ചിതാകാശ സന്ധ്യ ( ലളിത ഗാനം)
ചിതാകാശ സന്ധ്യ
( ലളിത ഗാനം)
(പല്ലവി)
ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.
ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.
(അനുപല്ലവി)
അതുകേട്ട് രാവണഞ്ഞു,
ഭസ്മക്കുറി ചാർത്തി വാനത്ത് അമ്പിളി വന്നു ചിരിതൂകിയ നേരം.
ഓർമ്മകളിൽ നീ മാത്രമായി മനസ്സിൽ.
ചന്ദനസുഗന്ധവുമായ് തെന്നൽ ഈ വഴി വന്നു.
(പല്ലവി ആവർത്തനം)
ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.
ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.
(ചരണം 1)
നിദ്ര കൺപോളകളെ തഴുകിയണയുമ്പോൾ,
സ്വപ്നങ്ങളിൽ ഞാൻ നിൻ മുഖം കണ്ടിരുന്ന നേരം,
അരുണോദയത്തിൻ കിരണങ്ങൾ വന്നു മെല്ലെ ഉണർത്തി.
(ചരണം 2)
പുതുദിനത്തിൻ പിറവി,
വരുംകാലത്തിൻ മാറ്റൊലിയായി ഉള്ളിൽ നിറയുമ്പോൾ,
വസന്തത്തിൻ ചാരുതയാലെ നിൻ വരവാണെന്ന് അറിഞ്ഞു.
(പല്ലവി ആവർത്തനം)
ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.
ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.
(ചരണം 3)
എന്നുമീ പ്രകൃതിതൻ സാക്ഷിയായ്,
ഒരുമിച്ചീ വഴികളിൽ നടക്കുവാൻ,
നമുക്കായ് തെളിഞ്ഞൊരീ ദീപ്തമായ്,
ഈ ജന്മം നയിക്കാം ഒരുമിച്ചു നാം.
(പല്ലവി ആവർത്തനം)
ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.
ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.
ജീ ആർ കവിയൂർ
11 08 2026
( തിരുവല്ല, കവിയൂർ)
Comments