ഏകാന്ത തീരത്ത്
ഏകാന്ത തീരത്ത്
വർണ്ണശബളമായ സ്വപ്നങ്ങളുമായി
പരസ്പരം കാലത്തിൻ വിലക്കുകളെ അതിജീവിച്ച്
ഒന്നായി പെട്ടെന്നു തനിച്ചായപോലെ ഇരുളിൽ
പാതിവഴിയിൽ നിൽക്കുമ്പോൾ?
പടുത്തുയർത്തിയ ലോകം പെട്ടെന്നൊരുനാൾ
മറഞ്ഞുപോയെന്നത് സത്യമോ?
ഹൃദയത്തിൽ തീരാനോവായി
മാറിയതാരോടു പറയാൻ?
കഷ്ടപ്പാടുകളുടെ തീച്ചൂളയിൽ
വളർത്തിയ കുഞ്ഞുങ്ങൾ ചിറകു വച്ച്
പറന്നകന്നു ജീവിത പാന്ഥാവിൽ
കണ്ണീരിൽ കുതിർന്ന രാപകലുകൾ!
ബന്ധങ്ങൾ തീർത്ത വേലിക്കെട്ടുകൾ
താണ്ടാൻ കഴിഞ്ഞില്ലെന്നോ?
സ്നേഹിച്ച പാപത്തിന് ഇത്രയും
വലിയൊരു ശിക്ഷയോ വിധി നൽകിയത്?
ഏകാന്തതയുടെ ഈ സായന്തനത്തിൽ
കൂടെയുള്ളവർ യാത്ര പറഞ്ഞോ?
തീരാത്ത നോവിന്റെ നിമിഷങ്ങളിൽ
ആരുണ്ട് ഇനി അരികിൽ ആശ്വസിപ്പിക്കാൻ?
ഇന്ന് ഒറ്റയ്ക്കായോ?
ജീ ആർ കവിയൂർ
08 08 2026
( തിരുവല്ല, കവിയൂർ)
Comments