രാമരാമാ എന്ന് ജപിച്ചിടാം
രാമരാമാ എന്ന് ജപിച്ചിടാം
വീണ പക്ഷിയുടെ
ഇണക്കരച്ചിലിൽ
കേട്ടതല്ലൊന്നുമേ
രാഗമെന്നു മാത്രം
മോഹമെന്ന അഹന്ത
എല്ലാം മറക്കുന്നു
ലോകധർമ്മഭാവന
മായയുടെ മേൽ പഴി
മാറാനാവുകയില്ല
മറ്റാരുമേ ഈ
വിശ്വസത്യമറിയാതെ അല്ലോ
ഇഹത്തിലും പരത്തിലും എങ്ങും
ഏഷണിയും ഭീഷണിയും നിറയുന്നു
ഭീതിയില്ലാതെ അലയുന്നു
മരാമരാ ജപിച്ചു ഇനി
രാമരാമാ എന്ന് ജപിച്ചിടാം
ജീ ആർ കവിയൂർ
14 08 2026
(തിരുവല്ല, കവിയൂർ)
Comments