आपके, दिल मे क्या है बता दीजिएഇസ്‌രാർ അൻസാരിയുടെ ഗസലിന്റെ പരിഭാഷ

आपके, दिल मे क्या है बता दीजिए
ഇസ്‌രാർ അൻസാരിയുടെ ഗസലിന്റെ പരിഭാഷ


കണ്ണ് പ്രണയത്തിന്റെ ഹൃദയവും മൊഴിയുമല്ലോ
സത്യമായ ആഗ്രഹം എപ്പോഴും മുകമല്ലോ
പ്രണയത്തിൽ നോവ്‌ മാത്രം ലഭിച്ചാലും ഭയമരുതെ
കേട്ടിരിക്കുന്നു വേദനെയെക്കാൾ ആഗ്രഹം യൗവനയുക്തമല്ലോ

നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക
ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ
നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക

ഒന്നുമില്ലെങ്കിൽ വാഗ്ദാനം മുഴുവനാക്കുക
പ്രത്യാശയുടെകിരണങ്ങളണക്കാതെയിരിക്കു
ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ
നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക

നിങ്ങളെ ആഗ്രഹിച്ചിട്ടുമൊന്നുമേ ആഗ്രഹിച്ചിട്ടില്ലാത്തപ്പോൽ
എന്റെ  ആഗ്രഹത്തിനൊത്തു 
എന്തെങ്കിലും സമ്മാനം തരിക
ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ
നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക

പൂവ് കരിഞ്ഞു ഉണങ്ങി നിങ്ങളുടെ ആഗ്രഹത്താൽ
മന്ദഹാസത്താൽ അവരെ തെളിഞ്ഞ മനസ്സാലെ കാണുക 
ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ
നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക

നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക
ഇങ്ങനെ മൗനിയായിരുന്നിട്ടു ശിക്ഷിക്കല്ലേ
നിങ്ങളുടെ ,മനസ്സിലെന്താണ് പറഞ്ഞിടുക

രചന ഇസ്‌രാർ അൻസാരി
പരിഭാഷ ജീ ആർ കവിയൂർ
23 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “