മതങ്ങളുടെ പ്രണയം (ഹിന്ദിയിൽ നിന്നും പരിഭാഷ )
മതങ്ങളുടെ പ്രണയം
(ഹിന്ദിയിൽ നിന്നും പരിഭാഷ )
ഞാൻ അമ്പലത്തിൻ മുന്നിൽ ഇരുന്നിരുന്നു അവൾ മസ്ജിദിൻെറ മുന്നിലുമായി (2)
ഞാൻ നമ്പൂതിരിയുടെ മകനായിരുന്നു
അവളോ ഹാജിയാരുടെ മകളും (2)
ഞാനവളുടെ ഇടവഴിയിലൂടെ പോകുമായിരുന്നു
അവൾ ബുർക്ക ധരിച്ച് കടന്നു പോകുമായിരുന്നു
ഞാനവളുടെ മിഴിമുനയെറ്റു പിടയുമ്പോൾ
എന്റെ ദൃഷ്ടി എൽക്കാൻ അവളും വേദനിച്ചിരുന്നു (2)
ഞാൻ നിൽക്കുമായിരുന്നു നാൽക്കവലക്കൽ അവളോ വീടിന്റെ മട്ടുപ്പാവിൽ നിന്നിരുന്നു (2)
ഞാൻ പൂജ നടത്താറുണ്ടായിരുന്നു മജാറുകളിൽ
അവളോ ക്ഷേത്രത്തിൽ നമാജ് നടത്തിയിരുന്നു (2)
ഹോളിയുടെ നിറങ്ങളെന്നിൽ അവൾ പുരട്ടുമ്പോൾ
ഞാൻ ഈദിന്റെ പെരുന്നാളാഘോഷിച്ചിരുന്നു (2)
അവൾ വൈഷ്ണവദേവിക്ക് പോകുമ്പോൾ ഞാൻ ഹാജിയലിയുടെ ദർഗയിൽ പോയിരുന്നു(2)
അവൾ എന്നെ ഖുർആൻ പഠിപ്പിച്ചിരുന്നു
ഞാൻ അവളെ വേദവും !! ( 2)
അവൾ രാമനാമം ജപിക്കുമ്പോൾ
ഞാൻ അവൾക്ക് വേണ്ടി ഹദീസുകൾ ചൊല്ലിക്കേൾപ്പിച്ചിരുന്നു !! (2)
ഞാൻ അവൾക്കായി പ്രാർത്ഥിച്ചിരുന്നു ഈശ്വരന്മാരോടായി
അവൾ എനിക്കായി അല്ലാഹുവിനോട് ദുവാ
ചോദിച്ചിരുന്നു ..
ഇതൊക്കെ കാലത്തിൻ കഥകളാണ്
അന്ന് അവൾ എന്റെ ആയിരുന്ന നാളുകളിൽ (2)
ഈ വ്യത്യസ്ത മതത്തിന്റെ പ്രണയത്തിന്
ഒരു വഴിത്തിരിവ് ഉണ്ടായിരുന്നു എന്ന് പറയേണ്ടല്ലോ
അവൾ മുസ്‌ലിംങ്ങൾക്കിടയിലും
ഞാൻ ഹിന്ദുക്കൾക്കിടയിലു പേരുദോഷം കേൾപ്പിച്ചു !!
ഞാൻ ഈശ്വരനു മുന്നിൽ കരയുമ്പോൾ അവൾ അല്ലാഹുവിന്റെ മുന്നിൽ കരഞ്ഞിരുന്നു !!
ഞാൻ നമ്പൂതിരിയുടെ മകനായിരുന്നു അവളോ ഹാജിയാരുടെ മകളും !!
കരഞ്ഞു കരഞ്ഞു ഞങ്ങളുടെ പകൽ സന്ധ്യയോളമെത്തിയിരിക്കും
അവൾ അവളുടെ അബുവിനെ ഒളിച്ച് മസ്ജിദിൻെറ പിറകിൽ വെച്ചു കണ്ടു മുട്ടിയിരുന്നു (2)
ഞാൻ മഞ്ഞിൻ കണമായി ഉരുകിയിരുന്നു അവളുടെ സ്പർശനത്താൽ
ഇതെല്ലാം അന്നത്തെ കഥകൾ
അന്ന് അവൾ എന്റെ തായിരുന്നു (2)
ചില മത അസഹിഷ്ണുക്കളായ കീടങ്ങൾ വന്നു ഞങ്ങളുടെ ജീവിതം തന്നെ ഇളക്കിമറിച്ചു
ഈശ്വരനോട് തോറ്റില്ല എന്നാൽ
ഈശ്വരൻ സൃഷ്ടികൾക്ക് മുന്നിൽ തോറ്റുപോയി
ജയിക്കാൻ പഴുതുകളില്ലായിരുന്നു
ഞാൻ പ്രണയത്തിന്റെ പരീക്ഷയിൽ തോറ്റവനായി!!
അവളെ നിക്കാഹ് കഴിച്ചു കൊണ്ടുപോകാൻ അവളുടെ വാപ്പയുടെ പ്രായത്തിലുള്ള ഒരു ഹാജിയാരുമെത്തി
എന്റെ കാതുകളിൽ മുഴങ്ങി കേട്ടത് അവളുടെ നിക്കാഹിനുള്ള ഷഹനായിയുടെ സംഗീതവും
ഞാൻ ആ വഴികളിൽ പുഷ്പങ്ങൾ വിരിച്ചു എന്റെ ജീവിതാവസാനം യാത്രയ്ക്കായി .!!
ഞാൻ അതേ അമ്പലത്തിലിരിക്കുമ്പോൾ
അവളോ വിവാഹ പല്ലക്കിലും!!
ഞാൻ നമ്പൂതിരിയുടെ മകൻ ആയിരുന്നു അവളോ ഹാജിയാരുടെ മകളും !!
ഹിന്ദി രചന ഡേവിഡ് സൂറത്ത്
മലയാള പരിഭാഷ ജി ആർ കവിയൂർ
10 03 2022
Comments