കിട്ടുമോൻ്റെ ഹാപ്പി ബർത്ത് ഡേ

കിട്ടുമോൻ്റെ ഹാപ്പി ബർത്ത് ഡേ 
ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ
ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ
ചെല്ലക്കുട്ടാ, പൊന്നുകുട്ടാ
ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ!

കണ്ണു ചിമ്മി കിട്ടുമോൻ കണ്ടു നിൽക്കെ
കൈയ്യിലെത്തി കേക്ക് വന്നേ
കണ്ടിതാ അതിനു മുകളിൽ
കിടിലൻ ജെസിബി തന്നേ!

ജെസിബി കേക്ക്, മധുരപ്പൊതി
തിന്നാൻ കൊതിയായ് കിട്ടുമോന്!
ഹാപ്പി ബർത്ത്‌ഡേ പാടിടുമ്പോൾ
തുള്ളിച്ചാടും കിട്ടുമോൻ
അച്ഛനും അമ്മയും കൂടെയുണ്ടേ
കേക്ക് മുറിക്കാൻ കാത്തുനിന്നേ!

ഹായ് ഹായ്.. ഹായ് ഹായ്..
കേക്ക് മുറിക്കും നേരമായേ!
എന്ത് ഒരു മധുരം! എന്ത് ഒരു രസം!
എല്ലാം ഹാപ്പി ഹാപ്പി!
അപ്പൂപ്പനും അമ്മൂമ്മയും
കണ്ണും നട്ടിരുന്നിതല്ലോ
തുള്ളിച്ചാടും കിട്ടുമോനെ
കണ്ട് സന്തോഷം പൂത്തിതല്ലോ!

ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ
ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ!
ഹാപ്പി ബർത്ത്‌ഡേ... കിട്ടുമോനെ!

ജീ ആർ കവിയൂർ 
15 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം