ദശരഥൻ - രാമായണ പൊരുൾ

ദശരഥൻ - രാമായണ പൊരുൾ

അയോധ്യ വാഴും ധീരനാം 
അജപുത്രനാം ദശരഥൻ,
പത്തു രഥങ്ങൾ ഒരേപോൽ 
ഓടിച്ചവന്‍ പ്രതാപവാൻ!

യജ്ഞദത്തനെന്നു പേരിട്ടു 
പെറ്റമ്മയും അച്ഛനും,
യുദ്ധരംഗത്തെ മിടുക്കിൽ 
പേര് നേടിയ മാന്യനും!

പത്തു വിദ്യയൊന്നുപോലെ 
പയറ്റിയവൻ കേമനാം,
ശത്രുരാജാക്കന്മാർ പോലും 
വിറച്ചവൻ ധീരനാം!

ശാന്തയെന്നൊരു മകൾ കൂടി 
ഉണ്ടായിരുന്നു ലോകമേ,
ലോമപാദൻ തൻ മകളായ് 
വളർന്നവളതു രാമനിൽ!

മൂന്നു ഭാര്യമാർ ചേർന്നതാം 
കുടുംബമായ് ജീവിച്ചു,
ധർമ്മപാതയിൽ എക്കാലം 
മനസ്സുറപ്പുകൾ കാത്തു!

കോശലത്തിൻ കൗസല്യയും 
കേകയത്തിൻ കൈകേയിയും,
സുമിത്രയും ചേർന്നുവാണ 
പേരു കേട്ട പത്നിമാർ!

പുത്രകാമേഷ്ടിയാഗങ്ങൾ 
വസിഷ്ഠൻ കുലഗുരുവിനാൽ,
ഭക്തിയോടെ നടത്തിച്ച 
പുണ്യകാല സന്ധ്യകൾ!

യജ്ഞവേദിയിൽ നിന്നു വന്ന 
പായസം പകുത്തുനൽകി,
രാമനൊപ്പം മക്കളെല്ലാം 
ഭൂമിയിൽ പിറന്നുവന്നു!

പൂർവ്വജന്മ പാപത്താൽ 
പുത്രദുഃഖം ഏറ്റവൻ,
സത്യം മാത്രം കൈവിടാതെ 
പ്രാണൻ വെടിഞ്ഞ വീരനാം!

ജീ ആർ കവിയൂർ 
19 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം