നദിയുടെ ജനനം

നദിയുടെ ജനനം

മലയുടെ നെഞ്ചിലെവിടെയോ
ഒരു തുള്ളി ഉരുകിയിറങ്ങി,
പാറകളുടെ ഇടവഴികളിലൂടെ
പുതിയൊരു വഴി തേടിനീങ്ങി.

ആരും കേൾക്കാത്ത ശബ്ദത്തിൽ
അത് മണ്ണിനോട് സംസാരിച്ചു,
ചെറുചാലായി പിറന്നൊഴുകി
താഴ്വരകളെ സ്വപ്നം കണ്ടു.

വഴിയിൽ കണ്ട കല്ലുകളെ
ഒഴിവാക്കാതെ തഴുകിനീങ്ങി,
ചെറിയൊരു നീരൊഴുക്ക് പോലും
തന്റെ ലക്ഷ്യം മറന്നില്ല.

ഒടുവിൽ പല കൈവഴികൾ ചേർന്ന്
അത് നദിയായി മാറിയപ്പോൾ,
മലയുടെ മൗനത്തിൽ പിറന്നൊരു തുള്ളി
നോവിൻ ലവണരസമുള്ള കടലിന്റെ കഥയായി.

ജീ ആർ കവിയൂർ 
17 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം