കണ്ണന്റെ മുന്നിൽ
കണ്ണന്റെ മുന്നിൽ
[പല്ലവി]
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി ഗോവിന്ദാ...
ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ
വീണ്ടും വീണ്ടും വരുവാൻ വിളിക്കും
കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്
കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ...
[ചരണം 1]
തൊഴുതു നിൽക്കുമ്പോൾ തള്ളിമാറ്റുമ്പോൾ,
കണ്ണീരുമായി ഞാൻ മാറി നിൽക്കുമ്പോൾ,
തൊഴു കൈകൾ വീണ്ടും കൂപ്പിടുന്നു ഞാൻ,
എന്നെയീ നടയിൽ നിന്നു തള്ളരുതേ.
[ആവർത്തന പല്ലവി]
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി ഗോവിന്ദാ...
ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ
വീണ്ടും വീണ്ടും വരുവാൻ വിളിക്കും
കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്
കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ...
[ചരണം 2]
ചന്ദന ഗന്ധം പരക്കും ശ്രീകോവിൽ,
ധൂപ പുകയാൽ മൂടും തവ രൂപം,
കണ്ടു തൊഴുമ്പോൾ ഉള്ളിന്റെയുള്ളിൽ,
വൈകുണ്ഠത്തിൽ എത്തി പ്രകാശം.
[ആവർത്തന പല്ലവി]
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി ഗോവിന്ദാ...
ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ
വീണ്ടും വീണ്ടും വരുവാൻ വിളിക്കും
കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്
കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ...
[ചരണം 3]
ആ ദിവ്യരൂപം തിരി തെളിയുമ്പോൾ,
മനസ്സിലെ വിഷമം മാഞ്ഞു പോകുമ്പോൾ,
കൺകുളിർക്കെ നിന്നെ കാണുവാനായി,
കൊതി തീരാതടിയൻ നിൽപ്പു ഭഗവാനേ.
[ആവർത്തന പല്ലവി]
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി ഗോവിന്ദാ...
ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ
വീണ്ടും വീണ്ടും വരുവാൻ വിളിക്കും
കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്
കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ...
[ചരണം 4]
കാരുണ്യക്കടലേ പ്രണമിക്കുന്നു ഞാൻ,
സങ്കടമെല്ലാം അകറ്റിടേണേ,
ചുവടുകൾ ഇടറാതെ താങ്ങിടണേ,
എന്നെന്നും കൂടെ നീ ഉണ്ടായിടണേ.
[അന്തിമ പല്ലവി]
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി
ഗോവിന്ദാ ഹരി ഗോവിന്ദാ...
ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ
വീണ്ടും വീണ്ടും വരുവാൻ വിളിക്കും
കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്
കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ...
ജീ ആർ കവിയൂർ
06 08 2026
(തിരുവല്ല, കവിയൂർ)
Comments