കടലാസ് വഞ്ചി
കടലാസ് വഞ്ചി
മഴവെള്ളച്ചാലിൽ മെല്ലെ
കടലാസ് വഞ്ചി നീങ്ങിപ്പോയി,
കരയിൽ നിന്നൊരു ബാലമനം
ദൂരക്കാഴ്ചകൾ കണ്ടുനിന്നു.
ചെറിയൊരു താളിൻ മടക്കത്തിൽ
വലിയൊരു യാത്ര ഒളിച്ചിരുന്നു,
തിരകളുടെ ഭാഷയറിയാതെ
ഒഴുക്കിനെ വിശ്വസിച്ചുനീങ്ങി.
കരകൾ പിന്നിലായപ്പോഴും
തിരിച്ചുവരാൻ മനസ്സ് മടിച്ചില്ല,
സ്വപ്നങ്ങൾക്ക് ചിറകില്ലെങ്കിലും
സഞ്ചരിക്കാൻ ധൈര്യമുണ്ടായിരുന്നു.
ഒടുവിൽ നനഞ്ഞു മാഞ്ഞുപോയാലും
യാത്ര വെറുതെയായിരുന്നില്ല,
തൊട്ടുപോയ ഓരോ തിരയിലും
ഒരു സ്വപ്നം നിലനിന്നിരുന്നു.
ജീ ആർ കവിയൂർ
11 08 2026
( തിരുവല്ല, കവിയൂർ)
Comments