ഗസൽ ചിന്തുകൾ
ഗസൽ ചിന്തുകൾ
കാണാതെനിന്നെ ഞാൻ നെഞ്ചോട് ചേർത്തെന്റെ
കനവിൽ ഞാൻ കണ്ടതും നിന്നെ മാത്രം
കണ്ടത് സത്യമോ അറിയില്ലഎന്നാലും
ഇദയത്തിൽ കനിയായ് നീ നിറഞ്ഞിടുന്നു
എത്ര നാളിങ്ങനെ മനതാരിൽ സൂക്ഷിക്കും
ഓമലേ നിന്നോർമയെന്മനസ്സിൽ
ഇല്ല മറക്കുവാനാകില്ലയെന്നാലും
രഹസ്യമായ് എന്നുള്ളിൽ ചേർത്തുവയ്ക്കാം
നിൻ മുഖചിത്രം ഞാൻ ആരാരുമറിയാതെ
ഒളിപ്പിച്ചുവെൻ കണ്ണിൽ മൗനമായി
അന്ധകാരത്തിൻ അഴലാർന്നെൻ മനതാരിൽ
നവ്യ പ്രകാശമായ് നീ യണഞ്ഞു
എൻചുണ്ടിൽ തത്തിക്കളിക്കുന്ന ഗസലിന്റെ
വരികളിൽ നിൻ പേര് വിരിഞ്ഞിടുന്നു
മറന്നുപോയ് പൈദാഹമൊക്കെ ഇതിൻപേര്
ജന്മാന്തരങ്ങളായ് പ്രണയമെന്നല്ലേ
ജീ ആർ കവിയൂർ
02 03 2022
Comments