ഇല്ലായിരുന്നെങ്കിൽ
ഇല്ലായിരുന്നെങ്കിൽ ....
ശിവൻശിവക്കു കഥയൊന്നു ചൊല്ലി കൊടുത്തില്ലായിരുന്നെങ്കിൽ
രത്‌നാകരൻ ആമരം ഈമരം ജപിച്ചില്ലായിരുന്നെങ്കിൽ
വാല്മീകി ഗ്രന്ഥമത്
രച്ചില്ലായിരുന്നെങ്കിൽ...
മന്ഥര വാക്യവും കേട്ടു
വരം രണ്ടു വാങ്ങുവാൻ
ഒരുങ്ങിയില്ലായിരുന്നുവെങ്കിൽ
രാമൻ കാടകം താണ്ടുമായിരുന്നോ
രമക്കൊപ്പം ,
മാരീചിമാൻ പേടയിൽ മോഹമുദിച്ചില്ലായിരുന്നെങ്കിൽ
രേഖയൊന്നു താണ്ടിയില്ലായിരുന്നുന്നെങ്കിൽ
മുള്‍മരംബദരം കടിച്ചു നൽകിയിരുന്നില്ലയെങ്കിൽ
പരീക്ഷണം ജയിക്കുമായിരുന്നോ
മോക്ഷപദം ശബരി പൂകുമായിരുന്നു
ജടായുവിൻ ചിറകരിഞ്ഞില്ലായിരുന്നെങ്കിൽ
ചിറകെട്ടി പോയി ചിതയൊരുക്കുമോ
രാവണ ദഹനം നടത്തി അഗ്നിസാക്ഷിയായ്
ദേവി സീതമനം നൊന്തു ഭൂമി ദേവിയിൽ ലയിക്കുമായിരുന്നോ , സരയൂ ഏറ്റു വാങ്ങുമായിരുന്നോ ജലസമാധി രാമനുടെ
ഞാനും നിങ്ങളും അയങ്ങളുടെ പാരായണത്താൽ സന്മാർഗം ലഭിക്കുമായിരുന്നോ .
മുക്തരാകുക ഈ ലോകത്തിൻറെ
മായാപാശത്തിൻ ബന്ധനത്തിൽ നിന്നും
ജപിക്കുകയിനിയും രാമ രാമ ചേർന്നീടാമിനി
ആത്മാരാമനിൽ ലയിച്ചു മോക്ഷം നേടാo
ജീ ആർ കവിയൂർ
25 03 2022.
Comments