Posts

Showing posts from May, 2026

ഇടനെഞ്ചിലെ സ്വപ്നം

ഇടനെഞ്ചിലെ സ്വപ്നം ഇറയത്ത് നിന്ന് ഇടവപ്പാതി നനഞ്ഞവളെ   ഇടനെഞ്ചിൽ ആകെ ഇക്കിളി കൂട്ടിയവളെ   ഇദയത്തിൽ നിൻ ഉള്ളിൻ്റെ ഉള്ളിലാരാണ്   ഇങ്ങൊന്ന് എന്നെയും കടാക്ഷിക്കണമേ   ഇലമഞ്ഞിൻ തൂവൽ ഇമകളിൽ വീഴ്ത്തിയവളേ   ഇന്ദ്രധനു ചായം ഇഴകളിൽ ചേർത്തവളേ   ഇമ്പമുള്ള നാദം ഇരവുകളിൽ പാടിയവളേ   ഇഷ്ടങ്ങളുടെ പൂക്കം ഇനിമുതൽ നീയാവളേ   ഇരുളാഴം മാറാൻ ഇളവെയിൽ തന്നവളേ   ഇണചേരും സ്വപ്നം ഇനിയുമെൻ കാത്തവളേ   ഇലവേനൽ കാറ്റിൻ ഇണലുകളിൽ തഴുകിയവളേ   ഇടറുന്ന പാദം ഇനി നീ താങ്ങണമേ   ഇനിയുമെൻ ഉള്ളിൽ ഇനിയും നിറക്കുന്നവളെ   ഇമചിമ്മും നേരം ഇമ്പമായി തഴുകുന്നവളെ   ഇടവേളയില്ലാതെ ഇച്ഛകൾ പൂക്കുന്നവളെ   ഇഹലോകമാകെ ഇനിയെന്നിൽ തീർത്തവളെ   ഈ മേയിൽ പാതി മനസ്സിൽ പാതി തരുമോ   ഇനിയൊരു ജന്മം ഉണ്ടായാലും എൻ പ്രാർത്ഥന   ഇവളെന്നൊരു മോഹം ഇമയോളം നില്ക്കണമേ ജീ ആർ കവിയൂർ  21 05 2026 (കവിയൂർ ,തിരുവല്ല)

പെയ്തിറങ്ങാത്ത മഴ

പെയ്തിറങ്ങാത്ത മഴ കറുത്ത മേഘങ്ങൾ കൂടിയെങ്കിലും,   മഴ ഭൂമിയിലിറങ്ങിയില്ല.   കാത്തുനിന്ന വരണ്ട മണ്ണിൽ,   നിശ്ശബ്ദം മാത്രം വീണിരുന്നു.   കാറ്റിന്റെ മങ്ങിയ ചലനത്തിൽ,   അറിയാത്ത വേദന നിറഞ്ഞു.   പറയാതെ നിന്ന വാക്കുകൾ,   മനസ്സിൽ തിരമാലയായി.   പെയ്യാതെ കടന്നുപോയ മഴപോലെ,   ചില സ്വപ്നങ്ങൾ മാഞ്ഞുപോയി.   എന്നിരുന്നാലും പ്രതീക്ഷയുടെ വിത്ത്,   ഹൃദയത്തിൽ ജീവനോടെ നിന്നു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ഇരുളിന്റെ ചുരുളുകൾ

ഇരുളിന്റെ ചുരുളുകൾ രാത്രിയുടെ ആഴമുള്ള മൗനത്തിൽ,   ഇരുളിന്റെ ചുരുളുകൾ വിരിഞ്ഞു.   നക്ഷത്രങ്ങളുടെ ദൂരവെളിച്ചം,   വഴികളെ സ്പർശിച്ചുനിന്നു.   കാറ്റിന്റെ മൃദു ശബ്ദത്തിൽ,   മറഞ്ഞ കഥകൾ ഉണർന്നു.   നിഴലുകളുടെ നീണ്ട യാത്രയിൽ,   ഓർമ്മകൾ ചലിച്ചുപോയി.   പുലരിയുടെ നേരിയ തെളിച്ചം,   ഇരുളിനെ മെല്ലെ നീക്കി.   ചുരുളുകൾ അഴിഞ്ഞ നിമിഷത്തിൽ,   പ്രതീക്ഷ വീണ്ടും ജനിച്ചു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ആകാശത്തിന്റെ അരികിൽ

ആകാശത്തിന്റെ അരികിൽ  ആകാശത്തിന്റെ അരികിലൂടെ,   മേഘങ്ങൾ ഒഴുകിനീങ്ങി.   നിലാവിന്റെ തണുത്ത തെളിച്ചം,   രാത്രിയെ സ്വപ്നമാക്കി.   ദൂരെയൊരു പക്ഷിയുടെ ചിറകിൽ,   യാത്രയുടെ നാദം നിറഞ്ഞു.   കാറ്റിന്റെ അദൃശ്യ വഴിയിൽ,   പ്രതീക്ഷ പറന്നുനിന്നു.   പുലരിയുടെ ആദ്യ നിറത്തിൽ,   പുതിയ ദിനം വിരിഞ്ഞുവന്നു.   ആകാശത്തിന്റെ അരികിൽ,   ഹൃദയം വെളിച്ചം കണ്ടെത്തി. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മണലിൽ എഴുതിയ വാക്കുകൾ

മണലിൽ എഴുതിയ വാക്കുകൾ തിരമാല തഴുകിയ തീരത്ത്,   മണലിൽ ചില വാക്കുകൾ തെളിഞ്ഞു.   കാറ്റിന്റെ നിശ്ശബ്ദ യാത്രയിൽ,   അവ മെല്ലെ മാഞ്ഞുപോയി.   സന്ധ്യയുടെ മങ്ങൽ വെളിച്ചത്തിൽ,   ഓർമ്മകൾ തിരികെ വന്നിരുന്നു.   പറയാതെ മറഞ്ഞ വികാരങ്ങൾ,   ഹൃദയത്തിൽ ഒഴുകിനിന്നു.   കാലം കഴുകിയ പാതകളിൽ,   ചുവടുകൾ മാത്രം ബാക്കിയായി.   മണലിൽ എഴുതിയ വാക്കുകൾ,   മൗനമായി ഉണർന്ന് എഴുന്നേറ്റു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മുടിയേറ്റ് ദാരികവധത്തിന്റെ തീനൃത്തം

Image
 മുടിയേറ്റ്  മുടിയേറ്റ്  ദാരികവധത്തിന്റെ തീനൃത്തം (ആരംഭശ്ലോകം) ഹോ... ഹോ... ഹോയ്... കാളികാവിലെ തീച്ചൂടിൽ കാവിലമ്മ തൻ കോപത്തിൽ ചെണ്ടമേളം പൊട്ടിയുണരും മുടിയേറ്റിൻ രാവിതാ... പഞ്ചവർണ കളമെഴുത്തിൽ ഭദ്രകാളി ഉണരുന്നൂ ദാരികന്റെ ദുർഭരണത്തിന് അവസാനമിതാ... (നാരദൻ ശിവനോട്) കൈലാസത്തിൽ നാരദൻ വന്നു കരഞ്ഞുപറയും ഭൂമിവേദന ദാരികന്റെ ക്രൂരചിരിയിൽ ദേവലോകം വിറയുന്നൂ... "ഭൂമിയാകെ കത്തിടുന്നു ധർമ്മദീപം അണയുന്നൂ ഭദ്രകാളി ഉണരേണം അസുരാന്ത്യം വരേണം..." [കൂടെപ്പാടി സംഘം ( chorous)] ആടി വാ കാളിയമ്മേ അഗ്നിനേത്ര ജ്വാലയമ്മേ മുടിയഴിച്ച് പോരിറങ്ങും മുടിയേറ്റിൻ ദേവിയമ്മേ! ഹര ഹരേ... ഹോ ഹോ ഹോ... ദാരികൻ വീഴും രാവിതാ! (ദാരികന്റെ പുറപ്പാട്) നാലു ദിക്കിൽ വാൾ ഉയർത്തി ദാരികൻ ചിരിച്ചുയരും "എന്നെ നേരിടാൻ ആരുണ്ടിവിടെ?" ഭൂമി തന്നെ നടുങ്ങിടുന്നു... രക്തചന്ദ്രൻ മൂടിയാകാശം അസുരഗർജ്ജനം കേൾക്കുന്നു മരണനൃത്തം തുടങ്ങിടുമ്പോൾ മനുഷ്യർ പ്രാർത്ഥനയാകുന്നു... (യുദ്ധം താളം മുറുകുന്നു ) തക തക തക ചെണ്ടമേളം തീപ്പൊരി പോലെ കാളിയമ്മ! മുടിയഴിച്ചു സൂര്യൻ മറച്ചു ഇരുളിറക്കി പോർവിളിച്ചു! മായായുദ്ധം വന്ന അസുരൻ മായയിൽ തന്നെ വീണുപോയി ദാരികന്റ...

ലാലേട്ടൻ

ലാലേട്ടൻ വെള്ളിത്തിരയുടെ വിസ്മയമായി   വേഷങ്ങൾക്കുള്ളിൽ ജീവൻ ചേർത്ത്,   ചിരിയിലും കണ്ണീരിലും   ജനഹൃദയം കീഴടക്കിയ താരം. മോഹനമായി മിഴികളിൽ തെളിഞ്ഞ്   ലാളിത്യമായി മനസുകളിൽ നിറഞ്ഞ്,   അഭിനയത്തിന്റെ ആകാശത്തിൽ   ധ്രുവനക്ഷത്രമായി ജ്വലിക്കുന്നവൻ. കിരീടവും ഭരതവും തേടിയെത്തിയ   കലയുടെ അമൂല്യ സാന്നിധ്യം,   കാലം മായ്ക്കാത്ത പ്രതിഭയുടെ പേര് —   നമ്മുടെ സ്വന്തം ലാലേട്ടൻ. ജന്മദിനത്തിന്റെ പുണ്യവേളയിൽ   ഹൃദയം നിറഞ്ഞ ആശംസകൾ,   ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന്   സ്നേഹത്തോടെ പ്രണാമം. ജീ ആർ കവിയൂർ  21 05 2026 ( കവിയൂർ , തിരുവല്ല)

सलामत रहो | സുഖമായിരിക്കൂ | Gazhal l

Image
 सलामत रहो | സുഖമായിരിക്കൂ | Gazhal l  जहाँ भी हो तुम सलामत रहो, मेरी ये दुआ है सलामत रहो എവിടെയായാലും നീ സുഖമായിരിക്കൂ, എൻ ഹൃദയ പ്രാർത്ഥന സുഖമായിരിക്കൂ हवाओं में ज़हर घुलने लगा है, दुआओं की तरह सलामत रहो കാറ്റുകളിൽ വിഷം പടരുന്ന കാലം, പ്രാർത്ഥനപോലെ നീ സുഖമായിരിക്കൂ सफ़र में कितने अँधेरे मिलेंगे, चराग़ों की तरह सलामत रहो യാത്രയിൽ ഇരുളുകൾ ഏറെയുണ്ടെങ്കിലും, ദീപശിഖ പോലെ അണയാതെ കാറ്റിൽ നീ सുഖമായിരിക്കൂ ज़माना हर कदम आज़माएगा यूँ, वफ़ाओं की तरह सलामत रहो ലോകം ഓരോ നിമിഷവും മാറിയാലും, സ്നേഹത്തിൻ്റെ പേരിൽ നീ സുഖമായിരിക്കൂ नज़र में कई ख़्वाब टूटे हुए हैं, मगर आईने-सा सलामत रहो കണ്ണുകളിൽ ചില സ്വപ്നങ്ങൾ തകർന്നാലും, ഉടയാത്ത കണ്ണാടി പോലെ നീ സുഖമായിരിക്കൂ कभी दर्द दिल पर हुकूमत करे तो, हँसी की तरह ही सलामत रहो വേദന ഹൃദയത്തിൽ വാഴുന്ന നേരവും, പുഞ്ചിരിപോലെ നീ സുഖമായിരിക്കൂ ये दुनिया बदलती रहे रोज़ लेकिन, मोहब्बत की रस्में सलामत रहो കാലം പല നിറങ്ങളിൽ ഒഴുകിയാലും, വിശ്വാസം പോലെ നീ സുഖമായിരിക്കൂ दुआ है मेरी रब से हर पल तुम्हें, मेरे ख़्वाब बनके सलामत रहो ദൈവത്തോട് എൻ പ്രാർത്ഥന ഇത്രമാത്രം, എൻ സ്വപ്ന...

Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal

Image
 Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal हर धड़कन में गूंज रहा है जो अलख निरंजन शब्द ब्रह्म,   सांसों की इस माला में जो बहता है वो है शब्द ब्रह्म।   നാദത്തിൽ അടങ്ങിയിരിപ്പൂ അതേ ഓം എന്ന ശബ്ദബ്രഹ്മം,   ആത്മാവിൻ ഉള്ളിൽ ജ്വലിച്ചു നിൽക്കും ദിവ്യമാം ശബ്ദബ്രഹ്മം.   ढूंढ रहा है तू जिसे मस्जिद और मन्दिर में,   तेरे दिल के अंदर ही तो रहता है वो शब्द ब्रह्म।   തേടിയലയുന്നു നീയതിനെ അമ്പലങ്ങളിലും പള്ളികളിലും,   ഉള്ളിൽ തിരയൂ മാനവാ നീ ആത്മരൂപമാം ശബ്ദബ്രഹ്മം.   मिट जाएगी ये दुनिया और ये सारा जग का मेला,   शाश्वत होकर हर युग में जो रहता है शब्द ब्रह्म।   മാഞ്ഞുപോം ഈ കായവും ഈ ലോകമായാജാലവും,   ശാശ്വതമായി നിലനിന്നിടും ഒടുവിൽ ജ്വലിക്കും ശബ്ദബ്രഹ്മം.   सूफ़ी रंग में रंग दे अपनी इस सूनी ज़िन्दगी को,   रूह को जो पावन कर दे वो है शब्द ब्रह्म।   ഭക്തിരസത്തിൽ ലയിച്ചുണരട്ടെ നിന്റെയീ ജീവിതം,   ആത്മശുദ്ധി തന്നെയേകും ദിവ്യമാം ശബ്ദബ്രഹ്മം....

മോഹനമാം മുരളിനാദം

Image
 മോഹനമാം മുരളിനാദം നീലമേഘത്തിൻ തിരശ്ശീല നീക്കിയാൽ നിത്യചൈതന്യ ദീപങ്ങൾ തെളിയുന്നു, കാണാതെയൊരു കരുണാനദി പോലെ കാതോരമെത്തി മനസ്സിനെ തഴുകുന്നു। വെൺചന്ദ്രികയിൽ വിരിയുന്ന സ്വപ്നങ്ങൾ വേണുനാദത്തിൽ ലയിച്ചൊഴുകിടും, അമ്പരമൊട്ടാകെ അമൃതമഴയായി ആത്മാവിൻ ദാഹം ശമിപ്പിച്ചീടും। പൂക്കളിലൊളിച്ച പരിമളസ്പന്ദനം പുണ്യസ്പർശമായി പടരുന്നേരം, കാലത്തിൻ ചക്രം നിലച്ചതുപോലെ കാണികൾ മൗനരായ് മാറുന്നു। അദ്ഭുതമാം ആ ദിവ്യഭാവത്തിൽ അന്തരംഗങ്ങൾ പ്രകാശം ചൊരിയും, ഭൂമിയും ഗഗനവും ഭക്തിസാന്ദ്രമായി ഭാവരാഗങ്ങളിൽ മുങ്ങിയാടുന്നു॥ ജീ ആർ കവിയൂർ  20 05 2026 ( കവിയൂർ, തിരുവല്ല)

दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada

Image
 दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada ग़ज़ल / ഗസൽ दिल में इक आकाश रोता हो तो रोने दीजिए,   दुनिया को बस हँसता चेहरा ही दिखाया कीजिए। ഉള്ളിലൊരു ആകാശം കരഞ്ഞാലും ചിരിച്ചുകൊള്ളൂ,   ലോകത്തിന് ചിരിച്ച മുഖം മാത്രം കാണിച്ചുകൊള്ളൂ। ज़ख्म कितने भी छुपे हों रूह की वीरानियों में,   लब पे फिर भी प्यार का नग़्मा सजाया कीजिए। മുറിവുകൾ ഹൃദയത്തിൽ ആഴമായി പതിഞ്ഞാലും,   സ്നേഹത്തിന്റെ മധുരഗാനം ചുണ്ടിൽ നിറച്ചുകൊള്ളൂ। दर्द की बारिश में भी उम्मीद के दीपक जला,   तीरगी में रौशनी बनकर ही आया कीजिए। വേദനകൾ മഴപോലെ രാവോളം പെയ്താലും,   പ്രതീക്ഷയുടെ തിരിനാളം ഉള്ളിൽ തെളിച്ചുകൊള്ളൂ। रात जब तन्हा लगे और साँस बोझिल हो उठे,   चाँद बनकर ख़ुद को ही दिल से लगाया कीजिए। നിശബ്ദ രാത്രികളിൽ ഏകാന്തം വളർന്നാലും,   ചന്ദ്രികപോൽ സ്വപ്നങ്ങളെ നെഞ്ചോട് ചേർത്തുകൊള്ളൂ। टूट जाएँ ख़्वाब तो फिर हौसलों से काम लो,   आँसुओं को मोतियों जैसा बनाया कीजिए। തകർന്നുപോയ മോഹങ്ങൾ ചാരമായി തീർന്നാലും, ...

കാറ്റിൽ ഒഴുകുന്ന കഥ

 കാറ്റിൽ ഒഴുകുന്ന കഥ കാറ്റിന്റെ മൃദു ചിറകിൽ,   ഒരു കഥ ഒഴുകിയെത്തി.   ആരും പറയാതെ പോയ,   വാക്കുകൾ അതിൽ നിറഞ്ഞിരുന്നു.   മഴനനഞ്ഞ വഴിയരികിൽ,   ഓർമ്മകൾ നിന്നു കേട്ടു.   ഇലകളുടെ ചലനങ്ങളിൽ,   കാലത്തിന്റെ സ്വരം മുഴങ്ങി.   പറന്നുപോകുന്ന കാറ്റിനൊപ്പം,   കഥയും ദൂരെയായി നീങ്ങി.   പക്ഷേ അതിന്റെ നിശ്ശബ്ദം,   ഹൃദയത്തിൽ തങ്ങിനിന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നദിയുടെ വളവ്

 നദിയുടെ വളവ് നദിയുടെ ശാന്ത വളവിൽ,   വെളിച്ചം തളിർന്നു നിന്നു.   തീരങ്ങളെ തഴുകിയൊഴുകി,   ഓളങ്ങൾ കഥകൾ പറഞ്ഞു.   പച്ചപ്പിന്റെ മൃദു നിഴലിൽ,   കാറ്റ് സംഗീതം പകർന്നു.   ദൂരെയൊരു പക്ഷിഗാനം,   സന്ധ്യയിൽ അലിഞ്ഞുചേർന്നു.   തിരിവുകൾ പിന്നിട്ടൊഴുകും,   നദിപോലെ ജീവിതവും.   തടസ്സങ്ങൾ കടന്നുപോകാൻ,   പ്രതീക്ഷ വഴികാട്ടിയായി. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും

  ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും സ്നേഹത്തിൻ സന്ദേശം പകരും സ്നേഹമയിയാം ലത ടീച്ചർ, തൻ സരസ്വതീ സന്നിധിയാം വിദ്യാലയത്തിൽ നിന്നും  സന്തോഷത്തോടെ സാദരം വിരമിക്കുമ്പോഴും... മനസ്സെന്നും ചുറ്റിനടക്കുന്നു ഈ  ചിത്രശലഭങ്ങൾക്കിടയിൽ, മലയാളത്തിൻ ലാളനമേകി ഇന്നും സ്നേഹപൂർവ്വം. അക്ഷരപ്പൂക്കൾ വിരിയും മനസ്സിൽ അറിവിൻ തേൻകണം പകർന്നു നൽകി മാതൃഭാഷതൻ മാധുര്യം നുകരാൻ മാറ്റുരയ്ക്കാനാവാത്ത മാതൃകയായി. കാണുവാനായ് ഇന്നും വരുന്നുണ്ടല്ലോ ആ ശിഷ്യസമ്പത്തിൻ നീണ്ട നിരകൾ! അവരൊക്കെയും ഉന്നതശ്രേണിയിൽ വിരാജിക്കുന്നുവെന്ന അറിവാണല്ലോ പുണ്യം. കർമ്മപഥങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കാത്തിരിപ്പൂ ഇനി വിശ്രമകാലം ഓർമ്മതൻ ചെപ്പിലീ വിദ്യാലയ മുറ്റം ഓമനിച്ചെന്നും സൂക്ഷിക്കാമല്ലോ. അതുതന്നെയല്ലേ ഒരധ്യാപികയുടെ ശേഷിയും ശ്രേയസ്സും കരുത്തും സംതൃപ്തിയും. ഇനിയും ഇതുപോലെ പ്രസന്നവദനയായി ആയുരാരോഗ്യ സൗഖ്യത്തോടെ വാഴാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ജീ ആർ കവിയൂർ  19 04 2026 (തിരുവല്ല കവിയൂർ)

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി

 ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി  അക്ഷരമുറ്റത്തു നിന്നും പടിയിറങ്ങും ആശതൻ പൊൻകിരണങ്ങളാൽ അറിവുകൾ പകർന്നു നൽകിയൊരാ വിദ്യാലയത്തിൻ തിരുനടയിൽ നിന്നും അധ്യാപികയാം നമ്മൾ തൻ  ശോഭലത ടീച്ചർ വിരമിക്കുന്നു ആകണ്ണുകളിൽ ഓർമ്മകൾ നിറഞ്ഞുപോയോ? ആർക്കുമേ അതറിയില്ലിപ്പോൾ ആത്മബന്ധത്തിൻ നൂലിഴകളാലെ  അവരുടെ മനസ്സിൽ എന്നെന്നും ആ വിദ്യാലയം ഉണർന്നിരുന്നു കുട്ടികൾ തൻ മികവുകൾ കണ്ടറിഞ്ഞ് കൂടെയുണ്ടായിരുന്നൂ ടീച്ചറെന്നും അവിടെയുള്ള വിദ്യാർത്ഥികളും ഒപ്പം പൂർവ്വവിദ്യാർത്ഥികളും  അന്വേഷിച്ചു വരാറുണ്ടല്ലോ ഇതല്ലോ ശോഭ ടീച്ചറുടെ ശോഭ കുടുംബത്തിലും നമ്മൾ തൻ സമൂഹത്തിലും ശോഭയായ് എന്നും വിളങ്ങീടട്ടേ  ആയുരാരോഗ്യ സൗഖ്യങ്ങളെന്നും ഔദ്യോഗ ജീവിതത്തിൽ നിന്നും വിരമിച്ച ടീച്ചർക്ക്  സന്തോഷവും ശാന്തിയും നേർന്നിടുന്നു .. ജീ ആർ കവിയൂർ  19 05 2026

മറഞ്ഞ വഴികൾ

 മറഞ്ഞ വഴികൾ മങ്ങിച്ചെന്ന പാതകളിലൂടെ,   ഓർമ്മകൾ നടന്നു നീങ്ങി.   ആരും തിരയാത്ത വഴികളിൽ,   മൗനം മാത്രം ബാക്കിയായി.   മരങ്ങളുടെ നീണ്ട നിഴലിൽ,   കാലം നിശ്ചലമായി നിന്നു.   കാറ്റിന്റെ മൃദു ചലനത്തിൽ,   മറന്ന സ്വപ്നങ്ങൾ ഉണർന്നു.   അറിയാതെ കടന്നുപോയ,   ജീവിതത്തിന്റെ ചുവടുകൾ പോലെ.   മറഞ്ഞ വഴികളുടെ അറ്റത്ത്,   ഒരു പുതിയ പുലരി കാത്തിരുന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

പ്രഭാത സവാരി

Image
കവിത  പ്രഭാത സവാരി പുലരി തൻ പൊൻകിരണം കൺതുറക്കും വേളയിൽ, മടിയെല്ലാം ദൂരെ മാറ്റി ഇറങ്ങീടാം നിരത്തിലായ്. പച്ചപ്പുൽത്തകിടിയും പ്രകൃതിതൻ ഭംഗിയും, ഉള്ളിലെരിയുന്ന താപമെല്ലാം മാറ്റീടും. ഇളംകാറ്റേറ്റു നാം മുന്നോട്ട് നടക്കുമ്പോൾ, സ്വതന്ത്രമായി ചിന്തിക്കാൻ മനസ്സിന്നു കഴിയും. പുതിയൊരു സൗഹൃദം പൂത്തുലയും ദൂരങ്ങളിൽ, പഴയൊരു ബന്ധങ്ങൾ പുതുക്കാനും വഴിയൊരുക്കും. രക്തസമ്മർദ്ദവും പ്രമേഹവും ഓടിയകലും, രോഗങ്ങൾ തീണ്ടാത്ത കായബലം കൈവരും. ആരോഗ്യം കാക്കുന്ന സൗമ്യമാം ശീലമിത്, ആയുസ്സും ഉണർവും നൽകിടും പുണ്യമിത്. വാടിയ മനസ്സുകൾ ഉണരുന്ന നേരം, വാക്കിനാൽ ചൊല്ലാം പ്രഭാതസവാരി തൻ ഗീതം. നടക്കാം നമുക്കൊരുമിച്ചീ പുലർകാലെ, നേടാം ആരോഗ്യമുള്ളൊരു നാളെ! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നീട്ടിയ ഭാഗ്യം

Image
 നീട്ടിയ ഭാഗ്യം നര വീണ മുടിയും തെളിഞ്ഞൊരു ചിരിയും മിഴിയിൽ ഒളിച്ചൊരു നോവിൻ കടലും, ചായക്കടയുടെ കോണിലിരിക്കെ ചാരത്തു വന്നു നീ നീട്ടിയ ചീട്ട്. അമ്പതു രൂപതൻ ചില്ലറത്തുട്ടുകൾ അരികിലെ കൈകളിലേക്ക് മാറുമ്പോഴേ, മുച്ചക്രവണ്ടിതൻ യാത്രാക്കൂലി നടന്നുതീർക്കാമെന്നു കരുതി അപ്പോൾ. സംഖ്യാശാസ്ത്രവും ഭാഗ്യക്കുറിയും നേരമ്പോക്കായ് തള്ളി മനസ്സൊരു- നിമിഷത്തിൽ വിശ്വസിച്ചീടുന്നു മർത്യാ, നാളെയാ ഭാഗ്യം തുണയ്ക്കുമെന്നോർത്തു. സമ്മാനമില്ലെന്നറിഞ്ഞൊരീ രാത്രിയിൽ നഷ്ടബോധങ്ങളേതുമില്ലിന്നു സഖേ, ഒരു നൂറു രൂപപോലും കിട്ടിയില്ലെങ്കിലും നമ്മെ തമ്മിൽ കോർത്തൊരീ അക്ഷരക്കൂട്ട്! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

കരുണതൻ ദീപം

Image
 കരുണതൻ ദീപം പല്ലവി: ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ  പാടി തീർക്കാനും ആവില്ല വേദനകൾ. ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ, അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ. അനുപല്ലവി: പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു. കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും, കണ്ടത് കേവലം കല്ലേ മാത്രം. ചരണം: അമ്പലവാതിലിലും പള്ളിയിലും അല്ല, ഉണരുന്നു ഈശ്വരത്വമിവിടെ. മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും, സ്നേഹമുള്ള മനസ്സിലാണെന്നറിയൂ. ഈ ഭൂമിയിലിതിനേക്കാൾ വലുതായി, മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ  ജീ ആർ കവിയൂർ  17 05 2026 (കവിയൂർ, തിരുവല്ല)

പ്രകൃതി സംരക്ഷണം

Image
 പ്രകൃതി സംരക്ഷണം പ്രകൃതി നീ തകൃതിയായി മാറുന്നുവോ എന്തേ? മരങ്ങളും മലകളും കാടുകളും ഇല്ലാതാക്കി മനുഷ്യാ നിൻ കാട്ടും കുസൃതിയാലോ? അസംസ്കൃത വസ്തുക്കളാൽ നിർമ്മിച്ചീടും നിന്റെ- വ്യാജവസ്തുക്കൾ കടലിൽ തള്ളുന്നുവല്ലോ, അത് തിരികെ കരയിലേക്ക് വീണ്ടും വന്ന്  വലിയ വിനയായ് മാറുന്നുവല്ലോ, പ്രകൃതിതൻ പ്രതികാരം കാണുന്നില്ലയോ ? അതോ കണ്ടില്ല എന്ന് നടിക്കുന്നുവോ ?! ചൂടാൽ വെന്തുരുകുന്നു ഭൂമിയിന്ന്, പുകയുന്നു മനവും പുകയുന്നു കണ്ണുകളും, കൊടും തണുപ്പും ഉരുകുന്ന മഞ്ഞിൻ മലകളും, താളം തെറ്റിയീടും പ്രകൃതി തൻ വികൃതികൾ. ഓണനാളിൽ ഓണമൂട്ടുന്നു പ്രകൃതിക്ക് വിവിധ രീതിയിൽ, ഗൗളിക്കും നാല്കാലിയ്ക്കും ഓണം കൊടുത്തൊരു പഴയ കാലം! അതിരുകൾ വെട്ടിപ്പിടിച്ച നിൻ ആർത്തിയാൽ, കാവുകളൂം കുളങ്ങളും കാത്തുപരിപാലിച്ചും, സൂര്യനും പാമ്പിനും മരങ്ങൾക്കും വിളക്കുവെച്ചും, സമസൃഷ്ടിയായി പ്രകൃതിയെ വണങ്ങിയ പഴയ കാലത്തെ- അറിവില്ലാതെ നാം തല്ലിക്കെടുത്തുന്നു! സൗരോർജ്ജം സ്വീകരിച്ച് മലിനീകരണം തടയാം, വാഹനപ്പെരുപ്പം കുറച്ച് ഇന്ധനവാതകങ്ങൾ ഒഴിവാക്കാം, ഇനിയെങ്കിലും ഉണരൂ മനുഷ്യാ നീ, മരങ്ങൾ നട്ടുപിടിപ്പിച്ചു കാക്കുകീ ഭൂമിയെ, സഹജീവികളെയും ആദരിച്ചു പോറ്റുക, ഒന്ന...

പാർവണ പൊയ്കതൻ കൽപ്പടവിൽ

Image
 പാർവണ പൊയ്കതൻ കൽപ്പടവിൽ പാർവണ പൊയ്കതൻ കൽപ്പടവിൽ പുഞ്ചിരി പൂവുമായി കനവിൽ നിന്നവളെ പെയ്തൊഴിഞ്ഞോർമ്മതൻ തണൽ തേടവേ  പകരും നക്ഷത്രങ്ങളുടെ പതനങ്ങൾ കണ്ട് പാലൊളി ചിതറുമീ പാതിരാവിൽ പതിവായി നാം ചേർന്നിരുന്നോരു നാളുകളിൽ പവിത്രമാം മധുര നോവിൻ്റെ ദലസ്പർശം പനിനീർ മലരുകളെയോർത്തുപോന്നു പൂങ്കാറ്റിലലിയുന്ന നിൻ മൊഴികളെല്ലാം പലവട്ടം മറക്കാതെ താളുകൾ മറിക്കവേ പരശ്ശതം ജന്മങ്ങൾ കഴിഞ്ഞാലും പെണ്ണേ പതറാതെ നിൻ പ്രണയത്തിൻ തണലിൽ വാഴാം പകൽവെളിച്ചം പോലുമിന്നെന്നിൽ ഇരുളായി പതിയെൻ ഹൃദയതാളം നിലയ്ക്കും വരെയും പങ്കുവെച്ചോരാ അനുരാഗ തീരങ്ങളിൽ പരാതികളേതുമില്ലാതെ കാത്തിരിക്കാം ജീ ആർ കവിയൂർ  18 05 2026 (കവിയൂർ , തിരുവല്ല)

ചെല്ലകിളിയുടെ യാത്ര

 ചെല്ലകിളിയുടെ യാത്ര പുലരിയുടെ വെളിച്ചത്തിനൊപ്പം,   ചെല്ലകിളി പറന്നുയർന്നു.   മരച്ചില്ലകളുടെ ഇടവഴിയിൽ,   പുതിയ ആകാശം തേടിനടന്നു.   കാറ്റിന്റെ മൃദു ചിറകുകളിൽ,   അവൾ ദൂരങ്ങൾ മറന്നുപോയി.   നദിക്കരയിലെ നിശ്ശബ്ദത്തിൽ,   സ്വന്തം പാട്ട് ചേർത്തുവച്ചു.   സന്ധ്യ മങ്ങിവരുന്ന നേരം,   കൂടിലേക്ക് മടങ്ങിയെത്തി.   ചെല്ലകിളിയുടെ ഈ യാത്രയിൽ,   സ്വപ്നങ്ങൾ ചിറകുവിരിച്ചു. ജീ ആർ കവിയൂർ  18 05 2026 ( കവിയൂർ,തിരുവല്ല)

ജീവിത സത്യം

Image
ജീവിത സത്യം ഇന്നുണർന്നപ്പോൾ കണ്ടു ദാ,  മുടിയിഴകളിൽ വെള്ളി വെളിച്ചം... കണ്ണാടി നോക്കി ചിരിച്ചുപോയ്, ഇതു കാലം തന്നൊരു സമ്മാനം! വേദനയുണ്ട്, തളർച്ചയുണ്ട്, എങ്കിലും ഉള്ളിൽ സന്തോഷമുണ്ട്... ജീവിക്കാൻ ഈയൊരു നാൾ കൂടി, തന്ന ദൈവത്തിനു നന്ദിയുണ്ട്! മുഖത്തെ ഓരോ വരകളും, പറയുന്നുണ്ട് ഒരു കഥ മനോഹരം... ഇന്നലെകളിൽ കണ്ട കനവുകൾ, ഇന്നീ മുഖത്തെ പുഞ്ചിരികൾ. മുട്ടുകൾ ചെറുതായി വേദനിച്ചാലും, നടുവിന് ഇത്തിരി വിറയലുണ്ടായാലും, ജീവനുണ്ട്, ശ്വാസമുണ്ട്, വിശ്വാസമുണ്ട് ഈ മണ്ണിൽ ഇനിയും നടന്നിടാൻ! നരച്ച മുടികൾ ഓർമ്മിപ്പിക്കുന്നു, കടന്നുപോന്നൊരു നല്ല വഴികൾ... പക്വതയോടെ നോക്കിക്കാണാൻ, പഠിപ്പിച്ചു തന്നൊരു ജീവിതപ്പാഠങ്ങൾ. വയസ്സാവുക എന്നാൽ തളരുകയല്ല, അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ... ഈ വെള്ളിമുടിയും ഈ ചുളിവുകളും, ജീവിച്ചു തീർത്തതിൻ അടയാളമല്ലേ! ജീ ആർ കവിയൂർ  17 05 2026 ( കവിയൂർ, തിരുവല്ല)

നീയെന്ന ഭാവമായ്

നീയെന്ന ഭാവമായ് ഈണം ഏതായാലും നെഞ്ചിലേറ്റാം സഖേ,  ഈ വരികൾ നമുക്കായൊന്നു മൂളാം മെല്ലേ...  പരിഭവം കാട്ടി നീ എന്നിൽ നിന്നുമകലുകിലായ്,  ഒന്നു കേൾക്കുകിൽ പരിഭവങ്ങളെല്ലാം അലിയിച്ചിടാം. നിന്നെപ്പോലെയാകാൻ എനിക്കാവാഞ്ഞാൽ പ്രിയേ,  നിൻ നിഴലായ് മാറാൻ കഴിഞ്ഞില്ലെങ്കിൽ... എന്നെത്തന്നെ നിന്നിലേക്ക് മാറ്റാം, നീയെന്ന ഭാവമായ് ഒന്നായ് ലയിച്ചീടാം. പരിഭവം കാട്ടി നീ അകലുകിൽ, നിൻ പരിഭവങ്ങളെല്ലാം അലിയിച്ചിടാം... പ്രകൃതിയില്ലാതെ പ്രണയമുണ്ടോ, പൂവില്ലാതെ പുലരിയുണ്ടോ, നീയില്ലാതെ ഞാനുമില്ല, ഞാനില്ലാതെ നീയുമുണ്ടോ... ഒടുവിൽ നമ്മളൊന്നായ് ഈ പ്രപഞ്ച താളത്തിൽ അലിഞ്ഞിടാം. ജീ ആർ കവിയൂർ  17 05 2026 (കവിയൂർ , തിരുവല്ല)

കരുണതൻ ദീപം

കരുണതൻ ദീപം പല്ലവി: ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ  പാടി തീർക്കാനും ആവില്ല വേദനകൾ. ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ, അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ. അനുപല്ലവി: പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു. കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും, കണ്ടത് കേവലം കല്ലേ മാത്രം. ചരണം: അമ്പലവാതിലിലും പള്ളിയിലും അല്ല, ഉണരുന്നു ഈശ്വരത്വമിവിടെ. മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും, സ്നേഹമുള്ള മനസ്സിലാണെന്നറിയൂ. ഈ ഭൂമിയിലിതിനേക്കാൾ വലുതായി, മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ  ജീ ആർ കവിയൂർ  17 05 2026 (കവിയൂർ, തിരുവല്ല)

ഐതിഹ്യമാല ചാർത്തിയ താര തിളക്കം

 ഐതിഹ്യമാല ചാർത്തിയ താര തിളക്കം (പല്ലവി) കോട്ടയത്തുദിച്ചൊരു വാസുദേവ പ്രഭോ  കോട്ടാരത്തിൽ ശങ്കുണ്ണിയായ് മാറിയോനേ... കേരളീയ ഭാവന തൻ തൂലികാ ചൈതന്യമേ, ഐതിഹ്യമാല നെയ്ത അക്ഷര പുണ്യമേ! (അനുപല്ലവി) അനശ്വര കഥകളാൽ കാലത്തെ ജയിച്ചവൻ, അക്ഷര മുൻഷിയായ് വിദ്യ പകർന്നവൻ... മണിപ്രവാളത്തിൻ മണിമുത്തുകൾ കോർത്തു നീ, മലയാള മണ്ണിൽ അമൃതം ഒഴുക്കിയോൻ! (ചരണം 1) പറയിപെറ്റൊരു പന്തിരുകുലത്തിൻ കഥകളും, പാറയും കാടും നിറഞ്ഞോരു പാതയിൽ, കായംകുളം കൊച്ചുണ്ണിയും മാന്ത്രികരുമായി, കാലം മറക്കാത്ത ചിത്രങ്ങൾ വരച്ചവനേ... എട്ടു ഗ്രന്ഥങ്ങളിൽ കേരള ചരിതത്തെ, മുത്തുകളായി നീ കോർത്തു വെച്ചുവല്ലോ! (ചരണം 2) കൊച്ചി നൃപൻ നൽകിയ കവിതിലക പട്ടവും, സേതുലക്ഷ്മീഭായി തന്ന വീരശൃംഖലയും, അലങ്കാരമല്ല നിൻ ആത്മ സമർപ്പണം, മലയാള ഭാഷയ്ക്ക് നീയൊരു ഭൂഷണം... കാവ്യലോകത്ത് നിന്നും അവിടുന്നു വിടപറഞ്ഞെങ്കിലും, ഐതിഹ്യമാലയായ് വാഴുന്നു സാദരം! (ചരണം 3) അമരത്വം നേടിയോരാനക്കഥകളും, അമ്പലപ്പുഴയിലെ വേലകളുമെല്ലാം, പാണന്റെ പാട്ടിലും നാടോടി ഈണത്തിലും, പാലാഴി പോലെ നീ പെയ്തു തീർത്തുവല്ലോ... ഗജരാജ പ്രൗഢിയും നാട്ടുനന്മകളും, വരികളിൽ നീയൊരു കാവ്യമാക്കി മാറ്റി! (ചരണം 4) തലമുറക...

തണുത്ത വെളിച്ചം

 തണുത്ത വെളിച്ചം  നിലാവിന്റെ മൃദു തെളിച്ചത്തിൽ,   രാത്രി നിശ്ശബ്ദമായി നിന്നു.   തണുത്ത കാറ്റിൻ സ്പർശത്തിൽ,   ഇലകൾ മെല്ലെ ചലിച്ചു.   ദൂരെയൊരു സ്വപ്നം പോലെ,   വെളിച്ചം വഴികളിൽ വീണു.   മറഞ്ഞുകിടന്ന ഓർമ്മകൾ,   മനസ്സിൽ വീണ്ടും ഉണർന്നു.   പുലരിയിലേക്ക് നീങ്ങുന്ന നേരം,   ആകാശം നിറം മാറിയിരുന്നു.   തണുത്ത ഈ വെളിച്ചത്തിൽ,   ഹൃദയം ശാന്തി കണ്ടെത്തി. ജീ ആർ കവിയൂർ  16 05 2026 ( കവിയൂർ,തിരുവല്ല)

പേച്ചി അമ്മൻ തൻ മുന്നിൽ

 പേച്ചി അമ്മൻ തൻ മുന്നിൽ പല്ലവി  പേച്ചി അമ്മൻ തൻ തിരു നടയിൽ മൊഴിയടഞ്ഞു മിഴിയടഞ്ഞു നിന്ന നേരം അമ്മേ സരസ്വതി വീണാപുസ്തക ധാരണി ശരണം ശരണം തവ ശരണം  ചരണം 1 മുത്തുമാരിയമ്മൻ കോവിൽ തിരുമുറ്റത്തിൽ, പേച്ചി അമ്മൻ തൻ സന്നിധി കണ്ടു വണങ്ങിടുന്നു. തമിഴ്മൊഴിയിൽ പേച്ചിയെന്നാൽ സാക്ഷാൽ ശാരദാ ദേവിയല്ലോ, അറിവിൻ്റെ പ്രകാശമായി ഉള്ളിൽ നിറഞ്ഞിടേണമേ അമ്മേ ചരണം 2 വാങ്മയീ വാഗ്ദേവിയാം മാതാവേ സരസ്വതീ, ഈ ദാസന്റെ മാനസതാരിൽ വിളങ്ങിടേണമേ  ശ്വേതപത്മത്തിൽ വാഴും ജഗദംബികേ തായേ, സത്ബുദ്ധിയും സദ്ഗുണവും പ്രസാദിച്ചീടേണമേ. ചരണം 3  ആ കൊച്ചു സന്നിധിയിൽ കണ്ടൊരാ ദിവ്യരൂപം, ആത്മാവിൽ കുളിരേകി ദുരിതങ്ങൾ മാറ്റിടുന്നു. വിദ്യയും ജ്ഞാനവും ചൊരിയുന്ന നാഥേ അവിടുന്ന്, അടിയന്റെ നാവിൻതുമ്പിൽ സദാ നൃത്തമാടേണമേ  ചരണം 4 അമ്മേ ശരണമെന്നു പാടി സ്തുതിച്ചിടുന്നു, ആശ്രിതവത്സലയാം അവിടുന്ന് തുണയ്ക്കേണമേ  പേച്ചി അമ്മൻ രൂപത്തിൽ വാഴുന്ന കലൈവാണിയേ, അവിടുത്തെ തൃപ്പാദങ്ങളിൽ ഇതാ പ്രണമിക്കുന്നെൻ  ജീ ആർ കവിയൂർ  16 05 2026 (കവിയൂർ , തിരുവല്ല)

തുള്ളികളുടെ നൃത്തം

 തുള്ളികളുടെ നൃത്തം മഴമുത്തുകൾ വീണ നേരം,   മണ്ണിൽ സംഗീതം ഉണർന്നു.   ഇലകളുടെ പച്ച നിഴലിൽ,   പ്രകൃതി നൃത്തം തുടങ്ങി.   കാറ്റിനൊപ്പം ചിരിക്കുന്ന ജലം,   ചില്ലകളിലൂടെ ഒഴുകിനീങ്ങി.   ചെറുകുളങ്ങളുടെ കണ്ണാടിയിൽ,   വൃത്തങ്ങൾ വിരിഞ്ഞുയർന്നു.   പുലരിയുടെ മൃദു വെളിച്ചത്തിൽ,   മിന്നിമറയുന്ന ജലമുത്തുകൾ.   തുള്ളികളുടെ ഈ നൃത്തത്തിൽ,   ഭൂമി സന്തോഷം പാടിയിരുന്നു. ജീ ആർ കവിയൂർ  16 05 2026 ( കവിയൂർ,തിരുവല്ല)

ലഹരിമുക്ത ലോകം

 ലഹരിമുക്ത ലോകം (പല്ലവി) സ്നേഹം, പ്രേമം, പ്രണയം, സഹജീവികളോടോ? ഇന്നില്ല. സർവ്വ സഹവാസങ്ങളും വെടിഞ്ഞ്, സകലതും പായുന്നത് മയക്കത്തിലേയ്ക്ക്. (അനുപല്ലവി) സാഹചര്യങ്ങൾക്ക് അടിമയായി ഇന്ന്, സർവ്വംസഹയാം ദേവിക്ക് പോലും ലജ്ജ തോന്നും വണ്ണം, മനുകുലം മുഴുവൻ പായുന്നു— ലഹരിക്ക് പിന്നാലെ മാത്രം! (ചരണം 1) കണ്ണിലൊരു തിളക്കമില്ലാതെ, കരങ്ങളിൽ കരുത്തില്ലാതെ, തണൽ തേടേണ്ട യൗവ്വനം ഇന്ന്, തപ്പിത്തടയുന്നു കരിനിഴലിൽ. പുകയുന്ന മനസ്സും എരിയുന്ന ജീവിതവും, ലഹരി തൻ ലഹരിയിൽ അലിഞ്ഞു തീരുന്നു. (ചരണം 2) രാജ്യ ദ്രോഹികൾക്കായി കുടപിടിക്കുന്നു— അറിയാതെ നാം നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്നു. സമൂഹ ബോധം ഉണരട്ടെ, മനസ്സ് തെളിയട്ടെ, മനുഷ്യത്വം മരിക്കാത്ത വിശ്വം പുലരട്ടെ. (മുദ്ര) കൈകോർക്കാം നമുക്ക് ഈ പോരാട്ടത്തിൽ, ലഹരിമുക്തമായൊരു പുലരിക്കായ്. ജീ ആർ കവിയൂർ  15 05 2026 (കവിയൂർ, തിരുവല്ല)

വില്വമംഗലത്ത്സ്വാമിയാർ ചരിതം (കഥകളി പദം)

Image
 വില്വമംഗലത്ത്സ്വാമിയാർ ചരിതം വില്വമംഗലത്ത് സ്വാമിയാർ ചരിതം (കഥകളി ആട്ടപ്പദ രൂപം ) കണ്ടേൻ ഹരിയെ കണ്ണിനാൽ ഇന്ന് വിസ്മയ ലോകം തെളിഞ്ഞ നേരം! ശ്രീവല്ലഭന്റെ തിരുനടതന്നിൽ ശ്രീഹരി നേരിൽ വിളങ്ങുന്നേരം. നാടകശാലയിൽ നൃത്തമാടി- യാനന്ദരൂപം നിറഞ്ഞ നേരം, കാണാ സാന്നിധ്യം തേടിടും സ്വാമിക്ക് കണ്ണൻ സ്വരൂപം തെളിഞ്ഞുവല്ലോ. വൈക്കത്തപ്പൻ വൃദ്ധ വേഷത്തിൽ- വടക്കേ ചുറ്റമ്പലത്തിൽ നിന്നൂ, അമ്പലപ്പുഴയിൽ മാരാർക്കൊപ്പ- മുണ്ണുന്ന കണ്ണനെ കണ്ടു സ്വാമി. തെക്കേ മതിലിൽ വടക്കുംനാഥൻ- കാർത്തിക ദർശന മോഹിയായി, കുമാരനല്ലൂർ ദേവിയെ കാത്തു- നിൽക്കുന്ന കൗതുകം കണ്ടു സ്വാമി. നാലമ്പലത്തിനപ്പുറം പുലരും- പ്രദക്ഷിണ വഴി തെളിയുമ്പോൾ, ഇലഞ്ഞി തണലിലും ആലിൻ കൊമ്പിലും- ഇളകിയാടും ആഞ്ജനേയൻ. ചേർത്തലക്കായൽ തീരമണഞ്ഞപ്പോൾ ചെളിമുടി ചൂടിയ ദേവി രൂപം, തിരുവാർപ്പിൽ വിശന്നു വലയുന്ന- തിരുവിളയാടും ഉണ്ണിക്കണ്ണൻ. അനന്തശയ്യയിൽ പത്മനാഭൻ- ആനന്ദരൂപം കാട്ടിനിന്നു, അനന്തകാടിതിൽ ഭക്തിയോടെ- ആ യോഗിവര്യൻ ലയിച്ചു നിന്നു. ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല) ഇത് പുന്നാഗവർാളി, ഭൈരവി, അല്ലെങ്കിൽ സോപാനശൈലിയിൽ ആലപിച്ചാൽ യഥാർത്ഥ കഥകളി പദഭാവം കിട്ടും. ചെണ്ട–മദ്ദള...

മുത്തുമാരി അമ്മൻ ഗാനം

Image
 മുത്തുമാരി അമ്മൻ ഗാനം അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം അമ്മേ കരുണയുടെ നീരൊഴുക്കേ, നൊമ്പരത്തിൻ്റെ കണ്ണീരിൽ തെളിയുന്ന ദീപമേ, തിരുവല്ല മതിൽഭാഗത്തെ കാത്തിടും ദേവിയേ, തായെന്നു വിളിച്ചാലെ ഓടിയെത്തും അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം പച്ചമണൽ വഴികളിൽ പൂവിരിയും പാദമേ, പാവങ്ങൾ പ്രാർത്ഥിച്ചാൽ പാലൊഴുക്കും ഹൃദയമേ, മഞ്ഞൾച്ചാർത്തുകളിൽ കനിവൊഴുകും ദർശനം, കുമ്പിടുന്ന ജനങ്ങൾക്ക് കാവലാകും അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം ചെണ്ടമേള നാദത്തിൽ ചിന്തകൾക്കും ശാന്തിയേ, ചെമ്പകപ്പൂ മണമോളം സ്നേഹമുള്ള രൂപമേ, സന്ധ്യാദീപ വെളിച്ചത്തിൽ നിറഞ്ഞിടും സാന്നിധ്യം, വേദനകൾ അകറ്റുന്ന വെൺമഴയായ് അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം മുത്തുമാരി അമ്മേ നീ ഞങ്ങളുടെ ആശ്രയം, മുറിവേറ്റ മനസ്സുകൾ ചേർത്ത് നിർത്തും സാന്ത്വനം, തിരുവല്ല മതിൽഭാഗത്ത് വാഴുന്ന ദേവിയേ, തിരുവടി ശരണം എന്ന് പാടിടുന്നു ഭക്തർ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം രചന ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

മുത്തുമാരി അമ്മൻ പ്രഭാതരാഗം

മുത്തുമാരി അമ്മൻ പ്രഭാതരാഗം തിരുവല്ലാഴപ്പൻ്റെ ക്ഷേത്ര മതിൽക്ക് വെളിയിൽ വടക്കുമാറിയൊരു മൂക്കുത്തി തിളക്കം, തിരു മുത്തുമാരി അമ്മൻ തൻ ദിവ്യജ്യോതി പ്രഭാമയൂഖങ്ങൾക്കിടയിൽ നിന്നും പ്രഭാകര മുഖകാന്തി തെളിഞ്ഞ നേരം। കുളിർക്കാറ്റിൻ തലോടലുകൾക്കൊപ്പം കാതിനും കരളിനും ഉന്മേഷമേകി, കരുണാമൃതം അമൃത തുല്യമായി കേൾക്കായി അമ്മതൻ തിരുനാമങ്ങൾ കാതോരം മന്ത്രധ്വനിയായി നിറഞ്ഞു। കുംഭനാസം ഭരണി നാളിലെ പുണ്യം കുങ്കുമച്ചാർത്തിലും പൂക്കളിലാഴ്ന്നു, അമ്മൻ കുടവും കാരകാട്ടവും നിറഞ്ഞപ്പോൾ മഞ്ഞൾ നീരാട്ടിൽ ഭക്തിരസം തൂകി, മനമൊട്ടാകെ ദേവീസ്മരണം വിരിഞ്ഞു। ചെണ്ടമേളത്തിൻ നാദമുണർന്നപ്പോൾ ചിന്തകളെല്ലാം ദേവിയിലലിയുന്നു, മുത്തുമാരി അമ്മൻ കൃപ ചൊരിയുമ്പോൾ മുറിവേറ്റ ഹൃദയങ്ങൾ പൂവണിയുന്നു। ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

ഹരിതവനത്തിലെ തപസ്വി

Image
 ഹരിതവനത്തിലെ തപസ്വി പച്ചിലത്തുമ്പിൽ തപസ്സിരിക്കും, സൂക്ഷ്മരൂപിയാം പ്രാണനേ... നിശബ്ദമായൊരു നിഴലുപോലെ, നീ ഇലച്ചാർത്തിൻ മടിത്തട്ടിൽ. നേർത്തൊരു ചിറകിലെ വജ്രശോഭ, വെളിച്ചം തട്ടവേ മിന്നിടുന്നു. രക്തദാഹമില്ലാത്ത ശാന്തഭാവം, പൂന്തേൻ നുകരും സുന്ദരജന്മം. ഉറങ്ങുന്ന ലോകത്തെ കാവൽനിൽപ്പൂ, ഈശ്വരൻ തൻ വിചിത്ര സൃഷ്ടി നീ. നീചമെങ്കിലും നിസ്തുല്യ ഭാവം, ജീവിതത്തിൻ ലളിത ബിംബം. ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

കാണുമെന്നൊരു മോഹമിനിയും

കാണുമെന്നൊരു മോഹമിനിയും  ഹർഷബാഷ്പ ബിന്ദുക്കളാൽ— നഖചിത്രം രചിക്കും രൂപമെൻ- മനതാരിലിന്നും മായാതെ നില്പൂ... മഴമുകിലുകൾ നിലാവിനെ മറയ്ക്കും പോൽ തോന്നുന്നുവോ നിന്നോർമ്മകൾ  ഇരുൾ മൂടും വഴികളിൽ ഏകാകിയായ് തിരയുന്നു  മൃദു സ്വരമന്ത്രങ്ങൾ... കാറ്റിലലിഞ്ഞ നിൻ ഗന്ധമായ്  പടരുന്നു എന്നിൽ സുഗന്ധം പോലെ. മൗനത്തിൻ തടവറയ്ക്കുള്ളിലായി- കഴിഞ്ഞു കൊഴിഞ്ഞ നിമിഷങ്ങൾ മാത്രം... ഇനിയൊരു ജന്മത്തിൻ തീരത്തുവെച്ചു- കാണുമെന്നൊരു മോഹമിനിയും പ്രിയതേ  ജീ ആർ കവിയൂർ  13 05 2026 ( കവിയൂർ, തിരുവല്ല)

കാറ്റിൻ മറവിൽ

കാറ്റിൻ മറവിൽ കാറ്റിൻ മറവിൽ എവിടെയോ,   മറഞ്ഞൊരു ഗാനം ഒഴുകിയിരുന്നു.   കേൾക്കാൻ നിൽക്കുന്ന മനസ്സുകളിൽ,   മൃദുവായി അത് തഴുകിപ്പോയി.   ഇലകളുടെ ചലനത്തിനുള്ളിൽ,   പറയാത്ത കഥകൾ നിറഞ്ഞിരുന്നു.   ദൂരെയൊരു മേഘത്തിന്റെ നിഴൽ,   പാതകളിലൂടെ നീങ്ങിയിരുന്നു.   കാണാനാകാത്ത സ്പർശമായി,   ഓർമ്മകൾ വന്നു ചേർന്നിരുന്നു.   കാറ്റിൻ മറവിൽ ഇന്നുമൊരു,   ഓർമ്മപോലെ മൗനം തുടരുന്നു. ജീ ആർ കവിയൂർ  13 05 2026 ( കവിയൂർ, തിരുവല്ല)

വഴിയറ്റ കാൽപ്പാടുകൾ

വഴിയറ്റ കാൽപ്പാടുകൾ വഴിയില്ലാത്ത മണൽപ്പരപ്പിൽ,   ആരോ നടന്ന പാടുകൾ കണ്ടു.   എവിടെ തുടങ്ങി അവസാനിച്ചതെന്ന്,   കാറ്റിനും പോലും അറിയില്ല.   മഴ നനഞ്ഞ മണ്ണിൻമേൽ,   നിശ്ശബ്ദം മാത്രം ബാക്കിയായി.   തിരിഞ്ഞുനോക്കുന്ന ഓരോ നിമിഷവും,   ഓർമ്മകൾ മുളച്ചുയരുന്നു.   ജീവിതത്തിന്റെ അന്യ വഴികളിൽ,   നാം പലരും നടന്നുപോകുന്നു.   വഴിയറ്റ ഈ കാൽപ്പാടുകൾ പോലും,   ഒരുനാൾ കഥയായി മാറുന്നു. ജീ ആർ കവിയൂർ  11 05 2026 ( കവിയൂർ , തിരുവല്ല)

മഴവെള്ളത്തിന്റെ കണ്ണാടി

മഴവെള്ളത്തിന്റെ കണ്ണാടി മഴവെള്ളം കെട്ടിനിന്ന വഴികളിൽ,   ആകാശം താഴെ ഇറങ്ങിവന്നു.   ചെറുകുളങ്ങളിൽ തെളിഞ്ഞുനിന്നത്,   മേഘങ്ങളുടെ നിശ്ശബ്ദ യാത്ര.   തുള്ളിവീണ മണ്ണിൻ അരികിൽ,   ഓർമ്മകൾ വട്ടമിട്ട് നിന്നു.   കാറ്റിന്റെ സ്പർശം തഴുകിയപ്പോൾ,   തിരമാലകൾ ചിരിച്ചുണർന്നു.   നടന്നുപോയ പാദച്ഛായകൾ,   ജലക്കണ്ണാടിയിൽ തെളിഞ്ഞിരുന്നു.   ഒരു നിമിഷം നോക്കിനിന്നാൽ,   സ്വയം തന്നെ കാണാമായിരുന്നു.   മഴ തീർന്ന വഴിയരികിൽ,   നിശ്ശബ്ദം മാത്രം ബാക്കിയായി.   മഴവെള്ളത്തിന്റെ കണ്ണാടിയിൽ,   ജീവിതം മറഞ്ഞു തെളിഞ്ഞു. ജീ ആർ കവിയൂർ  11 05 2026 ( കവിയൂർ , തിരുവല്ല)

തിരുവല്ല മുത്തുമാരിയമ്മേ ശരണം

Image
മുത്തുമാരിയമ്മേ ശരണം  അമ്മേ ശരണം ദേവി ശരണം  മുത്തുമാരിയമ്മേ ശരണം 'മുത്തുമാരിയമ്മേ ശരണം... അമ്മേ ശരണം ദേവി ശരണം മുത്തുമാരിയമ്മേ ശരണം... തെങ്കാശി തൻ ശങ്കരൻ കോവിലിൻ- തെരുവിലെ അമ്മൻ കോവിലിൽ നിന്നും തിരുവല്ലാഴപ്പൻ്റെ ക്ഷേത്രം പണിയുവാൻ തിരുവുള്ളത്താൽ ക്ഷണിതരായ് വന്നവർ തൻ തേവാരമൂർത്തിയെ കുടിയിരുത്തി. ഗണപതി ഭഗവാനു നിത്യവും ഹോമവും  ഗരിമയോടെന്നും നടത്തുന്നു പുണ്യം ഗണേശ ശരണം ശരണം ഗണേശാ... നാഗരാജാവും നാഗയക്ഷിയമ്മയും ബ്രഹ്മരക്ഷസ്സും ചേച്ചിയമ്മയും ഗുരുവും യോഗീശ്വരനും സുബ്രഹ്മണ്യനും കിഴക്കോട്ട് ദർശനമായ് അനുഗ്രഹമേകുന്നു. മുത്തുമാരിയമ്മൻ തൻ കോവിലിൽ- ചൈതന്യപൂർണ്ണയായ് വാഴുന്നു അമ്മ വർഷത്തിലൊരിക്കൽ കുംഭത്തിലെ- ഭരണി നാളിൽ അമ്മക്ക് മഞ്ഞൾനീരാട്ട്! ​കണ്ടുതൊഴും ഭക്തർക്ക് ശാന്തിയും- ഐശ്വര്യവും നൽകുമല്ലോ മഹാമാരി അമ്മേ ശരണം ദേവി ശരണം... പടിഞ്ഞാട്ട് ദർശനമായ് സാക്ഷാൽ- ശിവപെരുമാൾ തൻ അരികിലായി മാടസ്വാമിയും മറ്റ് ഉപദേവതകളും കുടികൊണ്ട് മനശാന്തി നൽകുന്നു സദാ. ശ്രീവല്ലഭ പ്രഭു തൻ പ്രശ്നവിധിയിൽ തെളിയുന്നു ദേവി തൻ സാന്നിധ്യം! രാജശാസനയാൽ വന്നവർ ഇന്നും വിധിപ്രകാരം നിന്നെ പരിപാലിക്കുന്നു... ​ഭക്തിയാൽ  നിൻ പദ...

മിഴിയടയാളം

മിഴിയടയാളം മൗനം ചാലിച്ച ചിന്തകളിൽ നിറയും മൊഴി നൽകാതെ നിൽക്കും എൻ  മധുര നോവിൻ്റെ മിഴിയടയാളം മനസ്സിൻ്റെ താളുകളിൽ ഒളിപ്പിച്ച ചിത്രം. തോന്ന്യാക്ഷരങ്ങൾ ഇന്നും തെന്നലായി കുളിർകോരും  താളാത്മകമാം അക്ഷര കൂട്ടിനു  തണലേകുന്നു നെഞ്ചിലെ അഗ്നി. പതിറ്റാണ്ടുകൾ മാഞ്ഞൊരു പാതയോരം പലകുറി നമ്മൾ നടന്ന നേരം പതിയെ തലോടിയ കാറ്റിൽ ഇന്നും പതറാതെ കേൾക്കുന്നു നിൻ്റെ മൗനം. വഴിവിളക്കുകൾ പോലെയെൻ ഓർമ്മകളിൽ വറ്റാത്ത കനലായി നീയെരിയുന്നു വാക്കുകൾ തോൽക്കുന്നൊരീ നിമിഷത്തിൽ വിരഹത്തിൻ ഗസലായി നീ പെയ്യുന്നു. ജീ ആർ കവിയൂർ  10 05 2026 (കവിയൂർ , തിരുവല്ല)

സുഖദർശനം (ഗസൽ)

Image
 സുഖദർശനം (ഗസൽ) അമ്മയുടെ പ്രാർത്ഥനയിൽ വീട് പ്രകാശമായി നിന്നു   എല്ലാ ദുഃഖക്കാറ്റിലും അമ്മ തുണയായി നിന്നു   ശൂന്യമായ വഴികളിൽ ഇരുളിറങ്ങി വന്നപ്പോൾ   സ്നേഹത്തിന്റെ ദീപം തന്നെ വഴിക്കു താരമായി നിന്നു   നനവാർന്ന കണ്ണുകളിൽ എത്ര സ്വപ്നം പൂത്തിരുന്നു   സ്വന്തം സുഖങ്ങളൊക്കെയും അമ്മ മറയായി നിന്നു   അന്നത്തിൻ ഗന്ധത്തിൽ സ്നേഹം അലിഞ്ഞു ചേർന്നിരുന്നു   അമ്മയുടെ കൈകളിൽ ജീവൻ ഞങ്ങളായി നിന്നു   ലോകത്തിന്റെ തിരക്കിൽ തളർന്നു മടങ്ങിയപ്പോൾ   അമ്മയുടെ മടിയിൽ മനസിന് ശാന്തിയായി നിന്നു   ബാല്യത്തിന്റെ തെരുവിൽ ഇന്നും അതേ സ്വരം കേൾക്കും   അമ്മയുടെ മധുരവാക്ക് മനസിന് ഗാനമായി നിന്നു   ലോകം മാറിയാലും ബന്ധങ്ങൾ അകലുകയാലും   അമ്മയുടെ സ്നേഹം മാത്രം എന്നും സ്വന്തമായി നിന്നു   ‘ജി ആറിൻ്റെ’ ഈ ജീവിതം അമ്മയ്ക്കുള്ള പൂജയായി   ആ തിരുവടികളിൽ സന്തോഷ ദർശനമായി നിന്നു ജീ ആർ കവിയൂർ  10 05 2026 ( കവിയൂർ, തിരുവല്ല)

നീതിയുടെ കനൽ

Image
 നീതിയുടെ കനൽ  ( നീതിക്കായി മകൾ നഷ്ടപ്പെട്ട അമ്മക്കായ്, ഒരു നോവിൻ്റെ കനൽ) (പല്ലവി) നീതിതൻ വാതിൽക്കൽ വിങ്ങുന്നൊരമ്മതൻ കണ്ണുനീർ കണ്ടുവോ നീ? സ്വപ്നങ്ങൾ നെയ്തൊരു  പൊൻമകൾ പോയൊരു ശൂന്യമാം വീഥിയിൽ നിൽപ്പൂ മനം. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (അനുപല്ലവി) അറിവിന്റെ ദീപം അണച്ചു കളഞ്ഞവർ അധികാര ഗർവ്വിൽ ചിരിക്കുന്നുവോ? പെൺമനം തേങ്ങുന്നൊരീ കറുത്ത രാത്രികളിൽ നീതിതൻ വെട്ടം ഉദിക്കില്ലയോ? (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (ചരണം)  പതറില്ല നമ്മൾ ഈ പോരാട്ട വീഥിയിൽ പകൽവെളിച്ചം വരും നാളെയൊന്നിൽ, അമ്മതൻ കണ്ണുനീർ കനലായി മാറുമ്പോൾ അനീതിതൻ കോട്ടകൾ തകർന്നിടുമേ. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് ജീ ആർ കവിയൂർ  10 05 2026 (കവിയൂർ , തിരുവല്ല)

ജീവിതചക്രത്തിന് നോവ്

Image
 ജീവിതചക്രത്തിന് നോവ് വെയിലിന്റെ വായ്ത്തല മൂർച്ചയേറുന്നു ചുമലിലൊരു ഭാരം വഴിയേ അലയുന്നു വിയർപ്പു വിഴുങ്ങുന്നു, നോവുകൾ പേറുന്നു അന്യന്റെ കത്തിക്കു തിളക്കമേകുന്നു. വിളിച്ചു കടന്നുപോം ആ ഹിന്ദി മൊഴിയിൽ വയറിന്റെ പച്ചയാം മലയാളം കേൾപ്പൂ എല്ലില്ലാ അവയവങ്ങൾ തൻ വിങ്ങലിൽ പിറക്കുന്നു കവിതയും ഗൽഗതമായി. കേട്ടില്ലെന്നു ചൊല്ലുവാൻ ആവില്ലിനി ഒട്ടും അക്ഷര ദുഃഖം പേറി നിൽപ്പൂ കവിയും അറിയാതെ കുറിക്കുന്നു ജീവിതത്തിൻ താളം ആ ചക്രത്തിനൊപ്പം കറങ്ങുന്നു വിതയും. - ജി ആർ കവിയൂർ 09/05/2026

കൊന്നകുളങ്ങര വാഴും അമ്മേ ശരണം

Image
 കൊന്നകുളങ്ങര  വാഴും അമ്മേ ശരണം (പല്ലവി) ഗോവിന്ദൻകുളങ്ങര വാഴും ദേവി ഗോപാലസഹോദരി ഭദ്രകാളി മല്ലികാവനത്തിലെ പുണ്യരൂപേ മംഗളദായിനി കാത്തുക്കൊൾക  അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം  (അനുപല്ലവി) ശങ്കരമംഗലത്തമ്മ തൻ ഭക്തിയിൽ വാമനമൂർത്തി തൻ ചൈതന്യമായ് സുദർശനചക്രത്തിൻ തേജസ്സു തൂകും സങ്കടനാശിനി ഭദ്രകാളി  അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം (ചരണം 1) ഓലക്കുടയിലേറി വന്നവളേ കൊന്നകുളങ്ങരയിൽ കുടിയിരുന്നോളേ  കളമെഴുത്തും പാട്ടും പടയണിയും കനിവോടെ സ്വീകരിക്കും തായേ ശക്തിസ്വരൂപിണി ചണ്ഡികേ അമ്മേ ഭക്തർക്ക് അഭയമായ് വിളങ്ങീടേണേ  അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം (ചരണം 2) നിൻ സ്തുതി പാടുവാൻ അറിവില്ലാത്തോെരെൻ ഹൃദയത്തിൻ താളുകളിൽ കുറിച്ചിടുന്നു.. ഒന്നുമറിയാത്തൊരീ ഭക്തന്റെ വരികൾ  അമ്മ തവ പാദങ്ങളിൽ അർപ്പിക്കുന്നു.. അമ്മേ.. നിൻ താമരപ്പൂവടികളിൽ അടിയനു മോക്ഷം നൽകേണമേ അഭയം തന്നു കാത്തീടേണമേ.. അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം ജീ ആർ കവിയൂർ  09 05 2026 ( കവിയൂർ, തിരുവല്ല)

മരണമില്ല മനസ്സിൽ ജീവിക്കുന്നു

Image
 മരണമില്ല മനസ്സിൽ ജീവിക്കുന്നു മഷിയുണങ്ങും നേരമില്ലാ മനസ്സായിരുന്നു സാറിന്റേത്, വിഷയം തേടി വന്നിടുമ്പോൾ വാക്കുകൾ പൂത്തു വിരിഞ്ഞിരുന്നു. ക്ഷീണം വന്ന ശരീരത്തിലും കാവ്യം മാത്രം ജീവിച്ചിരുന്നു, കൂട്ടായ്മയ്ക്ക് താങ്ങായി അങ്ങ് കൈപിടിച്ചൊപ്പമുണ്ടായിരുന്നു. അവസാന ശ്വാസം വരെ പോലും അക്ഷരദീപം കാത്തുവച്ചു, “വിജയൻ നായർ ഉല്ലാസ്നഗർ മുംബൈ” എന്ന നാമം ഇന്നും ഹൃദിയിൽ തെളിഞ്ഞുനിൽക്കും. "ഇന്നു ഞാൻ, നാളെ നീ — ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോർമ്മയിൽ..."  കവിക്ക് മരണമില്ല; ജനഹൃദയങ്ങളിൽ ജീവിക്കും എന്നും ഇന്നും. ആ പരേതാത്മാവിന് നിത്യശാന്തി നേരുന്നു. ജീ ആർ കവിയൂർ 09-05-2026 (കവിയൂർ, തിരുവല്ല)

ഞാനെന്ന ഭാവം

Image
 ഞാനെന്ന ഭാവം  ഞാനും എൻ്റെ അഹംഭാവവും  ഞാനിനെ തിരക്കുന്നതിൽ വല്ലാതെ ഞാണിൽ ഞാന്നു കിടക്കും പോലെ ഞെട്ടറ്റ് പിടിച്ചു നിൽക്കാനാവാതെ ഞെരക്കങ്ങൾ ഹൃത്തിൽ പടരുമ്പോൾ ഞൊടിയിടയിൽ സത്യം മറയുന്നു ഞെളിഞ്ഞു നിൽക്കും മിഥ്യ തൻ രൂപം ഞെരിപ്പിലെരിയും കനലായ് മാറുന്നു. ഞെട്ടലോടെ മണ്ണിൽ പതിയവേ ഞരമ്പുകൾ തോറും മൗനം നിറയേ ഞാ എന്ന ഭാവം അവശേഷിക്കെ ഞണിതമാം സത്യം പുലരുന്നു. ജീ ആർ കവിയൂർ  09 05 2026 ( കവിയൂർ , തിരുവല്ല)

തിരുവാറ്റാ മഹാദേവ സ്തുതി

Image
 തിരുവാറ്റാ മഹാദേവ സ്തുതി തിരുവാറ്റയിൽ മഹാദേവൻ്റെ തിരുമുന്നിൽ നിന്നു തൊഴുമ്പോൾ  തിങ്കൾക്കലാധരൻ്റെ സ്വയംഭൂലിംഗത്തിൽ തീർത്ഥാടുമ്പോൾ കൈലാസത്തിലെന്നപ്പോൽ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ തിരുമകാനാം ഗണപതിയും ഉണ്ടല്ലോ ചാരെ  തീർക്കുമല്ലോ ദുഃഖ സങ്കടം അവിടുന്നു  താരഹാര മണിഞ്ഞവനെ ശിവശങ്കരനെ  തണലായി താങ്ങായി എന്നുമുണ്ടല്ലോ ചാരേ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ തണ്ണീർ പുതപ്പാലെ ചുറ്റപ്പെട്ട ശൈലമേ തന്നല്ലോ മേലേടം പ്രളയത്തിൻ കാവലായ് താഴെയും മേലെയും വാഴുന്ന തമ്പുരാൻ തിരുവാറ്റ വാഴുന്ന ദേവാധിദേവൻ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ തൂവെള്ള തീർത്ഥത്താൽ അഭിഷേകം ആടുമ്പോൾ താപങ്ങൾ നീക്കുന്ന തൃക്കണ്ണു തുറന്നീടാം തിരുമനസ്സാലെ വിളങ്ങുന്ന ശംഭോ നീ തന്നീടണേ നിത്യ സൗഭാഗ്യ ശാന്തിയും ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ജീ ആർ കവിയൂർ  08 04 2026 (കവിയൂർ, തിരുവല്ല)

അക്ഷരങ്ങളിലൂടെ ഒരാൾ ( കവിത)

Image
 അക്ഷരങ്ങളിലൂടെ ഒരാൾ ( കവിത) ആമുഖം മാധവിക്കുട്ടിയുടെ ആത്മാവിൽ തൊട്ട നീലാംബരി: ഒരു സായാഹ്ന സ്മൃതി ഇന്ന് വൈകുന്നേരം (3 PM - 6 PM) കവിയൂർ ഞാലികണ്ടം ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഡോ. സി.പി. ലീലയുടെ "മാധവിക്കുട്ടിയുടെ ആത്മാവിൽ തൊട്ട നീലാംബരി" എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംബന്ധിക്കാൻ സാധിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ പുസ്തക പ്രകാശനം നിർവ്വഹിച്ച ആ ചടങ്ങിൽ, കവിയൂർ ശിവപ്രസാദ് സാറിന്റെ ഹൃദ്യമായ വാക്കുകൾ സാഹിത്യപ്രേമികൾക്ക് വലിയൊരു വിരുന്നായി. സ്വന്തം നാട്ടിലെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് ഇത്രയും പ്രിയപ്പെട്ട എഴുത്തുകാരെ കാണാൻ സാധിച്ചത് ഇരട്ടി മധുരമായി. കവിയൂരിലെ ആ സായാഹ്നത്തിന്റെ ഓർമ്മയ്ക്കായി ഈ വരികൾ ഇവിടെ കുറിക്കുന്നു. അക്ഷരങ്ങളിലൂടെ ഒരാൾ (കവിത) ബലമേറും വരികളിൽ ആത്മബോധം നിത്യമാം നോവലിൻ തീരത്തെ സ്നേഹം മിഴികളിൽ ആടുജീവിതത്തിൻ വന്യത മൊഴികളിൽ മുല്ലപ്പൂ വസന്തത്തിൻ ചാരുത. മഞ്ഞവെയിൽ മരണ നിഗൂഢത തേടി മുല്ലപ്പൂ വിപ്ലവ ഗീതങ്ങൾ പാടി മാധവിക്കുട്ടിയെ പുൽകും നീലാംബരി പൂത്തു നിന്ന മൊഴികളിൽ വെളിച്ചം വീശി. അല്പം കുശലം പറഞ്ഞു കൂടെ- യൊരു ചിത്രം തരപ്പെടുത്തി ഞാനും കഥയിലെ പൊരുളായി ...

മുക്തി തീരം

 മുക്തി തീരം ആത്മബോധത്തിന്റെ തലങ്ങളിൽ ആഴമേറിയ ചിന്താ സരണികളിൽ അഴിയാത്ത ബന്ധനങ്ങളിൽ നിന്നും അറിഞ്ഞു മുക്തി നേടുവാനായ് അജ്ഞാനം ആകും ഇരുട്ടിൽ നിന്നും അണയാതെ കത്തും ജ്യോതിസിനെ അറിവിന്റെ നിറവാം പരമപിതാവേ അടിയങ്ങൾ തേടുന്നു തൃപ്പാദമേ അനന്തമാം സ്നേഹത്തിൻ മാതൃരൂപം അമ്മയായ് കാക്കുന്ന പുണ്യതീരം ആത്മാവു പരമാത്മ ലയനമേകാൻ അനുഗ്രഹിക്കേണം അനവരതം രചന  ജീ ആർ കവിയൂർ  08 05 2026 ( കവിയൂർ, തിരുവല്ല)

കവിയൂരിലെ കാഴ്ച വസന്തം

Image
 കവിയൂരിലെ കാഴ്ച വസന്തം കണ്ടും കേട്ടും മുട്ടി ഞാനിന്നലെ കവിയൂരിൻ്റെ ഒരു വെള്ളിത്തിളക്കത്തെ; കഥകൾ പങ്കിട്ടു സ്നേഹത്തിൻ ചില്ലയിൽ കഥാകാരനോടൊപ്പമൊരു ഇത്തിരി നേരം. കാനഡയിലെ മഞ്ഞുപുതച്ചൊരാ ഓർമ്മയും കവിതയായ് അദ്ദേഹം കേട്ടു നിന്നതും കണ്ണിലെ ഗസലുകൾ ചൊല്ലിയ നേരത്ത് കരളിൽ തളിർത്തൊരു മധുരമായ്. കരുതലോടെന്നോടു ചേർന്നൊരാ നിമിഷം കൈവന്ന ഭാഗ്യമായി വാഴ്ത്തുന്നു കാലത്തിൻ താളത്തിൽ മായാതെ നിൽക്കും കനകമാം കൂടിക്കാഴ്ചയെന്നോർമ്മ. ജീ ആർ കവിയൂർ  07 05 2026 ( കവിയൂർ തിരുവല്ല)

ഔദാര്യത്തിൻ തിളക്കം, (ഗസൽ)

Image
 ഔദാര്യത്തിൻ തിളക്കം, (ഗസൽ) എവിടെ കാണുന്നു മർത്ത്യർ ഔദാര്യത്തിൻ തിളക്കം,   കൂടെയുള്ളപ്പോൾ ആരു കാണുന്നു മോഹത്തിൻ തിളക്കം.   നിൻ ഓരോ നോവിനും മൗനമായ് താങ്ങായി നിന്നു ഞാൻ,   കണ്ടില്ല നീ എൻ കാവലാളായ് നിന്നോർ തൻ തിളക്കം.   ഓരോ വഴിയിലും സ്വയം തകർന്നു നിന്നെ ചേർത്തു ഞാൻ,   നിനക്കു മാത്രം കണ്ടു നിൻ മണിമാളിക തൻ തിളക്കം.   നാളുകൾ കടന്നുപോയ്, ബന്ധങ്ങൾ മാറിമറിഞ്ഞുപോയ്,   എങ്ങു തിരയും ഇനി ഹൃദയത്തിൻ പാടുകൾ തൻ തിളക്കം.   കൈകൾ നീട്ടിയ നാളിൽ ഏവർക്കും വേണമായിരുന്നു എന്നെ,   കൈകൾ തളർന്നപ്പോൾ മാഞ്ഞുപോയ് ലോക്യത്തിൻ തിളക്കം.   ഞാനും മാറിപ്പോയെന്നു ചൊല്ലുന്നു ലോകരിന്നൊക്കെയേ,   ആരു കാണും എൻ തകർന്ന മോഹങ്ങൾ തൻ തിളക്കം.   സ്വയം രക്ഷിക്കുവാൻ എനിക്കു വിട്ടുപോകേണ്ടി വന്നു,   അല്ലെങ്കിൽ മാഞ്ഞുപോയേനെ എൻ ചിറകുകൾ തൻ തിളക്കം.   “ജി ആർ” ഇന്നു സ്വയം സ്വന്തം കുറവുകൾ അറിയുന്നു,   കൈകൾ തളർന്നപ്പോഴല്ലേ കണ്ടു തുടങ്ങിയ ഔദാര്യത്തിൻ തിളക്കം.  ജീ ആർ കവിയൂർ   07-05-...

പുലരിയുടെ ശ്വാസം

 പുലരിയുടെ ശ്വാസം പുലരിയുടെ ശ്വാസം തഴുകുമ്പോൾ,   ഭൂമി നിശ്ശബ്ദമായി ഉണരുന്നു.   മഞ്ഞുതുള്ളി നനഞ്ഞ ഇലകളിൽ,   പുതിയ ദിനം വിരിയുന്നു.   സൂര്യന്റെ മൃദുവായ തെളിച്ചം,   ഇരുളിനെ സാവധാനം നീക്കുന്നു.   കാറ്റിന്റെ സുതാര്യ സ്പർശത്തിൽ,   മനം ശാന്തിയിലേക്ക് ഒഴുകുന്നു.   ആദ്യ വെളിച്ചത്തിന്റെ നിമിഷത്തിൽ,   പ്രതീക്ഷ പിറന്നു നിൽക്കുന്നു.   പുലരിയുടെ ഈ ശ്വാസത്തിൽ,   ജീവിതം വീണ്ടും തുടങ്ങുന്നു.   ജീ ആർ കവിയൂർ   06-05-2026   (കവിയൂർ, തിരുവല്ല)