കൃഷ്ണാനന്ദലഹരി

കൃഷ്ണാനന്ദലഹരി
കൺമുന്നിൽ കാണും നിൻ രൂപം മനസ്സിൽ നിറയുമീ മധുരാമൃതം മാല ചാർത്തിയീ ദിവ്യ സൗന്ദര്യം എൻ ആത്മാവിലണിയും ആനന്ദം

കുത്തുവിളക്കുകൾ മിന്നിനിൽക്കുന്നു എൻ മിഴികളിൽ കണ്ണീർ നിറയുന്നു കയ്യിൽ വെണ്ണയുമായ് എൻ കൃഷ്ണാ കൈവിടല്ലേ എൻ അഭയമേ കൃഷ്ണാ

സങ്കടങ്ങൾ മായ്ക്കും നിൻ പാദങ്ങൾ സൗഭാഗ്യമേകും നിൻ തിരുനാമങ്ങൾ ഭക്തന്റെ അരികിൽ നീ വരുമല്ലോ എന്നെ ചേർത്തണയ്ക്കുമീ കൃഷ്ണാ

നീയല്ലാതെ മറ്റാരും തുണയില്ല നിൻ മനം നിറയുമൊരു സ്നേഹമില്ല ഗുരുവായൂരപ്പാ നിൻ സന്നിധിയിൽ മെല്ലെ അലിഞ്ഞുചേരുന്നു കൃഷ്ണാ

നിൻ നടതുറക്കും നേരം കാത്തുനിൽപ്പൂ നിൻ തിരുനാമം ചൊല്ലി ജപിക്കൂ പാപങ്ങൾ മായ്ക്കും നിൻ അമ്പാടിയിൽ പോലെ ലയിച്ചുചേരുന്നു കൃഷ്ണാ

സ്നേഹം നിറഞ്ഞീ നിൻ ചിരി കാണാൻ കണ്ണീരൊപ്പുമീ നിൻ കൈതൊടാൻ കാത്തിരിക്കുന്നു ഈ ജന്മത്തിൽ വരൂ ഗുരുവായൂരപ്പാ എൻ കൃഷ്ണാ

ജീ ആർ കവിയൂർ 
19 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം