മുടിയില്ലായാത്രകൾ
മുടിയില്ലായാത്രകൾ
നീലത്താമര മിഴകളിലൂടെയങ് ഉള്ളാഴകളിലേക്കു നിറയുന്നത് കാണ്മു
എത്ര മറക്കുവാൻ ശ്രമിച്ചുവെന്നോ
ആവില്ലയെന്നാൽ ഓർമയുടെ നിലകണ്ണാടിക്കുമുന്നിൽ നിന്നു
സ്മിതം തുകി നിൽപ്പുയിന്നും
പ്രതികരണം ഒന്നുമില്ല
രണ്ടു നീല ശരികൾ കണ്ടു
തൃപ്തിയടയുന്നുണ്ട്
ഊളിയിട്ടു നീന്തിതുടിക്കുന്നു
പുഴയുടെ പുളിനങ്ങളിൽ
വാക്കൊന്നുയുരിയാടില്ലെങ്കിലുമറിയുന്നു ഇടനെഞ്ചിൻ മിടുപ്പുകൾ
അഴലോടുങ്ങും നിൻ
മിഴിയിണയുടെ ചാരുതയിൽ മനം
തഴുകിയകലും കാറ്റിനും
പറയുവാനുണ്ട് കഥകൾ
മൊഴി മധുരത്തിനായ്.
കാതോർത്തങ്ങു ഞാനങ്ങു
പുഴയരികിൽ വഴിമറന്നു നിന്നു
പദചലനങ്ങൾ കേട്ടു
പാരിജാതം പൂത്ത ഗന്ധമറിഞ്ഞു
നിറകണ്ണുകളെ തുടച്ചു
പ്രണയത്തെ പഴിപറഞ്ഞു
പിന്നിട്ടു യാത്രയുടെ മുടിവോളം
ജീ ആർ കവിയൂർ
29 03 2022
Comments