Posts

Showing posts from January, 2024

നിദ്രയിൽ - ഗാനം

നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ കിലുകിലുങ്ങുന്ന കരിവളയും കാൽ കൊലുസിൻ്റെ കിണുങ്ങലും മിഴികൾ മൊഴിഞ്ഞുവോ  മിണ്ടാനൊരുങ്ങിയ നേരത്ത് മിഴിപ്പീലികൾ തുറന്നു പോയി അടങ്ങാത്ത മോഹഭംഗം മാത്രമായി നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ ആരും കൊതിക്കുന്ന ബാല്യ കൗമാര സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ഒരുങ്ങും  മനസ്സിൻ്റെ മൃദുല വികാരങ്ങളെ ഒന്ന് നിങ്ങൾ വീണ്ടും വിരുന്നു വരുമോ ഇനിയും നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ കാലപ്പഴക്കത്താൽ ഓർമ്മയുടെ ജലകവാതിലിൽ വല നെയ്യും  ചിലന്തിയെ കണ്ടു വല്ലാതെ  ഉള്ളകം തുടിച്ചു വല്ലാതെ തുടിച്ചു നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ ജീ ആർ കവിയൂർ  31. 01 2024

ആശകൾ

ആശകൾ  മുരടിച്ച മനസ്സിലൊരു   വിശ്വാസത്തിൻ്റെ തിരിനാളം  മുനിഞ്ഞു കത്തുമ്പോള്‍  അറിയാതെ ഓര്‍മ്മകളുടെ ദീപകഴ്ച്ചകളില തെളിഞ്ഞ മുഖം നിന്റെതാവേണമെന്നാശിച്ചു സ്വപ്‌നങ്ങളാഗ്രഹാങ്ങളായി  ചിരി പുഞ്ചിരിയായി   പൂത്തുലയുമ്പോള്‍  ശ്വാസനിശ്വാങ്ങള്‍  ജീവിതമായി മാറുന്നതിനെ  സ്നേഹമെന്നോ പ്രണയമെന്നോ കരുതി സാമീപ്യത്തിനായി കൊതിച്ചു!! ദിനരാത്രങ്ങൾ പിന്നിടുമ്പോൾ പറയാന്‍ ഒരു കഥയുണ്ടായിരുന്നെങ്കില്‍  പാടി പതിയാൻ വാക്കുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു  കൈവരാത്തത് ഭാഗ്യമെന്നു കരുതാം ജീ ആർ കവിയൂർ 31 01 2024

അവസാനമില്ലാത്ത യാത്രയിൽ

ഈ തീരങ്ങളിലെ തിരമാലകൽ,  പലപ്പോഴും എൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു, എന്നിട്ടും നീ എന്നെ ഒഴിവാക്കി, ഏകാന്തതയുടെ വിജനതയ്‌ക്കിടയിൽ.  നിൻ്റെ അഭാവത്തിൻ്റെ പ്രതിധ്വനികൾ,  എൻ്റെ ഹൃദയം ആശ്ലേഷിച്ചു.  ദൃശ്യകഥകളിലൂടെ, ഞാൻ അലഞ്ഞുതിരിയുന്നത് തുടർന്നു,  പക്ഷേ നിൻ്റെ സാന്നിധ്യം ഒരു മരീചിക പോലെ ഒരിക്കലും കണ്ടെത്തിയില്ല.  ഏതൊരു ഇടനാഴികളിൽ,  കേൾക്കാത്ത മന്ത്രിപ്പുകൾ,  കൊതിക്കുന്ന ഒരു ആത്മാവ്,  അലഞ്ഞു നടക്കുന്നു അവസാനമില്ലാത്ത യാത്രയിൽ ജീ ആർ കവിയൂർ 30 01 2024

ഇരുവെള്ളിപ്പറയിൽ വാഴുംശ്രീ സുബ്രഹ്മണ്യ തേവരെ

ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ ഇരുകൈയ്യും കൂപ്പി നിന്നെ തൊഴുതു ഭജിപ്പവർക്ക് ഇഹ ലോക സൗഖ്യങ്ങളെല്ലാം കനിഞ്ഞരുളുമല്ലോ ഭഗവാനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ വള്ളിമണവാളാ നീ  വെള്ളി വേലുമായി മയിലേറി ലോകം  മുഴുവനും സഞ്ചരിച്ചു പടിയാറും കടന്നവനേ അറുമുഖനെ ഗുഹനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ നിന്നരികിലായി താതനാം ശ്രീകൈലാസ നാഥനും സോദരനാം ഗണപതിയും കുടികൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്നു വല്ലോ ദേവാ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ എല്ലാ ഷഷ്ഠി നാളിലും സ്കന്ധനാമം ചൊല്ലി ഭജിച്ച് നിൻ പ്രസാദം ഭക്ഷിച്ചു  ഉപവാസം ഭക്തർ ഒടുക്കുന്നുവല്ലോ ഭഗവാനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ മകരമാസത്തിലെ തൈപൂയത്തിനു പത്ത്  നാൾ മുന്നേ  തിരുവുൽസവത്തിന് കൊടിയേറ്റ്  ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ  തേവർക്ക് ആറാട്ട് സപ്താഹ സമാപനത്തിന് അഭവൃത സ്നാനത്തിനായി നെടുവേലി മനക്കടവിൽ നിന്നും താലമെന്തിയ അമ്മമാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ഏഴുന്നെള്ളി വരുമല്ലോ ഭഗവാനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ തുകലശ്ശേരി ശ്രീരാമകൃഷ്ണ  ആശ്രമത്തിൽ നിന്നും  കാവടി

തനിയാവർത്തനം തുടർന്നു

എൻ കനവുകളിൽ  നിത്യം നീ വിരുന്നു വന്നു  മോഹങ്ങൾ നൽകിയകന്നു  ഉണർന്നപ്പോൾ മനസ്സിൽ നോവു പടർന്നു  ഋതുക്കൾ വന്നകുന്നു  ഓർമ്മകളിൽ  നീ മാത്രമായി  പ്രകൃതി അണിഞ്ഞൊരുങ്ങി  പ്രണയം പരിരംഭണം  നടത്തി  നിത്യമെൻ  കവിതകളിൽ  നീ നിറഞ്ഞു നിന്നു  ജന്മജന്മാന്തരങ്ങളായി  തനിയാവർത്തനം തുടർന്നു  ജീ ആർ കവിയൂർ  28 01 2024

ശ്രീചക്രധാരി ശ്രീ വല്ലഭാ

ശ്രീചക്രധാരി ശ്രീ വല്ലഭാ തുകലാസുരനെ നിഗ്രഹിച്ചവനേ  ശ്രീചക്രധാരി ശ്രീ വല്ലഭാ  ശരണം ശരണം ശരണം  തുണയേടണെ ഭഗവാനേ ഭഗവാനെ ശങ്ക്രോത്തമ്മയക്ക്  ദർശനം നൽകി  ശങ്കയറ്റിയവനെ ഭഗവാനെ  വിഷ്ണവേ മമ ശങ്കകൾ അകറ്റിടണെ  ഹരി നാരാണായ ജയ നാരാണായ ശരണം ശരണം മമ ദേവനെ  തിരുവില്ലം കാട്ടിക്കൊടുത്തവനേ തിരുവല്ലയിൽ വാഴും ഭഗവാനെ  ആട്ടക്കഥകൾ ആടി തീർക്കുന്നുണ്ട്  നിത്യം അനേകം  കാണിക്കയായി നിനക്കായി ഭഗവാനെ ഹരി നാരാണായ ജയ നാരാണായ ശരണം ശരണം മമ ദേവനെ  പുരുഷനാരായണപൂജയും  പാള നമസ്കാരവും നിത്യം നിൻ നടയിൽ ഭക്തർ നടത്തിടുന്നു  പണ്ട് തൊട്ടേ ഏറെ പ്രസിദ്ധമാം പന്തീരായിര വഴിപാടും ഭക്തർ  നടത്തിടുന്നല്ലോ നിനക്കായ് ഭഗവാനെ ഭഗവാനെ ഹരി നാരാണായ ജയ നാരാണായ ശരണം ശരണം മമ ദേവനെ (2) ശ്രീചക്രധാരി ശ്രീ വല്ലഭാ  ശരണം ശരണം ശരണം  ശരണം ശരണം ശരണം മമ ദേവനെ  ജീ ആർ കവിയൂർ 27 01 2024

കാണാൻ കാത്തിരിക്കുന്നു

കാണാൻ കാത്തിരിക്കുന്നു വളരെ കുറച്ച് സമയമേ ഉള്ളൂ  നിനക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു  ഒരു ഓത്തു ചേരലിനായി  അസ്വസ്ഥതയും ഏകാന്തതയും നിറഞ്ഞതാണീ രാവ്    എൻ്റെ ഹൃദയത്തിലുള്ളത്  നിന്നോട് മാത്രമേ പറയൂ  സ്വപ്നങ്ങൾ ചിതറിക്കിടക്കുന്നു ഉറക്കം വരാതെയീ നിലാവിൽ  വേദന ആഴമുള്ളതാണ്  കാര്യങ്ങൾ നഷ്ടപ്പെട്ടു,  രഹസ്യങ്ങൾ അവശേഷിക്കുന്നു  നിൻ്റെ സാമീപ്യം അനിവാര്യം,  ഇന്ന് എനിക്ക് വേണ്ടത് ഇതാണ്  നിൻ്റെ ഗന്ധം വായുവിൽ ഉണ്ട്  ഹൃദയമിടിപ്പിലാണ് പ്രണയം കുടികൊള്ളുന്നത്  നിന്നെ കാണാൻ കാത്തിരിക്കുന്നു ജീ ആർ കവിയൂർ 26 01 2024

നീ മാത്രമെന്നെ വിട്ടകലരുതെ

നീ മാത്രമെന്നെ വിട്ടകലരുതെ മാനത്തെ മട്ടുപ്പാവിലും  ജാലക വാതിൽനരികയും  പുന്നെല്ലിൻ പാടവരമ്പത്തും  ഉത്സവ കടകളിലെ  കുപ്പിവളക്കിടയിലും കണ്ടില്ല നിന്നെ  മനസ്സിന്റെ മച്ചകവാതിനിലരികിൽ  നഖംകടിച്ചും കാൽവിരൽ കൊണ്ട് കളം വരയ്ക്കും വാലിട്ടെഴുതിയ  കരിമഷി ചേലുള്ള മിഴിയാർന്നവളെ  കണ്ടു ഞാൻ കാലങ്ങളായി എന്റെ വിരൽത്തുമ്പിൽ വിരിയും  പ്രണയാക്ഷരങ്ങളിൽ നിന്നെ  കണ്ടു കൊതി തീരും മുൻപേ  കണ്ണീരിലാഴ്ത്തി നോവു പകർന്ന്  കടന്നകന്നുവല്ലോ നീയും കാലവും  കവിതേ നീ മാത്രമെന്നെ വിട്ടകലരുതെ ജീ ആർ കവിയൂർ 25 01 2024

ഇന്നലെ രാവിലായ് ( ഗസൽ )

ഇന്നലെ രാവിലായ് (ഗസൽ ) ഇന്നലെ രാവിലായ് കനവിൽ നീ ഒരു ഇന്ദുവായ് വന്നു പുഞ്ചിരി പൂ വിരിയിച്ചു കാറ്റിൻ കൈകളാൽ നിന്നെ മേഘ കംബളത്താൽ പൊതിഞ്ഞു  അവസാനം കൺ തുറന്നപ്പോൾ രാമുല്ല മണവും ഇരുളും ഞാനും മാത്രമായ് കാറ്റകന്നപ്പോൾ താരകങ്ങൾ മെല്ലെ  തിളങ്ങിയ നേരത്ത് നിദ്രയില്ലാതെ നിന്നോർമ്മകളിലേക്ക് മടങ്ങാൻ ഏറെ കണ്ണടച്ച്  വീണ്ടും കനവിൻ്റെ കാലോച്ചക്ക് കാതോർത്തു ഇനിയും നീയൊരു പുലർമഞ്ഞു പോലെ  മാഞ്ഞുപോയിടരുതേ  കതിർ ചൂടും കിളിയായെന്നുടെ  തളിർമരച്ചോട്ടിൽ വന്നുവെങ്കിൽ  പ്രിയമുള്ള നിനവിൽ തീർന്നുവെങ്കിൽ ജീ ആർ കവിയൂർ 24 01 2024      

വാചാലമാകുമല്ലോ ( ഗസൽ)

വാചാലമാകുമല്ലോ (ഗസൽ) കണ്ണുനീർ കുടിക്കുന്നതിനോ അതോ  വെറുതെ വാർത്തു കളയുന്നതിനോ  ചിരാതുകൾ എരിയുവാനോ അതോ  എരിക്കുവാനുള്ളതോ എത്രയോ രഹസ്യങ്ങൾ മൂടിവച്ചാലും  അനാവരണം ചെയ്യപ്പെടുമല്ലോ  മൗനിയായ് എത്ര നാളിങ്ങനെ തുടരും  ഒരുനാൾ വാചാലമാകുമല്ലോ  ജീ ആർ കവിയൂർ 24 01 2024

ഹൃദയമേ വിട

ഹൃദയമേ വിട  ഒറ്റപ്പെടലിന്റെ പിടിയിൽ,  വിശ്രമസ്ഥലം കണ്ടെത്തി, നിശ്ശബ്ദമായ പിറുപിറുക്കലുകൾ, മുറിയാത്ത ശബ്ദം.  ശാന്തത വഹിക്കുന്ന പ്രതിധ്വനികളെ രൂപപ്പെടുത്തുന്നു,  ശൂന്യമായ അന്തരീക്ഷത്തിൽ  ശാന്തമായ ഒരു അഭ്യർത്ഥന.  ചിന്തകളിൽ നിഴലുകൾ വശ്യത,  നിശ്ശബ്ദ വാക്യങ്ങൾ കൊത്തിവെച്ച, അഗാധമായ കെട്ടുപാടുകൾ. നിലാവുള്ള കഥകൾ  രാത്രിയോട് മന്ത്രിച്ചു,  മൗനം കനക്കുന്നു  ഒരു പ്രേത വെളിച്ചം.  ഒഴിഞ്ഞ സ്ഥലത്ത്  കാൽപ്പാടുകൾ മങ്ങുന്നു,  ഓരോ അടയാളത്തിലും  ഏകാന്തതയുടെ അടയാളം.  നക്ഷത്രങ്ങൾ എന്റെ നിശബ്ദ അഭ്യർത്ഥനയ്ക്ക് സാക്ഷ്യം വഹിക്കുന്നു,  പ്രാവഞ്ചികമാം ആശ്വാസം, ഒരു സ്വർഗ്ഗീയ ഉത്തരവ്. ശൂന്യതയിൽ ആത്മാവ്  അലഞ്ഞുനടക്കുന്നു, അവസാനം ശാന്തമായ ഒരു വീട് കണ്ടെത്തുന്നു.  നിത്യരാത്രി, നിരന്തര കാഴ്ച,  മന്ത്രിച്ച പ്രതിധ്വനികൾ,  എന്റെ ഹൃദയത്തിന് വിട. ജീ ആർ കവിയൂർ 23 01 2024

അനശ്വര പ്രവാഹം

അനശ്വര പ്രവാഹം നിൻ നിഴൽ വീണ കനൽ വഴികളിലെ ഇരുളിൽ വിരഹം  പടർന്നു നെഞ്ചകത്തിൽ  ഓർമ്മകൾ മെയുമാ  വസന്തത്തിൻ  ദിനരാത്രങ്ങളുടെ  മധുരിമ നുണഞ്ഞു  നിശ്ശബ്ദമായ പിറുപിറുക്കലിൽ അർദ്ധരാത്രിയുടെ  ആർദ്രമായ കൃപയുടെ ഛായാരൂപങ്ങൾ  നൃത്തം ചെയ്യുന്നു നിലാവുള്ള ആലിംഗനത്തിൽ  ആഗ്രഹത്തിന്റെ തിളക്കങ്ങൾ   നക്ഷത്രനിബിഡമായ  ആകാശത്തെ ജ്വലിപ്പിക്കുക  ഒരു പ്രണയത്തിന്റെ പ്രതിധ്വനികൾ  അത് വിട പറയാൻ വിസമ്മതിക്കുന്നു  അറിയാത്ത വീഥികളിലുടെ  കാലത്തിന്റെ അനശ്വര പ്രവാഹം  പിടികിട്ടാത്ത സ്വപ്നങ്ങളുടെ പിന്നാലെ  ചന്ദ്രകിരണത്തിന്റെ കുളിരിൽ ജീ ആർ കവിയൂർ  23 01 2024

ഉപദ്രവ സഹായി ""

" ഉപദ്രവ സഹായി "" ദേഹി നഷ്ടപ്പെട്ട ദേഹം പോലെ മൗനം പാലിച്ചു കൊണ്ടും കാണാതെ തപ്പി നടന്നു രാവിലെ വിളിച്ചുണർത്താനും വാർത്തകൾ കാണാനും കായികറികൾ വാങ്ങാനും എന്ത് ക്രയ വിക്രിയം നടത്താനും ജനിമൃതിക്കൾക്കിടയിൽ നിൻ്റെ വെളിച്ചം എനിക്ക് എല്ലാം പാവാം നീ വഴികാട്ടിയും എത്ര കുത്തി നോവിച്ചാലും സഹിക്കും എല്ലാം എല്ലാം ആയ എൻ്റെ സന്തത സഹചാരിയായ നിന്നെ വിട്ടു പിരിയാൻ ആവില്ലല്ലോ ഞാൻ നിനക്ക് മലയാളത്തിൽ ഒരു പേരു തേടി "" ഉപദ്രവ സഹായി "" അതെ ലോകം നിന്നെ മൊബൈൽ എന്നല്ലേ വിളിക്കാറ്  ജീ ആർ കവിയൂർ 19 01 2024

ഗോവിന്ദൻ കുളങ്ങര വാഴും അമ്മേ

ഗോവിന്ദൻ കുളങ്ങര വാഴും അമ്മേ  ഗർവുകളെല്ലാം മകറ്റുവോളെ  നിൻ മുന്നിലായി ജീവിത ദുഃഖഭാരങ്ങളാം  കടലുകൾ താണ്ടാൻ  താള മേളങ്ങളോടെ  പാടിയാടും പക്ഷി യക്ഷി  ഭൈരവി ,കാലൻ  മാടൻ, മറുത  ഗണപതി  ശിവ ,ഭദ്രകാളി  കോലങ്ങളെ കണ്ടു  ദേശദേവതയാമ്മ  ആത്മസംതൃപ്തിയോടെ  അനുഗ്രഹം ചൊരിയുന്നു  ഗോവിന്ദൻ കുളങ്ങര വാഴും അമ്മേ  ഗർവുകളെല്ലാം മകറ്റുവോളെ  ജീ ആർ കവിയൂർ 19 01 2024

പ്രകൃതിയുടെ നടനം

പ്രകൃതിയുടെ  നടനം  ശീതകാല രാത്രി  മദ്യപിച്ച ചന്ദ്രൻ  ഒളിച്ചുകളി  നിശബ്ദമായ മഞ്ഞുതുള്ളികൾ  തണുത്ത വായുവിൽ മന്ത്രിക്കുന്നു  പ്രകൃതിയുടെ താരാട്ട്  മഞ്ഞുമൂടിയ ശാഖകൾ  നിലാവിന്റെ പ്രഭയിൽ  നിഴലുകൾ നൃത്തം ചെയ്യുന്നു  നക്ഷത്രങ്ങൾ പ്രാപഞ്ചികമായ രാഗങ്ങൾ പാടുന്നു   മഞ്ഞിൽ കാൽപ്പാടുകൾ  ക്ഷണികമായ  പ്രതിധ്വനികൾ  രാത്രി രഹസ്യ നൃത്ത നാടകം  ഒരു നിശബ്ദത ലോകത്തെ പൊതിയുന്നു  പൊട്ടുന്ന തീ കനൽ  ഊഷ്മളമായ കഥകൾ പറയുന്നു  തണുപ്പിൽ ശലഭം കോശം നെയ്യുന്നു   ശ്വാസത്തിന്റെ വെള്ളിരേഖകൾ  തണുത്ത കാറ്റിനൊപ്പം   പ്രകൃതിയുടെ ശീതകാല നടനം  ജീ ആർ കവിയൂർ  18 01 2023 

ജീവിതം ഒരു പ്രഹേളിക

ജീവിതം ഒരു പ്രഹേളിക  ജീവിതമതൊരു വിചിത്രമായ കഥയാണ്  ജനിമൃത്തികൾക്കിടയിലെ പ്രഹേളിക  സ്വപ്നങ്ങളുടെ യാത്ര,  കുഴപ്പങ്ങളുടെ അദ്ധ്വാനം  ഓരോ ദിവസവും പുതിയ വെല്ലുവിളി,  ഓരോ നിമിഷവും ഓരോ പാഠമാണ്  നഷ്ടപ്പെടുമെന്ന ഭയം,  വിജയിക്കുമെന്ന് പ്രതീക്ഷിക്കയും  ബന്ധങ്ങളുടെ സംയോജനം,  ഹൃദയസ്നേഹം  മാറുന്ന കാലത്തിന്റെ വരി,  നാളെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനൊരുങ്ങുന്നു   ഓരോ പുഞ്ചിരിയിലും വളരെയധികം  വിജയത്തിന്റെ സന്തോഷം,  പരാജയം നേരിടുകയും  ഈവ ആശ്ചര്യങ്ങൾ നിറഞ്ഞതാണ്.  വർണ്ണാഭമായ ചിത്രങ്ങളിൽ,  സ്വപ്നങ്ങളുടെ പറക്കൽ  സ്നേഹത്തിന്റെ പ്രകടനം,  ഹൃദയങ്ങളുടെ നാവ്  നിശബ്ദമായി കടന്നു പോയ രാത്രികളിൽ,  നക്ഷത്രങ്ങളുടെ തെളിച്ചം  സൂര്യപ്രകാശത്തിന്റെയും തണലിന്റെയും വീഥിയി താണ്   ഈ കളിയുടെ രഹസ്യം  ധൈര്യവും വിശ്വാസവും,  ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര  മാറുന്ന ഓരോ ചക്രവാളങ്ങളിലും   ഓരോ തിരിവിലും സന്തോഷത്തിന്റെ മാധുര്യം,  വേദനയുടെ കണക്ക്  ഈ ജീവിതം, എല്ലാ ദിവസവും  ഒരു പുതിയ കഥ എഴുതുന്നു.  ജീവിതമതൊരു വിചിത്രമായ കഥയാണ്  ജനിമൃത്തികൾക്കിടയിലെ പ്രഹേളിക    രചന  ജി ആർ കവിയൂർ  17 01 2024

ഇനി എന്തൊക്കെ കാണണം (ഗദ്യ കവിത)

ഇനി എന്തൊക്കെ കാണണം (ഗദ്യ കവിത) മുഖപുസ്തകം ഒരു നീലസാഗരവും  എന്താണ് ഉയർന്നത് എന്ന  വാട്സ്ആപ്പ് ഒരു പച്ചപിടിച്ച മുട്ടക്കുന്നും  ഇതിലൊക്കെ ഉപരി ഇന്നാർക്കും  ദിമാനാകൃതിയിൽ നേരിട്ട് കണ്ടു പരസ്പരം  അറിയാനും കേൾക്കുവാനും സമയമില്ല  അയൽപക്കത്ത് ആരാണ്  താമസിക്കുന്ന പോലും അറിയില്ല  സ്വന്തം നാല് ചുവരുകൾക്കുള്ളിൽ  ഒതുങ്ങി കൂടിയ ജീവിതങ്ങൾ  സിഗവിയും സൊമാറ്റോയും  ആമസോണും ഫ്ളിപ് കാർട്ടും മുറ്റത്തെത്തി നിൽക്കുമ്പോൾ  ബർഗറും നൂടിൽസും കെൻ്റ്റി ചിക്കനും വിശപ്പെന്ന നൊമ്പരം അറിയാതെ വളരുന്ന തലമുറ  ഇനി  എന്തൊക്കെ കാണാൻ കിടക്കുന്നു ജീ ആർ കവിയൂർ 17 01 2024

സ്വപ്നങ്ങളുടെ പ്രതിധ്വനികൾ

സ്വപ്നങ്ങളുടെ പ്രതിധ്വനികൾ വിരഹം മലകയറുന്നു നോവിൻ്റെ തീരങ്ങളിൽ മൗനാക്ഷരങ്ങൾ ചിറകടിച്ചു വികാരങ്ങൾ വരിവരിയായി നിഴലുകളിൽ മന്ത്രിക്കുന്നു, പറയാത്ത രഹസ്യങ്ങൾ വളരെ തണുത്ത ലോകത്ത്  സ്വപ്നങ്ങളുടെ പ്രതിധ്വനികൾ നനുനുത്ത രാത്രിയിൽ നിലാവിൻ്റെ കഥകൾ നെയ്യുന്നു നക്ഷത്രങ്ങൾ ഗൂഢാലോചന നടത്തുന്നു, മൃദുവായ വെളിച്ചം വീശുന്നു ദുർഘടമായ ഭൂപ്രകൃതിയിലൂടെ കണ്ണുനീർ നദികളെ കൊത്തിയെടുക്കുന്നു പ്രത്യാശ ഉയർന്നുവരുന്നു,  ഒരു പ്രതിരോധശേഷിയുള്ള പല്ലവി  ഹൃദയം അജ്ഞാതമായ പാത തേടുന്നു  പ്രതിരോധശേഷിയുടെ കാൽപ്പാടുകൾ ക്രമാനുഗതമായി വളർന്നു ഇടിമുഴക്കമുള്ള ചിന്തകൾ,  ഉള്ളിൽ ഒരു കൊടുങ്കാറ്റ് വികാരങ്ങൾ ആരംഭിക്കുന്ന അരാജകത്വത്തിന്റെ ഒരു സ്വരലയം  എങ്കിലും നിശ്ശബ്ദതയിൽ,  ശാന്തമായ ഒരു കീഴടങ്ങൽ വാഞ്ഛ നിലനിൽക്കുന്നു,  ഒരു ശാശ്വത മത്സരാർത്ഥി. ജീ ആർ കവിയൂർ 16 01 2024

ഞാനും സ്വാമിയും

ഞാനും സ്വാമിയും മകര ജ്യോതി തെളിഞ്ഞു മനസ്സിൻ പൊന്നമ്പല മെട്ടിൽ മനസ്സ് നിറഞ്ഞു അറിഞ്ഞു തത്വമസി പൊരുളറിഞ്ഞു  അയ്യപ്പ തിന്തകത്തോം അസൂയയും കുശുമ്പും കുന്നായിമയാം നിറഞ്ഞ ഉള്ളിലെ കാനാനത്തിലെ കടുവയും പുലിയും മഹഷിയുമകന്നു അയ്യനും ഞാനും ഒന്നറിഞ്ഞ് പേട്ട തുള്ളി പാട്ട് പാടി  പതിനെട്ട് പാടി കയറി കെട്ടിലെ ദേഹമാം നെയ്യ്തെങ്ങ ഉടച്ച്  അയ്യന് സ്നേഹ അഭിഷേകം നടത്തി മടങ്ങുമ്പോൾ അനന്താനന്ദത്തിലയ് ഉള്ളകം  സ്വാമി ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ജീ ആർ കവിയൂർ 15 01 2024 

നിൻ്റെ പേരു ജപിച്ച് ജപിച്ച് ( സ്വന്തം ഹിന്ദി കവിതയുടെ പരിഭാഷ)

നിൻ്റെ പേരു ജപിച്ച് ജപിച്ച്   എന്റെ കണ്ണുകളിലെ രാത്രികൾ,  ഹൃദയത്തിലെ കാര്യങ്ങൾ  സ്വപ്നങ്ങളുടെ കടലിൽ,  നഷ്ടപ്പെട്ട യാത്ര  നിലാവുള്ള രാത്രികളിൽ,  പഴയ കാര്യങ്ങൾ മറഞ്ഞിരിക്കുന്നു  പാട്ടുകളുടെ സമ്മേളനത്തിൽ,  അത് ഹൃദയത്തിന്റെ താളമാണ്  ബന്ധങ്ങളുടെ കെട്ടുപാടുകളിൽ,  ജീവിതത്തിന്റെ മാധുര്യം ഇവിടെയുണ്ട്  നക്ഷത്രങ്ങളുടെ തെളിച്ചത്തിൽ,  ഇതാണ് മറഞ്ഞിരിക്കുന്ന രഹസ്യം  സ്വപ്നങ്ങളുടെ പറക്കലിൽ,   എന്റെ കഥ മറഞ്ഞിരിക്കുന്നു  ഹൃദയമിടിപ്പുകളിൽ,  ഒരു സമ്മാനം കാത്തിരിക്കുന്നു  പ്രഭാത കിരണങ്ങളിൽ,  ഒരു പുതിയ പ്രഭാതം മറഞ്ഞിരിക്കുന്നു  മഴത്തുള്ളികളിൽ,  ഒരു മറഞ്ഞിരിക്കുന്ന നിമിഷമുണ്ട്  പൂക്കളുടെ സുഗന്ധത്തിൽ,  മറഞ്ഞിരിക്കുന്ന ഒരു രഹസ്യമുണ്ട്  പുഞ്ചിരിയുടെ മാധുര്യത്തിൽ,  മറഞ്ഞിരിക്കുന്ന സന്തോഷം വളരെ സവിശേഷമാണ്.  നിൻ്റെ പേരു ജപിച്ച് ജപിച്ച്   ബോധവും ശബ്ദവും നഷ്ടപ്പെട്ടു  ജീവിതത്തിന്റെ താളവും  സംസാര ശേഷിയില്ലാത്തവനായി  എൻ്റെ ഹിന്ദി കവിതയുടെ പരിഭാഷ ഹിന്ദി കവിത ചുവടെ ചേർക്കുന്നു  ജി ആർ കവിയൂർ  13 01 2024 तेरे नाम जाब्ते जाब्ते आँखों में छाई रातें,  दिल में बैठी बातें ख्वाबों की सागर में,  खोया हुआ सफर चाँदनी रातों में,  छ

ഹര ഹരോ ഹര

ഹര ഹരോ ഹര  മുരുകാ മുരുകാ  മനമുരുകി വിളിക്കുകിൽ മയിലേറിവന്നുനീ മാലുകളെല്ലാം നീക്കും ഗജമുഖസോദരാ ഗിരിജാസുതനേ  ഗരിമകൾ നൽകുവോനേ  വേൽമുരുകാ വേലായുധനേ  പടിയാറും കടന്നവനേ  വള്ളിമണാളനേ  അറുമുഖാ!  നീ അരുളുന്നു നന്മകൾ അറിവുകളുടെ അറിവേ ജ്ഞാനപ്പഴമേ ശരവണപ്പൊയ്കയിൽ ജാതനേ  ശരവണനേ നീയേ ശരണം തൈപൂയത്തിന് കാവടിയെന്തി തിരുമേനീ  നിൻ ജന്മനാളിൽ വരുന്നോർക്കെല്ലാം പുണ്യമരുളും ആറുപടയ്ക്കുയു മധിപനേ!  പത്രകുണ്ഡല ഭൂഷിതനേ,  ചെബകമാല അണിഞ്ഞവനേ കൈരണ്ടിലും വേലും വജ്രവും ധരിച്ചവനേ സിന്ദൂരവർണ ശോഭിതനേ മഞ്ഞപ്പട്ടുടുത്തവനാം സുബ്രഹ്മണ്യനേ  ഹര ഹരോ ഹര  ജീ ആർ കവിയൂർ 13 01 2024

दर्द से मेरे है तुझ को बे-क़रारी हाए हाएമിർജ ഗാലിബിൻ്റെ ഗസൽ പരിഭാഷ

दर्द से मेरे है तुझ को बे-क़रारी हाए हाए മിർജ ഗാലിബിൻ്റെ ഗസൽ പരിഭാഷ എന്റെ വേദനയിൽ നീ ലഹരി പിടിച്ചിരിക്കുന്നു, ഹേ ഹേ എന്തൊരു ക്രൂരമായ തെറ്റ്. സങ്കടം സഹിക്കാൻ നിന്റെ മനസ്സിൽ ധൈര്യം ഇല്ലായിരുന്നു. എന്തിനാ എന്നെ വീണ്ടും ഉപദ്രവിച്ചത്.. ഹേ എന്തിനാണ് എന്റെ സങ്കടവും സങ്കടവും നീ ചിന്തിച്ചത്? ശത്രുത എന്റേതായിരുന്നു, എന്റെ സൗഹൃദം ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ജീവിതകാലം മുഴുവനും വിശ്വസ്തതയുടെ മാനദണ്ഡം നിങ്ങൾ വെച്ചാൽ എന്തുചെയ്യും? പ്രായവും പ്രശ്നമല്ല, ഹ ഹ ജീവിതത്തിന്റെ മുഴുവൻ വായുവും എനിക്ക് വിഷമായി തോന്നുന്നു അതായത്, ഇത് നിങ്ങൾ തയ്യാറാക്കിയതല്ല. പൂവ് വിതറിയ അലങ്കാരങ്ങൾക്ക് എന്ത് സംഭവിച്ചു? നിങ്ങളുടെ സ്നേഹനിർമ്മാണം ചാരത്തിൽ പൂർത്തിയായി, ഹാ ഹാ ഹാ ഹാ ഹാ ഹാ ചാരത്തിന്റെ മുഖംമൂടിക്ക് പിന്നിൽ ലജ്ജയിൽ നിന്ന് മറയ്ക്കുക നിങ്ങളുടെ മേലുള്ള നാണക്കേടിന്റെ മൂടുപടം അവസാനിച്ചു. പ്രണയത്തിന്റെ തോത് ചാരത്തിൽ നഷ്ടപ്പെട്ടു സൗഹൃദത്തിന്റെ പാത-ഓ-ആചാരം ലോകത്തിൽ നിന്ന് പോയി, ഹാ ഹാ കൈ പരാജയപ്പെടുകയായിരുന്നു എന്റെ ഹൃദയത്തിൽ ഒരു മുറിവ് പോലും പറ്റില്ല, അതെ, അതെ. വിവാഹ നാൾ രാത്രിയിലെ രാമഴയ എങ്ങന

ഞാനുമെന്റെ കവിതയും

ഞാനുമെന്റെ കവിതയും  ഏറെ നേരമിരുന്നു  നിന്നെക്കുറിച്ചൊർക്കും  എന്നിലെ വിരസമാർന്ന  വിരഹമേ നീയുമെറെ പരിഹസിക്കുന്നുവോ  എഴുതുന്നതൊക്കെ  നിന്നെ കുറിച്ചായ് എഴുതിയത് ഇഷ്ടമായോ  എന്നൊരു ചോദ്യത്തിന്  മൗനമായി ഉത്തരം  ഉണ്മയറിയാതെ നിലക്കാതെ  എഴുതും ഞാന്തെ എൻ്റെ മെഴുക്കിനെയൊർത്ത്  മിണ്ടാതെ കുന്തക്കാലിലിരുന്നു ഇങ്ങനെയിനിയെത്ര നാൾ  അറിയില്ലല്ലോ കഷ്ടം  ജീ ആർ കവിയൂർ 12 01 2024

നിൻ മിഴികളിൽ

നിൻ മിഴികളിൽ  നിൻ മിഴികളിൽ പൂക്കുമാ പ്രണയാക്ഷരങ്ങൾ വായിച്ച്  ഏടുക്കാനെറെ കൊതിച്ചു  ആവർത്തിച്ച് ഏത്ര  പറഞ്ഞാലും തീരില്ല അനുഭൂതി പൂക്കുന്ന  ഗസലിൻ ഈരടി പോലെ നയനത്തിൻ ആലിംഗനത്തിൽ ചന്ദ്രപ്രകാശം നെയ്തു, നിശബ്ദമായ മന്ത്രിപ്പുകൾ,  ആർദ്രമായ കൃപ. ആഴങ്ങളിൽ, ഒരു നിഗൂഢത വസിക്കുന്നു, രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു, സ്നേഹം നിലനിൽക്കുന്നു.  സ്വപ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്ന,  ശാന്തമായ കടൽ പോലെ, ജീ ആർ കവിയൂർ

നിശബ്ദതയുടെ ഭാഷ

നിശബ്ദതയുടെ ഭാഷ ശാന്തമായ നിമിഷങ്ങളിൽ,  പറയാത്ത ചിന്തകളുടെ മാറ്റൊലികൾ   നിശബ്ദമായ മന്ത്രിപ്പുകൾ നീണ്ടുനിൽക്കുന്നു,  ഇടങ്ങൾക്കുള്ളിൽ അവർ അഭയം കണ്ടെത്തുന്നു.  ഇടവേളകളുടെ ഭാഷ,  ഉച്ചാരണമില്ലാതെ കഥകൾ അനാവരണം ചെയ്യുന്നു. മൗനത്തിൽ കൊത്തിയെടുത്ത ,  പറയാത്ത വികാരങ്ങളുടെ ഒരു സ്വരലയം  അക്ഷരങ്ങൾക്കിടയിലുള്ള ശൂന്യത,  പറയാത്ത കഥകൾക്കുള്ള ചിത്രലേഖനത്തുണി  വികാരങ്ങളുടെ ആഴം അളക്കുമ്പോൾ അറിയുന്നു  ശാന്തമായ ആത്മപരിശോധനയുടെ നൃത്തം,  നിശബ്ദത ഒരു വിശുദ്ധ ഭാഷയായി മാറുന്നിടത്ത്. ജീ ആർ കവിയൂർ 12 01 2024

വല്ലാത്തൊരു അനുഭൂതി

വല്ലാത്തൊരു അനുഭൂതി  പൊന്നുഷസ്സിനെ  വരവേൽപ്പിനായ് പൂപ്പന്തലൊരുങ്ങി  കുരുവികൾ കുരവയിട്ടു  കളകളാരവത്താലരുവികളും   മയിലുകൾ പീലി വിടർത്തിയാടി നവവധു പോലോരുങ്ങി ഭൂമി നാദ ശംഖോലി  മുഴങ്ങിയ നേരം  മനമാകെ രാഗ  സിന്ധുവിൽ നിന്നും  ബിന്ദുവിലേക്ക്  ലയിക്കുമ്പോൾ  നീയും ഞാനുമൊന്നെന്ന സത്യമറിയുമ്പോൾ വല്ലാത്തൊരു അനുഭൂതി  ജീ ആർ കവിയൂർ 11 01 2024

രാധയോട്

രാധയോട് നീലനിലാവൊളി തെളിഞ്ഞിട്ടും നീലാംബരി നിറയെ പൂത്തിട്ടും നിൻ മിഴികളിലെന്തേ നനവൂറി നന്ദ നന്ദനവനിങ്ങു വന്നീലെ  മുരളീരവമതു കേട്ടിലെ മോഹനമോ മധുവന്തിയോ നിൻ മനം മയക്കും രാഗങ്ങളോ നൂപുരങ്ങളെറ്റു കിലുങ്ങുന്നുവല്ലോ മാറ്റൊലി കൊള്ളുന്നു  പ്രകൃതിയിലാകെ അനുഭൂതി പവനനുമാകെ സുഗന്ധം നിൻ കവിളിണകളിലെന്തെ നാണം ജീ ആർ കവിയൂർ 11 01 2024

അറിഞ്ഞ് കൊണ്ട്

അറിഞ്ഞ് കൊണ്ട് മിഴിനീരു പെയ്തു കുതിർന്നൊരു ജീവിത പുസ്തക താളിതിൽ എഴുതാതെ പോയോരു നോവേ നിനക്കായ് ഇനി എഴുതാൻ വാക്കുകളില്ല എൻ ഹൃത്തിലായ് വാതായനങ്ങൾ തുറന്നു  കാത്തിരിക്കുന്നു നിൻ വരവിനെ കാതങ്ങൾ താണ്ടി കദനഭാരങ്ങൾചുമലിലേറ്റി  കല്ലും മുള്ളും നിറഞ്ഞ പാതകൾ പിന്നിട്ടു പോകവേ അറിയുന്നു എല്ലാം വെറും നടന നാട്യങ്ങൾ ഞാനെന്നും എൻ്റെ എന്നും ഞാണോലി കൊള്ളും ലോകത്ത് പണ്ട് കവി പാടിയത് ഓർത്തു പോകുന്നു ആത്മാർത്ഥമായ ഹൃദയ മുള്ളതാണ് എൻ പരാജയമെന്ന്   ഒളിച്ചോട്ടമല്ലിതൊക്കെ  പന്തയ കുതിരയുടെ കുതിപ്പുകൾ കണ്ണു നീർ വാർക്കാനിനിയില്ല സമയമിതൽപ്പവും ഉണർന്നോടുക ശിവം ശവമാകും വരേക്കും  ഉള്ളിൻ്റെ ഉള്ളിനെ അറിഞ്ഞ് കൊണ്ട് ജീ ആർ കവിയൂർ 10 01 2024

തൃക്കവിയൂരപ്പനെ

തൃക്കവിയൂരപ്പനെ നിന്നെ  തൃക്കൺ വാർത്ത തൊഴുതു വരും  ശിവ പഞ്ചാക്ഷരി മന്ത്രം ചൊല്ലും  കാറ്റിനുമുണ്ടൊരു ശാന്തത  ത്രേതായുഗത്തിൽ ശ്രീരാമസ്വാമിയാൽ  തിരുപ്രതിഷ്ഠ നടത്തിയത്രേ  തിരുവാതിര നാളിലല്ലോ  തിരുവുത്സവത്തിന് കൊടിയേറ്റ്  (തൃക്കയൂരപ്പനെ നിന്നെ ) നിന്ന് അനുഗ്രഹത്താൽ  നിൻ ശേഷാവതാരമാം  വായു പുത്രനാം ഹനുമാൻ സ്വാമി  വായു കോണിലായി കുടികൊള്ളുന്നു ഭഗവാനെ  (തൃക്കവിയൂരപ്പനെ നിന്നെ ) ഓം നമശിവായ  ഓം നമശിവായ  ജീ ആർ കവിയൂർ  11 01 2024

എല്ലാം മറക്കുന്നു

എല്ലാം മറക്കുന്നു കണ്ട നാൾ മുതൽ  കഷ്ടമെല്ലാം മറക്കുന്നു  കനവിൽ കാണുന്നു  കാമിനി നിന്നെ ഞാൻ  കാര്യങ്ങളൊക്കെ  കൊതിതീരുവോളം  പറയുവാൻ കാത്തിരുന്നു  ഒപ്പം കേൾക്കുവാൻ  കാതോർത്തിരുന്നു  കാലങ്ങളെത്ര പോകിലും  വേനലും മഴയും  തണുപ്പും വന്നുകിലും  ജനിമൃതികൾക്കിടയിലായി  ഓർത്തിരുന്നു നിന്നെ  കണ്ട നാൾ മുതൽ  കഷ്ടമെല്ലാം മറക്കുന്നു  കനവിൽ കാണുന്നു  കാമിനി നിന്നെ ഞാൻ  ജീ ആർ കവിയൂർ 09 01 2024

നിന്നെക്കുറിച്ചുള്ള ഓർമ്മകൾ

ആരും പാടാത്ത  ഒരു അപൂർണ്ണരാഗമായ്  നീ എൻ സ്വരരാഗ  ലയത്തിലായ് വിരുന്നു വന്നു  ഓർക്കുംതോറും  തോടിയിൽ മയങ്ങും  മധുവന്തി രാഗം മൂളുവാൻ  കൊതിച്ചു മനം  (നി) സ ഗ മ പ നി സ സ നി ധ പ മ ഗ രി സ എത്ര പാടിയിട്ടും  മതി വരുന്നില്ല  എൻ സായന്തനങ്ങളിൽ  എത്ര പാടിയാലും  മതി വരുന്നില്ല  നിന്നെക്കുറിച്ചുള്ള ഓർമ്മകൾ  ജീ ആർ കവിയൂർ 09 01 2024

നീയെന്ന കവിത

നിയെന്ന കവിത നിശബ്ദതയിൽ,  നമ്മുടെ ആത്മാക്കൾ പിണങ്ങുന്നു,  വികാരങ്ങളുടെ ഒരു നൃത്തം, ശുദ്ധവും ദൈവികവുമാണ്.  പറയാത്ത, ഇതുവരെ കേട്ടിട്ടില്ലാത്ത സ്നേഹത്തിന്റെ ഹൃദയ ഭാഷയാൽ നമ്മുടെ വികാരങ്ങൾ ഇളകി. സൂര്യാസ്തമയ നിറങ്ങൾ  നാം പങ്കിട്ട സ്വപ്നങ്ങളെ വരയ്ക്കുന്നു,  അരുവികളിൽ ഒഴുകുന്ന  സ്നേഹത്തിന്റെ ആകാശം  കൊടുങ്കാറ്റുകളിലൂടെ,  നമ്മുടെ ബന്ധം ശക്തമായി , വിശ്വാസത്തിന്റെ  ആജീവനാന്ത ഗാനം  മാറ്റൊലി കൊണ്ടു   നിൻ്റെ നോട്ടത്തിൽ,  ഒരു പ്രപഞ്ചം വികസിക്കുന്നു,  പറയാത്ത കഥകൾ,  നിൻ്റെ കണ്ണിൽ വായിച്ചു എത്ര എഴുതിയാലും  തീരാത്ത നിയെന്ന കവിത  ഓരോ ഹൃദയമിടിപ്പിലും,  ഒരു സംഗീതം ആരംഭിക്കുന്നു,  രണ്ട് ആത്മാക്കൾ സമന്വയിക്കുന്നു, ഒരിക്കലും വേർപിരിയാത്തു പോലെ  നിശബ്ദതയിൽ,  നമ്മുടെ ആത്മാക്കൾ  ഒത്തുചേരുന്നു, ഒരു ശാശ്വത ബന്ധം,  എന്നേക്കും നമ്മുടേത് ജീ ആർ കവിയൂർ 08 01 2024 

എനിക്കേറെ ഇഷ്ടം

കണ്ണനെ ആണ് എനിക്കേറെ ഇഷ്ടം കാർവർണനെ ആണ് ഏറെ ഇഷ്ടം കാട്ടും കുറുമ്പുകൾ കാണുമ്പോൾ കർണ്ണത്തിൽ മുത്തം നൽകാൻ തോന്നും കായാമ്പൂവിലും കാനനത്തിലും  കാലികളെ മെയിക്കും ഇടത്തും കണ്ടില്ല കേട്ടില്ല പൊൻ മുരളീരവം കാണാനായി ഏറെ നടന്നവസാനം കണ്ടുവല്ലോ കള്ളനവൻ മറ്റെങ്ങുമല്ല കരളിൻ്റെ ഉള്ളിൽ ഒളിച്ചിരുപ്പുവൻ കണ്ണാ നിൻ ലീലകൾ അപാരം  കരുണാമയനെ കാരുണ്യ വാരിധിയെ കാത്തീടുക നിത്യവും നീ ഏവരെയും കടലുപോലെയുമാകാശം പോലെയും കണ്ണാ നിൻ നിറം നീലയല്ലോ കണ്ണാ കദനങ്ങളിൽ നിന്നും കരകയറ്റണെ കണ്ണാ ജീ ആർ കവിയൂർ 08 01 2024

മൗനമാണെല്ലാം!

നിൻ മൗനമെന്നിലെറെ നോവ് പകർത്തുന്നു വാക്കുകൾതിങ്ങി വിങ്ങുന്നു! മൊഴികളിലേതോ വസന്തത്തിൻ്റെ പിൻനിലാവിൻഗാനമുണരുന്നോമലേ! വർണ്ണിക്കാനായ് അശക്തനാണ്! ബാഹ്യപ്രപഞ്ചത്തേ ക്കാളെത്രയോസുന്ദരം നിന്നുള്ളകമെന്നറിയുന്നു! ആത്മചൈതന്യപ്രഭ കവിഞ്ഞുനിൽപ്പൂ! എന്നിലെ നീയും നിന്നിലെ ഞാനും രണ്ടല്ല  ഒന്നാണെന്ന സത്യമറിയുമ്പോൾ സത്ചിത്താനന്ദം വേറൊന്നുമല്ല മൗനമാണെല്ലാം!   ജീ ആർ കവിയൂർ 06 01 2024

മൗനം അസ്വസ്ഥനാക്കുന്നു

മൗനം അസ്വസ്ഥനാക്കുന്നു  വാക്കുകളുടെ അഭാവത്തിൽ, നിൻ്റെ നിശബ്ദത അഗാധമാണ്, ഒരു ചിത്രം വരക്കാൻ ക്ഷണിക്കുന്നു,  എന്റെ ശബ്ദം അനിയന്ത്രിതമായി. എന്റെ ചിന്തകൾ അവയുടെ ഒഴുക്ക് കണ്ടെത്തുന്നു, ഒരു കവിതപിറന്ന്  വികാരങ്ങൾ ജ്വലിക്കുന്നു.  പറയാത്ത കഥകൾക്കായി  ഓരോ മൗനവും ,  ഏറ്റുപ്പറച്ചിലുകൾക്കൊരുങ്ങുമ്പോലെ! രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു. നിൻ്റെ പ്രതികരണമില്ലാതെ,  സംസാരത്തിന് തിരികൊളുത്തുന്നു, ഹൃദയത്തിന്റെ  സ്വരമത് പ്രധാനമാണ്. ഞാനൊരു  കവിയായിത്തീരുന്നു, വായുവിൽ അക്ഷരങ്ങൾ നെയ്യുന്നു  മൗനം  കൊതിക്കുന്നപോലെ. ശൂന്യതയിലൂടെ, എന്റെ വാക്കുകൾ  യാത്ര ചെയ്യുന്നു, മാറ്റൊലികളുടെ ഉണർവെന്നെ  അസ്വസ്ഥനാക്കുന്നു  ജീ ആർ കവിയൂർ 06 01 2024

ഒരു മോചനത്തിൻ അന്വേഷിപ്പുകൾ

ഒരു മോചനത്തിൻ അന്വേഷിപ്പുകൾ ഓർമ്മയുടെ നിഴലിൽ നഷ്ടപ്പെട്ടു സ്വയത്തിന്റെ ഒരു ശകലം,  നിശബ്ദമായ ചിലവ്  നിമിഷങ്ങളുടെ പ്രതിധ്വനികൾ,  ഇപ്പോൾ മറഞ്ഞിരിക്കുന്നു  കാലത്തിന്റെ യവനികയിൽ,  മറവിയുടെ നിഴലിൽ മറഞ്ഞു ഭൂതകാലത്തിന്റെ കുശുകുശുപ്പുകൾ, മൃദുലമായ കളിയാക്കൽ  കാറ്റിൽ മാഞ്ഞുപോകുന്ന കാൽപ്പാടുകൾ  ചിന്തയുടെ ഞെരിപ്പോടിനുള്ളിൽ നഷ്ടപ്പെട്ടു  ഒരു സ്വയം കണ്ടുപിടിത്തം,  പ്രിയങ്കരമായി അന്വേഷിക്കുമ്പോൾ  ദിവസങ്ങളുടെ നൃത്തത്തിലൂടെ,  സഞ്ചരിച്ചു സ്വന്ത ബന്ധങ്ങൾ അറിയാതെ  ഉള്ളിലെ ഒരു യാത്ര, വ്യക്തമാക്കാൻ  പ്രഹേളികയുടെ ചുരുളഴിയുന്നു, കഷണങ്ങളായി  എന്നെത്തന്നെ വീണ്ടും കണ്ടെത്തുന്നു ഒരു മോചനത്തിൻ അന്വേഷിപ്പുകൾ ജീ ആർ കവിയൂർ  06 01 2024 

മൗന നൊമ്പരം

മൗന നൊമ്പരം ദു:ഖത്തിന്റെ നിശ്ശബ്ദതയിൽ മന്ത്രിക്കലുകൾ മൃദുവായി ഇഴയുന്നു, ഓർമ്മകൾ ഉറങ്ങുന്ന നിഴലിൽ നഷ്ടപ്പെട്ടു.  വേദനയുടെ രാഗലയത്തിൽ,   ആത്മാവിന്റെ ശാന്തമായ ഗാനം,  നിമിഷങ്ങൾ കടന്നുപോയെങ്കിലും പ്രണയത്തിന്റെ പ്രതിധ്വനി നിലനിൽക്കുന്നു.  മനസ്സിൻ്റെ ചുരുളിൽ കൊത്തിവെച്ച  ഓരോ ഓർമ്മക്കുറിപ്പുകളും കീറുന്നു,  വികാരങ്ങളുടെ ചുരുളഴിയുമ്പോൾ,  ഹൃദയവേദനയാൽ നിസ്സഹായത നിലാവിനും കരിനിഴൽ നിന്നിലും വേദന പ്രതിഫലിപ്പിക്കുന്നു, നക്ഷത്രങ്ങൾ ചുറ്റും കൂടുമ്പോൾ,  മഴയിൽ കണ്ണുനീർ പോലെ.  എന്നിട്ടും, അഗാധത്തിൽ, പ്രതീക്ഷയുടെ തീക്കനൽ ഇപ്പോഴും തിളങ്ങുന്നു,  സ്വപ്നങ്ങളുടെ മണ്ഡലത്തിനുള്ളിൽ രോഗശാന്തി കാത്തിരിക്കുന്നു.  പ്രതിധ്വനികൾ സ്വീകരിക്കുക, സമയം സൌമ്യമായി നെയ്തെടുക്കട്ടെ,  സാന്ത്വനത്തിന്റെ ഒരു വസ്ത്രം,  നിൻ്റെ ഹൃദയം വീണ്ടെടുക്കാൻ ജീ ആർ കവിയൂർ 05 01 2024 

ചരിത്രം വീണ്ടും ആവർത്തിച്ചു

ചുറ്റുവിളക്കുകൾ കൺചിമ്മി  ചുറ്റിനും ശലഭ ചിറകുകൾ കുമിഞ്ഞു  ചിരി മാഞ്ഞ ചിന്തകൾ  ചിത്രം വരച്ചു  വെണ് തിങ്കൾ  ചിരകാല സ്വപ്നങ്ങളാൽ  ചിലന്തി വല നെയ്തു ചൈത്രം വിരുന്നു വന്നു  ചിതൽ പുറ്റുകളിൽ അനക്കം  ചിരാതുകൾക്ക് ചുറ്റിലും  വീണ്ടും ചിറകടിയുയർന്നു  ചക്രം തിരിഞ്ഞു ജീവിതത്തിൻ ചാലിച്ചെഴുതിയവ  ചിലകാല ഓർമ്മ തലപ്പുകൾ  ചില്ലിട്ട ജാലകങ്ങൾക്കിപ്പുറം ചിണുങ്ങിയും ചിരിച്ചും  ചരിക്കുന്നുവല്ലോ  ചരിത്രം വീണ്ടും ആവർത്തിച്ചു  ചാരിത്രശുദ്ധിക്ക് വിലപേശി കൊണ്ട്  ജീ ആർ കവിയൂർ   05 01 2023

ചിത്രപതംഗങ്ങളായി

കുളിർ തെന്നലൂയലാടിയ നേരം  സ്വരരാഗ വസന്തം തേടുമെന്നിൽ  ഋതുപരാഗണങ്ങളായ് വന്നു നീ  ശലഭ ശോഭയായി ത്രസിച്ചു എൻ മനം  നിത്യം നീയെൻ കനവിനു കൂട്ടായ് വന്നുനിന്നു നൃത്തം ചവിട്ടുന്നുവല്ലോ   കൺതുറക്കും വേളയിൽ എന്നെ  തനിച്ചാക്കി പോകുന്നുവോ  ചക്രവാളങ്ങൾക്കുമപ്പുറം  ചിത്രരേഖയായി നീയെൻ  ചിദാകാശത്തിൽ നിറയുന്നു  ചിത്രപതംഗങ്ങളായി  ജീ ആർ കവിയൂർ  04 01 2024

നീ തന്ന കവിത

നീ തന്ന കവിത  വന്നുപോയ കാറ്റു പറഞ്ഞു  കാതിലായ് സ്വകാര്യം  ഇന്നു നീ വരുമെന്നറിഞ്ഞ് വഴിക്കണ്ണുമായി കാത്തിരുന്നു  വന്നതോ നിന്നോർമ്മ മാത്രം  നീർമിഴികളിൽ നിലാവു വരുന്നു  നിഴൽ പടർന്നു മുളങ്കാട് മൂളി  ഏറ്റുപാടി രാക്കുയിലും  അതുകേട്ട് പകർത്തിയെഴുതി ഞാനും  എത്ര പാടിയാലും  എഴുതിയാലും തീരാത്ത  വിരഹ രാഗമല്ലോ  നീയെന്നുമെൻ  വിരൽത്തുമ്പിൽ  തത്തിക്കളിക്കും കവിത ജീ ആർ കവിയൂർ 04 01 2024

എല്ലാം മറക്കുന്നു

എല്ലാം മറക്കുന്നു മനസ്സിൻ നിലാവിന്റെ  പിയൂഷ ധാരയിൽ  നിൻ നിഴൽ എന്നുമെൻ  കവിതയ്ക്കു കൂട്ടായി വന്നു  ആശ്വാസമായ് വിശ്വാസമായ് ആനന്ദമായ് അനുഭൂതിയായ് ലഹരിയായ് സിരകളില്‍  അഗ്നിയായ് പടരുമ്പോളറിയാതെ  മറക്കുന്നുന്നെയും  പിന്നെയീ ഭൂമിയും ചക്രവാള ചെരിവും  അതിൽ വിരിയും രണ്ടു പൂക്കളുടെ ചാരുതയും    ജീ ആർ കവിയൂർ 04 01 2024

മിഴികളിൽ (ഗസൽ )

മിഴികളിൽ (ഗസൽ) അസുലഭ  നിമിഷങ്ങളെ ഓർക്കുമ്പോൾ അവർണനീയം നിൻ കണ്ണുകളുടെ തിളക്കം ആവർത്തിച്ച് ഏത്ര പറഞ്ഞാലും തീരില്ല അനുഭൂതി പൂക്കുന്ന ഗസലിൻ ഈരടി പോലെ അവളുടെ നോട്ടത്തിൽ  ഒരു ലോകം ചുരുളഴിയുന്നു.  സംസാരിക്കുന്ന കണ്ണുകൾ,  പറയാത്ത കഥകൾ.  നക്ഷത്രങ്ങൾ ഉള്ളിലെ  തിളക്കത്തിൽ അസൂയപ്പെടുന്നു, സ്നേഹം ആരംഭിക്കുന്ന  ആ ആഴങ്ങളിൽ നഷ്ടപ്പെട്ടു. നയണത്തിൻ ആലിംഗനത്തിൽ ചന്ദ്രപ്രകാശം നെയ്തു,  നിശബ്ദമായ മന്ത്രിപ്പുകൾ,  ആർദ്രമായ കൃപ. ആഴങ്ങളിൽ, ഒരു നിഗൂഢത വസിക്കുന്നു, രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു, സ്നേഹം നിലനിൽക്കുന്നു.  സ്വപ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്ന,  ശാന്തമായ കടൽ പോലെ, ജീ ആർ കവിയൂർ 02 01 2024   

നീ മാത്രം വന്നതില്ല

നീ മാത്രം വന്നതില്ല  ഒരു വാക്കു മിണ്ടുവാനായ് ഒരു നോക്കു കാണുവാനായ് ഒരുപാടു നാളുകളായ് കൊതിക്കുന്നു  ഒന്നിങ്ങു വന്നിരുന്നുവെങ്കിൽ  ഋതുക്കൾ നിറം മാറിമാറി  മലയും മരവും നനഞ്ഞും  മലരണിഞ്ഞു കാനനം  പുഴമെല്ലേ ചിരിച്ചുലഞു  കടലല തേങ്ങി കരഞ്ഞു  കനവുകൾ കണ്ണു നീരണിയിച്ചു  വിരഹമേഘങ്ങൾ നിറഞ്ഞു  മനം തിങ്ങി വിങ്ങി  ശ്യാമവാനും വീണ്ടും  ചുവന്നു തുടിച്ചു  താഴ്വാരമാകെ  കാതോർത്തു നിന്നു എന്തേ നീ മാത്രം വന്നതില്ല  ജീ ആർ കവിയൂർ 01 01 2024