Posts

Showing posts from October, 2018

മാനെ എയ്ത വാടിയിലൂടെ

Image
മാനെ എയ്ത വാടിയിലൂടെ മാനന്തവാടിയില്‍ പോയി വന്നെന്‍ മനോമുകരത്തില്‍ വിടര്‍ന്നൊരു ചിന്താ ശകലം മനോഹരിയായ കബനി അവളുടെ ശാന്തത മന്താകിനിയായി മൂകയായി മാനന്തവാടിയിലാകെ മൗനത്തിലാണ്ട വിസ്മൃതിയില്‍ നിന്നുമുണര്‍ത്തി മലമുകളിലെ കുടിരം വീര പഴശിയുടെ ശാന്തി നിദ്ര മാനെ എയ്ത വാടിയിലൂടെ നടക്കുമ്പോള്‍ അറിഞ്ഞു മണ്ണിന്റെ ഗന്ധത്തില്‍ വയല്‍ നാടിന്റെ വാടിയിലായ് മലതേവിയുടെ മുന്നില്‍ മുടിയഴിചാടും വള്ളിയൂര്‍ അടിമകള്‍ മാനം നോക്കി നില്‍ക്കെ പണ്ട് പണ്ട് വന്നപോയ് പ്രതീതി

മീനമാസത്തിന്‍ ......

മീനമാസത്തിന്‍ ചൂടേറ്റ് മയങ്ങും മിഴിരണ്ടിലും നിനക്കായ് മാത്രം മിഴിയുന്നു കിനാക്കളോക്കെ മഴവന്നു പോയോരോര്‍മ്മ കുളിരില്‍ മറക്കാതെ നീകൊണ്ട് പോയൊരെന്‍ മലര്‍ മണവും മധുവിന്‍ മധുരവും മണിയറ പൂക്കുന്നുവല്ലോ മറ്റാര്‍ക്കായ് മലരുന്നുവല്ലോ മാനസ്സത്തിലാകെ മൊഴിയാതെ കൊഴിയുന്നു വാക്കുകള്‍ മോഹത്തിന്‍ നോവ്‌ പകരുന്നുവല്ലോ മനസ്സിനി നീയെന്‍ ഉള്ളത്തില്‍ മീനമാസത്തിന്‍ ചൂടായിന്നും .......

നീ വന്നെങ്കില്‍

ഒരുവേള നീ എൻ അരികത്തു വന്നിടുകിൽ വരമെന്തു ഞാൻ ചോദിപ്പു എന്നറിയാതെ മനതാരിലാകെ വല്ലാത്തൊരു സമ്മോഹനം നിന്നില്‍ അലിയാന്‍ ഏറെ കൊതിക്കുന്നു ഞാനും നീയും രണ്ടല്ലലോന്നാണെന്ന സത്യമെന്തേ തോന്നിക്കാത്തത് ഈ സ്വരം കേള്‍ക്കും ഈശ്വരാ തമ്മില്‍ കാട്ടുമീ വൈരത്തിന്റെ അര്‍ത്ഥമെന്തേ അറിയാതെ ഈവിധം മത്സരിപ്പുയെന്‍ കണ്‍ കണ്ട ദൈവമേ കാരുണ്യ കടലേ അറിവിന്‍ അറിവേ ആത്മ പൊരുളെ അയ്യോ എന്നെ കരകറ്റുക അയ്യപ്പനെ

മോഹമായ്

Image
മോഹമായ് ചിറകടിച്ചുയരുവാനൊരു ശലഭമായ് മറവികളുടെ കുന്നു താണ്ടി ചക്രവാളവും കടന്നങ്ങ് മലരുകള്‍ കൂട്ടായ് ചിരിതൂകിയ  താഴ്വാരങ്ങള്‍ മേദിനിതന്‍ അറ്റത്തു വരെ പോകണം നിനക്കായ് അകലെയാകാശത്തു നില്‍ന്നു നിലാപുഞ്ചിയിയാല്‍ അവിരാമമായ്അക്ഷര കൂട്ടങ്ങളാല്‍  നിറയുന്നു ആർദ്രമായ് മധുരനൊമ്പരം പൊഴിക്കുന്നു മനസ്സ് അതേറ്റു താളത്തില്‍ തുടിക്കുന്ന നെഞ്ചിന്‍ സംഗീതിക വിരല്‍ തുമ്പുകള്‍ നൃത്തമാടുന്നു ശലഭമായ് വിലോലമായ് പാടിയാടി നടക്കുമ്പോഴുമറിയാതെ വിടരാന്‍ തുടിക്കുന്ന ദലങ്ങള്‍ക്ക് മൗനമെങ്കിലും വിരഹ മര്‍മ്മരങ്ങള്‍ തേടുന്നു  സാമീപ്യത്തിനായ് ...!!

നോവ്‌

Image
നോവ്‌ വെള്ളിനൂല് നെയ്യുന്നു കാലപ്പഴക്കത്തിന് പഞ്ചഭൂത കുപ്പായം .. ഓർമ്മകൾ ഉടുത്തൊരുങ്ങി കണ്ണുകൾക്ക് മങ്ങലുകൾ കേൾവിക്കുറവ് മറവിക്ക്‌ കൂട്ടായ് താളപ്പെരുക്കം മുറുകുമ്പോൾ നെഞ്ചിന് കൂട്ടിൽ മോഹങ്ങൾക്ക് നോവേറ്റ് ...!! ബന്ധങ്ങള്‍ അകലുന്നു കാല്‍പ്പെരുമാറ്റങ്ങള്‍ക്ക് അപചിരിത അകലങ്ങള്‍ ... മനസ്സു രാമനാമങ്ങളുമായ് താദാത്മ്യതേടുന്നു എങ്കിലുമെവിടയോ വിങ്ങലുകള്‍ ..!!

ജീവിത മോഹം

ഇല പൊഴിക്കും  ശിശിരങ്ങള്‍ വിരഹം തീര്‍ക്കുമ്പോള്‍ തളിരിലകള്‍ പ്രണയമൊരുക്കി വസന്തം വരവായ് കണ്ണുകള്‍ നിറഞ്ഞു തുളുമ്പി മുകിലുകള്‍ തീര്‍ക്കുന്നു പ്രളയ വര്‍ഷ കെടുതികളില്‍ മനംനൊന്ത് മീട്ടിയ വീണയില്‍ ഇഴയും വിരലുകളുടെ രക്ത പൊടിപ്പുകള്‍ ഉള്ളുരുകി വീഴും രാഗങ്ങള്‍ ഭാവങ്ങള്‍ അനുരാഗം തണലുകള്‍ അകലുന്നുവല്ലോ ദുരിത പൂര്‍ണ്ണം ദിനരാത്രങ്ങളുടെ ദൈന്യത മൗനമായ്എറുംനേരം കൈത്താങ്ങിനായ് കേഴുന്ന വിശപ്പുകളുടെ മുരളലുകള്‍ കേട്ടില്ലെന്നു നടിച്ചകലും കിനാക്കളും അവതീര്‍ക്കും ഉടുങ്ങാത്ത ഉടലിന്‍ നിമ്നോന്നതങ്ങളിലെ ആര്‍ത്തിയും ഉടുവിലായ് വന്നണഞ്ഞ തിരകളുടെ ദാഹശമനവും ഓര്‍ത്ത്‌ കിടക്കുന്ന തീരത്തിന്‍ അസംതൃപ്തിയും ഋതുക്കളിങ്ങിനെ വന്നുപോകുന്നോടുങ്ങുന്നു ജീവിതം ഋണം നല്‍കി അകലുന്നു ഇനിയും പിറക്കാനുള്ള മോഹം ....!!