കുയിലിന്റെ ഇടവേള

കുയിലിന്റെ ഇടവേള

കുയിലിന്റെ പാട്ടിനിടയിൽ
ഒരു നിമിഷം മൗനം വീണു,
കേൾക്കാത്തൊരു സംഗീതംപോലെ
കാട് മുഴുവൻ കാത്തുനിന്നു.

ഇലകൾ അനങ്ങാതെ നിന്നു,
കാറ്റും പതിയെ വഴിമാറി,
വരാനിരിക്കുന്ന സ്വരത്തിനായി
പുലരി പോലും ചെവിയോർത്തു.

പാടാതിരുന്ന ആ നിമിഷം
പാട്ടിനേക്കാൾ മധുരമായിരുന്നു,
മൗനത്തിന്റെ ആഴത്തിൽ ഒളിച്ച
അടുത്ത സ്വരം പിറക്കുകയായിരുന്നു.

അപ്പോഴാണ് മനസ്സിലായത്—
സംഗീതത്തിന് സ്വരം മാത്രം പോരാ,
ഹൃദയത്തെ തൊടാൻ ചിലപ്പോൾ
ഒരു ഇടവേളയും വേണം.

ജീ ആർ കവിയൂർ 
11 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം