എഴുതപ്പെട്ട വരികൾ

എഴുതപ്പെട്ട വരികൾ

എഴുതപ്പെട്ട വരികളിൽ ഒരക്ഷരം പോലും
തിരുത്തി എഴുതുവാൻ കഴിയാത്തതാണ് ജീവിതം,
കടന്നുപോയ നിമിഷങ്ങൾ മായ്ക്കാനാവാതെ
ഓർമ്മകളായി മാറുന്നു ഓരോ ദിനവും.

ചിരിച്ച നാളുകളും കണ്ണീർ പെയ്ത രാവും
കാലത്തിന്റെ താളിൽ പതിഞ്ഞുകിടക്കും,
തെറ്റുകൾ പോലും പാഠങ്ങളായ് മാറി
നമ്മെ നാളെയിലേക്ക് കൈപിടിച്ചുയർത്തും.

വരാനിരിക്കുന്ന വരികൾ നമുക്കുള്ളതാണ്,
അതിൽ എന്തെഴുതണം നാം തന്നെ തീരുമാനിക്കാം,
കഴിഞ്ഞത് മാറ്റാനാകില്ലെങ്കിലും ജീവിതത്തിൽ
പുതിയൊരു നല്ല അധ്യായം നമുക്ക് എഴുതാം.


ജീ ആർ കവിയൂർ 
18 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത