അക്ഷരക്കൂട്ടങ്ങൾ

അക്ഷരക്കൂട്ടങ്ങൾ

ഒരു വാക്ക് കൂടി ഞാൻ എഴുതട്ടെ
ഒരിക്കലും എഴുതുവാനാകുമെന്ന് 
ഓർമ്മയിൽ പോലും വന്നില്ലെങ്കിലോ
ഒഴിയാത്ത നോവിനാൽ അറിയാതെ

അക്ഷരക്കൂട്ടിനീണത്തിലായി
അകതാരിൽ നിന്നും എഴുതി
അണയാത്ത വാക്കുകളാൽ
അതൊക്കെ കോർത്തു വയ്ക്കാം

ഏകാന്തതയുടെ ഊടുവഴികളിൽ
എഴുതിയവയൊക്കെ ചുരുട്ടിയറിഞ്ഞ്
എന്തോ ഏതോ അറിയില്ല നിനക്കെന്തേ
ഇതൊക്കെ പറയുന്നതെന്നുമറിയുകയില്ല

കരിയിലകൾ കൊഴിയുന്ന സായാഹ്നങ്ങളിലെ—
മനസ്സിൽ പെയ്യുമൊരു മഴയുടെ ഓർമ്മയിൽ,
കാലം തിരിഞ്ഞുനടക്കുമ്പോൾ അറിയാതെ,
പാതിവഴിയിൽ മാഞ്ഞുപോയ നിമിഷങ്ങളേ,

തേടുന്നു ഞാനിന്നും ആ പഴയ പാതകളെ,
ഒരു നോക്കു കാണുവാൻ വെമ്പുന്നു നെഞ്ചകം,
കണ്ണീരിൽ കുതിർന്ന നിന്റെയാ വാക്കുകൾ,
എൻ ജീവന്റെ ജീവനായി ഇന്നും തുടിക്കുന്നു.

ജീ ആർ കവിയൂർ
10 -08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം