ഈ ജന്മയാത്ര ആത്മാവിനെ തേടി
ഈ ജന്മയാത്ര ആത്മാവിനെ തേടി
ഇന്നലകളുടെ പുറത്തേറി
ഇന്നിൻറെ അനുഭവത്തെ ഏറെ
ഇഴചേർത്തു നോക്കുവീലായി ഇണങ്ങുന്നില്ല പഴമനസ്സുകൾക്ക്
ഇത്രത്തോളം ചിന്തിക്കേണ്ടയെന്ന്
ഇഷ്ടമില്ലാതെ മനം തേങ്ങുന്നു
ഇമയടച്ചു തുറക്കവേ അതാത്
ഇല്ലാതെ യാകുന്ന പോലെയല്ലോ
ഈണം തേടി ഈരടികൾ നെയ്യുമ്പോൾ ഇംഗിതങ്ങൾക്ക് വിപരീതമായി
ഇതളറ്റ ഇലയറ്റ മനസ്സിൻറെ ചില്ലയിൽ
ഇരുന്നാരോ ഉറക്കെ പാടും പോലെ
ഇനിയെന്തെന്ന് അറിയാതെ
ഇഹലോക പരലോകത്തേ നോക്കി
ഇരു കൈയും ചേർത്ത് വെച്ച്
ഇരുളടങ്ങാതേഇരിക്കുമോ
ഈ ജന്മയാത്രക്കിടയിൽ
ഈശ്വരനെന്നോണം കാരുണ്യം.
ഇരുട്ടിൽ വെളിച്ചത്തിലായി
ഇറാനാം മിഴി തേടുന്നാത്മാവിനേ
ജീ ആർ കവിയൂർ
13 08 2026
(തിരുവല്ല, കവിയൂർ)
Comments