തുനിഞ്ഞ നേരം

ഓർമ്മകൾ മാത്രം ഉണർന്നിരുന്നു...
ഏതോ യാമത്തിൽ പാട്ടിന്റെ
താളത്തിൽ കൺപോളകളിൽ
മധുരക്കനവുകൾ വന്ന നേരം

പഴയൊരു പാട്ടിന്റെ പല്ലവി കേട്ടു
അനുപല്ലവി പാടുവാൻ തുനിഞ്ഞ നേരം

സൂര്യരശ്മികൾ തൊട്ടുണർത്തി
നിദ്രയിൽ നിന്നുണർന്നപ്പോഴും
നിൻ ചരണങ്ങളുടെ മൗനത്തിന്
മൃദു താളം ഉണർന്നു വന്നു...

പഴയൊരു പാട്ടിന്റെ പല്ലവി കേട്ടു
അനുപല്ലവി പാടുവാൻ തുനിഞ്ഞ നേരം

ജീ ആർ കവിയൂർ 
18 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം