ഓണ നിലാവ്
ഓണ നിലാവ്
അത്തം പൂത്തിറങ്ങി മനസ്സിൽ
മത്താപ്പ് പൂത്തിരിയെരിഞ്ഞല്ലോ
തുമ്പയും തുമ്പിയും നിറഞ്ഞല്ലോ തൊടിയിലാകെ
തിരുവോണത്തിനായി ഒരുങ്ങിയല്ലോ മലനാട്
മാവേലി നാടാണെങ്ങും തിരുവോണക്കാലമാണെങ്ങും
പൂക്കളങ്ങൾ തീർത്തണഞ്ഞു
പൂങ്കാറ്റും വന്നണഞ്ഞുവല്ലോ
ഓണത്തുമ്പികൾ പാറി നടന്നു ഓണക്കോടിയുടുത്തുവന്നു
മനംതുളുമ്പി ആനന്ദം
പൊന്നോണക്കാലം വന്നല്ലോ
തങ്കവെയിൽ പരന്നു ചില്ലയിൽ
പൂങ്കുയിൽ പാടി തിരുമുറ്റത്ത്
മാണിക്യച്ചെപ്പിൽ നിന്നെടുത്ത ചന്ദനച്ചാർത്തേന്തി ഓണനിലാവ്
ചിരിച്ചു
ജീ ആർ കവിയൂർ
16 08 2026
( തിരുവല്ല, കവിയൂർ)
Comments