കേട്ടു മറന്നൊരു പാട്ട് ( ലളിത ഗാനം)

കേട്ടു മറന്നൊരു പാട്ട്
 ( ലളിത ഗാനം)
കേട്ടു മറന്നൊരാ പഴയ പാട്ടിൻ്റെ
വരികൾ മൂളുവാൻ നോക്കി 
നീ പണ്ട് പാടിയ പാട്ടിൻ്റെ
ഈരടികൾ ഇന്നും നെഞ്ചിൽ മുഴങ്ങുന്നു

അന്നൊരു സന്ധ്യയിൽ നീ പാടിയ ഗാനം
മന്ദമാരുതനായ് കാതിൽ മെല്ലെ തലോടുന്നു
മറന്നു പോയ നാളുകൾ
മിഴിക്കോണിൽ നനവായ് പടരുന്നു

നമ്മൾ നടന്നിരുന്ന പൂവഴിത്താരയിൽ
വസന്തം വീണ്ടും പൂക്കളായ് ചിരിക്കും
നീ പറഞ്ഞ വാക്കുകൾ മൃദുസ്പർശമായി
നിലാവിൻ കിരണങ്ങൾ എന്നെ തഴുകുന്നു

കാലം കടന്നുപോയെങ്കിലും മായാതെ
മനസ്സിൻ താളത്തിൽ നീയുണ്ട് ഇന്നും
നീ പാടിയ മധുരഗാനം
ഏകാന്തരാവിൽ കൂട്ടായ് മുഴങ്ങുന്നു

പല്ലവി

കേട്ടു മറന്നൊരാ പഴയ പാട്ടിൻ്റെ
ഈണം വീണ്ടും ചുണ്ടിൽ വിരിയുന്നു
നീ പാടിയ മധുരസ്വരങ്ങൾ
എൻ ഹൃദയത്തിൽ തേനായ് പെയ്യുന്നു


രചന: ജീ ആർ കവിയൂർ
24 -08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം