എട്ടിന്റെ മായാജാലം

എട്ടിന്റെ മായാജാലം 
എട്ടിന്റെ മായാവലയത്തിൽ 
തീർക്കുന്നു കൗതുകയാത്ര,
ഭാഷയിലാർന്നൊരു കോണുകൾ
തൊട്ടുണർത്തുന്ന നേരം!

അഷ്ടമിരോഹിണി നാളിലെ തിരുപ്പിറവിയായി
അഷ്ടമം പുണ്യം നുകർന്നവതാരവും,
അഷ്ടവസുക്കളിലും അഷ്ടദിക്കിലും വ്യാപിച്ചു
നിൽക്കും ഐശ്വര്യ സങ്കൽപ്പങ്ങൾ തെളിഞ്ഞു നിൽക്കേ!

ചൊല്ലുകൾ തോറുമേ കോർത്തിട്ട
ചൊടിയുള്ള സാംസ്കാരികം,
അർത്ഥങ്ങൾ തേടി നടക്കുമീ
യാത്രയ്ക്കു ഹൃദ്യമാം വന്ദനം!

എട്ടിന്റെ പണിയെന്നു ചൊല്ലുമ്പോൾ
നെഞ്ചിലൊരു ചെറു നോവുണ്ട്,
എട്ടുനിലയിൽ പൊട്ടാതെയോടുവാൻ
ജീവിതം നൽകും പരീക്ഷണങ്ങൾ.

എട്ടുകാലി മമ്മൂഞ്ഞിൻ ഭാവങ്ങൾ
ചുറ്റിലും കാണുന്നു നാളുകൾ,
എട്ടു വീട്ടിൽ പിള്ളമാരുടെ വീര്യം
ചരിത്രത്തിൻ താളിൽ മറഞ്ഞതോ?

എട്ടും പൊട്ടും തിരിയാത്ത കാലത്തിൻ
ഓർമ്മകൾ തൻ മാധുര്യമോർക്കാം,
എട്ടു ദിക്കിലും കീർത്തി പരക്കുവാൻ
കൈകോർത്തു മുന്നോട്ടു നീങ്ങാം!


ജീ ആർ കവിയൂർ 
07 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം