നീ എന്നെ കവിയാക്കി മാറ്റിയില്ലേ
നീ എന്നെ കവിയാക്കി മാറ്റിയില്ലേ
സന്ധ്യാദീപത്തിൻ നാളമാണ്,
സുന്ദരമായ നിൻ നയനങ്ങൾ,
സകലരിലും സന്തോഷമേകും
സ്വാന്തനമല്ലോ എനിക്കായുള്ളത്.
കളകാഞ്ചി പാടും കുയിലും,
കാർമേഘം കണ്ടാടും മയിലും,
കുളിർകാറ്റിൽ നിൻ അളകങ്ങൾ
നൃത്തം വയ്ക്കുന്നതാർക്കുവേണ്ടി?
നിലാവിന്റെ നിഴലും,
നിദ്രയില്ലാ കിനാക്കളും,
നക്ഷത്രത്തിളക്കമെന്നിൽ
നിന്നോർമ്മ തിരിതെളിക്കുന്നു.
രാവിന്റെ ഇരുൾമറയിൽ നിന്നും
എൻ ഏകാന്തതകൾക്ക് വെളിച്ചം പകരും
നിൻ മന്ദഹാസച്ചാരുത
എന്നിൽ കവിത ഉണർത്തുന്നു;
അങ്ങനെ നീ എന്നെ കവിയാക്കി മാറ്റിയില്ലേ?
ജീ ആർ കവിയൂർ
09-08-2026
(തിരുവല്ല, കവിയൂർ)
Comments