വസന്തത്തിന്റെ വിരഹരാത്രി
വസന്തത്തിന്റെ വിരഹരാത്രി
മാധവമാസ നിശീദിനിയിൽ
നിൻ ആർദ്രമാം നയങ്ങളിൽ
നിദ്രയില്ലാതെ നിറയുമീ
നീർക്കണങ്ങളിൽ
വിരഹത്തിൻ ഭാവങ്ങളോ?
നിൻ മൗനമായ നോട്ടങ്ങളിൽ
അറിയാതെ തങ്ങിനിൽക്കും അനുഭൂതിയാൽ,
കനവുകളിൽ പോലും തേടും
നിൻ സവിധത്തിലേക്ക് നീളുന്നു മോഹങ്ങളേറെ.
നിൻ ഓർമ്മകളാൽ വീണ്ടും
എന്നിൽ നിറയുമീ രാഗാർദ്ര യാമങ്ങൾ!
പകൽക്കിനാവുകൾ തൻ ചിറകിലേറി
തിരഞ്ഞെത്തുന്നൂ നിൻ കോമളക്കരങ്ങൾ,
കൊഴിഞ്ഞുപോയ പൂക്കൾതൻ സുഗന്ധമായി—
നിൻ ഓർമ്മകളാൽ വീണ്ടും
എന്നിൽ നിറയുമീ രാഗാർദ്ര യാമങ്ങൾ!
വിജനമാം വഴികളിൽ മിഴികളുയർത്തി
കാലത്തിൻ വേഗതയെ പഴിക്കും നേരം,
നിശ്വാസപ്പൂവള്ളികൾ തൻ നിഴലിൽ
നിറയുന്നൂ മൗനത്തിൻ കടലുകൾ.
നിൻ ഓർമ്മകളാൽ വീണ്ടും
എന്നിൽ നിറയുമീ രാഗാർദ്ര യാമങ്ങൾ!
ജീ ആർ കവിയൂർ
16 08 2026
( തിരുവല്ല, കവിയൂർ)
Comments