Posts

Showing posts from June, 2021

പാവം ശിവാ ശിവാ

 പാവം ശിവാ ശിവാ  അവളെ പേടിച്ചു നടക്കില്ലാരുമീ  വഴിയേ താടക ഭയങ്കരി അല്ലോ  അതെയിന്ന് അണുവിൽ  അണുവാകുന്നവനേ കണ്ടും  പുലപ്പേടിയായി വഴിമാറുന്നു  ചത്തത് കീചകനെങ്കിൽ  കൊന്നത് ഭീമൻ തന്നെ  ചാവടിയന്തിരം നടത്തുവാനോ  ചത്തത് അറിഞ്ഞത് കൊന്നത്  ആരെന്നു ചോദിക്കയും വേണ്ട  അവനാ കുഞ്ഞൻ തന്നെ  ചീനാ ഭായി ഭായി ഭായി  ഇന്ന് നമ്മളെയൊക്കെ  ഗുഡ് ബൈ പറയിപ്പിക്കുന്നു  സമയത്തിനു മുൻപേ  സത്ത് പോകുന്നുവല്ലോ  പാവം ശിവാ ശിവാ  ജീ ആർ കവിയൂർ  30 .06 .2021 

പ്രണയവസന്തം

പ്രണയവസന്തം പാടുവാനോരുങ്ങിയ  പാട്ടിലായ് നിൻ പ്രണയം  പകുത്തുനൽകാനാവാത്ത  പഞ്ചാര മധുരം  ഓർമ്മകളുടെ താളുകളിൽ  ഓടിയെത്തും ദിനങ്ങളുടെ അടങ്ങാത്ത കനവിൻ  ആഴങ്ങളിൽ വിരഹ രസം  നോവിനെ തീരങ്ങളിൽ  തിരയടിച്ചുയർന്നു  തിരികെ വരാത്ത നിൻ ഓർമ്മകളുടെ പ്രണയവസന്തം  ജീ ആർ കവിയൂർ 30.06.2021

കാണുവാനൊരുക്കമല്ലയോ ?!!

കാണുവാനൊരുക്കമല്ലയോ ?!! വാ ക്കുകൾ പൂക്കുന്നിടത്തു  മാറാലകൾ മായിച്ചു മറവിയുടെ  പിന്നാപുറത്തേക്കുള്ള വഴികളിൽ  മഞ്ചാടികൾ പെറുക്കിയൊപ്പം  വളപ്പൊട്ടുകളുടെ നിറം മങ്ങാ  ഓർമ്മ ചെപ്പിലായി പരതുമ്പോൾ  ചില്ലിട്ട ജാലകത്തിലെ കാഴ്ചകളെ  മഴവന്നു മറക്കുന്നുവല്ലോ  പരാതിയുമില്ല പരിഭവുമില്ല  പാതി ചതഞ്ഞോരെൻ  പോയ് പോയ ഓർമ്മകളെയൊക്കെ  പെറുക്കി എടുത്തു താലോലിക്കുന്നു  നീയുമതു ഓർക്കുന്നുവോ  അതോ പിൻ തിരിഞ്ഞു നടക്കാൻ  അല്ലിയാമ്പലുകളും കടലാസു വഞ്ചിയും  കാണുവാനൊരുക്കമല്ലയോ പ്രിയതേ !! ജീ ആർ കവിയൂർ  29 .06 .2021 

പ്രിയതേ മൊബയിൽ ഫോണേ

 പ്രിയതേ മൊബയിൽ ഫോണേ  പാതിരാപ്പകലില്ലാതെ നിന്നെ  വിരലുകളാൽ പരതി പരതി  വേദനിക്കുന്നില്ലല്ലോ നിനക്ക്  ഒരല്പംപോലും വിശ്രമമില്ലാതെ  നിറവേറും നിഴലുകളുടെ  നീണ്ട നിരകൾക്കു നടുവിൽ  നീല രാവുകളിലും മഞ്ഞ വെയിലിലും  നിറഞ്ഞൊഴുകും നയനങ്ങൾ  മിണ്ടുവാനും പറയുവാനും  മിണ്ടാതെ മിണ്ടുന്നതും  ഒപ്പം നീയെന്നും ഇപ്പോഴും  മണ്ടി നടക്കുന്നില്ലേ കൂടെ  നിനക്ക് മിണ്ടുവാൻ കഴിഞ്ഞു വെങ്കിൽ നീ അലറി വിളിക്കുകയില്ലായിരുന്നില്ലേ  നീ ആണ് നീയാണ് എൻ ജീവിത സഖിയിന്നു  നിന്നെ ഞാൻ ഉപദ്രവസഹായിയെന്നു വിളിച്ചോട്ടെ   ജീ ആർ കവിയൂർ  26 .06 .2021

അല്ലയോ മാതേ..!!

 അല്ലയോ മാതേ..!! നീയാം പൊൻ പ്രകാശ ധാരയിൽ  മുത്തമിട്ടു പറക്കും ശലഭങ്ങളും ഒഴുകി നടക്കുമരയന്നങ്ങളും  അംബരചുംബികളായ മലനിരകളും നീയെത്ര മനോഹരിയാണെന്നോ  നിത്യവും ഒരു നവോഢയെ പോലെ  ഒഴുകിയകലുന്ന നിൻ കുണുക്കങ്ങളും പച്ച മരതക പട്ടു ചുറ്റിയ പുളിനങ്ങളും എത്ര കണ്ടാലും തീരില്ല നിന്നുടെ  അംഗകൊങ്കങ്ങളുടെ തിളക്കം  മനോന്മണി സുന്ദരി തായേ  മനോ മുകുരങ്ങളിൽ ഒഴുകിവരുന്നു കാവ്യ കല്ലോലിനികൾ കടക്കുന്നു തൂലിക തീർക്കുന്ന വിസ്മയക്കാഴ്ച  കാണാതെ ഇരിക്കുവാൻ കണ്ടു കൊണ്ടു വർണ്ണിക്കാനിനിയെറേ  വാക്കുകളില്ല എനിക്കിനി പ്രകൃതി സുന്ദരി സുഷമേ  സനകാദികളാലും പൂജിതേ ഭൂമി മാതാവേ നമോവാകം  ജി ആർ കവിയൂർ  27 06 2021

പ്രിയതേ നിന്നോർമ്മയിൽ

 പ്രിയതേ നിന്നോർമ്മയിൽ  ഇന്നുമെന്നും ഞാൻ  പാതിരാവിൽ കണ്ടു   അമ്പിളി മുഖമെനിക്ക്  ഒന്ന് കാണാൻ തിടുക്കമായി നിന്നെ ഒരു നോക്കുകാണുവാൻ  കൊതിയായി പ്രിയതേ പ്രണയിനി പണ്ട് നീതന്നകന്നൊരു   പുഞ്ചിരി പാലിൻ മാധുരിമ ഇന്നുമെൻ ഹൃദയഭിത്തിയിൽ  മായാതെ കിടപ്പു ചിത്രമായ് ഓമലേ  ഓർക്കും തോറും എനിക്ക്  ഇരട്ടി മധുരം പോലെ അധിമധുരം ജന്മജന്മാന്തര ദുഃഖം മറക്കുന്നു  അമ്പലപ്പുഴ കണ്ണന്റെ പാൽ  പായസ മധുരമെൻ നാവിൽ  നിൻ നാമമിന്നും അമൃത തരം  ഞാനൊരു കണ്ണ നായ് മാറുന്നു നീ പ്രിയ രാധയുമായല്ലോ പ്രിയതേ  ജീ ആർ കവിയൂർ  28 .06 .2021 

അമ്മേ ശരണം ദേവി ശരണം

 അമ്മേ ശരണം ദേവി ശരണം  രചന  ജീ ആർ കവിയൂർ അമ്മേ ശരണം ദേവി ശരണം  അമ്മേ ശരണം ദേവി ശരണം അകലത്തു നിന്നു വിളിക്കുകിൽ  അരികിലേക്ക് അണക്കുന്നു നീ  അഭയദായിനി അമ്മേ  മൂകാംബികേ  അവിടുത്തെ തിരുദർശനം പുണ്യം  അമ്മേ ശരണം ദേവി ശരണം  അമ്മേ ശരണം ദേവി ശരണം എത്രഎഴുതിയാലും  എത്രപാടിയാലും  മതിവരിക്കില്ല നിൻ അപദാനങ്ങൾ  നിന്റെ തിരുനടയിൽ നിൽക്കുമ്പോൾ  എല്ലാം മറക്കുന്നുവല്ലോ അമ്മേ ദേവി  അമ്മേ ശരണം ദേവി ശരണം  അമ്മേ ശരണം ദേവി ശരണം കൊല്ലൂരിലും കൊടുങ്ങല്ലൂരിലും  മുള്ളികുളങ്ങരയിലും  കവിയൂരിലുമമരും  എവിടിരുന്നു വിളിച്ചാലും നീ  നീ മാത്രമല്ലോ ശരണം അമ്മേ  അമ്മേ ശരണം ദേവി ശരണം  അമ്മേ ശരണം ദേവി ശരണം 25 .06 .2021 

ശിവാനന്ദ ലഹരി - 4 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 4  ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  വിരിഞ്ചിര്‍ ദീര്‍ഘായു‍ര്‍ ഭവതു ഭവതാ തത്പരശിര – ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാന്‍ | വിചാരഃ കോ വാ മ‍ാം വിശദ കൃപയാ പാതി ശിവ തേ കടാക്ഷവ്യാപാരഃ സ്വയമപി ച ദീനാവനപരഃ || 16 || നിര്‍മലസ്വരൂപിയായ ആനന്ദമൂര്‍ത്തേ!  ബ്രഹ്മദേവന്‍ ചിരജ്ഞീവിയായിരിക്കട്ടെ.  അദ്ദേഹത്തിന്റെ ബാക്കിയുള്ള ശിരസ്സുകള്‍ നാലും  നിന്തിരുവടിയാല്‍ നല്ലപോലെ കാത്തുരക്ഷിക്കപ്പെടട്ടെ.  ഈ ലോകത്തില്‍ ദൈന്യാവസ്ഥയെ  എന്റെ ശിരസ്സിലെഴുതിവെച്ചതുകൊണ്ടാണല്ലോ  നിന്തിരുവടിയുടെ ദയാര്‍ദ്രങ്ങളായ കടാക്ഷങ്ങള്‍ക്കു  ഞാനര്‍ഹനായിരിക്കുന്നത്. പിന്നെ വ്യസനിക്കുന്നതെന്തിന്ന് ? ഫലാദ്വാ പുണ്യാന‍ാം മയി കരുണയാ വാ ത്വ

ശ്രീ ജഗന്നാഥ ആരതി (ഒഡിയ ഭാഷയിൽ നിന്നും പദാനുപദ തർജ്ജിമ - ജീ ആർ കവിയൂർ )

  ശ്രീ ജഗന്നാഥ ആരതി  (ഒഡിയ ഭാഷയിൽ നിന്നും പദാനുപദ തർജ്ജിമ - ജീ ആർ കവിയൂർ ) ചതുർഭുജാ  ജഗന്നാഥ  കാന്ത ശോഭിത  കൗസ്തുഭ പദ്മനാഭോ   , ഭേദഗർഭാ     , ചന്ദ്ര  സൂര്യ  വിലോചനാ  ജഗന്നാഥ , ലോകനാഥ, നീലാദ്രി , സർവ്വോപരി ഹരി  ദിനബന്ധു , ദയാസിന്ധോ , കൃപാലു  ജന രക്ഷക  കമ്പുപാണി , ചക്രപാണി , പദ്മനാഭനോ , നരോത്തമ … ജഗത്പാലാ ,  സർവ്വവ്യാപിനെ , സർവവ്യാപി  സുരേശ്വരാ  ലോക രാജ  , ദേവ രാജ  , ചക്രഭൂപ  സത്യഭൂപതി   നീലാദ്രി  ബദ്രിനാഥ സർവോത്തമഃ  , അനന്ത  പുരുഷോത്തമഃ  താരക ശോഭിത ,കല്പതരു , ഭീമാൽ സംപൂജിത ദേവ   ബലഭദ്ര , വാസുദേവ  , മാധവോ  , മധുസൂദന  ദൈത്യഹരി , പുണ്ഡരികാക്ഷ  , വനമാലി  ഭദ്രപ്രിയ , ബ്രഹ്മ , വിഷ്ണോ , നമോസ്തുതേ  ഭഗവത് പൂജിത , മുരാരീ  കൃഷ്ണ  കേശവ  ശ്രീരാമ , സച്ചിദാനന്ദ   , ഗോപിനാഥ   പരമേശ്വര  വിഷ്ണു വിഷ്ണുർ , മോഹ വിഷ്ണുർ , പാരാവാര വിഷ്ണുർ  മഹേശ്വര  ലോക കർത്താ , ജഗന്നാഥ , മഹി കർത്താ  മഹാരാജാ … മഹർഷി  കപിലാചാര സിന്ധോ , ലോകാചാരി  സുരോ ഹരി  പത്മലോചന, പത്മനാഭ , സുരാ സംസാരപാലക  ഏകാനേക  മമ പ്രിയ  .. ബ്രഹ്മവാദി  മഹേശ്വരാ  ദ്വയ ഭുജോ സത്യ ചതുർബാഹു , സത് ബാഹു  സഹസ്രബാഹു സമന്യുത   പദ്മ പത്ര  വിശാലാക്ഷ്യ നമോസ്തുതേ  പദ്മ 

കാണുവാനായി അലയുന്നു

കാണുവാനായി അലയുന്നു നിൻ അധര  പുഷ്പങ്ങളിലെ  ലാലിമ പടർന്നൊരേൻ  നെഞ്ചകം മിടിക്കിന്നുയിന്നും  ഒരു വാക്ക് മിണ്ടാനാവാത്ത  ദിനങ്ങളുടെ നോവ്‌ കണ്ണുകളിൽ വായിച്ചറിഞ്ഞ  നാളുകളിൽ മധുരനോവായിയെൻ ചുണ്ടുകളിൽ തത്തിക്കളിച്ചു  താലോലിച്ചു വിരിഞ്ഞൊരു  അക്ഷരപൂവുകൾ ഇന്നും വാടാതെ സൂക്ഷിക്കുന്നു പ്രിയതേ പറഞ്ഞു തീരാനാവത്തോരെന് കല്പനികത ഇന്നുമെഴുതിയിട്ടും തീരുന്നില്ലല്ലോ കാണുവാൻ ഏറെ കൊതി  പൂണ്ട് അലയുന്നു ഒരു സൗഗന്ധികം തേടി ഭീമ മാനസനായി   ഞാനിന്നും പ്രിയതേ ജീ ആർ കവിയൂർ 21.06.2021

നീ തന്നെയല്ലോ

നീ തന്നെയല്ലോ  എന്നുള്ളിലുണരും  നാമമെല്ലാമമേമ നിന്നെക്കുറിച്ചായിരുന്നു  കൊല്ലൂരിലമരുന്നതും  കൊടുങ്ങല്ലൂരിലമരുന്നതും  എന്റെ കാണപ്പെട്ട പോറ്റമ്മയല്ലോ  സകല ലോകത്തിനും പൊരുളാം ശക്തി പരാശക്തി നീയല്ലോയെല്ലാം സന്തോഷ സന്താപങ്ങൾ വന്നിടുമ്പോൾ നിന്നെ ഓർക്കുന്നു ഞാനെന്നും  അമ്മേ നിന്നെ ഓർക്കുന്നു ഞാനെന്നും നിത്യമെൻ മനസ്സിലും  എഴുത്താണി തുമ്പിലും  നിൻ കൃപാ കടാക്ഷത്താൽ വിരിയും അക്ഷരപൂമാലകളും  നിനക്കുള്ളതല്ലേമ്മേ തായേ  ജി ആർ കവിയൂർ  23 06 2021

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 3

  ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 3  ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  വടു‍ര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി | യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി || 11 || ഹേ സര്‍വ്വേശ്വര! ബ്രഹ്മചാരിയായാലും  ഗൃഹസ്ഥനായാലും സന്യാസിയായാലും  ജടധരിച്ച വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും  പ്രാകൃതമനുഷ്യനായാലും വേണ്ടില്ല,  അവന്റെ ഹൃദയം മാത്രം അങ്ങയ്ക്കു  ധീനമായിത്തിരുന്നുവെങ്കില്‍ നിന്തിരുവടി  അവന്റെ സ്വന്തമായിക്കഴിഞ്ഞു.  അവന്റെ സംസാരമാകുന്ന ഭാരത്തെകൂടി  അവന്നുവെണ്ടി അവിടുന്നു ചുമക്കുന്നു. ഗുഹായ‍ാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം | സദാ യസ

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

 ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) -  2 ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ പടോ വാ തന്തുര്‍വാ പരിഹരതി കിം ഘോരശമനം | വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ പദ‍ാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 || ന്യായശാസ്ത്രോക്തങ്ങളായ ഘടം, മണ്ണ്, അണു, ധൂമം അഗ്നി,  പര്‍വ്വതം, വസ്ത്രം, നൂല്‍ എന്നിവ ഭയങ്കരനായ മൃത്യുവിനെ  തടുത്തു നിര്‍ത്തുമോ? പിന്നെയെന്തിനാണ് അപ്രകാരമുള്ള  വാക്യങ്ങളുച്ചരിച്ച് വെറുതെ കണ്ഠക്ഷോഭം ചെയ്യുന്നതു,  സര്‍വ്വ കല്യാണങ്ങളും നല്‍ക്കുന്ന ശംഭുവിന്റെ  തൃച്ചേവടികളെ ഭജിക്കൂ! ഉടനെ തന്നെ  ഉല്‍കൃഷ്ടമായ സൗഖ്യത്തേയും പ്രാപിക്കൂ! മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്രഫണിതൌ കരൌ ചാഭ്യര‍ച്ചായ‍ാം ശ്രുത

എൻ മതം

 എൻ മതം കാട്ടാളനെഴുതിയതും  മുക്കുവനെഴുതിയതും  പെണ്ണാലേ  ചത്തു  മണ്ണാലേ ചത്തതും  മന്ത്രങ്ങളുടെ മഹത്വം  മറച്ചുവെച്ച് ഗോവാമുഴക്കി  പ്രകൃതിയിലേക്ക്  ഉറ്റുനോക്കിയിരുന്നും  പകർത്തിയവ പലതും  മലയിൽ നിന്നുമിറങ്ങി  പുഴയുടെ തീരങ്ങളിലെത്തി തീക്കു കാവൽ ആക്കി  സ്ത്രീയെ അടിമയാക്കി ഐന്നൊരു പക്ഷമെങ്കിലും സീത സാവിത്രി ഊർമ്മിള  മണ്ഡോദരിയും ശൂർപ്പണകയും  കൂനിക്കൂടി കഥകളുമായി  മന്ധരയുമൊക്കെയിന്നും  മാലോകർ അറിയാതെയും  അറിഞ്ഞോടുന്നുണ്ടിവിടെ  മറക്കുക പൊറുക്കുക പലതും മറക്കാനാവാത്ത അതുകൊണ്ട്  ഉറക്കെ ചിന്തിച്ചയെന്നെ  കാൽവരിയിലേക്ക് അയക്കരുത്  പരന്നത് എന്ന് പറഞ്ഞ് പിന്നെ  ബ്രഹ്മാണ്ഡമാണെന്ന് പറഞ്ഞതാണ്  എന്റെ സനാതനമായ ലോകത്തെ  കൈ കൂപ്പുവാൻ പഠിപ്പിച്ച മതം  ജി ആർ കവിയൂർ  23 06 2021

കദളിമംഗലത്ത് വാഴുമമ്മേ

കദളിമംഗലത്ത്  വാഴുമമ്മേ  ഈരേഴു പതിനാലു ലോകവും വാഴ്ത്തും  ഈശ്വരിയെ പരമേശ്വരിയെ ജഗദീശ്വരിയെ  ഇരുവള്ളിപ്പറയിൽ നിവസിക്കുന്നവരും  ഈയുള്ളവനും  കദളി മംഗലത്ത്‌ വുന്നു   ഇടക്കകൊട്ടിപാടിയും തപ്പുകാച്ചിയും  ഇടപ്പടയണിയാടുന്നു നിൻ അന്തികേ വന്നു  ഇടനെഞ്ചു പൊട്ടി വിളിക്കും നിൻ ഭക്തനെ  ഇഴപിരിയുന്ന നേരത്തുമിമ വെട്ടാതെ കാക്കണേ അമ്മേ   ഈണത്തിൽ പാടാനറിയാത്തോരെന്നെ  ഇന്നുമെപ്പോഴും കാത്തിടണേ അമ്മേ  ഇഷ്ടദേവതേ കദളി മംഗലത്ത് ഭഗവതി  ഇഹപര ദുഖങ്ങളാറ്റി  കുറക്കണേ അമ്മേ  ഈരേഴു പതിനാലു ലോകവും വാഴ്ത്തും  ഈശ്വരിയെ പരമേശ്വരിയെ ജഗദീശ്വരിയെ  ജീ ആർ കവിയൂർ  23 .06 .2021 

സംഗീതാമൃതം

സംഗീതാമൃതം  ആദ്യാനുരാഗ വസന്തമേ നീ  പുൽകിയകലുന്നുവോ എൻ  ഓർമ്മതൻ നന്ദന വനത്തിൽ  ഒരു ശ്രുതി ചേർന്ന ഗീതകമായ്   സ്മൃതിയിൽ സ്വരരാഗം  മിഴികളിൽ   പ്രണയം  മൊഴികളിൽ മധുവന്തി  മൂളും നിലാക്കുളിരിൽ സ ഗ₂ മ₂ പ നി₃ സ സ നി₃ ധ₂ പ മ₂ ഗ₂ രി₂ സ ത്യാഗരാജനും  ദീക്ഷിതരും  സംഗീത ധാരയായ്   ഒഴുകിയ വർണ്ണങ്ങളിൽ  നിറഞ്ഞു നിന്നൊരു  രാഗദം ഒരുക്കുന്നുവല്ലോ  ഋഷഭവും ഗാന്ധാരവും  മധ്യമവും പഞ്ചമവും  ധൈവതവും നിഷാദവും  അനുഭൂതി പൂത്തുലഞ്ഞു  നിന്നിൽ അലിഞ്ഞു ചേർന്നു  ആനന്ദ നിർവൃതിയിൽ  മനമെന്നും ആന്ദോളനത്തിൽ  ആദ്യാനുരാഗ വസന്തമേ നീ  പുൽകിയകലുന്നുവോ എൻ  ഓർമ്മതൻ നന്ദന വനത്തിൽ  ഒരു ശ്രുതി ചേർന്ന ഗീതകമായ്   ജീ ആർ കവിയൂർ  21 .06 .2021 

ലോക സംഗീത ദിനം

 ലോക സംഗീതം   ഹൃദയ സഭാതലത്തിൽ  നീ വന്നു സപ്തസ്വര  രാഗ വസന്തം തീർത്തില്ലേ  ശ്രുതി അറിയാത്ത എന്നെ  ജീവതാരോഹണ  അവരോഹണങ്ങളിൽ  വർണ്ണങ്ങൾ തീർത്തില്ലേ  മേളകർത്താ രാഗങ്ങളാൽ  പുണർന്നകന്നില്ലേ  സുഗന്ധമായ് പടർന്നില്ലേ  സിരകളിലാനന്ദാനുഭൂതി  ഹൃദന്തം സുന്ദരം  ജീ ആർ കവിയൂർ  20 .06 .2021   

''ജപിക്ക മനമേ പഞ്ചാക്ഷരി ''

''ജപിക്ക മനമേ പഞ്ചാക്ഷരി '' ശിവ ഗംഗയിൽ മുങ്ങിയുണരും  മാനസ തീർഥാടനം നടത്തുമ്പോൾ  ഗംഗോത്രിയോട് ചേർന്ന ഗോമുഖവും  കണ്ടു സാഷ്ടാംഗം വണങ്ങുന്നു  നിന്നെ  ശിവശങ്കരനേ അനുഗ്രഹിക്കേണമേ  ഭഗീരഥ രാജന്റെ തപസില്‍ പ്രസാദിച്ച് പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക്  മുക്തിയേകി സ്വര്‍ലോകത്തു നിന്നും  ഭൂമിയിലേക്ക് പതിക്കുമാഘാതത്തെ  ഭഗവാൻ  ശിരസ്സേറ്റു ഗംഗയെ  ഭാഗീരതിയായ ഗംഗാ തീർത്ഥത്താൽ  മനം തൊട്ടു ശുദ്ധി വരുത്തിയിന്നു  ശിവശങ്കരന്റെ കഥയറിഞ്ഞു ചിത്തം  കുളിർത്തുവല്ലോ മാലോകരെ അറിഞ്ഞു   ജപിക്കുക ഭഗവൽ നാമമാം  പഞ്ചാക്ഷരി മന്ത്രം "ഓം നമഃ ശിവായ " ജീ ആർ കവിയൂർ  20 .06 .2021 

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 1

 ശിവാനന്ദ ലഹരി -  സമ്പാദന സംയോജനം   ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 1  ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ | ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍ ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 || വേദം തുടങ്ങിയ വിദ്യകളെല്ലാറ്റിന്റേയും സ്വരൂപികളായി,  ജടമുടിയില്‍ അലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി,  അന്യോന്യം തങ്ങള്‍ ചെയ്യുന്ന തപസ്സിന് ഒരാള്‍ക്കൊരാ‍ള്‍  ഫലഭൂതരായി സ്വഭക്തന്മാര്‍ക്ക്, ധര്‍മ്മം, മോക്ഷം തുടങ്ങിയ  ഫലങ്ങളെ നല്‍ക്കുന്നവരായി, മൂന്നു ലോകത്തിനും  അനല്പമായ മംഗളം നല്‍ക്കുന്നവരായി, ധ്യാനിക്കുന്തോറും  മനസ്സില്‍ വീണ്ടും വീണ്ടും പ്രത്യക

പ്രിയ കവിക്ക് പ്രണാമം

Image
 പ്രിയ കവിക്ക് പ്രണാമം  പ്രണാമം പ്രണാമം പ്രണാമം...  അങ്ങ് ആകാശ ചരുവിൽ  രമേശ കിരണം പൊലിഞ്ഞു  ഓർക്കും തോറും തേങ്ങുന്നു മനം  ''ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളില്‍ '' ''കല്യാണപ്പെണ്ണിന്‌ താലിയൊരുക്കണ  കന്നിപ്പൂവെയില്‌ കന്നിപ്പൂവെയില്‌'' ''ആ... മംഗളം പാടുന്ന സംഗീതം നവവത്സരം വാഴ്ത്തുന്ന സന്ദേശം നാദം തേടുമ്പോള്‍ '' ''ആരാരുമറിയാതെ പൂവണിഞ്ഞോ ആയില്യംകാവിലെ നാഗപ്പാല?'' ''കുന്നത്തൊരു കുന്നിലുദിച്ചു  പൊന്നിന്റെ ചെമ്പഴുക്ക കോണെല്ലാം കുമിളെല്ലാം  കുട ചൂടി പോകുന്നു'' ''നീ നീ നീയെന്റെ ജീവൻ അതിൽ നീയെന്നുമെന്റെ '' ''ചന്ദനം മണക്കുന്ന പൂന്തോട്ടം.... ചന്ദ്രികമെഴുകിയ മണിമുറ്റം.... ഉമ്മറത്തമ്പിളി നിലവിളക്ക്....'' ''പൂമുഖ വാതില്‍ക്കല്‍ സ്നേഹം  വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു'' ''കൂടുവിട്ടു കൂടുമാറി നാടുവിട്ടുപോകാം നാടുവിട്ടു നാടുമാറി കൂട്ടുതേടിപ്പോകാം നല്ലവര്‍ക്കു സ്വന്തമായ നാട്ടിലുള്ള വീട്ടില്‍ കൂടുവിട്ടു കൂടുമാറി നാടുതേടിപ്പോകാം

അറിയുക ഉള്ളം

അറിയുക ഉള്ളം  ഇന്നലെയെന്നതു ഞാനറിയും  ഇരുണ്ടൊരു കാർമേഘം പോലെ  കർമ്മ ഫലത്താലേ കണ്ണുനീർ  മഴയായി പെയ്തൊഴിയുമല്ലോ   ഇന്നു മനസ്സറിഞ്ഞ സൽപ്രവൃത്തി  ചെയ്യുകിൽ മനപായസ്സത്തിനു  മധുരമേറെ ഉണ്ടാവുകയുള്ളു  മനനം ചെയ്തു മനുഷ്യനാവാം   മായയാൽ മറക്കുമസൂയ  കുശുമ്പും കുന്നായിമ്മയും  മാറ്റി വക്കുക അറിയുക  ആഴിയുടെ ആഴങ്ങളിൽ  തേടിയെടുക്കും  മുത്തുക്കൾ  ചിപ്പികൾ വൈഡൂര്യങ്ങൾ  വിലമതിക്കാനാവാത്തതു  അറിയേണ്ടതകം പൊരുളിനെ  ജീ ആർ കവിയൂർ  18 .06 .2021

കടം തരുമോ

കടം തരുമോ മൗനമെന്ന നിൻ ആയുധം  എനിക്കൊന്നു കടം തരുമോ  ഞാനുമൊന്നു ജയിക്കട്ടെ അഴലിൻ ആഴങ്ങളിൽ നിന്നും കാണാതെ കാണുന്നു  നിന്നെയെൻ മനതാരിൽ മായിക്കാനാവാത്ത  മധുവസന്തം പ്രിയതേ  നിന്നോർമ്മകളെന്നിൽ  വള്ളി കുടിൽ തീർത്തു മുല്ലപ്പൂ മണത്താൽ  നിറയുന്നു അനുഭൂതി നീ പണ്ട് പാടിയ പാട്ടിന്റെ  വീചികളിന്നുമെൻ കാതിൽ  മാറ്റൊലികൊള്ളുന്നു  പ്രണയ  നോവായ്‌  പ്രിയതേ ജീ ആർ കവിയൂർ 16.06.2021

അഴലാഴങ്ങൾ

 അഴലാഴങ്ങൾ   ഹംസ ചാമരം വീശി  വന്നോരു നിൻ ഗന്ധം  ഉണർന്നെൻ  മനസ്സിൻ ആഴങ്ങളിൽ നിന്നും  അഴലകന്നു മെല്ലെ തൂലിക തുമ്പിലൂടെ  അക്ഷര പതംഗങ്ങൾ ചിറകുവിടർത്തി പാറി  സാഗര സീമകൾ താണ്ടി  മലയാഴ്മയും കടന്നു  മരുപ്പച്ചകൾക്കപ്പുറം   ജന്മജന്മാന്തര യാത്രകളിലും  എന്തെ മറക്കാതെ  പിൻ തുടരുന്നുവല്ലോ  മധുരിക്കും നോവുകൾ  ഇങ്ങിനെ പ്രിയതേ !! ജീ ആർ കവിയൂർ  16 .06 .2021   

മറവിയാർന്നോർമകളെ .. ഗസൽ

  മറവിയാർന്നോർമകളെ  ..  ഗസൽ  മറവിയാർന്നോർമകളെ  ഇങ്ങനെ വേദനിപ്പിക്കാതെ  മനഃസ്സമാധാനത്തോടെ  ജീവിക്കാനുവദിക്ക എന്നെ  എന്നരികിലേക്കണായാതിരിക്കുക   മറവിയാർന്നോർമകളുമായ്  പൊട്ടി പൊഴിഞ്ഞ  നക്ഷത്രങ്ങളുണ്ടെൻ  ഹൃദയത്തിലായ്  എത്രനാളിങ്ങനെ കഴിയുമീ   സ്വപനങ്ങളുടെ തണലിൽ  എന്നെയിങ്ങനെ  ഉന്മത്തനാക്കരുതേ - (2 ) മനഃസ്സമാധാനത്തോടെ  ജീവിക്കാനുവദിക്ക വീണ്ടും  എന്നരികിലേക്കണയാതിരിക്കുക   മറവിയാർന്നോർമകളെ  കവര്‍ന്നെടുക്കാതിരിക്കുക  നടുവഴിയിലെന്നെയിങ്ങനെ  വിളിക്കാതെയിരിക്കുക  പുതു ജീവിത വഴികാട്ടുക എന്നെ  പലതവണ കാലിടറി  വീണെങ്കിലും  ഞാനെന്നെ  വീഴാതെ പിടിച്ചു നിർത്തി  വീണ്ടുമെന്നെ ദയവു ചെയ്തു  വീഴ് ത്തരുതേ ! എന്നെ ശാന്തമായി  ജീവിക്കാൻ അനുവദിക്കുക  വരരുതേ വീണ്ടുമെൻ അരികിലായ്  ജീവിക്കാനുവദിക്ക എന്നെ  എന്നരികിലേക്കണയാതിരിക്കുക മറവിയാർന്നോർമകളുമായ്   ജീവിച്ചു പോട്ടെയീ മരുഭൂവിൽ    മറവിയാർന്നോർമകളെ   ഇങ്ങനെ വേദനിപ്പിക്കാതെ  നിങ്ങളെന്നെരികിൽ  മനഃസ്സമാധാനത്തോടെ  ജീവിക്കാനുവദിക്ക ഇങ്ങനെ വേദനിപ്പിക്കാതെ  മനഃസ്സമാധാനത്തോടെ  ജീവിക്കാനുവദിക്ക എന്നെ  എന്നരികിലേക്കു വരാതെയിരിക്കുക   മറവിയാർന്നോർമകളുമായി  ജീവിക്കാൻ അനുവദിക്കുക

വന്നീടുക നീ

Image
  വന്നീടുക നീ  ഇരുന്നങ്ങു മയങ്ങിയ നേരത്ത്  ഉള്ളിൽ വന്നു നീ പുഞ്ചിരി കാട്ടി  ഉണർന്നപ്പോളെവിടെ പോയി  ഉണ്ണിക്കാണ്ണാ മാനസ ചോരനെ  അമ്മക്കു കാട്ടി കൊടുത്തു നീ  ഈരേഴു പതിനാലു ലോകവും  ഈയുള്ളവന്റെ ഉള്ളിലെ  ഇഹ പര ദുഖങ്ങളൊക്കെ അകറ്റണേ കണ്ണാ  ഭട്ടതിരിയുമല്ല പൂന്താനമല്ല  എങ്കിലുമെൻ സംഭ്രമങ്ങളൊക്കെയകറ്റി  മായയെല്ലാം കളഞ്ഞു നീയെൻ   ഭജനയിൽ വന്നീടുക കണ്ണാ  ജീ ആർ കവിയൂർ  12 .06 .2021 

തിരികെ വരാനാളുകൾ

Image
തിരികെ വരാനാളുകൾ എന്നോർമ്മ പൂക്കുന്ന  പൂമുറ്റത്തെത്തി പൂത്തുമ്പിയോടൊപ്പം  തുള്ളി കളിക്കാൻ  അങ്ങ് ആകാശമുട്ടുമാ ചില്ലയിലെ മാവില കടിച്ചെടുത്ത് ഊയലാടിയ  ഓണത്തിൻ തിരുമുറ്റത്തേക്ക്  പുതു മണമുള്ള പുത്തൻ ഉടുപ്പിട്ട് തൂശനിലയിൽ തുമ്പപ്പൂച്ചൊറും പർപ്പിടക പായസ പുളിശ്ശേരി  ഉപ്പേരിയും തിന്നുവാനും  ഞാനറിയാതെയൊന്നു  തിരികെ നടന്നങ്ങു അമ്പിളി വാനത്തിൽ  ചുവട്ടിലേക്ക് ചേക്കേറാൻ  കൊതി കൊണ്ടു നിന്നിന്നു വെഞ്ചാമര നിറമുള്ള   കേശങ്ങളിൽ മെല്ലെ വിരലുകളാൽ തലോടിയിരുന്ന്  അയവിറക്കിയാ  നല്ലനാളുകളുടെ തിരികെ വരാ കാഴ്ചകളെൻ മനതാരിലിപ്പൊഴും ബാല്യം   ജീ ആർ കവിയൂർ  13 .06 .2021

നടരാജ പാട്ട് - തമിഴിൽ നിന്നും വിവർത്തനം -ജീ ആർ കവിയൂർ

 നടരാജ പാട്ട് - തമിഴിൽ നിന്നും വിവർത്തനം -ജീ ആർ കവിയൂർ                                                ( I ) ബ്രഹ്മാണ്ഡമാകെ നിറഞ്ഞു  നിൽക്കും നീ തന്നെയല്ലേ  ലോകത്തിനാധാരമായ് നീയല്ലോ  നാലുവേദത്തിൻ അധിപതി  നീ തന്നേയല്ലോ  വെയിലും  നിലാവും  നീ തന്നേയല്ലോ  ശക്തിയുമഗ്നിയും  ഈരേഴു പതിനാലു ലോകവും  നിറഞ്ഞു നില്പതും നീയല്ലയോ  പെണ്ണും നീ ആണും നീ , നീതന്നെയല്ലോ  പല ഉയിരിനാത്മാവും  നീതന്നെയല്ലേ  എല്ലായിടത്തും നീതന്നെ നീതന്നെ  ഏകമാനപ്പൊരുളും നീതന്നെയല്ലോ  വേറിട്ടതുമൊന്നിച്ചതും  നീ തന്നേയല്ലോ  പാദാതി കേശവുമച്ഛനും അമ്മയും നീതന്നേയല്ലോ  പൊന്നും നീ പൊരുളും നീ  ഇരുളും വെളിച്ചവും വായുവും  ബോധമെന്ന ഗുരുവും നീതന്നെയല്ലേ  നവഗ്രഹജാലവും ഭുവനവും നീ  എന്റെ കുറ്റങ്ങളേയും  കുറവുകളേയു  മകറ്റും  ഈശനെ ശിവകാമിനേ അല്ലയോ നടരാജനാകും  ചിദംബരനാഥനാമെൻ സൃഷ്ടാവും നീയേ നീതന്നെയല്ലോ - 2                                ( II  ) മാനാടും ചന്ദ്രനു മരുവികളുമാടും  പാർവ്വതിവും നടനമാടും  വിഷ്ണുവും ഗ്രന്ഥങ്ങളാവും വേദങ്ങളും  കടൽത്തിരകളും വേദ സൃഷ്ടാവാം ബ്രഹ്മനുമാടുന്നു ദേവരാജനും കൂട്ടാളികളാവും  സ്വർഗ്ഗവുമാടുന്നു   കുഞ്ചര മുഖനാവും  ഗണപതിയു മാ