Posts

Showing posts from February, 2024

ഉത്രാളിക്കാവിൽ

ഉത്രാളിക്കാവിൽ കുംഭമാസ  ഉത്സവത്തിന് കൊടിയേറ്റ് കൊമ്പും കുഴലും പഞ്ചവാദ്യങ്ങൾ  നടപ്പുര മേളം മുറുക്കി ചെമ്മേ  മുപ്പത്തിമൂന്ന്  ആനയുമൊരുങ്ങി  മുന്നിൽ കുതിര  വേല കാളവേല  മുട്ടറക്കലുമായ്  വഴിപാടുകൾ കേമമായി  ഉത്രാളിക്കാവിൽ കുംഭമാസ  ഉത്സവത്തിന് കൊടിയേറ്റ് അമ്മ രുധിതിര മഹാകാളിക്ക്  പൂരാഘോഷങ്ങൾ കൊണ്ടാടി  കമ്പക്കെട്ടുകൾ  വർണ്ണാഭമാക്കി  അമ്മയെ കണ്ടു തൊഴുതു ഭക്തർ  മടങ്ങുമ്പോൾ മനസ്സിൽ  ഭഗവതിയുടെ രൂപം നിറഞ്ഞു  ഉത്രാളിക്കാവിൽ കുംഭമാസ  ഉത്സവത്തിന് കൊടിയേറ്റ് ജീ ആർ കവിയൂർ 28 02 2024

ചെട്ടികുളങ്ങരയമ്മേ

സർവമംഗലമാങ്ഗല്യേ  ശിവേ സർവാർത്തസാധികേ । ശരണ്യേ ത്ര്യംബകേ ഗൗരി  നാരായണി നമോയസ്തു തേ ॥ ഓണാട്ടുകരയുടെ പരദേവതേ ഒഴിയാത്ത ദുഃഖങ്ങളോക്കെ ഒഴിക്കുവോളെ അമ്മേ  ശ്രീഭദ്രകാളി  നമോസ്തുതേ ഭവ ഭയങ്കര ഗിരിജാ ശങ്കരി ഭദ്രേ  ഭഗവതിയമ്മേ  കുംഭ ഭരണി നാളിൽ  കുതിരയും തേരും കുത്തിയോട്ട പാട്ടും കൊഞ്ചും മാങ്ങയും മറക്കാനാവില്ല ഒരിക്കലും ഓണാട്ടുകരയുടെ പരദേവതേ ഒഴിയാത്ത ദുഃഖങ്ങളോക്കെ ഒഴിക്കുവോളെ അമ്മേ  ശ്രീഭദ്രകാളി  നമോസ്തുതേ പതിമൂന്നു കരയിലെയും  ഭക്തർക്കു അനുഗ്രഹം  ചൊരിയും  ചെട്ടികുളങ്ങരയമ്മേ  ഞങ്ങളെയും ചേർത്ത് അണക്കണെ  ആദി പരാശക്തിമ്മേ  ഓണാട്ടുകരയുടെ പരദേവതേ ഒഴിയാത്ത ദുഃഖങ്ങളോക്കെ ഒഴിക്കുവോളെ അമ്മേ  ശ്രീഭദ്രകാളി  നമോസ്തുതേ ജീ ആർ കവിയൂർ 28 02 2024

നിശബ്ദതയുടെ നിഴലിൽ

നിശബ്ദതയുടെ നിഴലിൽ ശാന്തമായ ഇടങ്ങളിൽ,  സത്യം അതിൻ്റെ ശബ്ദം കണ്ടെത്തും,  നിശബ്ദത വാഴുന്നിടത്ത്,  തിരഞ്ഞെടുപ്പിൻ്റെ പ്രതിധ്വനികൾ.  പറയാത്ത, പറയാത്ത  രഹസ്യങ്ങൾ കൊണ്ട്,  നിശ്ശബ്ദതയിൽ, നിഗൂഢതകൾ വെളിപ്പെടുന്നു.  മന്ത്രിപ്പുകളിലൂടെ, ആത്മാക്കൾ ബന്ധിപ്പിക്കുന്നു,  പങ്കിട്ട ഏകാന്തതയിൽ , വ്യതിചലിക്കേണ്ടതില്ല.  മൗനത്തിൻ്റെ ഭാഷ,  ആഴവും ആഴവും,  അതിൻ്റെ ആലിംഗനത്തിൽ,  ഹൃദയങ്ങൾ പലപ്പോഴും കുതിക്കുന്നു.  നിശബ്ദമായ നിമിഷങ്ങളിൽ,  ലോകങ്ങൾ കൂട്ടിമുട്ടുന്നു,  സ്വപ്നങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തുന്നു.  ഓരോ ഇടവേളയിലും ഒരു കഥ വികസിക്കുന്നു,  ശാന്തമായ ഭാഷയിൽ, ജ്ഞാനം വാർത്തെടുക്കുന്നു. ജീ ആർ കവിയൂർ 28 02 2024 

നിന്നെ കുറിച്ചുള്ള

എൻ നെഞ്ചിലെ വെളിച്ചത്തിൽ  നറു പുഞ്ചിരിയാലെ നിറച്ചു  കനവിൻ്റെ നിലാവായ് വന്നു മോഹത്തിൻ പീലികൾ തന്നു കുളിർ പകർന്നകന്ന് പോയ് ഇനിയെന്ന് കാണുമെന്ന് അറിയാതെ ഓർത്തു ഞാൻ നിൻ സാമീപ്യ സുഗന്ധത്തിനായ് കഴിയുന്നു ഈ ഏകാന്ത തീരത്ത് ഒരു വേഴാമ്പൽ മാനസനായ്  വരും ജന്മങ്ങൾ പലതും ജീവിത വഴിയിലെന്ന്  വല്ലാതെ ആശിച്ചു പോകുന്നു മിഴികൾ നിറഞ്ഞു തുളുമ്പി മൊഴികളിൽ വിരിയുന്നതോക്കെ നിന്നെ കുറിച്ചുള്ള ഗീതങ്ങൾ മാത്രം ജീ ആർ കവിയൂർ 27 02 2024

സുന്ദരിയവൾ

കനവിൻ്റെ തീരങ്ങളിൽ കരിമഷി പടരും മിഴിയഴകിൽ കണ്ടറിഞ്ഞു കൊണ്ടറിഞ്ഞു  മനസ്സിൽ മിഥുന മഴ പൊഴിയും  മുല്ലമലർ ഗന്ധം പകരും  ആഴകടൽ കരയെ തൊട്ടകലും  നേരം മാരിവിൽ കാവടി ആടും  ഉള്ളകം തുള്ളി തുളുമ്പി നിന്നു കളമൊഴിയാളവളുടെ ചിരികണ്ട മാത്രയിൽ കവിത വിരിഞ്ഞല്ലോ  എൻ വിരൽ തുമ്പിൽ മദനനെ മയക്കും  മിഴി അമ്പിനാൽ  വിഴ്ത്തിയല്ലോ  മദന മനോഹരി  സുന്ദരിയവൾ  ജീ ആർ കവിയൂർ 26 02 2024

പാടുക മനമേ പാടുക

പാടുക മനമേ പാടുക  മനസ്സിൽ സുഖം കിട്ടുവോളം  മായാമോഹനൻ്റെ പാട്ടുകൾ പാടാം  പോരുക പോരുക  സഖി നീയും  കുടപ്പാടാൻ പോരുകാ  കാളിന്ദി തീരത്തും  ഗോവർധനമുകളിലും  കുയിൽ പാടും മയിലാടും  ചോലകളും കടന്ന്  മഞ്ഞപ്പട്ടു ചേല ചുറ്റി  മുരളികയൂതും കണ്ണനെ കാണാൻ  പോരുക പോരുക  ചങ്ങാതികളെ പോരുക  ജീ  ആർ കവിയൂർ 25 02 2024

പറഞ്ഞാലും തീരാത്തത്

നിന്നോട് മിണ്ടാതെ ഇരിക്കുവാൻ ആവില്ല കഴിഞ്ഞ ജന്മങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞു തീർക്കാമെന്നു കരുതുമ്പോൾ മുഖം തരാതെ പോയല്ലോ ഓർക്കും തോറുമൊരു വല്ലാത്ത എന്തോ മനസ്സിൽ മദിക്കുന്നുവല്ലോ എന്തെ ഇങ്ങിനെ ഒക്കെയെന്നറിയില്ല വഴി മുട്ടി നിൽക്കുന്നുവല്ലോ ജീവിതമെന്ന മൂന്നക്ഷരത്തിൻ്റെ കുരുക്ക് അതല്ലോ വീണ്ടും മൂന്നിൽ  നിൽപ്പു നോവുമായ് മധുരാക്ഷരമാർന്ന വാക്ക് പറഞ്ഞാലും തീരാത്തത് അതെ പ്രണയം പ്രണയം പ്രണയം  ജീ ആർ കവിയൂർ 28 02 2024

ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം

*ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം* ഔഷധം സേവിക്കവേ  മനമത് വിഷ്ണുവിനെ  സ്മരിക്കുക ആഹരിക്കുമ്പോഴായ് ജനാർദ്ദനനാമത്താലും നിദ്രയ്ക്ക് മുന്നായ് പത്മനാഭനെ ധ്യാനികയും  പാണി ഗ്രഹണസമയേ പ്രജാപതിയെ പ്രാർത്ഥിക്കുകയും  വിദേശഗമന സമയെ  ഭഗവത് ചിന്തയോടെ  ത്രിവിക്രമനെ ഓർക്കുകയും  മരണകാലത്തിൽ ജപിക്കുക  നാരായണ നാമവും സുഹൃത്ത് സന്ദർശന  വേളകളിൽ ശ്രീധരനെയും  സങ്കടങ്ങൾ വരുമ്പോൾ  മധുസൂദനനെയും  കാട്ടിൽ അകപ്പെടും നേരം ഭജിക്കുക നരസിംഹനേയും  അഗ്നിയിൽ അകപ്പെട്ടാൽ സ്മരിക്കുക  ജലശായിയെയും  വെള്ളത്തിൽ വീഴുകിൽ  രക്ഷരക്ഷ വരാഹം മൂർത്തിയെയും പർവ്വതത്തിലെത്തി നിൽക്കുമ്പോൾ  ഭജിക്ക ശ്രീരാമചന്ദ്രനെയും  ഗമനത്തിങ്കൽ വാമനനെയും  എല്ലാ കാര്യങ്ങളിലും മാധവനെ  മുൻനിർത്തി നിൽക്കുകിൽ വിഷ്ണു പാർശ്വദന്മാരാൽ  പൂജിക്കപ്പെടുകയും  വിഷ്ണു ഭഗവാനിൽ  വിലയം പ്രാപിക്കുകയും  ചെയ്യുമെന്ന് അറിയുക  ഭക്തരെ നിത്യം  (ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം) സംമ്പാതകൻ  ജീ ആർ കവിയൂർ 22 02 2024

കൊഴിഞ്ഞ ദിനങ്ങളുടെ തിരിച്ചറിവ്

കൊഴിഞ്ഞ ദിനങ്ങളുടെ തിരിച്ചറിവ് എൻ തൂലികയിൽ നിന്നും പൊഴിഞ്ഞ വീണ വാക്കുകൾ പടം പൊഴിഞ്ഞ ഇഴ ജന്തുപോലെ ചിതലരിച്ച താളുകളിൽ മയങ്ങുമ്പോൾ ആരും കാണാതെ വായിക്കുവാൻ തുനിഞ്ഞ മനസ്സിൻ്റെ ആഴങ്ങളിൽ തേടുമ്പോൾ അറിയുന്നു ഇന്ന്  നഷ്ട സ്വപ്നങ്ങൾ തൻ കൂമ്പാരം ആഴിയുടെ ഇരമ്പലുകൾ കാറ്റിൻ്റെ ശീൽക്കരങ്ങൾ ചീവിടുകളുടെ കലമ്പലുകൾ നിദ്ര ഒഴിഞ്ഞ ദേഹി വീണ്ടും ജനിമൃതിയുടെ നടുവിൽ നെടുവീർപ്പുകൾ നോവുകൾ വിരഹ മേഘങ്ങളുടെ കണ്ണുനീർ എവിടെയോ നഷ്ട വസന്തം ജീർണ്ണിച്ച പകലുകളുടെ  തിരുശേഷിപ്പുകൾ എണ്ണ വറ്റിയ ചിരാതുകളിൽ രാത്രിയുടെ തേങ്ങലുകൾ ജീ ആർ കവിയൂർ 21 02 2024

ആറ്റുകാലിൽവാഴുമമ്മേ

ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  സഹസ്ര ദളങ്ങളിൽ  വിരിയുംനിൻകാന്തി  അശരണനാകുമെനിക്കവിടുന്നു നൽകുമനുഭൂതി  നിത്യംചൊരിയണമമ്മേ!  ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  അക്ഷര രൂപണീ! ആനന്ദ ദായിനീ! ആദിപരാശക്തി പാലയമാം  ആടിയുലയുമീസംസാര സാഗരത്തിൽ  ആശ്രയമെന്നുംനീ മാത്രം അമ്മേ  അണയാതെ കത്തുംതിരിനാളത്തിലെ ആത്മജ്യോതിയെ നമിക്കുന്നേൻ. ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  അണിമമഹിമ ലഘിമഗരിമ  ഈശ്വരത്വം വശിത്വം പ്രാപ്തി പ്രകാശവുമെന്ന, അഷ്ടൈശ്വര്യപ്രദായിനിയേ! അവിടുന്ന് കാത്തിടേണമേ ദേവീ! അകപ്പെരുളിൽവിളങ്ങീടണേയമ്മേ!  ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  ജി ആർ കവിയൂർ  20 02 2024

എന്റേതു മാത്രമായ

എന്റേതു മാത്രമായ കണ്ണുനീരാൽ  എഴുതി മായ്ക്കും  വിരഹാക്ഷരങ്ങൾ  വിരൽത്തുമ്പിൻ നോവിൻ മുന്നിൽ  നിന്നോർമ്മകൾ മാത്രം  ജീവിക്കാൻ പ്രേരിതമാക്കിയ എൻ ആശ്വാസവും  വിശ്വാസവും  ഔഷധിയുമായ് നിൻ സാമീപ്യത്തെ   മറക്കാനാവില്ലൊരിക്കലും എന്റേതു മാത്രമായ കവിതേ ജീ ആർ കവിയൂർ 20 02 2024

പ്രണയം

പ്രണയം ഉദയ രശ്മികളുടെ ചുംബനമെറ്റു വിരിയും ദലങ്ങളുടെ മൃദുലതയോ പുൽകൊടി ജല ബിന്ദുവോ ആരു പറഞ്ഞു പ്രണയം മൊഴിയുന്നത് ചുണ്ടുകളിൽ നിന്നാണ് എന്നത് അറിയുമോ മിഴികളിൽ വിരിയും പൂക്കളല്ലോ നിലാവിൽ പടരും കിനാവള്ളിയല്ലോ സുഗന്ധം പകരും രാമുള്ളയല്ലോ മൃദുലമായി തഴുകും കാറ്റല്ലയോ മനസ്സിനുള്ളിൽ ഒളിപ്പിക്കും  പ്രതിഭാസമല്ലൊ ഈ മധുര നോവ് നിന്നെയുമെന്നെയും ഒന്നാക്കി മാറ്റും മന്ത്ര ചരടല്ലോയിത്  അതെ അതിനു ഭാഷയില്ല പ്രകൃതിയുടെ ഭാവങ്ങളോ വർണമില്ല ജാതിയില്ലാ  അതിരുകളില്ല രാജ്യമല്ല അതെ അതല്ലേ  പ്രണയം പ്രണയം പ്രണയം ജീ ആർ കവിയൂർ 20 02;2024

വിസ്മൃതിയിൽ

വിസ്മൃതിയിൽ അന്ന് നീ തന്ന മിഴിയടയാളങ്ങൾ ഇന്നുമോർക്കുന്നു ഞാനിന്നും മൊഴിയാനാവത്ത അന്നിൻ്റെ കാലത്തിൻ നൊമ്പരങ്ങൾ മറക്കുന്നില്ല ഒരിക്കലും മറക്കുന്നില്ല ഇനി മരിക്കുവോളം മറക്കില്ല ഓമലെ മൃതിയുടെ സഞ്ചാര പാതകൾ അടുക്കുമ്പോഴും തെളിയുന്നെല്ലാം കരുതി വച്ചില്ല ഒന്നുമേ ഇനി കരുതുവാനാവില്ലയെന്നറിഞ്ഞും കാനവിൻ്റെ താക്കോൽ പഴുതിലൂടെ കാണാറാവുമ്പോഴേക്കും വിസ്മൃതിയിൽ ജീ ആർ കവിയൂർ 19 02 2024

വിസ്മൃതിയിൽ

വിസ്മൃതിയിൽ അന്ന് നീ തന്ന മിഴിയടയാളങ്ങൾ ഇന്നുമോർക്കുന്നു ഞാനിന്നും മൊഴിയാനാവത്ത അന്നിൻ്റെ കാലത്തിൻ നൊമ്പരങ്ങൾ മറക്കുന്നില്ല ഒരിക്കലും മറക്കുന്നില്ല ഇനി മരിക്കുവോളം മറക്കില്ല ഓമലെ മൃതിയുടെ സഞ്ചാര പാതകൾ അടുക്കുമ്പോഴും തെളിയുന്നെല്ലാം കരുതി വച്ചില്ല ഒന്നുമേ ഇനി കരുതുവാനാവില്ലയെന്നറിഞ്ഞും കാനവിൻ്റെ താക്കോൽ പഴുതിലൂടെ കാണാറാവുമ്പോഴേക്കും വിസ്മൃതിയിൽ ജീ ആർ കവിയൂർ 19 02 2024

പണ്ടത്തെ പാട്ടൊക്കെ

പണ്ടത്തെ പാട്ടൊക്കെ  ഓർമ്മകിട്ടിയിന്നും  പണ്ടത്തെ പാട്ടൊക്കെ ഓർമ്മ കിട്ടി കണ്ണിൽ വിരിഞ്ഞ അക്ഷര പൂക്കളിൻ ചാരുത വീണ്ടു കിട്ടി കരിമഷിയാൽ ചാലിച്ചെഴുതിയ  ഖൽബിലെ ഇഷ്‌ക്കൊക്കെ വീണു കിട്ടി പണ്ടത്തെ പാട്ടൊക്കെ  ഓർമ്മകിട്ടിയിന്നും  പണ്ടത്തെ പാട്ടൊക്കെ ഓർമ്മ കിട്ടി ജന്നത്തിലെന്നൊരു മൊഞ്ചുള്ള മോഹത്തിൻ തോന്നൽ കിട്ടി നീ എന്നും എൻ ചാരത്താണെന്ന വല്ലാത്തൊരു ആശ്വാസം കിട്ടി പണ്ടത്തെ പാട്ടൊക്കെ  ഓർമ്മകിട്ടിയിന്നും  പണ്ടത്തെ പാട്ടൊക്കെ ഓർമ്മ കിട്ടി ജീ ആർ കവിയൂർ 19 02 2024

കാണാൻ കൊതിയെറെ...

കാണാൻ കൊതിയെറെ...  രാപ്പാടി പാടും കിനാവിൽ  നിലാവിൽ കണ്ടു നിൻ മുഖം  നിറപുഞ്ചിരി തൂകുന്ന അഴകേ  കാണാൻ കൊതിക്കുന്നു മുത്തേ  മുല്ല പൂവിന് മണമുള്ള നിന്നെ  മനസ്സിലോർത്തുകൊണ്ട്  നിദ്രയില്ലാ ദിനങ്ങൾ കടന്നു നീ മാത്രം എന്തേ വന്നില്ല  അണയാത്ത മോഹമുള്ളിൽ  വിരഹം നോവായി പടർന്നു  നിനക്കായി പാടുന്നു വീണ്ടും  മധുര നോവിന്റെ ഇശലുകൾ  രാഗാർദ്രമായ് നിറഞ്ഞു മനസ്സിൽ നീ മാത്രമായി  വസന്തത്തിൻ നിറമുള്ള  നിന്നെ കാണാൻ  കൊതിയേറെയായി പൊന്നേ  ജീ ആർ കവിയൂർ 19 02 2024

കരുതുന്നുയിന്നും

ചോദിച്ചുവെങ്കിലും  പറയാതെ പോയ  വാക്കുകളെനിക്കിന്നും  മനസ്സിൽ തിങ്ങിവിങ്ങുന്നു  ഈ നാൾത്രയും വിരഹ നോവായ്  നെഞ്ചിൻ കൂട്ടിൽ വട്ടം തിരിയുന്നു നങ്കൂരമില്ലാതെ വഞ്ചി പോലെ  കര കാണാതെ ദുഃഖ കടലിലായ് മൗനമുടച്ചു പൊഴിക്കുക  മൊഴി മലരുകളിനിയും  നേരം വൈകിയില്ല  നരകയറിയിട്ടും വേണ്മയുള്ള  ഉള്ളകം നിനക്കായ് കരുതുന്നുയിന്നും  ജീ ആർ കവിയൂർ 18 02 2024

ദർശനം നൽകണേ

രാഗം താനം പല്ലവി ചേർത്ത് സ്വര വസന്തമൊരുക്കും നിൻ മൊഴികളിൽ മയങ്ങും സംഗീതോപാസകൻ ഞാൻ സ്നേഹ സംഗമ തീരത്ത് അലയടിക്കും അനുരാഗ വിവശനായി നിൽക്കും വിരഹ കഥകളിലെ നായകൻ  വിശ്രമമില്ലാതെ നിത്യം വാഗ്ദേവതയെ പൂജിക്കും കലോപാസകൻ ഞാൻ ദർശനം നൽകണേ ദേവീ ജീ ആർ കവിയൂർ  16 02 2024 

ചിരിയുടെ തെളിമ

ചിരിയുടെ തെളിമ  മനസ്സിൽ പതിഞ്ഞതൊക്കെ  മറക്കുവാൻ ആകുമോ  കണ്ടതും മിണ്ടാതെ പോയതും  കണ്ടിട്ടും കാണാതെ പോയതും  നിഴലായ് പിന്നാലെ നടന്നതും  നിദ്രയില്ലാതെ ഓർമ്മകളിൽ  കൊണ്ടുനടന്നതും ,മോഹങ്ങളാൽ  നിത്യം കനവ് കണ്ടതുമൊക്കെ കുറിക്കുന്നു വിരൽത്തുമ്പിൽ  വിരിഞ്ഞ അക്ഷര മൊട്ടുകൾ വല്ലാതെ നോവിക്കുന്നുവല്ലോ  നിൻ ചിരിയുടെ തെളിമ  ജീ ആർ കവിയൂർ  16 02 2024

അറിഞ്ഞു മുന്നേറുക

അറിഞ്ഞു മുന്നേറുക  ആനാദിയിലാരുമില്ലായിരുന്നു മൗനം ഭേദിച്ച് കൊണ്ട്   ശബ്ദമുണർന്നു അത് അകാര മകാര ഉകാരമാർന്ന് പ്രണവമായ് ഈശ്വര സ്വരൂപമായ് അത് അറിഞ്ഞിട്ടും പിന്നെയും തേടി മണലാരണ്യങ്ങളിൽ അലഞ്ഞവരിൽ യോഹന്നാൻ പറഞ്ഞു "" ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം വചനം ദൈവം ആയിരുന്നുവെന്ന്  എല്ലാം മറന്നുയിന്ന് പായുന്നു എങ്ങോട്ടെന്നറിയില്ല അറിയില്ല ,അറിയില്ല വചനവും ദൈവമെന്നത് വെറും മിഥ്യയാണെന്ന് ധരിക്കുന്നു അറിയുക ദേഹത്ത് വമിക്കുന്നതല്ലോ ഈ സ്വരം കേൾക്കുന്നതല്ലോ  ദൈവവും ഈശ്വരനെന്നതും മനനം ചെയ്യുക  മനുഷ്യനാണെന്നറിഞ്ഞു  ജന്മോദ്ദേശമറിഞ്ഞു മുന്നേറുക ഉള്ളിലുള്ള പ്രപഞ്ചസത്യമറിഞ്ഞു മുന്നേറുക ജീ ആർ കവിയൂർ 15 02 2024

വാഴ്ക വാഴ്ക

വാഴ്ക വാഴ്ക    വാഴ്ക വാഴ്ക  ഗണത്തിന് അധിപനാം ഗണപതി വാഴ്ക  വാഴ്ക വാഴ്ക  മന്ത്രമുതുർക്കാൻ ത്രാണിയേകും സരസ്വതി ദേവിയും വാഴ്ക   വാഴുക വാഴുക ദൈവ ശിരോമണിയാകും അഗസ്ത്യനും വാഴ്ക   വാഴ്ക വാഴ്ക  ക്രോധത്തിൻ മൂർത്തിയാം ഭാർഗവ രാമനും വാഴ്ക  വാഴ്ക വാഴ്ക  ത്യാഗത്തിൻ മൂർത്തിയാകും ശ്രീ രാമചന്ദ്രനും വാഴ്ക  വാഴ്ക വാഴ്ക  ധർമ്മത്തിന് ആത്മാവാം ശ്രീ കൃഷ്ണ പരമാത്മാവും വാഴ്ക  വാഴ്ക വാഴ്ക  ഗണത്തിൻ അഗ്രഗണ്യനാം ഗണികനും വാഴ്ക  വാഴ്ക വാഴ്ക  നാദമുറങ്ങും ഒറ്റക്കമ്പി വീണയും വാഴുക വാഴ്ക  വാഴ്ക വാഴ്ക  എഴുത്താണി തുമ്പിൽ ഉറങ്ങും കാവ്യ ശകലങ്ങളും വാഴ്ക  വാഴ്ക വാഴ്ക  പത്തുമാസം ചുമന്ന വയറിനു ഉടമയാർന്ന അമ്മയും വാഴ്ക  വാഴ്ക വാഴ്ക  വയറ്റാട്ടി തള്ളയും വാഴ്ക വാഴ്ക വാഴ്ക  അച്ചു കുത്തി പിള്ളയും വാഴ്ക  വാഴ്ക വാഴ്ക ക്ഷമമാർന്ന ഭൂമി ദേവിയും വാഴ്ക  വാഴ്ക വാഴ്ക  അഷ്ടദിപാലകരും വാഴുക വാഴ്ക  വാഴ്ക വാഴ്ക  ആകാശത്ത് പിരിയും രണ്ടു പൂക്കളം സൂര്യ ചന്ദ്രനും വാഴ്ക  വാഴ്ക വാഴ്ക  വിദ്യ പകർന്നു നൽകിയ ഗുരുവും വാഴ്ക  വാഴ്ക വാഴ്ക  എന്ന ഉറങ്ങുന്ന പരമാത്മ ചൈതന്യവും വാഴ്ക  ജീ ആർ കവിയൂർ 

പ്രണയം (ഗസൽ)

ഗസൽ നിലാവിന്റെ ചുംബനത്താൽ തിരയും തീരവും  ചേർന്നു മയങ്ങും നേരം  ചിന്തകളിൽ നീ മാത്രമായ്  എൻ അക്ഷര ചിമിഴിൽ  മൊഴിമലരായ വിരിയും  ഗസലീണങ്ങളിൽ  സുഗന്ധം പരത്തും നിൻ സാമീപ്യം  നിന്നിൽ അനുരക്തരായ് മാറുന്നുവല്ലോ "മെഹ്ഫി"ലാകെ  "സമ" അണയൂവോളം കാത്തിരിപ്പിന്റെ  രാഗ രസം പകർന്നൊഴുകി സഖിയെ  ജീ ആർ കവിയൂർ 14 02 2024 മെഹഫിൽ - ഒത്തുകൂടൽ (ഗസലിനായി ) സമ - ഒരു വിളക്ക്

ഉണ്ടാവില്ല ഞാനും

ഉണ്ടാവില്ല ഞാനും  നിൻ മൗനമെന്നിൽ  നിറക്കുന്നൊരു  അഗ്നിപർവ്വതമായ് മാറുന്നുവല്ലോ സഖി നെഞ്ചകമാകെ ഉരുകി ഒഴുകുന്നുവല്ലോ വിരഹ ചൂടിനാലെ  ഉതിരുന്നു കണ്ണുനീർ പൂക്കളായ് നിന്റെ പുഞ്ചിരി  നിലാവിനൊപ്പം  കുളിർക്കാറ്റു വീശുന്നതു കാത്ത് തിരയെണ്ണി തീരത്ത്  ഇരിപ്പൂ ജന്മങ്ങളായ് നിൻ മൊഴികളിൽ  വിരിയുന്നതല്ലോ എൻ പ്രണയാക്ഷരങ്ങൾ  അറിയാതെ പാടിപ്പോകുന്നു  നിനക്കിഷ്ടമല്ലെങ്കിലും  നിനക്കായി എന്നും  എന്റെ ചുണ്ടും തൂലികത്തുമ്പും ചലിക്കുന്നുവല്ലോ പ്രിയതേ ഒരിക്കൽ നീ അറിയുമെൻ വരികളുടെ കരുത്ത്  അന്നുമറുപുറത്ത്  ഉണ്ടാവില്ല ഞാനും  ജീ ആർ കവിയൂർ  12 02 2024

അറിയില്ല

അറിയില്ല  അറിയാതെ നീ  അറിയാതെ  എന്റെ മനസ്സിന്റെ  ചില്ല മേൽ കൂടുകൂട്ടി  നിലാവിന്റെ പുഞ്ചിരി  വെട്ടത്തിലായ് നീ വന്നു ചിക്കി ചിണുങ്ങി  മുട്ടിയുരുമ്മിയിരുന്നില്ലേ  കനവാണെല്ലാം  കനവാണ് എന്നറിഞ്ഞു  വല്ലാതെ നോവിന്റെ  തീരത്തു ഞാൻ മാത്രമായി  അറിയില്ല ഇനി ഇത്  എത്രനാൾ തുടരുമെന്നത്  അണയാറായ ചിരാത്  ഞാനൊരു മിന്നാമിന്നിയുടെ  നുറുങ്ങുവെട്ടം  ജീ ആർ കവിയൂർ  09 02 2024

നീയത് അറിയുന്നുവോ

ഒരുവേളയെങ്കിലും  നീ നിന്റെ ഇഷ്ടം  അറിയിക്കുമല്ലോ  ഓമലാളെ  മൗനമെന്നത്  വെറും വാക്കല്ല  സമ്മതമല്ലേ  കേവലം സമ്മതമല്ലേ  കണ്ണും കണ്ണും കൊണ്ട്  കഥ പറഞ്ഞ നാളുകളൾ ഇന്നുമോർത്തു  നെടുവീർപ്പോടെ  കഴിയുന്നു ഞാനീ  പ്രവാസ കദനങ്ങളുടെ  നടുവിലായി  നീയത് അറിയുന്നുവോ  നീയത് അറിയുന്നുവോ  ജീ ആർ കവിയൂർ  08 02 2024

ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ

ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ കൗന്തേയനെങ്കിലും  രാധേയനായി കഴിയും ഭാഗീരഥിയുടെ തീരത്ത്, കണങ്കാൽ ആഴത്തിലുള്ള വെള്ളത്തിൽ കിഴക്കോട്ട്  അഭിമുഖമായി നിൽക്കുന്നു,  കൈകൾ ഉയർത്തി, ചുണ്ടുളിൽ വേദ സ്തുതികളുമായ്  നിൽക്കും നേരത്ത് മകനെ കാണുവാനെത്തിയമ്മ മറ്റാരുമല്ല കുന്തിയെന്ന അമ്മയും കർണ്ണൻ എന്ന മകനും ജന്മരഹസ്യം പറഞ്ഞു പാണ്ഡവ പക്ഷത്തേക്ക് നയിക്കാൻ പ്രേരിപ്പിക്കുമ്പോഴും കർണ്ണൻ സ്നേഹത്തോടെ വിസമ്മതിക്കുകയും കർണ്ണൻ കുന്തിക്ക് നൽകുന്ന വാഗ്ദാനത്തിന് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടായി.  തുടർന്നുള്ള യുദ്ധത്തിൽ, കർണ്ണൻ അർജ്ജുനൊഴികെയുള്ള പാണ്ഡവരിൽ ഓരോരുത്തരെയും  യുദ്ധത്തിൽ പരാജയപ്പെടുത്തുകയും  അവസാനം ആയുധം കൈവശം ഇല്ലാത്ത അവസ്ഥയിൽ അർജുന  ബാണമേറ്റ് വീര മൃത്യു  വരിക്കയുണ്ടായായ ധീരനും ദാനശീലനും ധർമയുദ്ധത്തിൽ  പരാജിതരുടെ നടുവിൽ സൂര്യ തേജസ്  അംഗരാജാധിപൻ വിസ്മരിക്കാനാവാത്ത കഥാ പാത്രങ്ങളിൽ കർണ്ണൻ എന്ന നാമം ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ ജീ ആർ കവിയൂർ 08 02 2024

പ്രണമിക്കുന്നു

പ്രണമിക്കുന്നു  നാദമായ് താളമായ് നിത്യം സിരകളിൽപടരുമീ ആത്മ ചൈതന്യ ധാരയായ് ഒഴുകുമി സംഗീതമേ അണയാതെ കാക്കുക അഴലോക്കെയകറ്റുക ആശ്ലേഷിക്കുന്നു നിന്നേ ആരാധിക്കുന്നു എന്നുമെന്നും പ്രപഞ്ചത്തിൻ ഭാവമേ പ്രതിധ്വനിക്കുന്നു എങ്ങും പ്രതീക്ഷയുടെ കിരണമേ പ്രണമിക്കുന്നു നിന്നെ ഞാൻ ജീ ആർ കവിയൂർ 06 02 2024

तुम बिन कही करार, ना आए तो क्या करेചന്ദൻ ദാസിൻ്റെ ഗസൽ രചനയുടെ പരിഭാഷ

तुम बिन कही करार, ना आए तो क्या करे ചന്ദൻ ദാസിൻ്റെ ഗസൽ രചനയുടെ പരിഭാഷ ഒത്തുതീർപ്പില്ലാതെ വന്നില്ലെങ്കിൽ എന്ത് ചെയ്യും  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  ഞാൻ നിന്നെ മറക്കാൻ നീ ഉറച്ചുനിൽക്കുന്നു, പക്ഷേ  എൻ്റെ ഹൃദയത്തിൽ നിന്ന് നീ ഓർക്കുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  മദ്യം തൊടുന്നത് എനിക്ക് നിഷിദ്ധമാണ്  എന്നാൽ ഞാൻ നിന്നെ എൻ്റെ കണ്ണുനീർ കുടിക്കാൻ പ്രേരിപ്പിച്ചാൽ ഞാൻ എന്തുചെയ്യണം?  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  നിന്നെ കണ്ടതിനു ശേഷം ഞാൻ എന്നെത്തന്നെ സൂറത്തിൽ മറന്നു  എല്ലാ കണ്ണാടിയിലും നിന്നെ കണ്ടാൽ ഞാൻ എന്ത് ചെയ്യണം?  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  ഒത്തുതീർപ്പില്ലാതെ വന്നില്ലെങ്കിൽ എന്ത് ചെയ്യും  ഓരോ

കാണാ നോവുകൾ

കാണാ നോവുകൾ വിടരാതെ കൊഴിഞ്ഞ പൂവിന് മനം അറിഞ്ഞ മരത്തിനു ഉണ്ടോരു നോവും ഹൃദയം അറിയുന്നുണ്ടോ വണ്ട് അത് ആടി തീരും മയിലിൻ്റെ പൊഴിഞ്ഞ പീലിയുടെ നോവ് അറിയുന്നുവോ നൃത്തം അറിയാത്ത  പെൺ മയിലത്  പാടി നടക്കും കുയിലിൻ്റെ മുട്ടമേൽ അടയിരിക്കും കാക്കയുണ്ടോ അറിയുന്നു വഞ്ചനയുടെ ലാഞ്ചന എല്ലാം കണ്ട് പുഞ്ചിരിക്കും  പ്രകൃതിയുടെ ലീലാവിലാസങ്ങൾ ഓർത്തു എഴുതുന്ന കവിയുടെ തൂലികക്കു ഉണ്ടോ നൊമ്പരം ജീ ആർ കവിയൂർ 05 02 2024

അറിയില്ല

ചുറ്റുവിളക്കിന്റെ  വർണ്ണപ്രഭയിൽ  ഇന്നലെ ഞാനൊരു  നാണത്തിൽ ചാലിച്ച  കരിമഷിയാർന്ന മിഴി കണ്ടു  എത്ര മറക്കാൻ ശ്രമിച്ചിട്ടും  എന്റെ ഉറക്കം കെടുത്തിയങ്ങ്  പ്രണയാക്ഷരങ്ങളായ് എൻ വിരൽത്തുമ്പിൽ  കവിതയായ് പൂത്തുലഞ്ഞു  ആ പ്രിയ നിമിഷങ്ങളെ  ഇനി എന്നാണോവോ ആ കാഴ്ചകൾ വീണ്ടും കാണാനാവുക അറിയില്ല  ജീ ആർ കവിയൂർ 03 02 2024

ധർമ്മസ്ഥല നിവാവാസ

ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  നിൻ സന്നിധിയിൽ  വന്നു കൈകൂപ്പുമ്പോൾ  മനസ്സ് ഒരു കൈലാസമായി  മാറുന്നു വല്ലോം ഭഗവാനെ  ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  ഹൈമവതീപതേ  ഹിമഗിരി വാസ  ഹനിക്കുക എന്നിലെ  അഹന്തയെല്ലാം ഭഗവാനെ  ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  പരശുരാമനു ദർശനം നൽകി  നീ പാർവതി സമേതനായി  നീ തന്നെയല്ലോ കദ്രിയിൽ വാഴും  ശ്രീ മഞ്ജുനാഥ ഭഗവാനെ  മനോഹര രൂപനെ മമ സംങ്കടമെല്ലാമകറ്റുക ഭഗവാനേ ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  ജീ ആർ കവിയൂർ 02 02 2024

പ്രകൃതിയുടെ പ്രണയകഥ

പ്രകൃതിയുടെ പ്രണയകഥ  കരയോട്  കടൽ ചേരും  നേരമത് വീണ്ടും  അലറിയടുക്കുന്നു  അലയാഴിയുടെ  വിരഹവേദനയോ  അതുകണ്ട് കവിമനം തേങ്ങി  മേഘം വിതുമ്പി  മലയോട് ചേർന്നു  മഴയായി പൊഴിഞ്ഞ്  അരുവിയായി  പുഴയായി  കടലോട് ചേരുമ്പോൾ  കണ്ണുനീരിനു ലവണ രസം  കടലിനു ലവണ രസം  വെയിലേറ്റ്  ആവിയായ്  വീണ്ടും മഴമേഘമായ്  പുനർജനിക്കുന്നുവല്ലോ  ഇതുതന്നെയല്ലോ പ്രകൃതിയുടെ പ്രണയകഥ   ജീ ആർ കവിയൂർ 02 02 2024

ആറന്മുളേശാ ഭഗവാനെ

ആറന്മുളേശാ ഭഗവാനെ പാർത്ഥസാരഥേ പാപനാശകനെ  പാർത്തിടെണേ പാഞ്ചജന്യധാരി  (പാർത്ഥസാരഥേ പാപനാശകനെ ) പലവൊരു വന്നു നിന്നെ  കണ്ടു മടങ്ങുമ്പോൾ  മനസ്സിനെന്തു  ആനന്ദം ഭഗവാനെ  ആനന്ദം ഭഗവാനെ  (പാർത്ഥസാരഥേ പാപനാശകനെ ) പാരിതിനെ പരിപാലിക്കുന്നവനെ  പാർത്ഥന്റെ സാരഥിയായി നിന്നവനെ  പമ്പാ തടമതിൽ തിരുവോണ  തോണിയിലായി വന്നു  ഭക്തർ നിനക്കായി സദ്യ ഒരുക്കുന്നുവല്ലോ  വള്ള സദ്യയൊരുക്കുന്നുവല്ലോ  കണ്ണാ ...ശ്രീകൃഷ്ണ ആറന്മുളേശാ ഭഗവാനെ ജീ ആർ കവിയൂർ   01 02 2024