അഷ്ടാവക്ര ജ്ഞാനം: 36 കവിതാ വിഷയങ്ങൾ
അഷ്ടാവക്ര ജ്ഞാനം: 36 കവിതാ വിഷയങ്ങൾ
1.
നിരുപാധികമായി സ്നേഹിക്കാം
ഹൃദയത്തിന്നുള്ളിൽ അണയ്ക്കാം
പ്രതീക്ഷകൾ ഒന്നും വെക്കാതെ
സ്നേഹത്തിൻ വഴിയിൽ നടക്കാം
2.
പ്രതീക്ഷകൾ ഒന്നും വേണ്ടല്ലൊ
ദുഃഖങ്ങൾ ഉള്ളിൽ വരില്ലല്ലൊ
സ്നേഹം നൽകി ജീവിച്ചാൽ
സന്തോഷം എന്നും കൈവരുമല്ലൊ
3.
മക്കൾ നമ്മുടെ സ്വത്തല്ല
അവർക്കുമുണ്ടൊരു സ്വന്തം വഴി
പറന്നുയരട്ടെ ആകാശത്തിൽ
തടസ്സങ്ങളൊന്നും വെക്കരുതേ നീ
4.
ഒഴുകും നദിയിലെ മരക്കഷ്ണം
ഒരുമിച്ചണയും ഒരു നിമിഷം
പിരിയുമെന്നാലും സങ്കടമില്ല
ജീവിത യാത്രയിലിതു സഹജം
5.
വാർദ്ധക്യത്തിൽ തനിച്ചായാൽ
സങ്കടപ്പെടേണ്ടതില്ലല്ലോ
ഉള്ളിലെ വെളിച്ചം കാണുമ്പോൾ
ശാന്തി തനിയേ അണയുമല്ലോ
6.
മനസ്സിന് ഉള്ളിൽ സമാധാനം
നേടുകയത്രേ പരമധനം
ബാഹ്യ ലോകത്തിലെ കാര്യങ്ങൾ
നൽകുകയില്ലൊരു നിമിഷ സുഖം
7.
ചെടിയെ നമ്മൾ വളയ്ക്കുമ്പോൾ
ഭംഗി നഷ്ടം വരുമല്ലൊ
മക്കളെ സ്വാതന്ത്ര്യം നൽകിയാൽ
പൂത്തുലഞ്ഞു സ്നേഹം നിൽക്കുമല്ലൊ
8.
എന്റേതെന്നൊരു ഭാവത്താൽ
ബന്ധങ്ങൾ തകർന്നു പോകുന്നു
സ്വാതന്ത്ര്യം നൽകും മനസ്സോടെ
സ്നേഹബന്ധങ്ങൾ വളരുന്നു
9.
താരതമ്യം നമ്മൾ ചെയ്യുമ്പോൾ
ഹൃദയം മുറിഞ്ഞു പോകുന്നു
ഓരോ വ്യക്തിയും വേറിട്ടതാണ്
സത്യം മനസ്സിൽ തെളിയുന്നു
10.
ഭയം കൊടുത്ത് വളർത്തിയാൽ
മനസ്സിൽ ദൂരം കൂടുമല്ലൊ
സ്നേഹം മാത്രം പകർന്നു നൽകിയാൽ
അടുപ്പം എന്നും നിൽക്കുമല്ലൊ
11.
മറ്റുള്ളവരിൽ സന്തോഷം
തിരഞ്ഞു നടക്കേണ്ടതില്ലല്ലോ
സ്വയം തിരിച്ചറിഞ്ഞീടുമ്പോൾ
ആനന്ദം ഉള്ളിൽ ഉറയ്ക്കുമല്ലോ
12.
കണക്കുകൾ വച്ച് ചെയ്യുമ്പോൾ
ത്യാഗം ബിസിനസ് ആകുന്നു
ഒന്നും തിരികെ ചോദിക്കാതെ
സ്നേഹം ദാനമായ് മാറുന്നു
13.
അഹങ്കാരം ഉള്ളിൽ വച്ചാൽ
സത്യം കാണാൻ കഴിയില്ല
എളിമയോടെ ജീവിച്ചാൽ
ദുഃഖം നമ്മെ തൊടുകയില്ല
14.
ചങ്ങലയായി മാറാതെയുള്ള
സ്നേഹം നൽകാം മക്കൾക്ക്
സ്വാതന്ത്ര്യത്തിന്റെ ആകാശത്തിൽ
ചിറകടിച്ചു പറക്കാൻ സന്തോഷം
15.
ഒറ്റയ്ക്ക് വന്നൊരു യാത്രയിത്
ഒറ്റയ്ക്ക് തന്നെ മടങ്ങും നാം
വഴിയിൽ കണ്ടുമുട്ടും ജനങ്ങൾ
സഞ്ചാരികളായ് കാണാം നാം
16.
തെറ്റുകൾ മാറോടണയ്ക്കാതെ
ക്ഷമയുടെ പാത തെരഞ്ഞെടുക്കാം
മാപ്പു നൽകുന്ന മനസ്സോടെ
സുന്ദര നാളുകൾ പണിയാം
17.
ഇരുട്ടിൽ നഷ്ടപ്പെട്ടാലും
വെളിച്ചം ഉള്ളിൽ കൊളുത്താം
സത്യത്തിൻ വഴി കണ്ടത്താൻ
അറിവിന്റെ വിളക്ക് തെളിക്കാം
18.
ഏകാന്തതയൊരു ശാപമല്ല
സ്വയം അറിയാൻ വഴിയത്രേ
ആത്മാവിൻ സൗന്ദര്യം അറിയുമ്പോൾ
ഏകാന്തതയും മനോഹരമത്രേ
19.
സൂര്യൻ വെളിച്ചം തരുന്നു
മരങ്ങൾ പഴങ്ങൾ നൽകുന്നു
പകരമതൊന്നും ചോദിക്കാതെ
ശാന്തതയോടെ നിൽക്കുന്നു
20.
സ്നേഹം നൽകൽ കടമയത്രേ
കാവലാളായി നിലകൊള്ളാം
ഉടമസ്ഥാവകാശം സ്ഥാപിക്കാതെ
നല്ലൊരു വഴികാട്ടിയാകാം
21.
ശരീരമല്ല നാമൊരിക്കലും
അമരമാം ആത്മാവത്രേ
ബന്ധങ്ങളൊക്കെ താത്കാലികം
സത്യമിതൊന്നു മാത്രമത്രേ
22.
വാങ്ങലും വിൽക്കലും ആക്കാതെ
സ്നേഹത്തെ ശുദ്ധമായി സൂക്ഷിക്കാം
നിർമ്മലമായൊരു മനസ്സോടെ
ലോകത്തെ മുഴുവൻ സ്നേഹിക്കാം
23.
വാക്കുകളേക്കാൾ മനോഹരം
മനസ്സിന്റെ ആഴമേറിയ നിശബ്ദത
കോലാഹലങ്ങൾ ഇല്ലാത്തപ്പോൾ
വന്നുചേരും സമാധാനം
24.
മറ്റുള്ളവരിൽ നിന്നും നമ്മൾ
പ്രതീക്ഷിച്ചാൽ കണ്ണീർ വരും
പ്രതീക്ഷയൊന്നു മില്ലെങ്കിൽ
ജീവിതം സന്തോഷമായ് മാറും
25.
ജ്ഞാനത്തിന്റെ ഉണർവുണ്ടായാൽ
ബന്ധനങ്ങൾ ഒക്കെയും അഴിയും
ജീവിതത്തിന്റെ സത്യമറിഞ്ഞാൽ
ദുഃഖങ്ങൾ ഒക്കെയും മായും
26.
ചിറകുകൾ നൽകി വളർത്താം
സ്വതന്ത്രമായി പറക്കട്ടെ
സ്നേഹത്തിൻ വിശാല ആകാശത്തിൽ
സന്തോഷം എന്നും നിറയട്ടെ
27.
ലോകമൊരു കണ്ണാടിയത്രേ
നമ്മുടെ ഉള്ളം കാണിക്കും
നല്ലത് ഉള്ളിൽ കാത്തുസൂക്ഷിച്ചാൽ
നന്മ മാത്രം തിരിച്ചുകിട്ടും
28.
സ്നേഹം മാത്രം വിതയ്ക്കുകയാണെങ്കിൽ
സ്നേഹം തന്നെ കൊയ്തെടുക്കാം
വെറുപ്പും ദൂരവും മാറ്റിവെച്ച്
ഒരുമയോടെ ഇവിടെ ജീവിക്കാം
29.
മരം തരും മധുരപ്പഴങ്ങൾ
കല്ലെറിയുന്നവർക്കും നൽകും
അതുപോലെ നന്മ ചെയ്യുമ്പോൾ
ഹൃദയത്തിൽ ശാന്തി നിറയും
30.
സത്യത്തിന്റെ വഴിയിൽ നടക്കുമ്പോൾ
ഭയമൊന്നും മനസ്സിനെ അലട്ടില്ല
പ്രകാശപൂർണ്ണമാം ചിന്തകളാൽ
ജീവിതം ഒരിക്കലും തളരില്ല
31.
കാലം മുന്നോട്ട് ഒഴുകുമ്പോൾ
മാറ്റങ്ങൾ സ്വാഭാവികമത്രേ
മാറ്റങ്ങളെ ചിരിയോടെ സ്വീകരിച്ചാൽ
ജീവിതം എന്നും മനോഹരമത്രേ
32.
ഇളകാത്ത മനസ്സോടെ ജീവിച്ചാൽ
പ്രതിസന്ധികൾ നമ്മെ തോൽപ്പിക്കില്ല
ശാന്തമായ ഹൃദയത്തിൽ
ദുഃഖത്തിന് സ്ഥാനമുണ്ടാകാതില്ല
33.
ആശ്രയത്വം ഉപേക്ഷിക്കുമ്പോൾ
ബന്ധങ്ങളിൽ സ്നേഹം മാത്രം നിൽക്കും
ആർക്കും ആരും അടിമയല്ലെന്ന്
തിരിച്ചറിവ് മനസ്സിൽ ഉദിക്കും
34.
സ്വന്തം തെറ്റുകൾ കാണുമ്പോൾ
തിരുത്താൻ ധൈര്യം കാണിക്കാം
സ്വയം സ്വീകരിച്ചു ജീവിച്ചാൽ
സമാധാനത്തിന്റെ വഴി തുറക്കാം
35.
കൊട്ടാരത്തിലെ സുഖങ്ങളേക്കാൾ
വലുതാണ് ആന്തരിക സമാധാനം
ധനവും പദവിയും തരാത്ത സുഖം
നൽകും നിർമ്മല മനസ്സിന്റെ ജ്ഞാനം
36.
ആഗ്രഹങ്ങളൊക്കെ ഒടുങ്ങുമ്പോൾ
അവശേഷിക്കും പരമാനന്ദം
പ്രതീക്ഷകളില്ലാതെ ജീവിച്ചാൽ
ജീവിതം ധന്യമാകും എന്നും
ജീ ആർ കവിയൂർ
05 08 2026
(തിരുവല്ല, കവിയൂർ)
Comments