Posts

Showing posts from August, 2026

മൗനം പൂക്കും താഴ് വരയിൽ

Image
മൗനം പൂക്കും താഴ് വരയിൽ  [പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 1] നിശാഗന്ധി പൂക്കും വഴിയോരത്തിൽ നിലാവിൻ പെയ്യും പുൽമേടുകളിൽ നനു നനുത്തു വീശും കാറ്റിൻ തലോടലിൽ നിന്നോർമ്മ വിരിയും എൻ മനസ്സുകളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 2] കാലം തിരിയും വഴിയോരത്തിൽ പ്രതീക്ഷ നിൽക്കും കാത്തിരിപ്പിൽ നിൻമുഖം പൂത്തുലയും സ്വപ്നങ്ങളിൽ സ്നേഹഗന്ധം നിറയും ഹൃദയത്തിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 3] പാതി വിടരും പൂക്കാലത്തിൽ പാട്ടായ് ഒഴുകും കാറ്റിൻ താളത്തിൽ നീലാകാശം പൂത്തുലയും രാവുകളിൽ നിന്നരികിൽ ഞാൻ അലിയും നിമിഷങ്ങളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… ജീ ആർ കവിയൂർ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...

അനുരാഗഗാനം

Image
അനുരാഗഗാനം ഉദയകിരണരാജികൾ വന്നണഞ്ഞല്ലോ ഹൃദയരാഗമുണർന്നു മൗനമകന്നല്ലോ,  സ്നേഹവസന്തം പൂത്തുലഞ്ഞല്ലോ പൂവിതാനിച്ചു വാടി ആകെ തെളിഞ്ഞുവല്ലോ. ചിത്തത്തിലായിരം കുളിർകോരിവന്നു ലഹരാനുഭൂതിയാൽ പുളകംകൊണ്ട്,  സ്വപ്നായനത്തിൻ അലകൾ വന്നുനിറഞ്ഞു സ്വർഗ്ഗാനുരാഗ വർണ്ണങ്ങൾ മാറ്റൊലിക്കൊണ്ടു. പനിനീർച്ചെടിതൻ കവിളിലൊരു മൃദുചുംബനം നൽകി രവികിരണങ്ങൾ,  മലരിൻ മിഴികൾ ശലഭസഞ്ചാരങ്ങൾക്കായ് കാതോർത്തുനിൽക്കുന്നൂ. വർണ്ണച്ചിറകുകളുമായി പൂന്തേൻ നുകരാനായ് മെല്ലെ വരുന്നൊരു ദൂതൻ,  ഓരോ മലരിൻ്റെയും കാതിൽ മൃദുമന്ത്രണം ചൊരിയുന്ന കാമുകൻ. മകരമഞ്ഞിന്റെ ചില്ലുടലിൽ പുതഞ്ഞുനിൽക്കും രാവുകൾ,  നിലാവിന്റെ വെള്ളിവെളിച്ചത്തിൽ മുങ്ങിനിൽക്കും നിലവുകൾ.  മയിലുകൾ പീലി വിടർത്തിയാടും വനഭംഗിയുടെ കുളിരിൽ,  കുയിലുകൾ പാട്ടു മൂളും ആ രാഗാർദ്രമായ വെൺപുലരിയിൽ. പ്രിയനെ നിൻ്റെ സാമീപ്യത്തിനായി കൊതിച്ചു കാത്തിരിപ്പു ഈ കന്യകയിവൾ പ്രണയാതുരയായ്. ജീ ആർ കവിയൂർ  30 08 2026 (തിരുവല്ല, കവിയൂർ)

നീയറിഞ്ഞോ

നീയറിഞ്ഞോ നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നിശീഥിനിയുടെ യാമങ്ങളിൽ നിലാവിൻ നിഴലിലായി, നിദ്രയില്ലാതെ തിരിഞ്ഞും മറിഞ്ഞും നിന്നോർമ്മകൾ എന്നെ പുണരുമ്പോൾ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നീയറിയാതെൻ മിഴികളിൽ നനവാർന്നൊരു കാത്തിരിപ്പുണ്ട്, നീയെത്തുമെന്ന പ്രതീക്ഷയിൽ തുടിക്കുന്നു മനം നിൻ പേരിൽ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... കാറ്റിലൊഴുകുന്നൊരു ഗന്ധമായി നീയെന്നിൽ നിറയുമ്പോൾ, ദൂരെയാണെങ്കിലും അരികിലായ് തോന്നുന്നു നീയെൻ ജീവനിൽ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... ഒരു മാത്ര നേരമെങ്കിലും നിന്നരികിൽ ചേർന്നിരിക്കുവാൻ, ഈ ജന്മമൊക്കെയും കാത്തിരിക്കും എൻ ഹൃദയം നിനക്കായ് മാത്രം...   ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ) .

സന്ധ്യാനുരാഗം'

Image
സന്ധ്യാനുരാഗം' സന്ധ്യാ രാഗങ്ങൾ മൗനമാർന്നൂ ചക്രവാളച്ചെരുവിൽ മറഞ്ഞു നിലാവ് പുഞ്ചിരിച്ചു നിന്നോർമ്മ നിഴലായി വന്നു നില്പൂ മെല്ലെ ആകാശഗോപുരങ്ങളിലെ നക്ഷത്രങ്ങൾ കൺചിമ്മി നിന്നു അനുരാഗവിവശയായി മനം അറിയാതെ നിൻ സാമീപ്യം കൊതിച്ചു ചന്ദനഗന്ധമാർന്ന കാറ്റ് വീശി അകലങ്ങളിൽ എവിടെയോ നിൻ മുരളിക ഉണർന്നു പാടി മാറ്റൊലിക്കൊണ്ടു നെഞ്ചകമാകെ പ്രിയനേ തുടിക്കുന്ന ഹൃദയത്തിൻ നാദമായി നീയെന്നും അരികിൽ ഉണ്ടെന്നാകിലോ  അമൃതധാരയായ് പെയ്തിറങ്ങുമീ  സ്നേഹസാന്ദ്രമാം സംഗീതരാവിൽ ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ) .

മഴ വഴികളിൽ

Image
മഴ വഴികളിൽ കാർമേഘം മൂടിയ മാനത്തു നിന്നും കാറ്റാടി പാടും മലനിരകളിലേക്ക്, ചാറ്റൽമഴ പെയ്യുന്ന പാതയോരത്തിലൂടെ ചുവടുകൾ വെച്ച് മുന്നോട്ടു പോകാം. പച്ചപ്പു പടർന്ന മലഞ്ചെരിവുകളിൽ അങ്ങേത്തലക്കൽ നീയുണ്ടെന്നോർത്താൽ, പ്രതീക്ഷയേകുന്നു ഓരോ വഴികളും, മഴത്തുള്ളി പാടുന്ന സംഗീതവും. വളഞ്ഞുപുളഞ്ഞു പോകുന്ന ഈ വഴികൾ മനസ്സിനു നൽകുന്നു കുളിരും ശാന്തിയും, മഴനനഞ്ഞ നീലമലക്കാഴ്ചകളിൽ മനസ്സു ചേക്കേറുന്നു നിൻ അരികിലേക്ക്. മഞ്ഞിൽ കുളിച്ചൊരു സന്ധ്യയണയുമ്പോൾ മൗനം പോലും നിൻ പേരായ് മാറുന്നു, മഴവഴി തീരുന്നൊരിടം വരെയും നിന്നരികിലേക്കെൻ യാത്ര തുടരുന്നു. ജീ ആർ കവിയൂർ 29 08 2026 (തിരുവല്ല, കവിയൂർ) .

ജീവിച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നു

Image
ജീവിച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നു ഒറ്റക്കിരുന്നു പോയ് പോയ കാലത്തിന് ഒതുക്കുകല്ലുകൾ ഇറങ്ങവേ പെട്ടന്ന്, ഒഴുകി എത്തുന്നു ചിന്തകളിൽ ഒരുപാട് കഷ്ടപ്പെട്ട് കരകയറ്റിയ ദിനങ്ങളുടെ ദീനതയിൽ. വെയിലിൽ വിയർപ്പൊഴുക്കിയ നാളുകൾ, വിശപ്പിനെ മറന്നോടിയ പകലുകൾ, മക്കളുടെ ചിരി കാണാനായി മാത്രം മറന്നുപോയി തനിക്കുള്ള മോഹങ്ങൾ. ചോരയും നീരും കൊടുത്തു വളർത്തിയവർ, ചിറകുവിരിച്ചു പറന്നകന്നപ്പോൾ, വാതിൽപ്പടിയിൽ കാത്തിരുന്ന കണ്ണുകൾക്ക് വഴിയേറെയായി, കാൽപ്പാടുകളില്ലാതെ. ഒരിക്കൽ ഈ വീടിന്റെ തണലായിരുന്നവൻ, ഇന്നിവിടെ തനിച്ചൊരു നിഴലായി; ചുവരിലെ പഴയ ചിത്രങ്ങളോട് മാത്രം ചോദിക്കുന്നു — “എന്നെ ഓർക്കുന്നുണ്ടോ?” തലമുടിയിൽ കാലം മഞ്ഞുപെയ്യുമ്പോൾ, കൈകളിൽ വിറയലായ് ശേഷിച്ച ശക്തി; എങ്കിലും മക്കൾ വരുമെന്ന പ്രതീക്ഷയിൽ വാതിൽ തുറന്നുതന്നെ വെച്ചിരിക്കുന്നു. കൊടുത്ത സ്നേഹത്തിന് കണക്കൊന്നുമില്ല, നൽകിയതൊന്നും തിരികെ ചോദിച്ചില്ല; ഒരു നേരം അരികിലിരുന്ന് സംസാരിക്കാൻ മാത്രമായിരുന്നു വൃദ്ധമനസ്സിന്റെ മോഹം. പോയ കാലം തിരികെ വരില്ലെന്നറിഞ്ഞിട്ടും, ഓർമ്മകളെ നെഞ്ചോട് ചേർത്തിരിക്കുന്നു; “ജീവിതമെന്ന പുസ്തകത്തിൻ അവസാന താളിൽ ഒരു വരി മാത്രം കുറിച്ചി...

അക്ഷരങ്ങൾ ചിത്രശലഭമാകുമ്പോൾ 🦋(കവിത)

Image
അക്ഷരങ്ങൾ ചിത്രശലഭമാകുമ്പോൾ 🦋 (കവിത) വാക്കുകൾ ചേർത്തൊരു വാചകം ഉണ്ടാക്കാൻ മനസ്സിൻ്റെ മൂശയിൽ കിടന്നു തപിച്ചു ഏറെ നാളായി കാത്തിരിപ്പിനു ശേഷം പട്ടുനൂൽപ്പുഴുക്കളെ പോലെ ചിത്രശലഭമായി മാറുന്നുവല്ലോ വിരഹമാകാം പ്രണയമാകാം വിഷയങ്ങൾ ഒരുപാട് ആവാം മൗനത്തിൻ ചുണ്ടിലെ മധുരമാം അക്ഷരങ്ങൾ മിഴികളിൽ തെളിഞ്ഞൊരു പുലരിയായ് പറയാത്ത ഭാവമായ് വിരിയുന്നു ഓർമ്മകളാകാം ചിലപ്പോൾ നിറം മങ്ങിയ ചിത്രങ്ങൾ കാലത്തിൻ താളിൽ മായാതെ ഹൃദയത്തിൻ ചുവരുകളിൽ കണ്ണുനീർത്തുള്ളിയും ചിരിയുടെ പൂക്കളും ഒന്നായി ചേർന്നൊരു വരിയായ് മാറുമ്പോൾ ജീവിത കാവ്യമാകുന്നു അക്ഷരങ്ങൾ ചേർന്നു വരികളായ് ഒഴുകുമ്പോൾ ഹൃദയത്തിൽ തൊടുന്നൊരു നാദമായ് നിശ്ശബ്ദം പിറക്കുന്നു പറയാതെ പോയതെല്ലാം പറഞ്ഞറിയിച്ചിടുമ്പോൾ വാക്കുകൾക്കപ്പുറത്തെ ഏതോ വികാരം കവിതയായ് മാറുന്നു എന്താണതെന്ന് ചോദിച്ചാൽ ഉത്തരം പറയാനാവില്ല വായിക്കുന്ന ഹൃദയം തിരിച്ചറിയുമ്പോൾ അതാണ് കവിതയുടെ ജനനം   ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ)

യേശുവേ നാഥാ...

Image
യേശുവേ നാഥാ... യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം കൈവിടാതെന്നെയും കാക്കുന്ന സ്നേഹം കണ്ണുനീർ തുടയ്ക്കും നല്ലൊരു ദാതാവ്  യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം പാപത്തിൻ ഇരുളിൽ ഞാൻ വീണനേരം പാദങ്ങൾ തേടിയെത്തി നിൻ സ്നേഹരൂപം ക്രൂശിലെ ത്യാഗത്താൽ വീണ്ടെടുത്ത നാഥാ കാണുന്നതെല്ലാം നിൻ അത്ഭുതമാതം യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം കാറ്റും കോളും നിറഞ്ഞീടും പാതയിൽ കൈപിടിച്ചു നടത്തുന്നു വിശ്വാസനാളത്തിൽ പേടിക്കാതെ ഞാൻ പ്രാണപ്രിയനോടെപ്പം പാടുന്നൻ നിൻ സ്തുതി അനുദിനജീവിതത്തിൽ യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം ഹൃദയത്തിൻ ഭാരങ്ങൾ നീക്കുമെൻ ദൈവമേ ശാന്തിയും സമാധാനവും നൽകുമാത്മനെ നിൻ ചിറകിൻ കീഴിൽ ഞാൻ ഒളിച്ചിടും വേളയിൽ ശാന്തമാം നിൻ സാന്നിദ്ധ്യം തരുമെന്റെ ജീവനെ യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം വാനങ്ങൾ മാറിയും ഭൂമിയും നീങ്ങിയുമേ മാറാത്തതല്ലോ നിൻ സ്നേഹം എന്നും നിലനിൽപ്പതേ ആയുസ്സിൻ നാളുകൾ തീരുവോളവും ആരാധന നിനക്കേകുമെൻ ഹൃദയവും യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം ഒരുനാൾ നീവരും ആകാശമേഘത്തിൽ ചേർത്തുടുപ്പ...

മഴനൂലിൽ തീർത്തൊരു മായാത്ത ചിത്രം

Image
മഴനൂലിൽ തീർത്തൊരു മായാത്ത ചിത്രം [പല്ലവി] മഴനൂലിൽ തീർത്തൊരു മായാത്ത ചിത്രം, നിറമുള്ള കുടകൾ നിരന്നൊരു പാത; മനംതൊട്ടുണർത്തുന്ന വർണ്ണവിസ്മയം, മഴമേഘം പെയ്യുന്ന സുന്ദരവേള. [ചരണം 1] മഞ്ഞയും ചുവപ്പും നീലയും കൂടി, മഴവില്ലു താഴെ വിരിച്ചതുപോലെ; ഇടവിടാതെ പെയ്യുന്ന മഴയിലും, ഇതളായി വിടരുന്നു കുടകളുടെ കൂട്ടം. [ചരണം 2] തണുത്ത കാറ്റിൽ കുടചൂടി നിൽക്കെ, മനസ്സിൽ നിറയുന്നു മനോഹര സ്വപ്നം; അഴകോടെ വിന്യസിച്ച ചിത്രരൂപം, അഴിയാത്ത ഓർമ്മകൾ സമ്മാനിക്കുന്നു. [ചരണം 3] കരിനീല വാനിലെ മഴനൂൽ തുമ്പുകൾ, കുടകളുടെ മേൽവീണു താളമിടുന്നു; കണ്ണെത്താ ദൂരത്ത് നിറയുന്ന മേളം, കണ്ണാടി പോലെയീറൻ നിലം. [ചരണം 4] ചുവപ്പിന്റെ ചോപ്പും പച്ചപ്പിൻ കൂട്ടും, ചുറ്റിലും തീർക്കുന്നു വർണ്ണങ്ങളുടെ മേളം; മഴയുടെ സംഗീതം കേട്ടുണരുമ്പോൾ, മനസ്സിൽ വിരിയുന്നു പൂക്കൾപോലെ. [ചരണം 5] കുടക്കീഴിൽ ഒതുങ്ങുന്ന കൊച്ചുലോകങ്ങൾ, കഥകൾ പറയുന്ന പെയ്യുന്ന രാവുകൾ; ചിരികളും സ്വപ്നങ്ങളും ചേർന്നുനിൽക്കുമ്പോൾ, ചെറിയൊരു ലോകമായ് മാറുന്നു വഴികൾ. [ചരണം 6] മറക്കാനാവാത്തൊരു ഓർമ്മയായ് മാറും, മഴയത്തെ ഈ കാഴ്ച നെഞ്ചിൽ പതിയും; നിറമുള്ള കുടകളാൽ തീർത്തൊരു ലോകം, നനവാർന്ന മനസ്സിൽ മ...

ഹൃദയവാതിൽ തുറന്നിട്ടിരുന്നു

Image
ഹൃദയവാതിൽ തുറന്നിട്ടിരുന്നു നീയാം വേനലും വർഷവും ശിശിരവും ഗ്രീഷ്മവും മാറി മാറി വരും ഋതുക്കളും ഒരുപോലെ അല്ലെ പ്രിയനേ എത്രയോ പൂവും ഇലകളും പൊഴിഞ്ഞു പോയി ഓലപ്പീലികൾ കൈയാട്ടി വിളിക്കുന്നത് നിന്നെ തന്നെ അല്ലെ മഴത്തുള്ളി മണ്ണിൽ വീഴും നിമിഷം പോലെ എൻ ഹൃദയത്തിൽ നീ വന്നതും ഒരു മഴയായിരുന്നില്ലേ പ്രിയനേ വേനലിൽ വാടിയ പൂവുകൾ വീണ്ടും പൂത്തിടും നീ വരുമെന്ന പ്രതീക്ഷയിൽ എൻ മനസ്സും വീണ്ടും പൂക്കും പൊഴിയുന്ന ഇലകൾക്കിടയിൽ പുതുനാമ്പുകൾ മുളയ്ക്കുമ്പോൾ നമ്മുടെ പ്രണയവും പുതുതായി പിറക്കുകയല്ലേ പ്രിയനേ കാലം കടന്നുപോകുമ്പോഴും വസന്തം വന്നു പോകിലും എൻ കാത്തിരിപ്പിന് മാത്രം മാറ്റമില്ലല്ലോ പ്രിയനേ നിലാവിൻ വെളിച്ചം മാഞ്ഞാലും പുലരിയെത്തുമല്ലോ നീ അകലെയായാലും എൻ സ്വപ്നത്തിൽ നീയുണ്ടല്ലോ നീ വരുമെന്നൊരു തോന്നലിൽ ഹൃദയവാതിൽ തുറന്നിട്ടിരുന്നു നീ വരാതിരുന്ന നേരത്തും നിഴൽ നിന്നെ തേടിയിരുന്നു ദൂരങ്ങൾ എത്രയേറിലും മൗനം നമ്മെ വേർപെടുത്തിലും മനസ്സിന്റെ ആഴങ്ങളിൽ നീയല്ലോ എൻ പ്രണയമേ. ജീ ആർ കവിയൂർ  28 08 2026 (തിരുവല്ല, കവിയൂർ)

സ്വന്തം സമാധാനം

സ്വന്തം സമാധാനം സമാധാനം സ്വന്തം ഉള്ളിൽ സൃഷ്ടിച്ചെടുക്കണം, പുറത്തുനിന്നൊട്ടുമേ അതിനെത്തേടേണ്ട; മനസ്സെന്ന കപ്പലിൽ വെള്ളം കയറാതെ, സൂക്ഷിച്ചു ജീവിച്ചാൽ വിജയം നിശ്ചയം. മാറ്റങ്ങൾ ജീവിതത്തിൻ നിയമമാണല്ലോ, മാറിടും സാഹചര്യങ്ങൾ മാറിയിടും; പഴയതിൻ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിട്ടു, പുതിയതാം വായുവിൽ ശ്വാസമെടുക്കൂ. പ്രതിസന്ധികൾ വരുമ്പോൾ തളരാതെ നീ, പരീക്ഷണങ്ങളെ നേരിട്ടു മുന്നേറൂ; കരിഞ്ഞൊരീ കിലുകിലം കൊഴിഞ്ഞ വീണില, പുതുമൊട്ടായ് മാറിയിടും വഴികളിൽ. ഏകാന്തത ഭയപ്പെടേണ്ട ഒന്നല്ല ഒരിക്കലും, ആത്മാവിനോട് സംവദിക്കുന്ന നേരമാണത്; നിമിഷത്തിന്റെ താളം തിരിച്ചറിഞ്ഞു കൊണ്ടു, ശാന്തമായി തനിച്ചിരിക്കാൻ പഠിക്കണം നീ. അനാവശ്യവാർത്തകൾ നൽകും വിഷമങ്ങളെ, മനപ്പൂർവ്വം നീ മാറ്റി നിർത്തിടണം കേവലം; നല്ല പുസ്തകങ്ങളും ചിന്തകളും മാത്രം, ഉള്ളിലേക്ക് എന്നും സ്വീകരിച്ചീടണം. തുടർച്ചയായ താരതമ്യം സന്തോഷം കൊല്ലുന്നു, മറ്റുള്ളവരുടെ ജീവിതം കണ്ട് മനം തളരരുത്; ഇന്നലത്തെ നിങ്ങളോട് മാത്രം താരതമ്യം ചെയ്ത്, ഇന്ന് അല്പം മെച്ചപ്പെടാൻ ശ്രമിക്കണം. ക്ഷമിക്കുക എന്നത് വലിയൊരു കാര്യമത്രേ, മാറാത്ത കാര്യങ്ങളെ അംഗീകരിക്കണം നമ്മൾ; നിയന്ത്രണത്തിലില്ലാത്ത ലോകത്തെ ഓർക്കാ...

മഹാത്മാ അയ്യങ്കാളി

Image
മഹാത്മാ അയ്യങ്കാളി മണ്ണിൽ പിറന്നൊരു പൊൻതാരകം, മനസ്സിൽ നിറഞ്ഞൊരു ദീപശിഖ, പാവങ്ങൾക്കായ് പടവെട്ടിയ, പുണ്യജന്മം അയ്യങ്കാളി. ഇരുളിൽ കഴിഞ്ഞൊരു ജനതയ്ക്ക്, ഇടിമുഴക്കമായ് ശബ്ദമായി, അവകാശത്തിന്റെ പാത തുറന്ന്, അഭിമാനമായ് മുന്നേറി. കാളവണ്ടിയിലേറി വന്നൂ, കാലം കെട്ടിയ വിലങ്ങഴിച്ചു, “മനുഷ്യനല്ലോ മനുഷ്യൻ” എന്ന്, മണ്ണിനോടവൻ വിളിച്ചുപറഞ്ഞു. പഠിക്കുവാൻ പാത തുറന്നൂ, പുതുതലമുറയ്ക്ക് ചിറകേകി, പെൺമക്കളുടെ കൈകളിൽ പോലും, പുസ്തകത്താളുകൾ പൂത്തുലഞ്ഞു. വിയർപ്പുതുള്ളികൾ മുത്തുകളെന്ന്, വേലക്കാരന്റെ വിലയുയർത്തി, സമത്വമെന്നൊരു സൂര്യനുദിച്ചു, സഹോദരത്വം പാടിയുണർത്തി. അയ്യങ്കാളി തെളിച്ച തീജ്വാല, അണയാതെ ഇന്നും കത്തിടുന്നു, നീതിയുടെയും സമത്വത്തിന്റെയും, നാളെയായ് നമ്മിൽ പിറവിയെടുക്കുന്നു. രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

ചതയപ്പുലരിയിൽ ഗുരുദേവഗീതം

Image
ചതയപ്പുലരിയിൽ ഗുരുദേവഗീതം (പല്ലവി) ചതയപ്പുലരിയിൽ ഗുരുനാമം പാടാം, ഗുരുദേവ ദർശനം ഹൃദയത്തിൽ ചൂടാം, ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന അമരസന്ദേശം ലോകമാകെ പാടാം! (അനുപല്ലവി) അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയാൽ അറിവിൻ വെളിച്ചം പകർന്ന ഗുരുവേ, മനുഷ്യനിൽ മനുഷ്യനെ കാണുവാനായ് മഹാമന്ത്രമായി മാറിയ ഗുരുവേ! (ചരണം 1) ആത്മോപദേശശതകം ആത്മദീപം തെളിച്ചപ്പോൾ, ദൈവദശകം ഭക്തിഗംഗയായി ഒഴുകിയപ്പോൾ, അദ്വൈതദീപിക ഏകത്വസത്യം വിളിച്ചപ്പോൾ, ദർശനമാല ജ്ഞാനപഥമായി മുന്നിൽ വന്നപ്പോൾ. (ചരണം 2) കുണ്ഡലിനിപ്പാട്ട് ഉള്ളിലെ ശക്തിയെ ഉണർത്തുമ്പോൾ, ചിജ്ജഡചിന്തനം ചിത്തതത്ത്വങ്ങൾ തെളിയുമ്പോൾ, ആത്മവിലാസം ആത്മാനന്ദം പകർന്നപ്പോൾ, സ്വാനുഭവഗീതി സ്വാനുഭവസത്യം പാടുമ്പോൾ. (ചരണം 3) നിർവൃതിപഞ്ചകം ശാന്തിയുടെ ഗാനം പാടുമ്പോൾ, ജീവകാരുണ്യപഞ്ചകം ജീവസ്നേഹം പഠിപ്പിക്കുമ്പോൾ, അനുകമ്പാദശകം കരുണയുടെ കൈ നീട്ടുമ്പോൾ, അറിവ് അജ്ഞാനത്തിൻ ഇരുളെല്ലാം നീക്കുമ്പോൾ. (ചരണം 4) ജാതിനിർണ്ണയം ജാതിഭേദങ്ങൾ ചോദ്യം ചെയ്തപ്പോൾ, ജാതിലക്ഷണം മനുഷ്യസമത്വം പ്രഖ്യാപിച്ചപ്പോൾ, പ്രാർത്ഥന ഹൃദയങ്ങളെ ദൈവത്തിലേക്ക് ചേർത്തപ്പോൾ, സദാചാരം ജീവിതവഴിയായി മാറിയപ്പോൾ. (ചരണം 5) ശിവശതകം ശിവതത്...

നീയെൻ ചാരെ(പ്രണയഗാനം)

Image
നീയെൻ ചാരെ (പ്രണയഗാനം) നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, കുങ്കുമസൂര്യന്റെ കിരണങ്ങൾ തിങ്ങും നിൻ മുഖത്തെ യൗവനകാന്തിയാൽ എത്ര നേരം നോക്കിയിരുന്നാലും, ഇന്നും ഓർമ്മകളിൽ എന്നിൽ അനുരാഗഗാനം ഉണർത്തുന്നു. ആരും കേൾക്കാതെ  മൂളി നടക്കുന്നു, ആനന്ദഭൈരവി പോലെ... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, അറിയില്ല സ്വരങ്ങളും വർണ്ണങ്ങളും, അറിയുന്നതും നിൻ നക്ഷത്രത്തിളക്കമാർന്ന നയനങ്ങളിൽ എന്നിൽ വിരിയും സ്നേഹപരാഗങ്ങൾ ... ചന്ദനക്കാറ്റിന്റെ തലോടലിൽ ചാരെയൊരു മന്ദഹാസം പോലെ, ചെമ്പകപ്പൂവിൻ സുഗന്ധമായി നീയെന്നിൽ പടർന്ന നാളിൽ, വാക്കുകളില്ലാതെ പറഞ്ഞതെല്ലാം കണ്ണുകൾ മാത്രം അറിഞ്ഞു, ആ നിമിഷത്തിൻ മാധുര്യം എന്നുമെൻ ഉള്ളിൽ കാത്തുവെച്ചു. വെൺമുകിലുകൾ നീന്തും വാനിൽ വെൺതാരങ്ങൾ പൂത്ത രാത്രിയിൽ, വിരൽത്തുമ്പിൽ തൊട്ടുണർത്തിയ വീണാനാദം പോലെ നീ വന്നു. കാലമിനിയും കടന്നുപോയാലും മായാതെ നിൽക്കും ആ ചിത്രം, ജീവിതവഴിയിൽ ഒറ്റയ്ക്കായാലും നിൻ സാന്നിധ്യം മാത്രം മതിയായിരുന്നു പ്രിയതേ.... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

നീയെൻ ചാരെ(പ്രണയഗാനം)

Image
നീയെൻ ചാരെ (പ്രണയഗാനം) നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, കുങ്കുമസൂര്യന്റെ കിരണങ്ങൾ തിങ്ങും നിൻ മുഖത്തെ യൗവനകാന്തിയാൽ എത്ര നേരം നോക്കിയിരുന്നാലും, ഇന്നും ഓർമ്മകളിൽ എന്നിൽ അനുരാഗഗാനം ഉണർത്തുന്നു. ആരും കേൾക്കാതെ  മൂളി നടക്കുന്നു, ആനന്ദഭൈരവി പോലെ... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, അറിയില്ല സ്വരങ്ങളും വർണ്ണങ്ങളും, അറിയുന്നതും നിൻ നക്ഷത്രത്തിളക്കമാർന്ന നയനങ്ങളിൽ എന്നിൽ വിരിയും സ്നേഹപരാഗങ്ങൾ ... ചന്ദനക്കാറ്റിന്റെ തലോടലിൽ ചാരെയൊരു മന്ദഹാസം പോലെ, ചെമ്പകപ്പൂവിൻ സുഗന്ധമായി നീയെന്നിൽ പടർന്ന നാളിൽ, വാക്കുകളില്ലാതെ പറഞ്ഞതെല്ലാം കണ്ണുകൾ മാത്രം അറിഞ്ഞു, ആ നിമിഷത്തിൻ മാധുര്യം എന്നുമെൻ ഉള്ളിൽ കാത്തുവെച്ചു. വെൺമുകിലുകൾ നീന്തും വാനിൽ വെൺതാരങ്ങൾ പൂത്ത രാത്രിയിൽ, വിരൽത്തുമ്പിൽ തൊട്ടുണർത്തിയ വീണാനാദം പോലെ നീ വന്നു. കാലമിനിയും കടന്നുപോയാലും മായാതെ നിൽക്കും ആ ചിത്രം, ജീവിതവഴിയിൽ ഒറ്റയ്ക്കായാലും നിൻ സാന്നിധ്യം മാത്രം മതിയായിരുന്നു പ്രിയതേ.... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

എങ്ങു നോക്കിയാലും നീ

Image
എങ്ങു നോക്കിയാലും നീ നീയാമൊഴുകും പുഴയോരത്ത് കൊമ്പിലിരുന്ന് പഞ്ചമം പാടും നാദത്തിലോ? മഴമേഘം കണ്ടാടും പീലികളിലോ? എങ്ങു നോക്കുകിലും നിന്നോർമ്മയെന്നിൽ മിടിക്കുന്നുവല്ലോ... അകലെ ഓളങ്ങളിൽ നിൻ ചിരി കേൾക്കുന്നപോലെ, കാറ്റിന്റെ താളങ്ങളിൽ നിൻ മൊഴി നിറയുന്നപോലെ... ആകാശക്കോണിൽ വിരിയും ഏഴു വർണ്ണങ്ങളുടെ ചാരുതയോ നീ? എങ്ങു നോക്കിയാലും നിറയുന്ന എൻ മനസ്സിലെ മോഹമോ നീ... നിഴലായെന്നരികിൽ, കനലായ് നീയെൻ ഉള്ളിൽ, നിലാവായ് നീയെൻ വഴിയിൽ കുളിരായ് നീ തോന്നുവല്ലോ... ഇളംചൂടുള്ള രശ്മികളാൽ എന്നെ തൊട്ടുണർത്തും നേരം, നിൻ സാമീപ്യം ഞാനറിയുന്നു... രാവ് പകലായി മാറുമ്പോൾ പൊൻകിരണങ്ങൾ പുഞ്ചിരിയാകും, എങ്ങു നോക്കിയാലും നീയെന്നിൽ നിറയുന്നുവല്ലോ... രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

തിരുവോണ സദ്യ

Image
തിരുവോണ സദ്യ പച്ചടി, കിച്ചടി, കൂട്ടുകറി, കറിനാരങ്ങക്കറി, ഓലനും തോരനും അവിയലും ഉള്ളികറിയും  എരുശേരി, ഉപ്പേരി, ശർക്കരവരട്ടി എന്നിവയും കളിയടക്കയും പഴവും  പിന്നെ നൂറുകറിക്ക് തുല്യമാം ഇഞ്ചിക്കറിയും ഇലയിൽ അതത് സ്ഥാനം പിടിക്കുമ്പോൾ ചെമ്പാവ് പുത്തരി ചോറും പിന്നെ പരിപ്പും പപ്പടവും നെയ്യും ചേർത്ത്  ഒന്ന് കഴിച്ചു തീരാറാകുമ്പോൾ അതാ എത്തി ആറുപോലെ സാമ്പാറും   അത് കഴിഞ്ഞാലോ വരവായി മധുരബോളിയും  പായസത്തിൽ പലവിധം പാലടയും ശർക്കരപായസവും കടലപ്പായസവും ഒരുപിടി പിടിച്ചു കഴിഞ്ഞാലോ എത്തി പിന്നെയും ചോറും കാളനും രസവും മോരും പിന്നെ പഴവും കഴിച്ചെഴുന്നേൽക്കുമ്പോൾ  തിരുവോണ ഊണ് കഴിയുന്നു  ഒരു വർഷത്തിൻ ആഘോഷം! രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

മിന്നാമിന്നിവെട്ടത്തിലെ പുലരി

Image
മിന്നാമിന്നിവെട്ടത്തിലെ പുലരി രാവു പകലിനോട് കടം ചോദിച്ചു അൽപ്പം വെളിച്ചത്തിനായ്, മിന്നാമിന്നി വെട്ടത്തിലും മനസ്സിൽ പുലരി വിരിയുമെങ്കിൽ, പകലിനോട് കടം ചോദിക്കേണ്ടതുണ്ടോ? ഇരുളിന്റെ മാറിൽ കിനാവുകൾ പൂത്താൽ നിലാവിനെ തേടേണ്ടതുണ്ടോ, തളർന്നുപോയൊരു വഴിയാത്രയിൽ തണലിനായ് കേഴേണ്ടതുണ്ടോ? കണ്ണിലെ നനവിൽ പുഞ്ചിരി വിരിഞ്ഞാൽ ദുഃഖത്തെ പേടിക്കേണ്ടതുണ്ടോ, സ്വന്തം ഹൃദയം ദീപമായെങ്കിൽ മറ്റൊരു വെളിച്ചം വേണ്ടതുണ്ടോ? ചെറുതായൊരു തിരിനാളം മതി വഴിയൊന്നു തെളിയുവാൻ, ചെറുതായൊരു സ്നേഹം മതി ജീവിതം നിറയുവാൻ… രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

മഴമേഘങ്ങളായ്‌

Image
മഴമേഘങ്ങളായ്‌  പല്ലവി മഴമേഘങ്ങളായ് വാനിൽ മിഴിനീർ പോലെ... മനസ്സിൻ മൊഴിമലരുകളിൽ മറക്കാനാവാത്ത നീയും, മലർമണമായ് പൊഴിഞ്ഞു മലരണികാറ്റിൽ മൃദുസ്പന്ദനം മടങ്ങിവരാനാവാത്ത ദൂരം, മായാതെ നിൽപ്പു മനത്താരിൽ... ചരണം 1 മണൽപ്പരപ്പിൽ പതിഞ്ഞ കാൽപ്പാടായ്‌, മരുഭൂവിൽ പെയ്തൊരു കുളിർതുള്ളിയായ്‌, മുളങ്കുഴൽ തേടിയൊരു നാദമായ്‌, മണിമുറ്റം കാത്തൊരു ദീപമായ്‌... ചരണം 2 മരതകക്കാട്ടിലെ പക്ഷിച്ചിറകായ്‌, മലർവാടിയിലൊഴുകും സുഗന്ധമായ്‌, മനോഹരമായൊരു പുലരിയുടെ പൊൻകിരണമായ്‌, മരണമില്ലാത്തൊരു സ്നേഹമായ്‌. രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

ശ്രീ കൃഷ്ണ കാരുണ്യാമൃതം

Image
ശ്രീ കൃഷ്ണ കാരുണ്യാമൃതം അമ്പാടി മേയുന്ന ഗോപാലബാലാ, മൺതരിയായി ഞാൻ മാറിയ നാളിൽ, നിൻ കാൽക്കൽ വീഴാൻ കൊതിക്കുന്ന നെഞ്ചിൽ, നിൻ പാദമുദ്രകൾ ചാർത്തണേ കണ്ണാ! സ രി ഗ മ പ ധ നി സ കൃഷ്ണാ... ഗുരുവായൂരപ്പാ... മനസ്സിൽ നിറഞ്ഞു നിന്നേകിയ സ്നേഹം, മറക്കാതെ സൂക്ഷിക്കും എൻ ജീവനിൽ! കുളിർക്കാറ്റുപോലെ നീയെന്റെ മുന്നിൽ, മൃദുവായ സ്പർശമായ് വന്ന നാളിൽ, ഒരുനാൾ ഭിക്ഷാദേഹിപോൽ നിന്റെ മുന്നിൽ, നിന്നെത്തന്നെ സമ്മാനമായി നൽകിയെങ്കിൽ! സ രി ഗ മ പ ധ നി സ കൃഷ്ണാ... ഗുരുവായൂരപ്പാ... ഒരു മടിയും കൂടാതെ നൽകുമെന്നറിയാം, കഥകളിലൊക്കെ ഞാൻ കേട്ടതല്ലോ! സ്വപ്നത്തിലെങ്കിലും നിന്നെ ഞാൻ കണ്ടു, ആ സ്വപ്നം ഒടുങ്ങാത്തതാകാൻ കൊതിച്ചു, നിന്നെയറിയാൻ വേണ്ടി ഈയുള്ളവൻ, കണ്ണാ, നിൻ പാദത്തിൽ നമസ്കരിക്കുന്നു! സ രി ഗ മ പ ധ നി സ എന്റെ ചുണ്ടിൽ നിൻ നാമം മാത്രം തുളുമ്പും, എൻ ജന്മം സഫലമായ് മാറുന്ന വേള, കൃഷ്ണാ... ഗുരുവായൂരപ്പാ... രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

സ്വയം മാറ്റാം, ജീവിതം, ശ്രമിക്കുക

Image
സ്വയം മാറ്റാം, ജീവിതം, ശ്രമിക്കുക മനസ്സിൻ്റെ മേളം മുറുകുമ്പോഴും പ്രഹരതിന് തീവ്രതയാൽ  ഇടം തലയുടെ നോവ് വലം തലയറിഞ്ഞില്ല ഒട്ടുമേ  ശബ്ദങ്ങൾ ഉള്ളിലുയരുമ്പോൾ  ചിന്തകൾ നമ്മെത്തളർത്തുമ്പോൾ  ജീവിതം ഇരുണ്ടതാകുമ്പോൾ  കണ്ണാടി നോക്കി ചോദിക്കൂ  ഭയത്തിന്റെ കല്ലുകൾ മാറ്റുവാൻ  നല്ലൊരു നാളെയെ തീർക്കുവാൻ  നിന്നിലെ ശക്തിയെ കണ്ടെത്താൻ  നിന്നോട് നീ തന്നെ സംസാരിക്കൂ  തോൽവികൾ ജീവിതമല്ലല്ലോ  മോശമായ് ചിത്രങ്ങൾ വരച്ചാലും  നാളത്തെ നാളുകൾ നമ്മുടേത്  വിജയം തീർച്ചയായും നമ്മുടേത്  മൂന്നു ദിനങ്ങൾ നീ കാത്തിരിക്കൂ  ചിന്തകൾ ശുദ്ധമായി സൂക്ഷിക്കൂ  നല്ലൊരു നാളെയെ പുൽകീടാൻ  പുഞ്ചിരി തൂകി നീ മുന്നേറൂ  സ്വന്തം കഴിവുകളിൽ വിശ്വാസം  മറ്റുള്ളവരുടെ വാക്കിന് വിരാമം  സ്വപ്നങ്ങൾ പൂവിടും ലോകത്തിൽ  നീ തന്നെ രാജാവ് ഈ ജീവിതത്തിൽ  കണ്ണീരിൻ അന്ത്യം കുറിക്കുവാൻ  പുതിയൊരു സൂര്യനായ് ഉദിക്കുവാൻ  നിന്നിലെ അഗ്നിയെ കാത്തിടാൻ  നിന്നോട് നീ തന്നെ പറഞ്ഞിടൂ  ഭയത്തിന്റെ മതിലുകൾ തകർക്കുമ്പോൾ  പുതിയൊരു വെളിച്ചം ...

തീരത്തെ മൗനം ( പ്രണയ ഗാനം)

Image
തീരത്തെ മൗനം ( പ്രണയ ഗാനം) ശാന്തമായീ തീരത്ത് നമ്മളൊന്നായി കടലിന്റെ അലകളിൽ പ്രണയം നിറയുമ്പോൾ കാലം മറന്നൊരു നിമിഷത്തിൽ നമ്മൾ മാത്രം ഹൃദയത്തിൻ തുടിപ്പായ് എന്നെന്നും അരികിൽ നീ... നിലാവ് പൂക്കും രാത്രിയിൽ നിൻ കൺകളിൽ ഞാൻ കാണുന്നു വാർമുകിലുകൾ മായും വാനം പോൽ നിർമ്മലമായൊരു സ്വപ്നം കാറ്റിൻ കൈകളിൽ മെല്ലെ വന്നു പ്രണയത്തിൻ ഗാനം മൂളുന്നു അകലെയാണെങ്കിലും അരികിലാണ് നീ എന്റെ ഹൃദയത്തിൻ തുടിപ്പായ്... കടലിന്റെ തീരത്ത് നമ്മൾ കാലടിപ്പാടുകൾ ബാക്കിയാക്കി അലിവോടെ ഈ രാവുറങ്ങുമ്പോൾ ഓർമ്മകൾ പൂത്തുലയുന്നു കാലം മറന്നൊരു നിമിഷത്തിൽ നമ്മൾ രണ്ടുപേർ മാത്രം പ്രാണനിൽ പടരുന്ന മാന്ത്രികമായ പ്രണയത്തിൻ അമൃത് പോലെ... രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

കുയിലേ (പ്രണയ ഗാനം)

Image
കുയിലേ (പ്രണയ ഗാനം) കുയിലേ കുയിലേ  കൂവും കുയിലേ  നാട്ടുമാവിൻ കൊമ്പിലിരുന്ന് കൂവും കുയിലേ  കൂവും കുയിലേ നിന്റെ പാട്ടിൽ എന്തിനു നോവിൻ സ്വരം? എന്നെപ്പോലെ വിരഹത്തിലോ നീയും? എന്തേ നിൻ ചുണ്ടിൽ നിറയുന്നത് വിഷാദരാഗം? പൂത്തുലഞ്ഞൊരു പൂവിൻ ചില്ലയിൽ പൂവിതളൊന്നു തേങ്ങുന്നുവോ? പാതിവഴിയിൽ പിരിഞ്ഞുപോയൊരു പ്രണയകഥ നീ പാടുന്നുവോ? ഓരോ കാറ്റിലും നിൻ നൊമ്പരമോ? എൻ ഹൃദയത്തിൽ ഒളിപ്പിച്ചുവച്ച എൻ അനുരാഗത്തിൻ പ്രതിധ്വനിയോ? നീ പാടുന്നതു പഞ്ചമത്തിലോ? അതോ യമുനാകല്യാണിയിലോ? പറയൂ പറയൂ കള്ളി കുയിലേ കുയിലേ കുയിലേ... കുയിലേ കുയിലേ വീണ്ടും പാടൂ നീ മറന്നുപോയൊരു മധുരരാഗം, നീ പാടും പോലെ എൻ മൗനമൊക്കെയും ആനന്ദഭൈരവിയായ് മാറട്ടെ കുയിലേ... രചന: ജീ ആർ കവിയൂർ 26-08-2026 (തിരുവല്ല, കവിയൂർ)

ഗുരുസംഹിതയുടെ നിഴലുകൾ

Image
ഗുരുസംഹിതയുടെ നിഴലുകൾ ഗുരുപീഠങ്ങളിൽ തീർത്ത തടവറകൾ, സ്വാർത്ഥതയ്ക്കായ് തീർത്ത വിധിവിലക്കുകൾ; ഓർമ്മകളിൽ പോലും മായാതെ നിൽക്കും അർഹത കവർന്നൊരു ശാപവാക്കുകൾ. അറിയാതെ മൂടിയ ലക്ഷ്യങ്ങൾക്കായി, അറിവിൻ വഴികളിൽ കെട്ടിയ വേലികൾ; ഗുരുദക്ഷിണയെന്ന പേരിൽ വീണ്ടും വിരൽ മുറിച്ചെടുക്കും വിധിന്യായങ്ങൾ. ചോദ്യങ്ങൾ മുന്നിൽ പതറി നിന്നവർ, ഉത്തരം തേടി മൗനമായവർ; അധികാരഗർവ്വത്തെ ചോദ്യം ചെയ്തപ്പോൾ വേദവചനങ്ങൾ നിശ്ശബ്ദമായോ? അറിവിൻ പ്രകാശമാകേണ്ട പീഠങ്ങൾ, അഹങ്കാരഭാരത്തിൽ തകർന്നുവീഴും; ശിഷ്യൻ വളരേണ്ട ഗുരുസന്നിധിയിൽ നിഴലായ് ചില ദാസ്യചരിത്രങ്ങൾ പിറക്കും. ഗുരുവിൻ ഹിതം മാത്രം നിയമമാകുമ്പോൾ, ശിഷ്യൻ്റെ സ്വപ്നം എവിടെ വിരിയും? അറിവിനു മുന്നിൽ വാതിലടച്ചാൽ അനീതിയുടെ ഇരുട്ട് എങ്ങനെ മാറും? ചരിത്രത്തിൻ ഏടുകൾ തുറന്നുനോക്കുമ്പോൾ മുറിവുകൾ ഇന്നും ചോരപൊടിക്കും; ഏകലവ്യന്റെ മുറിഞ്ഞ വിരൽ ചോദിക്കും— “അറിവിനും അർഹതയ്ക്കും വിലയുണ്ടോ?” ഗുരുവെന്ന നാമം പ്രകാശമാകട്ടെ, ശിഷ്യഹൃദയത്തിൽ ദീപമായ് ജ്വലിക്കട്ടെ; അധികാരമല്ല, അറിവിൻ കരുണ ഗുരുസംഹിതയുടെ സത്യമായ് മാറട്ടെ. രചന: ജീ ആർ കവിയൂർ 26-08-2026 (തിരുവല്ല, കവിയൂർ)

ചിന്തിച്ചിരിക്കെ നിന്നെക്കുറിച്ച്

Image
ചിന്തിച്ചിരിക്കെ നിന്നെക്കുറിച്ച് ചിന്തിച്ചിരിക്കെ അന്തിക്ക് നീ വന്നു ചന്തം നിറഞ്ഞ പുഞ്ചിരി കണ്ട് കാന്തിയാലേ തുരുമ്പില്ലാ ഇരുമ്പ് കാന്തം പോലെ തോന്നി മനസ്സിന് മന്താരപ്പൂവിൻ മണംപോലെ നീ മന്ത്രിച്ചോതൊക്കെ മധുരം പകർന്നു, മാന്ത്രിക സംഗീത ലഹരിയിൽ മറന്നു ശാന്തമായ് സന്ധ്യയും നിലാവും. കാന്താരമാകെ മാറ്റൊലി കൊണ്ടു അന്തിത്താരകൾ കണ്ണിമ ചിമ്മി, അന്ത്യമാം അനുഭൂതിയിൽ ലയിച്ചു സന്തത സഹചാരിയായ് വിരഹം നിറഞ്ഞു. മുന്തിരിച്ചാറിൻ മധുരം പോലെ പന്തിയൊരുക്കിയൊരു സന്ധ്യയിൽ, സന്തോഷമേകിയ വേളയിൽ സാന്ത്വനമായ് മാറിയെന്നാളും. പന്തം തെളിഞ്ഞൊരു പാതയിൽ നിൻ തന്തിയിൽ ഉണർന്നൊരു മധുരരാഗം, പന്തീരടി ദൂരം അകന്നുപോയാലും എന്തോ നിന്നെ മറക്കാനാവില്ല. ജീ ആർ കവിയൂർ  26 08 2026 ( തിരുവല്ല, കവിയൂർ)

സ്വർണ്ണവെളിച്ചത്തിൻ തിരുവോണം

Image
സ്വർണ്ണവെളിച്ചത്തിൻ തിരുവോണം  പൊന്നോണപ്പുലരിയിൽ പൊൻകതിരായിട്ട് തുമ്പികൾ പാട്ടുമായ് തുയിലുണർന്നീടുന്നു, പൂക്കാലപ്പൊലിമയിൽ പൂവിൻ സുഗന്ധത്തിൽ പൂത്തുലയും മാനങ്ങൾ സ്നേഹസൗരഭ്യത്തിൽ! പുതുമണമുള്ളതാം ഓണക്കോടിയുടുത്ത് ചെറുപുഞ്ചിരികളിൽ ഹൃദയങ്ങൾ പൂക്കട്ടെ, കൈകോർത്തു നിൽക്കുമ്പോൾ സ്നേഹമൊരു പൂമഴയായ് കുടുംബബന്ധങ്ങളിൽ നന്മ നിറയട്ടെ! മാവേലിനാടിന്റെ മധുരമാം ഓർമ്മയിൽ മാനവസ്നേഹത്തിൻ വിളക്കുകൾ തെളിയട്ടെ, സമത്വത്തിൻ സന്ദേശം മനസ്സിൽ വിരിഞ്ഞിട്ട് സാന്ത്വനപ്പൂക്കളം ലോകമെങ്ങും നിറയട്ടെ! തിരുവോണനിലാവിൽ സ്വപ്നങ്ങൾ പൂവണിഞ്ഞ് തിരിനീളുമീ വഴിയിൽ ഐശ്വര്യം വരേണം, ഹൃദയത്തിൻ തുടിപ്പോടെ സ്നേഹമൊന്നായ് പകരാം സന്തോഷസമൃദ്ധമായൊരു തിരുവോണാശംസകൾ  ജീ ആർ കവിയൂർ  26 08 2026 ( തിരുവല്ല, കവിയൂർ)

കാൽപാടുകൾ മായാതെയിന്നും

Image
കാൽപാടുകൾ മായാതെയിന്നും കിനാവള്ളികളിൽ ഊയലാടും കാണാകൊമ്പത്തെ നിൻ മുഖം കാണുവാൻ ഏറെ കൊതിച്ചു കൺ തുറന്നപ്പോൾ എല്ലാം മറഞ്ഞു പകലിൻ തിരക്കിൽ മറഞ്ഞിരുന്നാലും രാവിൻ നിലാവിൽ നീയെത്തും അരികിൽ തിരികെ വരാൻ വീണ്ടും മോഹിച്ചു നിൻ സാന്നിദ്ധ്യം മാത്രം തേടി അലഞ്ഞു ഓർമ്മകൾ പെയ്യുന്ന മാനം പോലെ കാത്തിരിപ്പിന്റെ നോവറിയുന്നു തീരമണയാത്ത തിരകൾ പോലെ എന്റെ സ്വപ്നങ്ങളും നിന്നെ തേടുന്നു ഏഴാം കടലിനപ്പുറത്തു നിന്നെന്നോട് പാതി പാടിയ പാട്ടിന്റെ ഈണമായി കണ്ണീരിലൊളിച്ചൊരു പുഞ്ചിരി പോലെ കാൽപാടുകൾ മായാതെയിന്നും നിൽക്കുന്നു  രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)

വരമൊഴിയായി കിട്ടിയ കവിത

Image
വരമൊഴിയായി കിട്ടിയ കവിത നിശ്വാസങ്ങളിൽ വിശ്വസിക്കുമെങ്കിൽ ആശ്വാസത്തിൻ ശ്വാസങ്ങളിൽ നിൻ ഗന്ധമെന്നും നിറഞ്ഞുനിൽക്കും; ഓർമ്മകളിൽ വിശ്രമിക്കാനാവാതെ മനം നിന്നെ തേടിയലയുന്നു. മൗനം എന്നും അകലങ്ങൾ തീർക്കുന്നുവെങ്കിലും, മൊഴിമുട്ടി ഇനി നിൽക്കാനാവില്ല; വരമൊഴിയായി കിട്ടിയ കവിതപോൽ നീ പകർന്ന ഓരോ വാക്കും എൻ ഹൃദയത്തിൽ ഇന്നും മായാതെ. അവൾ എനിക്കു നൽകുന്നവയൊന്നും മറവിയുടെ ഓളത്തിൽ ഒഴുകിപ്പോകില്ലെന്ന് ഈ മനസ്സറിയുന്നുണ്ടെങ്കിലും, കാലത്തിൻ കൈകളിൽ പിടിവിട്ട് ചില ഓർമ്മകൾ ദൂരേയ്ക്ക് ഒഴുകുന്നു. ഒരു വട്ടം ഇനിയും കാണുവാൻ ആകുകയില്ലെന്നറിയാം; എങ്കിലും വഴിയരികിലെ ഓരോ കാറ്റിലും നിൻ വരവിന്റെ ചെറു പാദമുദ്രകൾ ഞാൻ തിരയുന്നു. പറയാതെ പോയ വാക്കുകളെല്ലാം പകലിരവുകളോട് ഞാൻ ചോദിക്കുന്നു; തിരികെ വരില്ലെന്നറിഞ്ഞിട്ടും തുറന്നുവെച്ചൊരു വാതിൽപോലെ മനം ഇന്നും നിന്നെ കാത്തിരിക്കുന്നു. ഒടുവിൽ ശേഷിക്കുന്നത് നീ തന്നുപോയൊരു പുഞ്ചിരി മാത്രം— കാലം മായ്ക്കാനാകാത്ത മധുരനൊമ്പരമായി എൻ ഉള്ളിൽ നീയൊരു കവിതയായി. രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)

കാലം മായ്ക്കാത്ത മധുരനോവ്

Image
കാലം മായ്ക്കാത്ത മധുരനോവ് ചിറകടിച്ചുപോയൊരു കാലത്തിൻ കാൽച്ചുവടുകൾ തിരിഞ്ഞുനോക്കുമ്പോൾ, അടർന്നു വീണൊരാ ജീവിതവഴിയിൽ നാം നടന്ന പാതകൾ തെളിഞ്ഞുവരുന്നു. പറയുവാനുണ്ടായിരുന്ന വാക്കുകളെല്ലാം മൗനത്തിൻ മറവിൽ ഒളിപ്പിച്ചുവല്ലോ, കാണാമായിരുന്നിട്ടും കാണാതെപോയി കൈവന്ന നിമിഷങ്ങൾ കൈവിട്ടുപോയി. ഇന്നീ വേളയിലും മറക്കുവാനാവില്ല, എന്നാലും തിരികെ വരില്ലെന്നറിയാം; നമ്മുടേതായിരുന്നൊരു സ്നേഹകഥയെ വിധിയുടെ താളിൽ അവസാനിപ്പിക്കാം. ചിറകടിച്ചുപോയൊരു കാലത്തിൻ കാലച്ചുവടുകൾ തിരിഞ്ഞുനോക്കുമ്പോൾ, അടർന്നു വീണൊരാ ജീവിതവഴിയിൽ നാം നടന്ന പാതകൾ തെളിഞ്ഞുവരുന്നു. പറയുവാനുണ്ടായിരുന്ന വാക്കുകളെല്ലാം മൗനത്തിൻ മറവിൽ ഒളിപ്പിച്ചുവല്ലോ, കാണാമായിരുന്നിട്ടും കാണാതെപോയി കൈവന്ന നിമിഷങ്ങൾ കൈവിട്ടുപോയി. ഇന്നീ വേളയിലും മറക്കുവാനാവില്ല, എന്നാലും തിരികെ വരില്ലെന്നറിയാം; നമ്മുടേതായിരുന്നൊരു സ്നേഹകഥയെ വിധിയുടെ താളിൽ അവസാനിപ്പിക്കാം. ഒടുവിൽ അവശേഷിച്ചൊരു സത്യമുണ്ട്— നഷ്ടപ്പെട്ടതല്ല നമ്മൾ, കാലമാണ്; ഒന്നായിരുന്ന രണ്ടു ഹൃദയങ്ങൾ ഓർമ്മകളിൽ മാത്രം ഇനി കണ്ടുമുട്ടും. രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)

കാലാതീതമായ നിമിഷം

കാലാതീതമായ നിമിഷം ഘടികാരത്തിൻ സൂചികൾ നിശ്ചലമായ, ഒരു നിമിഷം കടന്നുവന്നു, കാലത്തിന്റെ കണക്കുകൾ മറന്നുപോയി, ഹൃദയം മാത്രം സംസാരിച്ചുനിന്നു. പെയ്തൊഴിഞ്ഞൊരു മഴയ്ക്കുശേഷം, ഇലത്തുമ്പിൽ തുള്ളി തിളങ്ങി, കടന്നുപോയ കാലത്തിന്റെ ഓർമ്മയിൽ, മൗനമൊരു ഗാനം മൂളി. പിരിഞ്ഞുപോയ വഴികൾക്കപ്പുറം, ഒരു സ്നേഹസ്പർശം ബാക്കിയായി, മാഞ്ഞുപോയ മുഖങ്ങളുടെ ഇടയിലും, ഒരു പുഞ്ചിരി തെളിഞ്ഞുനിന്നു. പിടിച്ചുനിർത്താനാവാത്ത കാലം, പിന്നെയും മുന്നോട്ട് ഒഴുകുമ്പോൾ, ജീവിതം സമ്മാനിച്ച ചില നിമിഷങ്ങൾ, എന്നും ഉള്ളിൽ മരിക്കാതെ നിലക്കും. രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)

പക്ഷിയുടെ ആദ്യ പറക്കൽ

പക്ഷിയുടെ ആദ്യ പറക്കൽ കൂടിന്റെ ചൂടിൽ വളർന്നൊരു കുഞ്ഞ്, ചിറകിൽ സ്വപ്നങ്ങൾ നിറച്ചുവച്ചു, ആകാശമെന്ന നീല വിസ്മയം കണ്ട്, അറിയാത്തൊരു മോഹം ഉള്ളിൽ പൂത്തു. അമ്മയുടെ ചിറകിൻ തണലിൽ നിന്ന്, പതിയെ പുറത്തേക്ക് നോക്കി നിന്നു, കാറ്റിന്റെ താളം നെഞ്ചിലേറ്റി, ഭയത്തിനുള്ളിലും ധൈര്യം മുളച്ചു. ഒരു നിമിഷം കണ്ണുകൾ മൂടി, ചിറകുകൾ രണ്ടും വിടർത്തിനിന്നു, താഴെ പരിചിതലോകം ചെറുതായി, മുകളിലൊരു പുതിയ ലോകം തുറന്നു. വീഴുമോ എന്ന ഭയം മറന്ന്, കാറ്റിനൊപ്പം ഉയർന്നുപൊങ്ങി, ആദ്യ പറക്കലിൻ വിറയലിൽ പോലും, സ്വാതന്ത്ര്യത്തിന്റെ ഗാനം കേട്ടു. രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)

വഴിയറിയുന്ന വെളിച്ചം

വഴിയറിയുന്ന വെളിച്ചം ഇരുളടഞ്ഞൊരു പാതയോരത്ത്, ദൂരെയൊരു തിരിനാളം തെളിഞ്ഞു, തളർന്ന കാൽപ്പാടുകൾക്കരികിൽ, പുതിയൊരു പ്രതീക്ഷ പിറന്നു. കാറ്റിന്റെ കൈകൾ തഴുകിയിട്ടും, മഴത്തുള്ളികൾ വീണിട്ടും, അണയാതെ കാത്തൊരു നാളം, യാത്രയ്ക്ക് കൂട്ടായി നിന്നു. പിരിഞ്ഞുപോയ പാതകൾക്കപ്പുറം, തിരിച്ചറിയാനൊരു ചുവടുവെപ്പ്, നിശ്ശബ്ദമായൊരു കിരണം മാത്രം, മുന്നിലേക്കുള്ള ദിശയായി. തകർന്ന സ്വപ്നച്ചില്ലുകൾക്കിടയിൽ, പ്രഭാതത്തിന്റെ നിറം പടർന്നു, വാടിയൊരു ജീവിതത്തോട്ടത്തിൽ, പുതുമൊട്ടുകൾ വീണ്ടും വിരിഞ്ഞു. സ്വയം ഉരുകുന്ന തിരിനാളം, ചുറ്റുമുള്ളതിനെ തെളിയിച്ചു, സ്വന്തം വേദന മറന്നുകൊണ്ട്, അന്യരുടെ യാത്ര സുഗമമാക്കി. ജീവിതമെന്ന നീണ്ട പാതയിൽ, കൈപിടിക്കാൻ ആരുമില്ലെങ്കിലും, ഒരു നന്മയുടെ ചെറുകിരണം മതി, പുലരിയിലേക്കെത്താൻ. രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)

മൺചട്ടിയുടെ ഗാനം

മൺചട്ടിയുടെ ഗാനം മണ്ണിന്റെ മാറിൽ പിറന്നൊരു നാൾ, മഴയുടെ ഗന്ധം ശ്വാസമായ് മാറി, കുശവന്റെ കൈകളിൽ രൂപം നേടി, തിരിയുന്ന ചക്രത്തിൽ സ്വപ്നം വിരിഞ്ഞു. വിരലുകളുടെ സ്നേഹമേറ്റുവാങ്ങി, മണ്ണിൻ മൃദുലതയിൽ ജീവൻ നിറഞ്ഞു, തീയുടെ ചൂടിൽ വെന്തുണർന്നപ്പോൾ, കരുത്തിൻ പുതിയൊരു ജന്മം നേടി. അമ്മയുടെ അടുക്കളത്തിണ്ണയിൽ, നാടിൻ രുചികൾ കാത്തുസൂക്ഷിച്ചു, പുകയുന്ന അടുപ്പിൻ ചൂടിനരികിൽ, എത്രയോ വിശപ്പുകൾ അകറ്റി നിന്നു. കാലം മാറി, പാത്രങ്ങൾ മാറി, അടുക്കളയിലെ കാഴ്ചകളും മാറി, എങ്കിലും പഴയൊരു മൺമണം പോലെ, ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്നു. പൊട്ടിയാലും മണ്ണിലേക്കു മടങ്ങും, മണ്ണിൽ നിന്നല്ലോ തുടക്കവും വന്നത്, തീയിൽ വെന്തൊരു ജീവിതം പോലെ, സ്നേഹത്തിൽ തീർന്നൊരു ഗാനം മാത്രം. മനുഷ്യനും മണ്ണിന്റെ മകനല്ലോ, മണ്ണിലേക്കൊടുവിൽ മടങ്ങേണ്ടവൻ, അഹങ്കാരമെല്ലാം അഴിച്ചുവെച്ച്, മണ്ണിൻ സ്നേഹത്തിൽ ലയിക്കേണ്ടവൻ. രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)

ഓണത്തിലെത്തികരിമേഘങ്ങൾ

Image
ഓണത്തിലെത്തി കരിമേഘങ്ങൾ ഒഴിയാത്ത കരിമേഘങ്ങളെ ഓണമിങ്ങു വന്നിട്ടുമെന്തേ മായാതെ നിൽപ്പു ഈ മേലാപ്പിൽ മൗന രാഗങ്ങളെല്ലാം മായുന്നില്ല മിഴിയിണകൾ നനഞ്ഞു തുളുമ്പി നിൽക്കും മൊഴിയടഞ്ഞയീ വേളയിൽ എവിടെ എവിടെ ഒന്നിങ്ങു വരിക വന്നു നെഞ്ചോട് ചേരുമോ  ഓർത്തോർത്ത് വേദനയോടെ മനം പൂക്കളമൊരുങ്ങിയ മുറ്റത്തുപോലും പൂവിതൾ ചിരിക്കാൻ മടിക്കുന്നു, പൂവിളിയുയരുന്ന വഴികളിലെങ്ങും പാദസ്വനം തേടി കാതോർക്കുന്നു. പൊന്നോണപ്പുലരിയിൽ സൂര്യനുദിച്ചാലും പൊൻകതിരൊന്നും മനസ്സിൽ വീഴുന്നില്ല, വന്നുപോയ കാലത്തിൻ കുളിരോർമ്മകൾ വീണ്ടുമൊരു ജന്മത്തിനായി കാത്തിരിക്കുന്നു. രചന: ജീ ആർ കവിയൂർ 25 -08-2026 (തിരുവല്ല, കവിയൂർ)

അവിടുന്നല്ലാതെ ഇല്ലാശ്രയം,ശ്രീവല്ലഭാ ഭഗവാനേ

Image
അവിടുന്നല്ലാതെ ഇല്ലാശ്രയം, ശ്രീവല്ലഭാ ഭഗവാനേ പല്ലവി ആപൽബന്ധവാ, ആത്മസംരക്ഷകാ, അവിടുന്നല്ലാതെ ഇല്ലാശ്രയം, ശ്രീവല്ലഭാ ഭഗവാനേ, ശ്രീവല്ലഭാ ഭഗവാനേ... അനുപല്ലവി അർപ്പണസമർപ്പണ മനസ്സോടെ ഉത്രാടം മുതൽ ചതയം നാളുകളിൽ, ദ്വാദശി മഠത്തിൽ കെട്ടിയുണ്ടാക്കിയ കേശാദിപാദം ചാർത്തുന്ന മാലയുമായി, ഭക്തിയോടെ ആഘോഷമായ് തെക്കേനടയിലൂടെ വന്നിടുന്നു ഞങ്ങൾ, ശ്രീവല്ലഭാ ഭഗവാനേ... പല്ലവി ആപൽബന്ധവാ, ആത്മസംരക്ഷകാ, അവിടുന്നല്ലാതെ ഇല്ലാശ്രയം, ശ്രീവല്ലഭാ ഭഗവാനേ... ചരണം കാഴ്ചയിതെത്ര മനോഹരമാം, കാണുകിൽ കൺമഷമെല്ലാം അകന്നിടും, ഭഗവദ്ഭക്തി ഹൃദയത്തിൽ നിറയും, നിർണയമിതെന്നുള്ളിൽ തെളിയും. കൃഷ്ണാ, വിഷ്ണുവേ, ശ്രീവല്ലഭാ, ഭഗവാനേ കാത്തുകൊൾക അടിയങ്ങളെ, നിൻ ദിവ്യരൂപം മനസ്സിൽ ധ്യാനിച്ച് നിർമ്മലമാം മനസ്സേകണേ... പല്ലവി ആപൽബന്ധവാ, ആത്മസംരക്ഷകാ, അവിടുന്നല്ലാതെ ഇല്ലാശ്രയം, ശ്രീവല്ലഭാ ഭഗവാനേ... സമാപനം നിൻ നാമങ്ങൾ ഉരുവിടുമ്പോൾ ആത്മാവിന് ശാന്തി ലഭിക്കേണമേ, അടിയങ്ങൾക്കു കൃപ ചൊരിഞ്ഞ് അനുഗ്രഹിക്കേണമേ ഭഗവാനേ... ശ്രീവല്ലഭാ... ശ്രീവല്ലഭാ... ശ്രീവല്ലഭാ ഭഗവാനേ... രചന: ജീ ആർ കവിയൂർ 25-08-2026 (തിരുവല്ല, കവിയൂർ)...

മനമൊഴിയാതെ

Image
മനമൊഴിയാതെ മനമൊഴിയാതെ മാനം പെയ്തൊഴിയാതെ നിന്നെ തേടിയ എൻ ഹൃദയം മൗനരാഗമായ് മാറി... നിലാവിൻ തിരശ്ശീല നീങ്ങുമ്പോൾ നിഴലായ് നീ അരികിൽ വരുമോ കാറ്റിൻ വിരൽത്തുമ്പിൽ തഴുകി കാതിൽ ഒരു വാക്കായ് ചൊല്ലുമോ... മനമൊഴിയാതെ മാനം പെയ്തൊഴിയാതെ നിന്നോർമ്മകൾ പൂവായ് വിരിയുമ്പോൾ നീ മാത്രമാകുന്നു എൻ സ്വപ്നം... മഴവില്ലിൻ നിറമായ് നീ വന്നാൽ മിഴികളിൽ വസന്തം വിരിയും ഒരു നോക്കിൻ മധുരം മതിയാവും ഒരു ജന്മം നിന്നിൽ അലിയും... പിരിയുവാനാവാതെ ചേർന്നുനിൽക്കും നിഴലുപോൽ നിൻ സ്നേഹമെന്നിൽ കാലമേറെയായാലും മായാതെ കാത്തുവെക്കും നിന്നെ എൻ ഹൃദയത്തിൽ... മനമൊഴിയാതെ മാനം പെയ്തൊഴിയാതെ നിന്നെ തേടിയ എൻ ഹൃദയം മൗനരാഗമായ് മാറി... രചന: ജീ ആർ കവിയൂർ 24 -08-2026 (തിരുവല്ല, കവിയൂർ)

കണ്ണന്റെ നാമം

Image
കണ്ണന്റെ നാമം കണ്ണൻ്റെ നാമം ചൊല്ലാതിരിക്കാനാകുമോ കണ്ണൻ്റെ നാമം ചൊല്ലാതിരിക്കാനാകുമോ കണ്ണൻ്റെ മുരളിക പാടും അത് കേൾക്കാതിരിക്കാനാകുമോ? കണ്ണൻ്റെ മുരളിക പാടും അത് കേൾക്കാതിരിക്കാനാകുമോ? ഗോപിജനങ്ങൾക്കു ഗോവിന്ദനേ കാണാതിരിക്കാനാകുമോ ഗോകുലം ആകെ കണ്ണൻ്റെ നാമം പാടി പാടി ആടുന്നുവല്ലോ… പാടി ആടുന്നുവല്ലോ കണ്ണാ… കണ്ണാ… എന്നൊരു നാമം കാതിൽ കേൾക്കുമ്പോൾ മനം നിറയുമേ കണ്ണൻ്റെ പാദം തേടി അലഞ്ഞിടുമീ ജന്മം മുഴുവൻ നിൻ നാമം പാടുമേ… മാധവാ… മുരളീധരാ… മനമോഹനാ… ഗോപാലാ… നിൻ മുരളിനാദം കേൾക്കുവാനായി എൻ ഹൃദയം എന്നും കാത്തിരിക്കുമേ രചന: ജീ ആർ കവിയൂർ 24 -08-2026 (തിരുവല്ല, കവിയൂർ)…

കേട്ടു മറന്നൊരു പാട്ട് ( ലളിത ഗാനം)

Image
കേട്ടു മറന്നൊരു പാട്ട്  ( ലളിത ഗാനം) കേട്ടു മറന്നൊരാ പഴയ പാട്ടിൻ്റെ വരികൾ മൂളുവാൻ നോക്കി  നീ പണ്ട് പാടിയ പാട്ടിൻ്റെ ഈരടികൾ ഇന്നും നെഞ്ചിൽ മുഴങ്ങുന്നു അന്നൊരു സന്ധ്യയിൽ നീ പാടിയ ഗാനം മന്ദമാരുതനായ് കാതിൽ മെല്ലെ തലോടുന്നു മറന്നു പോയ നാളുകൾ മിഴിക്കോണിൽ നനവായ് പടരുന്നു നമ്മൾ നടന്നിരുന്ന പൂവഴിത്താരയിൽ വസന്തം വീണ്ടും പൂക്കളായ് ചിരിക്കും നീ പറഞ്ഞ വാക്കുകൾ മൃദുസ്പർശമായി നിലാവിൻ കിരണങ്ങൾ എന്നെ തഴുകുന്നു കാലം കടന്നുപോയെങ്കിലും മായാതെ മനസ്സിൻ താളത്തിൽ നീയുണ്ട് ഇന്നും നീ പാടിയ മധുരഗാനം ഏകാന്തരാവിൽ കൂട്ടായ് മുഴങ്ങുന്നു പല്ലവി കേട്ടു മറന്നൊരാ പഴയ പാട്ടിൻ്റെ ഈണം വീണ്ടും ചുണ്ടിൽ വിരിയുന്നു നീ പാടിയ മധുരസ്വരങ്ങൾ എൻ ഹൃദയത്തിൽ തേനായ് പെയ്യുന്നു രചന: ജീ ആർ കവിയൂർ 24 -08-2026 (തിരുവല്ല, കവിയൂർ)

പിൻവഴികളിലൂടെ

പിൻവഴികളിലൂടെ പിൻവഴികളിലൂടെ... പിൻവഴികളിലൂടെ... നിൻ ഓർമ്മകൾ പെയ്യുന്നതെത്ര വേഗത്തിൽ, നനയാത്തൊരു രാത്രിയുമില്ലല്ലോ... നടന്നു തീരാത്തൊരു തീർത്ഥാടനമായ് നമ്മൾ നടന്നൊരീ വഴിത്താര... ഓരോ വളവിലും നിൻ വരികളുടെ ചിത്രം, ഓരോ കാൽപ്പാടിലും പ്രണയത്തിൻ നിഴൽ മാത്രം... തിരിഞ്ഞു നോക്കുമ്പോഴൊക്കെയും തെളിയുന്നു മിഴികളിൽ മായാത്തൊരു കാലത്തിൻ മധുരമാം ഓർമ്മകൾ... മറന്നുവെന്നു കരുതിയ എത്രയോ വെൺപൂക്കൾ വീണ്ടും മുന്നിൽ വന്നു പൂക്കുന്നു... കാലം കവർന്നാലും, കാലടികൾ മാഞ്ഞാലും, ഹൃദയത്തിൻ ഇടനാഴിയിൽ നിൻ ഗന്ധം മാത്രം ഇന്നും മായാതെ കിടക്കുന്നു... പിൻവഴികളിലൂടെ... പിൻവഴികളിലൂടെ... പിന്നെയും ഞാൻ തിരികെ വരുന്നു... അറിയാതെ... അറിയാതെ... നിന്നിലേക്കായ് മാത്രം ഈ മനസ്സിൻ യാത്ര തുടരുന്നു... എത്ര ദൂരം അകന്നാലും എത്തിച്ചേരുന്നതെപ്പോഴും വീണ്ടും അവിടെയാണല്ലോ— നമ്മൾ ഒരിക്കൽ സ്വപ്നങ്ങൾ നെയ്ത ആ പഴയ വഴിത്താരയിൽ... അവിടെ ഇന്നും കാത്തുനിൽപ്പുണ്ടൊരു നനുത്ത പുഞ്ചിരി... മറഞ്ഞു നിൽപ്പുണ്ടൊരു മൗനനോട്ടം... പറഞ്ഞുതീരാത്ത വാക്കുകളായ് മിഴികളിൽ ഉറങ്ങുന്നു ഒരു ജന്മത്തിൻ പ്രണയം... കാലം കടന്നുപോയാലും വസന്തങ്ങൾ കൊഴിഞ്ഞുപോയാലും മായുകയില്ലൊരു നാൾപോലും നീ ത...

തിരുവോണ നിലാവിൽ

Image
തിരുവോണ നിലാവിൽ പ്രിയമുള്ള തിരുവോണ നിലാവിന്റെ നീലിമയിൽ ഓർത്തു കിടന്നോരാ നേരം നിറമിഴികളിൽ സ്വപ്നത്തിൻ തിരയിളകി നിൻ മധുരമാം പുഞ്ചിരിയിൽ മയങ്ങി മനസ്സിൻ വീണയിൽ മൃദുരാഗമായ് നീ വന്നണഞ്ഞൊരു നിമിഷം നിലാവിൻ കുളിരിലും പൂക്കളിലുമെൻ നിനവായ് നിറഞ്ഞൊരു ഗാനം തിരുവോണപ്പൂക്കളിൽ തേൻമണമേകി തെന്നലായ് നീയെന്നരികിൽ പൂവിളി കേൾക്കുമീ രാവിൻ മാറിൽ പുളകമായ് നീയെന്നുള്ളിൽ അകലെയാണെങ്കിലും അരികിലായ് തോന്നും അനുരാഗത്തിൻ മധുരം ഓർമ്മകൾ ചാർത്തിയ പൂമാലയുമായി ഓരോ നിലാവും വരവായ് നിൻ മിഴികളിലെ നക്ഷത്രശോഭയിൽ എൻ മോഹങ്ങൾ പൂവണിഞ്ഞു നീയെന്ന സ്വപ്നം നെഞ്ചോട് ചേർത്തു ഈ തിരുവോണം ഞാൻ കാത്തിരുന്നു... ജീ ആർ കവിയൂർ  24 08 2026 (തിരുവല്ല, കവിയൂർ)

മധുരനൊമ്പരഗീതം

Image
മധുരനൊമ്പരഗീതം (പല്ലവി) എൻ അശ്രുകണങ്ങൾ നിൻ സാന്ത്വനമായ് ഈ മൗനത്തിൻ താളം നിൻ ഗീതമായ് സങ്കടക്കടലിൽ മുങ്ങാംകുഴിയിട്ട് ശ്വാസത്തിനായി കൈയുയർത്തിയവേ  നിൻ പുഞ്ചിരി മാത്രമായി എനിക്കൊരു പിടിവള്ളിയായി നൊമ്പരത്തിൻ കരിമ്പടം പുതച്ചൊരെൻ തണുപ്പാർന്ന നിമിഷങ്ങളിൽ  നിൻ സാമീപ്യം മാത്രം എന്നിലൊരു വസന്തത്തിന്റെ കുളിരു നിറച്ചു (ആവർത്തന പല്ലവി) എൻ അശ്രുകണങ്ങൾ നിൻ സാന്ത്വനമായ് ഈ മൗനത്തിൻ താളം നിൻ ഗീതമായ് ഈ പാതയിൽ വീണ്ടും പൂക്കൾ വിരിയുമ്പോൾ  മൗനത്തിന്റെ ഭാഷയിൽ നാം അനുരാഗത്തിന്റെ ഗീതങ്ങൾ പാടുന്നു നിൻ മിഴികളിലെ അമൃതധാരയായി ഞാൻ  ഒരു പുഴപോലെ നിന്നിലേക്ക് ഒഴുകി  (ആവർത്തന പല്ലവി) എൻ അശ്രുകണങ്ങൾ നിൻ സാന്ത്വനമായ് ഈ മൗനത്തിൻ താളം നിൻ ഗീതമായ് നമ്മുടെ അനുരാഗത്തിൻ സാഗരത്തിൽ നാം ഒന്നായി ലയിക്കുന്നു യുഗങ്ങളായ് കാത്തുവെച്ചൊരെൻ മോഹങ്ങൾ  നിൻ ഹൃദയതടത്തിൽ ചേർത്തുപിടിച്ച്  നാം അമരത്വത്തിൻ പുതിയ ഗീതം തീർക്കുന്നു (ആവർത്തന പല്ലവി) എൻ അശ്രുകണങ്ങൾ നിൻ സാന്ത്വനമായ് ഈ മൗനത്തിൻ താളം നിൻ ഗീതമായ് നക്ഷത്രരാവുകൾ സാക്ഷിയായി നിൻ  സ്നേഹത്തിൻ കനലുകൾ ഉള്ളിൽ എരിയവേ  ഏതു കൊടുങ്കാറ്റിലും തളരാതെ...

മലയാളത്തിന്റെ കരുത്ത്

മലയാളത്തിന്റെ കരുത്ത് മലയാള മണ്ണിൽ പിറന്നുവീണ, മലർമൊട്ടിതൻ ചുണ്ടിൽ വിരിഞ്ഞ പാട്ട്, മറക്കാതെ സൂക്ഷിക്കണം കൂട്ടുകാരേ, മഹിതമാം നമ്മുടേതീയ്യുയർന്ന ഭാഷ. ആഴവും പരപ്പുള്ള കടലല പോലെ, ആയിരം നൂറ്റാണ്ടുകൾ ഒഴുകിയൊഴുകി, ഇവിടത്തെ ജനതതൻ ഉച്ചാരണത്തിൽ, ഇന്നോളം ജീവിക്കും ചൈതന്യഭാഷ. പട്ടാളമെന്നത് മെറ്റാലിയനായ്, പരാതിയായി മാറിയ പേർഷ്യൻ മൊഴിയും, തമിഴകത്തെയരിശി ഒറിസിയായി മാറി, റൈസായി വന്നതും നാം മറക്കണ്ടല്ലോ. അരിയോന്നു പോയിട്ടു റൈസതുപോലെ, അടിവേരു മാറ്റിപ്പിടിച്ചിടുമ്പോൾ, അപകർഷബോധത്തിൻ ഇരുളടർന്നു, അടിമയായിടുന്നു നാം അറിയാതെപോലും. വെള്ളവും ജലവുമെന്നുള്ള പേരുകൾ, വെറുതെയങ്ങ് തള്ളിക്കളയരുതേ, ഒന്നല്ല പലവിധം വാക്കുനൽകി, തഴച്ചുവളർന്നൊരെൻ മലയാളനാദം. ആകാശസീമകൾ താണ്ടിയാലും, അടിവേരുറപ്പുള്ള മാവതുപോലെ, പുറത്തുനിന്നു വളങ്ങൾ കൊണ്ടാലും, മാവായി നിൽക്കണം എക്കാലവും. കുരുന്നുകൾ പ്രകൃതിയോടിണങ്ങിടട്ടെ, കുറുമ്പുകൾ കൂട്ടത്തിൽ പങ്കിടട്ടെ, മത്സരമില്ലാത്ത പാഠശാലകളിൽ, മനുഷ്യനായി അവർ വളർന്നു വരട്ടെ. തെരുവിൽ അലയുന്ന ഉണ്ണിക്കണ്ണന്മാർ, തളിർത്തുവെളിച്ചമായ് മാറണം എന്നും, എല്ലാവർക്കും തുല്യമായ അവസരങ്ങൾ, നൽകണം നമ്മളിതു കർമ്മമെന്നോർത്തു. പഴയൊര...

മധുര മൗനമേ

Image
മധുര മൗനമേ (പല്ലവി) മധുരം കിനിയുമാ പുഞ്ചിരി പൂത്തോര മൃദുവായ കവിളുകളിൽ വിരിഞ്ഞൊരു മൗനമേ മധുരാക്ഷരങ്ങൾ വായിച്ചെടുത്തു വീണ്ടും മറക്കാതെ ഇന്നും എഴുതി പാടുന്നു കാലമേ (Refrain) ഓ... മൗനമേ... മൗനമേ... മനസ്സിൽ നിറയുമാ മധുരമൗനമേ... (അനുപല്ലവി) നിലാവിൻ നനവുള്ള നിൻ മിഴികളിൽ നിറയുന്ന സ്വപ്നങ്ങൾ തേടുന്നു മനം നിനക്കായ് കുറിച്ചിട്ടൊരോർമ്മത്താളുകൾ നെഞ്ചിൽ സൂക്ഷിച്ചൊരു പ്രണയഗാനം (Refrain) ഓ... മൗനമേ... മൗനമേ... മനസ്സിൽ നിറയുമാ മധുരമൗനമേ... (ചരണം) കാറ്റിൽ അലിഞ്ഞൊരു സുഗന്ധം പോലെ കാതിൽ പതിയുമാ നിൻ മൊഴികളേ കാണാതെ പോയാലും കൺമുന്നിലെന്നും കാത്തിരിപ്പിൻ ഗാനം മൂളുന്നു മനം പൂവായ് വിരിഞ്ഞൊരു വസന്തം പോലെ പൂത്തുലയുന്നു നിൻ സ്നേഹമെന്നിൽ മാഞ്ഞുപോകാത്തൊരു പ്രണയകാവ്യം മനസ്സിൽ വീണ്ടും വിരിയുന്നു നിത്യം (Refrain) ഓ... മൗനമേ... മൗനമേ... മനസ്സിൽ നിറയുമാ മധുരമൗനമേ... (പല്ലവി — ആവർത്തനം) മധുരം കിനിയുമാ പുഞ്ചിരി പൂത്തോര മൃദുവായ കവിളുകളിൽ വിരിഞ്ഞൊരു മൗനമേ മധുരാക്ഷരങ്ങൾ വായിച്ചെടുത്തു വീണ്ടും മറക്കാതെ ഇന്നും എഴുതി പാടുന്നു കാലമേ രചന: ജീ ആർ കവിയൂർ 23-08-2026 (തിരുവല്ല, കവിയൂർ)

തിരുവോണമേ ആനന്ദമേ

Image
തിരുവോണമേ ആനന്ദമേ പല്ലവി ആഘോഷ വേളകളിൽ ആവണിയിൽ വിരുന്നു വരും തിരുവോണമേ പൊന്നിൻ തിരുവോണമേ ആനന്ദമേ ചരണം 1 പൂക്കളമൊരുങ്ങും മുറ്റങ്ങളിൽ പൂവിളി മുഴങ്ങും നാട്ടുവഴിയിൽ മാവേലി മന്നന്റെ ഓർമ്മകളിൽ മനസ്സുകൾ നിറയും സ്നേഹമധുരം ഓണപ്പുടവ ചൂടി അണിഞ്ഞൊരുങ്ങി ഓണക്കോടി നീട്ടി കാത്തിരിപ്പായി കൈകൊട്ടിപ്പാടും കൂട്ടങ്ങളിലായ് കൈരളി ചിരിക്കും പൊന്നോണമായ് പല്ലവി ആഘോഷ വേളകളിൽ ആവണിയിൽ വിരുന്നു വരും തിരുവോണമേ പൊന്നിൻ തിരുവോണമേ ആനന്ദമേ ചരണം 2 തുമ്പപ്പൂ ചിരിക്കും തൊടികളിൽ തുമ്പികൾ മൂളും പൂവനിയിൽ ഓണസദ്യയൊരുക്കും അടുക്കളയിൽ ഓർമ്മകൾ വിളമ്പും തൂശനിലയിൽ കള്ളവും ചതിയുമില്ലാത്തൊരു കാലത്തിന്റെ നന്മ തിരികെ വരും മനുഷ്യഹൃദയങ്ങൾ ഒന്നാകുമ്പോൾ മണ്ണിൽ സ്വർഗ്ഗമാകും തിരുവോണം ചരണം 3 പൂവിളി കേൾക്കും പുലരികളിൽ പൊൻകതിരണിയും വയലേലയിൽ നാടും വീടും ഒന്നായ് ചേരും നന്മയുടെ നാദം ഉയർന്നുയരും സ്നേഹത്തിൻ കൈകൾ കോർത്തുപിടിച്ച് സന്തോഷം പങ്കിടും മലയാളികൾ എന്നും കാത്തിടും ഓർമ്മയായ് എൻ കേരളമേ, എൻ തിരുവോണമേ അവസാനം എൻ കേരളമേ, എൻ തിരുവോണമേ എന്നെന്നും എൻ പൊന്നോണമേ... രചന: ജീ ആർ കവിയൂർ 23-08-2026 (തിരുവല്ല, കവിയൂർ)

ആർക്കുവേണ്ടി ( പ്രണയ ഗാനം )

Image
ആർക്കുവേണ്ടി ( പ്രണയ ഗാനം ) നിൻ ചെഞ്ചോടികളിൽ വിരിയും മുല്ലപ്പൂ പുഞ്ചിരി ആർക്കുവേണ്ടി നാണത്താൽ കൂമ്പുമാ മിഴികളിൽ മിന്നിമറയും പ്രണയഭാവം ആർക്കുവേണ്ടി ഇതളൂർന്നു വീഴും നിൻ മൊഴികളിൽ തേൻ ഓലും മധുരാനുഭൂതി ആർക്കുവേണ്ടി നിലാവുദിക്കും വോളം എന്നെ നോക്കിച്ചിരിക്കും നക്ഷത്രക്കണ്ണിലെ കാന്തി ആർക്കുവേണ്ടി കണ്ണീരിൽ ചാലിച്ച നിൻ മൗനത്തിൽ എൻ പേരു വരച്ചിട്ടതാര്ക്കു വേണ്ടി കാലങ്ങൾ കാത്തുവെച്ച ഈ യൗവനം എന്റെ ജീവനിലലിഞ്ഞതു ആർക്കുവേണ്ടി രചന: ജീ ആർ കവിയൂർ 23-08-2026 (തിരുവല്ല, കവിയൂർ)

ഗോകുല പാലാ ഗോപാല

Image
ഗോകുല പാലാ ഗോപാല അമ്പാടിതന്നിൽ ഗോക്കളെമേയ്ക്കും, നീലക്കാറ്‍വർണ്ണനാം ഉണ്ണിക്കണ്ണൻ; വെണ്ണകക്കാൻ കുറുമ്പുകൾ കാട്ടും, അമ്മയെനോക്കി പുഞ്ചിരി തൂകും. ഗോകുല പാലാ ഗോപാല കാത്തു കോൾക  ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ പശുക്കുട്ടികളോടൊത്തു കളിക്കും, കണ്ണന്റെ ചിരി കണ്ട് മയങ്ങും; കൈകളിൽ വെണ്ണയും പൂശിനടക്കും, ഗോപാലബാലന്റെ മായാവിലാസം. ഗോകുല പാലാ ഗോപാല കാത്തു കോൾക  ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ തൈരുമഥിക്കും ഇടംചെന്നുനിൽക്കും, വെണ്ണയൊളിച്ചു തിന്നു നടക്കും; അമ്മയുടെ പിന്നാലെ ഓടിനടക്കും, അമ്പാടിമക്കൾക്കവൻ പ്രാണനത്രേ. ഗോകുല പാലാ ഗോപാല കാത്തു കോൾക  ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ ഗോവർദ്ധനം പെരുവിരലാൽ ഉയർത്തിപ്പിടിച്ചു കാത്തവൻ കൃഷ്ണൻ, ഗോപാലകരുടെ തോഴനാം കണ്ണൻ; പീലിത്തിരുമുടിയേന്തി നിൽക്കും, ഓടക്കുഴൽനാദം പൊഴിച്ചുനിൽക്കും. ഗോകുല പാലാ ഗോപാല കാത്തു കോൾക  ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ നിഴലിനോടൊപ്പം കളിച്ചുനടക്കും, കണ്ടുനിൽക്കേ മനം കുളിർത്തുപോകും; പൂവുകൾ ചൂടി മണ്ണിൽ നടക്കും, ഉണ്ണിക്കണ്ണന്റെ ശേഭ കാണേണ്ടതാണ്. ഗോകുല പാലാ ഗോപാല കാത്തു കോൾക  ഗോവിന്ദാ ഗുരുവായൂരപ്പാ ഭഗവാനേ അമ്പാടിയുടെ ഭാഗ്യമാ...

കാത്തിരിപ്പിന്റെ യാമങ്ങൾ

Image
കാത്തിരിപ്പിന്റെ യാമങ്ങൾ കാത്തിരിപ്പിന്റെ യാമങ്ങൾ രാവുറങ്ങി നിലാവും മയങ്ങി നിന്നോർമ്മകൾ മാത്രം ഉറങ്ങിയില്ല രാകുയിൽ പാടി വിരഹരാഗം ചീവിടുകൾ ശ്രുതി മീട്ടിമെല്ലെ ഉണർന്നിരുന്നു എൻ തൂലികയും  ഉണങ്ങാത്ത നോവുകൾ പകർത്തി അക്ഷരങ്ങൾ തിളങ്ങി നക്ഷത്രം പോലെ ആഴിപോലെ ഉലഞ്ഞു എൻ മനസ്സ് രാവുറങ്ങി നിലാവും മയങ്ങി നിന്നോർമ്മകൾ മാത്രം ഉറങ്ങിയില്ല കണ്ണീരിൽ കുതിർന്ന യാമങ്ങളിൽ കണ്ണെത്താ ദൂരത്തൊരു തീരം തേടി നിൻ കാലടയാളം മാഞ്ഞുപോയ വഴിയിൽ ഞാനൊറ്റയ്ക്കൊരു പാട്ടു മൂളിനിൽപ്പൂ... രാവുറങ്ങി നിലാവും മയങ്ങി നിന്നോർമ്മകൾ മാത്രം ഉറങ്ങിയില്ല കാറ്റിന്റെ കൈകളിൽ സന്ദേശമയച്ചു കാത്തിരിപ്പിന്റെ യാമം നീളവേ എന്നെന്നേക്കുമായി നീയെന്റെയരികിൽ വന്നു ചേരുന്ന നാളും പ്രതീക്ഷിച്ചു... രചന: ജീ ആർ കവിയൂർ 22-08-2026 (തിരുവല്ല, കവിയൂർ)

തിരുവോണം

Image
തിരുവോണം പൂക്കളം പൂത്തുലഞ്ഞേ പൂമണം വീശിയേ ഓണക്കോടി ചൂടിയെത്തും തിരുവോണം വന്നേ ഓണസദ്യ ഒരുക്കിയേ ഓണപ്പാട്ട് പാടിയേ സ്നേഹമൊന്നായ് ചേർന്നിരുന്നേ തിരുവോണം വന്നേ മാവേലി നാടിൻ ഓർമ്മയിൽ മനസ്സുകൾ പൂത്തുലഞ്ഞേ സമത്വത്തിൻ നന്മയുമായി തിരുവോണം വന്നേ പുഞ്ചിരികൾ നിറഞ്ഞിടട്ടെ സന്തോഷം പകരട്ടെ എല്ലാ വീടും സ്വർഗമാകാൻ തിരുവോണം വന്നിടട്ടെ മാവിൻ കൊമ്പിൽ ഊഞ്ഞാലുകെട്ടി മാഞ്ചോട്ടിൽ കളിച്ചു പാടാൻ മാറാത്ത സ്നേഹബന്ധവുമായി തിരുവോണം ഇനിയും വന്നിട്ടട്ടെ ജി ആർ കവിയൂർ 18 08 2026 (തിരുവല്ല, കവിയൂർ)

ഓർമ്മച്ചെപ്പ്

Image
ഓർമ്മച്ചെപ്പ് ഓർക്കാതിരിക്കുവാനാവില്ല  ഒഴിയുന്നില്ല മനസ്സിൽ നിന്നും നിൻ ഓമൽപൂമുഖം എന്നിൽ ഉണർത്തുന്നു ഓടിയകന്നാരാ ബാല്യയൗന കാലമൊക്കെ  എത്ര എഴുതിയാലും പാടിയാലും മതി വരില്ല നാളുകൾ... ഇനിയും ഇനിയും ജനിക്കാൻ കൊതിക്കുന്നു ഈ സുന്ദര വസുന്ധരയിൽ വീണ്ടും നിമിഷങ്ങൾ നെഞ്ചിലേറ്റുന്നു... വർഷചക്രം തിരിയുമ്പോൾ മറയുന്നു  കൈകോർത്തു നടന്ന പാതകൾ  ഇന്നലെ പെയ്ത മഴയുടെ ഈണം ഇപ്പോഴും നെഞ്ചിലൊരു നോവായി... കണ്ണാടിയിൽ കാണുന്നു ഋതുക്കൾ തീർത്ത വരകളൊക്കെയും മായാതെ നിൽപ്പുണ്ട് എൻ മനസ്സിൽ പെയ്ത സൗഹൃദത്തിൻ നാളുകൾ... രചന: ജീ ആർ കവിയൂർ 22-08-2026 (തിരുവല്ല, കവിയൂർ)

മായാത്ത ചിത്രം

മായാത്ത ചിത്രം മറന്നിട്ടും മറക്കാനാവുന്നില്ല നിൻ മായാത്ത ചിത്രം എൻ മനതാരിൽ മൊഴികൾക്കും അപ്പുറമല്ലോ നിൻ മധുരിക്കും ചിരിയുടെ മാസ്മരികത സ്മരണകൾ പൂത്തുനിൽക്കും വഴികളിൽ നിഴലായ് നീ കൂടെയുള്ള പോലെ കണ്ണീരിൽ ചാർത്തിയ കവിതകളിൽ എന്നുമെന്നേക്കുമുള്ള പ്രാണൻ നീ... ഇനിയൊരു ജന്മമുണ്ടെങ്കിൽ ആകാശമായ് നിന്നെ ഞാൻ നെഞ്ചിലേറ്റിക്കോളാം കാലത്തിൻ കൽപനകൾക്കപ്പുറം നമ്മൾ ഒന്നായ് അലിഞ്ഞുചേരുന്ന നാളിൽ... ഓർമ്മകൾ തൻ തിരിനീട്ടുന്ന രാവിൽ നക്ഷത്രപ്പൂവുകൾ പെയ്യുന്ന മാനത്ത് നിലാവുപോലെ നീയെൻ്റെ അരികിൽ വന്ന് മൗനമായി കഥ പറയുന്ന പോലെ... കണ്ണുകൾ മൂടി നിൽക്കുമ്പോൾപ്പോലും കണ്ണീർകടലിലെ തിങ്കളാകും നിൻ തലോടലിൽ വിരിയുന്ന പുഞ്ചിരിയിൽ തീരമണയുന്നു എൻ മോഹങ്ങളെല്ലാം... രചന: ജീ ആർ കവിയൂർ 22 -08-2026 (തിരുവല്ല, കവിയൂർ)

മദന ചന്ദ്രികേ( പ്രണയ ഗാനം)

Image
മദന ചന്ദ്രികേ ( പ്രണയ ഗാനം) മഴ മേഘങ്ങൾക്കിടയിൽ തെളിയും മദന ചന്ദ്രികേ നിൻ മിഴികളിൽ നിറയും മോഹത്തിൻ നക്ഷത്ര തിളക്കമെന്നിൽ മഹാകാവ്യം എഴുതാൻ തോന്നിക്കുന്നു മഴവില്ലിൻ വർണ്ണങ്ങൾ ചാർത്തും മനസ്സിന്റെ വീണയിൽ രാഗം പകരും നിന്നെക്കുറിച്ചുള്ള ഓരോ നിമിഷവും നിലാവായ് എൻ ഹൃദയത്തിൽ പെയ്യുന്നു മന്ദമാരുതൻ മൂളും ഈ രാവിൽ മധുരമാം നിൻ സ്വരം തേടുന്നു മന്ദഹാസം ചുണ്ടുകളിൽ വിരിയുമ്പോൾ മൗനമായി എൻ ഹൃദയം നിൻ പേരു ചൊല്ലുന്നു രചന: ജീ ആർ കവിയൂർ 21-08-2026 (തിരുവല്ല, കവിയൂർ)

ഏകാന്ത രാഗം

Image
ഏകാന്ത രാഗം  ഒറ്റയ്ക്കയിരുന്നു പാടും മണിവീണേ, നിന്റെ പാട്ടിന്നു നീറുന്ന നൊമ്പരം. ഈറൻ മിഴികളിലെൻ കണ്ണീർ കണങ്ങൾ കോർത്തൊരു മാലയാക്കി, പ്രണയത്തിൻ സുഗന്ധമെല്ലാ കാലവും വാടിപ്പിടഞ്ഞു മൺതരികളിൽ! ചൂടൊന്നു കുറഞ്ഞു സന്ധ്യയായി മാറിയ നിമിഷങ്ങൾ... നിനക്കായ് കരുതിയ സ്വപ്നങ്ങളെല്ലാം വെറുതെയായിരുന്നോ ഒരു വിസ്മയം? നിഴലുകൾ വീണ വഴികളിൽ നമ്മൾ നടന്നു തീർത്ത ആ നാളുകൾ... ഓർമ്മകളൊക്കെ മൺമറഞ്ഞതോ  ഈ പാട്ടിന്റെ വരികളിൽ? വിരഹ രാഗം മൂളുന്നുവല്ലോ  ഏകാന്തതയുടെ തണലിൽ രചന: ജീ ആർ കവിയൂർ 21-08-2026 (തിരുവല്ല, കവിയൂർ)

പാടുവാൻ മറന്നുപോയ

Image
പാടുവാൻ മറന്നുപോയ ആ ....... (പല്ലവി) പാടുവാൻ മറന്നുപോയ രാഗമേ അനുരാഗമേ   പല്ലവികളിൽ നിന്നോർമ്മ പുഞ്ചിരിച്ചു   (അനുപല്ലവി) പവിഴമല്ലിപ്പൂ വിരിഞ്ഞു മനസ്സിൽ   പവനൻ വന്നു മൂളി കാതിൽ നിൻ നാമം   (ചരണം 1) മൗനത്തിൻ മാറിൽ ഒരു വീണ മീട്ടിയോ   മായാത്ത സ്വപ്നങ്ങൾ കൈ കോർത്തു നിന്നുവോ   പാതിവഴിയിൽ നാം കാണാതെ പോയതോ   മോഹങ്ങൾ പാടുന്നു പുഞ്ചിരി തൂകിയോ   (ആവർത്തന പല്ലവി ) പാടുവാൻ മറന്നുപോയ രാഗമേ അനുരാഗമേ   പല്ലവികളിൽ നിന്നോർമ്മ പുഞ്ചിരിച്ചു   (ചരണം 2) കണ്ണിൽ തുളുമ്പിയ നൊമ്പരപ്പൂവുകൾ   കാലം മറന്നുവെച്ചോർമ്മത്തുമ്പുകൾ   നോവിന്റെ പാഴ്ത്തുരുത്ത് മാഞ്ഞുപോകുമോ   നാളെയുടെ തീരത്ത് നാം ചേരുമോ   (ആവർത്തന പല്ലവി)   പാടുവാൻ മറന്നുപോയ രാഗമേ അനുരാഗമേ   പല്ലവികളിൽ നിന്നോർമ്മ പുഞ്ചിരിച്ചു   (ചരണം 3) സാന്ദ്രമാം സന്ധ്യയിൽ തെന്നൽ പെയ്യവേ   രാവിന്റെ കണ്ണീരിൽ താരകം മിന്നവേ   പ്രാണന്റെ തന്ത്രിയിൽ പാട്ടുണർന്നുവോ   ആകാശത്ത...